dean kuriakose – malayalees.ch https://malayalees.ch Malayalam Online News Portal Sat, 14 Oct 2023 09:19:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dean kuriakose – malayalees.ch https://malayalees.ch 32 32 ‘വിട്ടുനിൽക്കണമെന്ന നിർബന്ധബുദ്ധി ചിലർക്കുണ്ട്’; സ്പൈസസ് പാർക്ക് ഉദ്ഘാടന വേദിയിൽ ഡീൻ കുര്യാക്കോസിനും പി.ജെ ജോസഫിനും മുഖ്യമന്ത്രിയുടെ വിമർശനം https://malayalees.ch/dean-kuriakose-pj-joseph-criticized-by-cm-pinarayi-vijayan/ Sat, 14 Oct 2023 09:19:08 +0000 https://malayalees.ch/?p=89454 തുടങ്ങനാട് സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിന് ഡീൻ കുര്യാക്കോസ് എംപിക്കും പി.ജെ ജോസഫ് എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ വിമർശനം. അസൗകര്യം ആർക്കും ഉണ്ടാവാമെന്നും പക്ഷേ, പല നല്ല കാര്യങ്ങൾ ചിലർ ഒഴിവാക്കുകയാണെന്നും അദ്ദേഹം വമർശിച്ചു. പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന നിർബന്ധ ബുദ്ധിയാണ് ചിലർക്കുള്ളതെന്നും നാടിനോട് ചെയ്യുന്ന നീതി കേടാണിതെന്നും ഡീൻ കുര്യാക്കോസിനെയും പി.ജെ ജോസഫിനെയും സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു.

തുടങ്ങനാട് സ്പൈസസ് പാർക്കിന്റെ 20 കോ​ടി മു​ത​ൽ മു​ട​ക്കി നി​ർ​മി​ച്ച ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മുഖ്യമന്ത്രി നിർവഹിച്ചത്. 15 ഏ​ക്ക​റി​ലാ​ണ് പാ​ർ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന 18 ഏ​ക്ക​റി​ൽ നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന ശേ​ഷം സം​രം​ഭ​ക​ർ​ക്ക് സ്ഥ​ലം അ​നു​വ​ദി​ച്ച് ന​ൽ​കും. സ്പൈ​സ് അ​നു​ബ​ന്ധ വ്യ​വ​സാ​യി​ക​ൾ​ക്കാ​ണ് സ്ഥ​ലം ന​ൽ​കു​ക.

30 വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ ചെ​യ്ത് ന​ൽ​കു​ന്ന​ത് ത​രി​ശു​സ്ഥ​ല​മാ​ണ്. അ​തി​ൽ നി​ർ​മാ​ണ​വും മ​റ്റും ന​ട​ത്തേ​ണ്ട​ത് ക​രാ​ർ എ​ടു​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ വൈ​ദ്യു​തി, വെ​ള്ളം, ഗ​താ​ഗ​ത സൗ​ക​ര്യം, ശൗ​ചാ​ല​യം എ​ന്നി​വ സ്പൈ​സ​സ് ബോ​ർ​ഡ് ഒ​രു​ക്കി ന​ൽ​കും. ഇ​തി​ന​കം പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ളത് 30ല​ധി​കം സം​രം​ഭ​ക​രാണെന്നാണ് ലഭ്യമാകുന്ന വിവരം.

]]>
ഇടുക്കി ഡാം ഉടൻ തുറക്കണം : ഡീൻ കുര്യാക്കോസ് എംപി https://malayalees.ch/open-idukki-dam-says-dean-kuriakose/ Mon, 18 Oct 2021 08:51:55 +0000 https://malayalees.ch/?p=51163 അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. 2385 അടിയിൽ ൽ ജലനിരപ്പ് നിജപ്പെടുത്തണമെന്നും കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഇടുക്കി എംപി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ട നടപടിയുണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ( open idukki dam says dean kuriakose )

മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമിൽ ഇന്ന് പുലർച്ചെ തന്നെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയർന്നാൽ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിടണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.86 അടി ആയതോടെയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുൾപ്പെടെ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പുയർന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.

അതിനിടെ ഇന്ന് രാവിലെ 11 മണിയോടെ കക്കി ആനത്തോട് ഡാം തുറന്നു. നാല് ഷട്ടറുകളിൽ 2 എണ്ണമാണ് തുറക്കുക. 100 മുതൽ 200 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയിൽ 1015 സെന്റിമീറ്റർ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ മുന്നറിയിപ്പ് നൽകി. മിതമായ തോതിലാകും ജലം തുറന്നുവിടുകയെന്ന് ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ അറിയിച്ചു.

]]>
കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുത്ത് ഡീൻ കുര്യാക്കോസ് എം.പി https://malayalees.ch/covid-patients-funeral/ Thu, 29 Apr 2021 08:15:20 +0000 https://malayalees.ch/?p=43513 കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുത്ത് ഇടുക്കി എം. പി ഡീൻ കുര്യക്കോസ്. എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസേനയാണ് മണ്ഡലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം നടത്തുന്നത്. ഇതിനായി ഏഴ് നിയോജകമണ്ഡലങ്ങളിലും പ്രത്യേക കോഡിനേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് ഉയർന്നതോടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി. ഇതോടെയാണ് മൃതദേഹം സംസ്‌കരിക്കാൻ നടപടികളുമായി ഡീൻ കുര്യാക്കോസും കൂട്ടരും രംഗത്തെത്തിയത്. കൂടുതൽ യുവാക്കളെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകുകയാണ് ലക്ഷ്യമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

പെട്ടിമുടി ദുരന്തത്തിന് ശേഷമാണ് ഇടുക്കി എം.പിയുടെ നേതൃത്വത്തിൽ സന്നദ്ധ സേനയ്ക്ക് രൂപം നൽകിയത്. ദുരന്ത നിവാരണ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് സേനയിലെ അംഗങ്ങള്‍.

]]>