deadbody – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Nov 2022 04:10:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png deadbody – malayalees.ch https://malayalees.ch 32 32 ആലപ്പുഴയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി https://malayalees.ch/dead-body-found-alappuzha/ Tue, 08 Nov 2022 04:10:21 +0000 https://malayalees.ch/?p=70868 ആലപ്പുഴയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ലജ്നത്ത് സ്‌കൂളിന് സമീപത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 52കാരനായ റാനു തോമസാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ട്.

]]>
മാലിന്യ ട്രക്കിലേക്ക് മൃതദേഹം തള്ളുന്ന യുപി പൊലീസ്; വീഡിയോ https://malayalees.ch/on-camera-uttar-pradesh-cops-caught-dumping-mans-body-into-garbage-van/ Mon, 31 May 2021 07:59:43 +0000 https://malayalees.ch/?p=44876 ഈ കോവിഡ് കാലത്ത് ക്രൂരമായ, ഞെട്ടിക്കുന്ന പല സംഭവങ്ങള്‍ക്കും നമ്മളില്‍ പലരും സാക്ഷിയായിട്ടുണ്ട്. അല്ലെങ്കില്‍ അത്തരം സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. മൃതദേഹങ്ങളോട് പോലും മാന്യത കാണിക്കാതെ പെരുമാറുന്നവര്‍. അത്തരമൊരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അന്‍പത് വയസുകാരന്‍റെ മൃതദേഹം യാതൊരു ദാക്ഷിണ്യവുമില്ലാതെ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കിലേക്ക് തള്ളുന്ന യുപി പൊലീസിനെയാണ് വീഡിയോയില്‍ കാണുന്നത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന അന്‍പതുകാരന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വന്തം ഗ്രാമത്തിലെത്തിയത്. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ക്ഷീണിതനായി കാണപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ തുടങ്ങുന്നതിന് മുന്‍പ് മരിച്ചിരുന്നു. മോര്‍ച്ചറിയില്‍ നിന്നും ഇയാളുടെ മൃതദേഹം കറുത്ത പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് രണ്ട് പൊലീസുകാര്‍ പിടിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവര്‍ മൃതദേഹം മാലിന്യ ട്രക്കിലേക്ക് വലിച്ചെറിയാനാണ് ശ്രമിക്കുന്നതെങ്കിലും ഒപ്പമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശമനുസരിച്ച് ട്രക്കില്‍ കൊണ്ടിടുകയായിരുന്നു. എന്നാല്‍ മൃതദേഹം കൈമാറാന്‍ മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതായും മൃതദേഹം കൊണ്ടുപോകാന്‍ മാലിന്യ ട്രക്ക് ഏര്‍പ്പെടുത്തിയത് മകന്‍ തന്നെയാണെന്നും പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആര്‍.കെ ഗൌതം പറഞ്ഞു.

https://twitter.com/i/status/1399017530346205193
]]>
ഗംഗാ നദീതടത്തിൽ സംസ്കരിച്ച മൃതദേഹങ്ങൾ മണ്ണൊലിപ്പിനെ തുടർന്ന് നദിയിലൂടെ ഒഴുകിനടക്കുന്നു https://malayalees.ch/bodies-buried-in-sand-along-riverbank-begin-floating-in-ganga-due-to-erosion/ Mon, 31 May 2021 07:28:24 +0000 https://malayalees.ch/?p=44856 യുപി ഉന്നാവിലെ ബുക്സറിൽ ഗംഗാ നദീതടത്തിൽ സംസ്കരിച്ച മൃതദേഹങ്ങൾ മണ്ണൊലിപ്പിനെ തുടർന്ന് നദിയിലൂടെ ഒഴുകിനടക്കുന്നു. ശ്മശാനത്തിലെ സ്ഥല പരിമിതിയെ തുടർന്നാണ് മൃതദേഹങ്ങൾ നദീ തടത്തിൽ സംസ്കരിച്ചത്. മൃതദേഹങ്ങളിൽ ചിലത് കോവിഡ് രോഗികളുടേതായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നദിയിലെ ജലനിരപ്പ് 40-45 സെന്‍റിമീറ്ററോളം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തീരത്തെ മണ്ണിടിഞ്ഞിരുന്നു. ആഴത്തിൽ കുഴിയെടുത്ത് സംസ്കരിക്കാതിരുന്ന മൃതദേഹങ്ങളിൽ ചിലത് ഇതോടെ ജലോപരിതലത്തിലേക്ക് എത്തുകയായിരുന്നു.

ബിഗാപൂരിലെ ബുക്സാർ ശ്മശാനത്തിലെ സ്ഥലപരിമിതി മൂലം ഈ മാസം ആദ്യം നൂറ് കണക്കിന് മൃതദേഹങ്ങള്‍ നദിതീരത്തെ മണലില്‍ അടക്കം ചെയ്തിരുന്നു. ഈ പ്രദേശത്ത് നായകളും കന്നുകാലികളും അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനാല്‍ വലിയ തോതില്‍ അണുബാധക്കും സാധ്യതയുണ്ട്. ഓരോ മണിക്കൂറിലും മൂന്നോ നാലോ മൃതദേഹങ്ങൾ നദിയുടെ മറുവശത്ത് നിന്ന് പൊങ്ങിക്കിടക്കുന്നതായി പ്രദേശവാസിയായ രാവികാന്ത് പട്ടേല്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. സംഭവമറിഞ്ഞ് അധികൃതര്‍ ആരും എത്തിയില്ലെന്നും ജില്ലാ ഭരണകൂടത്തിന്‍റെ അലംഭാവമാണ് ഇതിന് കാരണമെന്നും മറ്റൊരു താമസക്കാരനായ സുശീല്‍ കുമാര്‍ ആരോപിച്ചു.

]]>
യു.പിയില്‍ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ https://malayalees.ch/bodies-found-buried-in-sand-by-ganga-river-in-uttar-pradeshs-unnao/ Thu, 13 May 2021 06:27:18 +0000 https://malayalees.ch/?p=44085 ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ഗംഗാ നദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നദിയില്‍ നിന്ന് ദൂരെയായാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നതെന്നാണ് ഉന്നാവോ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കുന്നത്. അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ തെരുവുനായ്ക്കൾ കടിച്ചുപറിക്കുന്ന സ്ഥിതിയാണ്. ഉന്നാവോയിലെ ബക്സർ ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉന്നാവോ അടക്കം മൂന്നു ജില്ലകളില്‍ നിന്ന് മൃതദേഹങ്ങൾ എത്തിച്ച് സംസ്കരിക്കുന്ന ഇടമാണ് ബക്സർ ഗ്രാമത്തിനടുത്തുള്ള ഗംഗാതീരം. മറ്റു ഭാഗങ്ങളിലും സമാനമായ രീതിയില്‍ മൃതദേഹങ്ങളുണ്ടോയെന്നറിയാന്‍ തിരച്ചില്‍ വ്യാപിപ്പിച്ചു.

മൃതദേഹങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് നദിയിലൂടെ ഒഴുകിയെത്തിയതല്ല, മറിച്ച് മണ്ണില്‍ മൂടിയിടുകയാണ് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇവ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹമാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രദേശവാസികള്‍ പരിഭ്രാന്തരാണ്. സംഭവത്തില്‍ റിപ്പോർട്ട് നൽകാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും, സർക്കിൾ ഓഫീസര്‍ക്കും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. യു.പിയിലും ബിഹാറിലും ഗംഗാനദിയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തുന്നത് ആശങ്കയാകുന്നതിനു പിന്നാലെയാണ് മണ്ണില്‍ കുഴിച്ചിട്ട രീതിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

യു.പിയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ കൂടുന്ന പശ്ചാത്തലത്തിൽ, ഉന്നാവോയിലെ ഗംഗാ നദീതീരങ്ങളിലേക്ക് മൃതദേഹങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മിക്ക മൃതദേഹങ്ങളും ചിതയൊരുക്കിയാണ് സംസ്കരിക്കുന്നതെങ്കിലും ഇതിനുള്ള സൗകര്യമോ പണമോ ഇല്ലാത്തവരാണ് വേറെ വഴിയില്ലാതെ മൃതദേഹങ്ങൾ പുഴയിലൊഴുക്കി വിടുകയോ, മണലിൽ കുഴിച്ചുമൂടുകയോ ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.

]]>