Death of george floyd – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 May 2021 04:58:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Death of george floyd – malayalees.ch https://malayalees.ch 32 32 വംശവെറി ജോര്‍ജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊന്നിട്ട് ഒരു വര്‍ഷം; ശിക്ഷാവിധി ഈ ആഴ്ച https://malayalees.ch/floyd-family-meets-biden-a-year-after-death-141298/ Wed, 26 May 2021 04:58:02 +0000 https://malayalees.ch/?p=44630 അമേരിക്കൻ പൊലീസിന്‍റെ വർണവിവേചനത്തിന് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ ഓർമയിൽ ലോകം. ഫ്ലോയ്ഡ് മരിച്ച് ഇന്നലെ ഒരു വർഷം തികയുമ്പോൾ പ്രതിയുടെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ് കുടുംബം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫ്ലോയിഡിന്റെ കുടുബവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം കള്ളനോട്ട് കൊടുത്തുവെന്ന ആരോപണത്തിലാണ് കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ പൊലീസ് പിടികൂടുന്നത്. വണ്ടിയിൽ നിന്ന് വലിച്ചിറക്കി റോഡിൽ കിടത്തി ഡെറക് ഷോവീനെന്ന പൊലീസുകാരൻ കാൽമുട്ട് ഫ്ലോയിഡിന്റെ കഴുത്തിൽ അമർത്തി. ‘എനിക്ക് ശ്വാസം മുട്ടുന്നു’വെന്ന് ഫ്ലോയിഡ് പലവട്ടം വിളിച്ചുപറയുന്നുണ്ടായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഫ്ലോയ്ഡ് കൊല്ലപ്പെട്ടു. സംഭവം കണ്ടുനിന്ന ഡാർണെല്ല ഫ്രെയ്സർ എന്ന ധീരയായ പെൺകുട്ടി പകർത്തിയ 8 മിനിറ്റും 15 സെക്കന്റും നീണ്ട ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പടർന്നു.

‘ഐ കാൻഡ് ബ്രീത്’ എന്ന് നിസഹായനായി പറയുന്ന ഫ്ലോയിഡിന്റെ ശബ്ദം അമേരിക്കയുടെ തെരുവുകളെ പിടിച്ചുലച്ചു. ആയിരങ്ങൾ തെരുവിലിറങ്ങി. പലയിടങ്ങളിലും പ്രക്ഷോഭം അക്രമാസക്തമായി. ലോകമെങ്ങും പ്രതിഷേധം ഇരമ്പി. അന്ന് ട്രംപിന്റ കീഴിലായിരുന്നു അമേരിക്ക. പ്രതിഷേധത്തിന്റെ ഫലമായി ഫ്ലോയിഡിനെ അറസ്റ്റ് ചെയ്ത പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. എഫ്ബിഐ അന്വേഷണം ഏറ്റെടുത്തു കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകത്തിന്റെ വാർഷികത്തിൽ ഫ്ലോയിഡിന്റെ കുടുംബത്തെ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, പ്രതിക്കുള്ള ശിക്ഷ ഈ ആഴ്ച പ്രഖ്യാപിക്കും. 40 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്നതാണ് കുറ്റകൃത്യമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. നിറത്തിന്റെയും വംശത്തിന്റെയും പേരിൽ തലമുറയായി ഏറ്റുവന്ന അപമാനങ്ങളുടെ തീവ്രത കുറക്കാൻ വിധി സഹായകമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

]]>
ജോർജ് ഫ്ലോയ്ഡിന്‍റെ മൃതദേഹം സംസ്കരിച്ചു; അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍ https://malayalees.ch/george-floyds-funeral-hears-calls-for-racial-justice/ Wed, 10 Jun 2020 05:06:24 +0000 https://malayalees.ch/?p=26845 ഫ്ലോയിഡിന്‍റെ മരണത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ഫ്ലോയിഡിന്‍റെ ജന്മനാടായ ഹൂസ്റ്റണിലാണ് മൃതദേഹം സംസ്കരിച്ചത്

യുഎസിലെ വംശീയ വിവേചനത്തിന്‍റെയും പൊലീസ് അതിക്രമത്തിന്‍റെയും ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്‍റെ മൃതദേഹം സംസ്കരിച്ചു. ഫ്ലോയിഡിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍.

കഴിഞ്ഞ മാസം 25നാണ് മിനിയാപൊളിസ് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്ലോയിഡിനെ റോ‍ഡി‍‍‍ല്‍ കിടത്തി കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. ഫ്ലോയിഡിന്‍റെ മരണത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ഫ്ലോയിഡിന്‍റെ ജന്മനാടായ ഹൂസ്റ്റണിലാണ് മൃതദേഹം സംസ്കരിച്ചത്.

യുഎസിലെ വംശീയ വിവേചനത്തിന്‍റെയും പൊലീസ് അതിക്രമത്തിന്‍റെയും ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്‍റെ മൃതദേഹം സംസ്കരിച്ചു. ഫ്ലോയിഡിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍.

കഴിഞ്ഞ മാസം 25നാണ് മിനിയാപൊളിസ് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്ലോയിഡിനെ റോ‍ഡി‍‍‍ല്‍ കിടത്തി കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. ഫ്ലോയിഡിന്‍റെ മരണത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ഫ്ലോയിഡിന്‍റെ ജന്മനാടായ ഹൂസ്റ്റണിലാണ് മൃതദേഹം സംസ്കരിച്ചത്.

ഹൂസ്റ്റണില്‍ ഹില്‍ക്രോഫ്റ്റ് അവന്യുവിലുള്ള ദ് ഫൗണ്ടന്‍ ഓഫ് പ്രെയിസ് പള്ളിയിലായിരുന്നു ചടങ്ങുകള്‍. വീട്ടുകാരും ഉറ്റമിത്രങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഹൂസ്റ്റൺ മെമ്മോറിയൽ ഗാർഡൻസിലാണ് അന്ത്യവിശ്രമമൊരുക്കിയത്. ബോക്സിങ് താരം ഫ്ലോയ്ഡ് മേവെതറാണു സംസ്കാരച്ചടങ്ങിന്‍റെ ചെലവുകൾ വഹിച്ചത്.

സംസ്കാരചടങ്ങുകൾക്കായി ഫ്ലോയിഡിന്‍റെ മൃതദേഹം ശനിയാഴ്ച വൈകിട്ട് ഹൂസ്റ്റണിലെത്തിച്ചിരുന്നു. സാമൂഹിക അകലം പാലിച്ച് ഒരു സമയം 15 പേരെ മാത്രമേ പള്ളിയിലേക്ക് കടത്തിവിട്ടുള്ളൂ. അകത്തു നിൽക്കാൻ അനുവദിച്ചതുമില്ല. എനിക്കു ശ്വാസം മുട്ടുന്നു എന്ന ഫ്ലോയിഡിന്‍റെ അവസാന വാക്കുകൾ കുറിച്ചുവച്ച ഷർട്ടുകളുമായാണ് കറുത്തവർഗക്കാർ ഏറെയും പള്ളിയിലെത്തിയത്. കറുത്തവർക്കും ജീവിക്കണം എന്നെഴുതിയ ഷർട്ടുകളും ധരിച്ചിരുന്നു പലരും. വലിയ സുരക്ഷാസന്നാഹങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരുന്നത്.

മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ജോര്‍ജിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഫ്ലോയിഡിന്‍റെ കൊലപാതകം അമേരിക്കയ്ക്ക് ഏറ്റ മുറിവാണെന്നും കാലങ്ങളോളം അതുണങ്ങില്ലെന്നും പറഞ്ഞ ബൈഡന്‍ രാജ്യത്തെ പൌരസ്വാതന്ത്രങ്ങളും പൌരാവകാശങ്ങളുമാണ് ഹനിക്കപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു. അതിനിടെ ബലംപ്രയോഗിച്ചു കീഴ്‍പ്പെടുത്തി കഴുത്തുഞെരുക്കി ശ്വാസം മുട്ടിക്കുന്ന പൊലീസ് മുറ നിരോധിച്ചു മിനിയാപൊളിസിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

]]>
അമേരിക്കയില്‍ സമരക്കാര്‍ക്ക് നേരെ കാറോടിച്ച് കയറ്റി, വെടിവെച്ചു https://malayalees.ch/seattle-protest-car-crowd-shoots-demonstrator/ Tue, 09 Jun 2020 04:26:57 +0000 https://malayalees.ch/?p=26778 സമരക്കാര്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റുന്നത് തടയാന്‍ ശ്രമിച്ച ഡാനിയേല്‍ എന്ന 26കാരനാണ് കൈക്ക് വെടിയേറ്റത്…

അമേരിക്കയിലെ സിയാറ്റിലില്‍ വംശീയ വിരുദ്ധ സമരക്കാര്‍ക്കിടയിലേക്ക് അക്രമി കാറോടിച്ച് കയറ്റി. സമരക്കാര്‍ക്ക് നേരെ ഇയാള്‍ നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് ഒരാള്‍ക്ക് പരിക്കേറ്റു. വെടിയേറ്റ യുവാവിന്റെ നില തൃപ്തികരമാണെന്ന് സിയാറ്റില്‍ പൊലീസ് അറിയിച്ചു.

പ്രാദേശിക സമയം ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് സിയാറ്റില്‍ പൊലീസിന്റെ കിഴക്കന്‍ കാര്യാലയത്തിനടുത്ത് വെച്ച് സംഭവമുണ്ടായത്. കറുത്ത കാറിലെത്തിയ അക്രമി സമരക്കാര്‍ക്കു നേരെ കാറോടിച്ചുകയറ്റുകയായിരുന്നു. ഇതിനിടെ ഡാനിയേല്‍ എന്ന യുവാവ് അക്രമിയെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വെടിയേറ്റത്. തുടര്‍ന്ന് കൈത്തോക്കുമായി കാറില്‍ നിന്നിറങ്ങിയ ഇയാള്‍ സമരക്കാര്‍ക്കിടയിലേക്ക് നടന്ന് നേരെ പൊലീസില്‍ പിടികൊടുക്കുകയായിരുന്നു.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന വംശീയതക്കെതിരായ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ഈ സംഭവം. ഡാനിയേല്‍ എന്ന 26കാരനാണ് കൈക്ക് വെടിയേറ്റത്. അഗ്നിശമനസേനാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് സിയാറ്റില്‍ പൊലീസ് അറിയിക്കുന്നത്.

സമരക്കാര്‍ക്കിടയിലേക്ക് വന്ന കാറിലുണ്ടായിരുന്നയാളുടെ മുഖത്ത് ഇടിച്ചതായി ഡാനിയേല്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അതിന് പിന്നാലെയാണ് വെടിവെച്ചതെന്നാണ് പൊലീസ് ഭാഷ്യം.

അക്രമി സമരക്കാര്‍ക്ക് നേരെ കാറോടിച്ച് കയറ്റുന്നതിന്റേയും വെടിയേറ്റ ഡാനിയേലിനെ കൊണ്ടുപോകുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

]]>