Death Sentence – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Oct 2023 04:39:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Death Sentence – malayalees.ch https://malayalees.ch 32 32 എട്ടു ഇന്ത്യൻ പൗരന്മാർക്ക് ഖത്തറിൽ വധശിക്ഷ; നയതന്ത്ര നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ https://malayalees.ch/eight-indian-citizens-sentenced-to-death-in-qatar-india-started-diplomatic-moves/ Fri, 27 Oct 2023 04:39:22 +0000 https://malayalees.ch/?p=90141 ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു. ദഹ്‌റ ഗ്ളോബൽ ടെക്‌നോളജീസ് ആന്റ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഖത്തറിലെ കോ‌ർട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്.

പൗരൻമാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യൻ അധികൃതർ അറിയിച്ചു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഖാദമായ നടുക്കം രേഖപ്പെടുത്തുകയും ഇവർക്ക് നയതന്ത്രപരമായും നിയമപരമായും സഹായം നൽകുമെന്നും അറിയിച്ചു. ഇതിനായി നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തലത്തിൽ ഖത്തറുമായി ആശയവിനിമയം ഉണ്ടാകാൻ സാധ്യത. 2022 ഓഗസ്റ്റ് 30 നാണ് ഇന്ത്യൻ പൗരൻമാരെ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്.

ചാരവൃത്തിക്കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ ഇസ്രയേലിന് വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ പൗരന്മാരുടെ വധശിക്ഷയിൽ പാകിസ്താന് പങ്കുണ്ടെന്ന് ഏജൻസികൾ സംശയിക്കുന്നു. പൗരന്മാരെ കുടുക്കുന്നതിനായിട്ട് പാക് ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ജയിലിൽ കഴിയുന്ന പൗരന്മാരെ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ സന്ദർശിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും നിയമപരമായി മാത്രമേ പ്രവർത്തിച്ചട്ടുള്ളൂ എന്നു ഇവർ ഇന്ത്യൻ അംബാസിഡറെ അറിയിച്ചു. എട്ടു ഇന്ത്യൻ പൗരന്മാർക്കൊപ്പം രണ്ടു ഖത്തർ പൗരന്മാരും കേസിൽ‌ അറസ്റ്റിലായിട്ടുണ്ട്.

]]>
സൂരജിന് എന്തുകൊണ്ട് തൂക്കുകയർ ലഭിച്ചില്ല ? വിരൽ ചൂണ്ടുന്നത് മൂന്ന് കാരണങ്ങളിലേക്ക് https://malayalees.ch/why-sooraj-didnt-get-death-sentence/ Wed, 13 Oct 2021 09:14:27 +0000 https://malayalees.ch/?p=50918 ഉത്ര കൊലപാതക കേസ് പ്രതി സൂരജിന് തൂക്കുകയർ എന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ലഭിച്ചത് ഇരട്ട ജീവപര്യന്തമാണ്. അതിന് കാരണമായി കോടതി കണ്ടെത്തിയത് മൂന്ന് കാരണങ്ങളാണ്. പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ല. സമൂഹത്തിന് വെല്ലുവിളിയുയർത്തുന്ന കുറ്റവാളിയായി സൂരജിനെ കോടതി കണ്ടില്ല. ഒപ്പം പ്രതിയുടെ പ്രായവും കോടതി കണക്കിലെടുത്താണ് തൂക്കുകയർ എന്ന പരമാവധി ശിക്ഷ ഒഴിവാക്കിയത്. ( why sooraj didnt get death sentence)

ഉത്രാ കൊലപാതക കേസ് പ്രതി സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവിനാണ് വിധിച്ചിരിക്കുന്നത്. വിഷവസ്തു ഉപയോഗിച്ച് കൊല ചെയ്തതിന് 10 വർഷം, തെളിവ് നശിപ്പിച്ചതിന് 7 വർഷം എന്നിങ്ങനെ 17 വർഷം തടവ് ശിക്ഷയ്ക്ക് ശേഷമാണ് വധശ്രമത്തിനും, കൊലപാതകത്തിനു ഇരട്ട ജീവപര്യന്തം ശിക്ഷ.

302 നരഹത്യ ,307 വധശ്രമം, 328 വിഷവസ്തു ഉപയോഗിച്ച് അപായപ്പെടുത്തൽ, 201 തെളിവ് നശിപ്പിക്കൽ എന്നിവയാണ് സൂരജിനെതിരെ ചുമത്തിയ കുറ്റങ്ങൾ. 302 ന് 5 ലക്ഷം രൂപ പിഴയും, 328-ാം വകുപ്പിന് 25000 രൂപയും, 307-ാം വകുപ്പിന് 50000 രൂപയും, 201-ാം വകുപ്പിന് 10000 പിഴയുമാണ് വിധിച്ചിരിക്കുന്നത്.

പ്രതി സൂരജ് ജീവതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നാണ് ശിക്ഷാ വിധി. എന്നാൽ വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉത്രയുടെ അമ്മയുടെ പ്രതികരണം.

ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോഴാണ് വിധി എത്തിയത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂർഖൻ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിർണായകമായി.

റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞു. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി. 2020 മെയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്. ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യിൽ നിന്നും പ്രതി മൂർഖനെ വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

]]>
കൂട്ട ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നൽകാൻ നി​യ​മഭേ​ദ​ഗ​തി വരണം: കര്‍ണാടക ഹൈക്കോടതി https://malayalees.ch/law-should-be-framed-at-the-national-level-prescribing-death-penalty-for-the-gang-rape-of-women/ Sat, 24 Oct 2020 04:53:27 +0000 https://malayalees.ch/?p=33811 കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം

കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. വിചാരണക്കോടതി 2013 സെപ്റ്റംബറിലും 2017 ലും പുറപ്പെടുവിച്ച വിധിയാണ് ജസ്റ്റിസ് ബി വീരപ്പ, ജസ്റ്റിസ് കെ നടരാജൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചത്.

കൂ​ട്ട​ബ​ലാ​ത്സം​ഗ കൊ​ല​പാ​ത​ക​ത്തി​നാ​ണ് നി​ല​വി​ൽ വ​ധ​ശി​ക്ഷ​യു​ള്ള​ത്. മ​ര​ണ​മി​ല്ലാ​ത്ത കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഐ.​പി.​സി 376 ഡി ​വ​കു​പ്പ് പ്ര​കാ​രം വ​ധ​ശി​ക്ഷ​യി​ല്ല. ഒ​ന്നോ അ​തി​ൽ​കൂ​ടു​ത​ൽ ആ​ളു​ക​ളോ ചേ​ർ​ന്ന് സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്താ​ൽ 20 വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യും ജീ​വി​താ​വ​സാ​നം വ​രെ​യും ക​ഠി​ന​ത​ട​വ് മാ​ത്ര​മാ​ണു​ള്ള​ത്.

എന്നാല്‍ എ​ല്ലാ​ത്ത​രം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നും വ​ധ​ശി​ക്ഷ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ നി​ല​വി​ലു​ള്ള നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2012 ഒക്ടോബർ 13 ന് നഗരത്തിലെ ജ്ഞാന ഭാരതി ക്യാമ്പസിന് സമീപം 21 കാരിയായ നിയമ വിദ്യാർത്ഥിനിയെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശരിവയ്ക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച 74 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ എ​പ്പോ​ഴാ​ണോ ക​ഴി​യു​ന്ന​ത് അ​ന്ന് ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചു​വെ​ന്ന് പ​റ​യാ​മെ​ന്ന രാ​ഷ്​​​ട്ര​പി​താ​വാ​യ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ ഓർ​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

]]>