dead – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:43:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dead – malayalees.ch https://malayalees.ch 32 32 ‘ഫ്രണ്ട്സ്’ താരം മാത്യു പെറിയുടെ മരണം കെറ്റാമിൻ്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട് https://malayalees.ch/perry-death-an-accident-caused-by-ketamine/ Sat, 16 Dec 2023 08:29:54 +0000 https://malayalees.ch/?p=92991 ‘ഫ്രണ്ട്സ്’ സീരീസ് നടൻ മാത്യു പെറിയുടെ മരണ കാരണം അമിത അളവിൽ ‘കെറ്റാമിൻ’ ഉപയോഗിച്ചത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉപയോഗിക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഇഫക്ട് നൽകുന്ന ലഹരിമരുന്നാണ് കെറ്റാമിൻ. ഒക്‌ടോബർ 28 നാണ് പെറിയെ(54) ലോസ് ഏഞ്ചൽസിലെ വീട്ടിൽ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

‘കെറ്റാമിൻ’ ഉപയോടിച്ച് അബോധാവസ്ഥയിൽ ബാത്ത് ടബിൽ മുങ്ങിപോയതും മരണകാരണമായി ലോസ് ഏഞ്ചൽസിലെ മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. വർഷങ്ങളോളം പെറി മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നെന്നും നിരവധി തവണ റിഹാബിലിറ്റേഷൻ ക്ലിനിക്കുകൾ സന്ദർശിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മരിക്കുന്നതിന് 19 മാസം മുമ്പ് വരെ പെറി ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നില്ല എന്നും റിപ്പോർട്ടുണ്ടായിരുന്നു.

ദിവസവും ‘കെറ്റാമിൻ’ ഉപയോഗിച്ചതിനെ പറ്റി മാത്യു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കെറ്റാമിൻ്റെ ഉപയോഗം തന്റെ വേദനയെ കുറച്ചിരുന്നുവെന്നും വിഷാദാവസ്ഥയില്‍ സഹായകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍.ബി.സിയുടെ ഫ്രണ്ട്‌സ് സീരിസിലെ ചാന്‍ഡ്ലര്‍ ബിങ് എന്ന കഥാപാത്രത്തിലൂടെയാണ് മാത്യു പെറി പ്രശസ്തനാകുന്നത്. 1994 മുതല്‍ 2004 വരെയുള്ള കാലത്ത് ഫ്രണ്ട്‌സിന്റെ 10 സീസണുകളാണു പുറത്തുവന്നത്. ഫ്രണ്ട്സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

]]>
ഉത്തരാഖണ്ഡിൽ വീണ്ടും മണ്ണിടിച്ചിലിൽ; നാലുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 4 പേർ മരിച്ചു https://malayalees.ch/4-dead-in-landslide-in-uttarakhand-schools-shut/ Tue, 22 Aug 2023 05:15:44 +0000 https://malayalees.ch/?p=86570 ഉത്തരാഖണ്ഡ് തെഹ്‌രി ജില്ലയിലെ ചമ്പയിയിൽ മണ്ണിടിച്ചിലിൽ. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ നാല് പേർ മരിച്ചതായി അധികൃതർ. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ചമ്പയിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നത്. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് സ്റ്റേഷന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ മണ്ണിടിച്ചിലുണ്ടായതിനാൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നവനീത് സിംഗ് ഭുള്ളറൈഡ് പറഞ്ഞു. മണ്ണിടിച്ചിലിനെത്തുടർന്ന് ന്യൂ തെഹ്‌രി-ചമ്പ റോഡ് ഗതാഗതം തടസ്സപ്പെട്ടു.

ഓഗസ്റ്റ് 22 മുതൽ 24 വരെ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചമ്പ, മാണ്ഡി ജില്ലകളിലെ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് തെഹ്‌രി ജില്ലയിലെ ഭിലംഗന, ചമ്പ, നരേന്ദ്ര നഗർ, ജൗൻപൂർ എന്നിവിടങ്ങളിലെ 1 മുതൽ 12 വരെയുള്ള എല്ലാ സ്കൂളുകൾക്കും അങ്കണവാടി കേന്ദ്രങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

]]>
കഥകളിക്കിടെ നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ കുഴഞ്ഞുവീണു മരിച്ചു https://malayalees.ch/actor-rlv-raghunath-mahipal-collapsed-and-died-during-kathakali/ Mon, 07 Aug 2023 04:45:16 +0000 https://malayalees.ch/?p=85725 കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിലെ കഥകളിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കഥകളിയുടെ പുറപ്പാടിൽ പങ്കെടുത്തശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങിൽ അവതരിപ്പിക്കുന്നതിനിടെ രഘുനാഥ് മഹിപാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ മരിച്ചു.

]]>
മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു https://malayalees.ch/a-child-fell-into-a-dung-pit-and-died-in-malappuram/ Sat, 05 Aug 2023 11:46:40 +0000 https://malayalees.ch/?p=85709 മലപ്പുറം വാഴക്കാട് രണ്ടര വയസ്സുകാരൻ ചാണക കുഴിയിൽ വീണു മരിച്ചു.ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്.ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തിൽ രണ്ടര വയസുകാരന്‍ വീഴുകയായിരുന്നു.

ഇന്ന് രാവിലെ 11 മണിയോടെയാണ് പശുത്തൊഴുത്തിന് സമീപമുള്ള കുഴിയിൽ കുട്ടി വീണത്. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് തന്നെ കരയിലേക്ക് കയറ്റി.

പിന്നാലെ എടവണ്ണപ്പാറയിലെ ലൈഫ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല . പശു തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

]]>
മഹാരാഷ്ട്രയിൽ വൻ വാഹനാപകടം: ബസുകൾ കൂട്ടിയിടിച്ച് 6 മരണം, 25 പേർക്ക് പരിക്ക് https://malayalees.ch/2-buses-collide-in-maharashtra/ Sat, 29 Jul 2023 04:49:13 +0000 https://malayalees.ch/?p=85218
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ വൻ വാഹനാപകടം. ലക്ഷ്വറി ട്രാവൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ശനിയാഴ്ച രാവിലെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടം. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

പുലർച്ചെ 2.30 ഓടെ ജില്ലയിലെ മൽകാപൂർ പട്ടണത്തിലെ മേൽപ്പാലത്തിലായിരുന്നു അപകടം. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമർനാഥ് തീർത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

25 പേർക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസും അധികൃതരും സ്ഥലത്തെത്തി പരിക്കേറ്റവരെ ബുൽധാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിസാര പരിക്കുകളോടെ 32 യാത്രക്കാർക്ക് അടുത്തുള്ള ഗുരുദ്വാരയിൽ പ്രഥമശുശ്രൂഷ നൽകി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

]]>
ബുർക്കിന ഫാസോ ഇരട്ട ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി https://malayalees.ch/dozens-killed-in-barbaric-burkina-faso-attacks/ Mon, 10 Apr 2023 12:13:01 +0000 https://malayalees.ch/?p=79400 പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളിൽ 44 പേർ കൊല്ലപ്പെട്ടതായി അധികൃതർ. നൈജർ അതിർത്തിക്കടുത്തുള്ള സഹേൽ മേഖലയിലെ കുറകൗ, തോണ്ടോബി ഗ്രാമങ്ങളിലാണ് ഇരട്ട ആക്രമണം നടന്നത്. ഗ്രാമത്തിൽ കടന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് ജിഹാദി അക്രമങ്ങൾ പതിവാണെന്നും സായുധരായ ഭീകര സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും അധികൃതർ. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിന്ദ്യവും പ്രാകൃതവുമായ ആക്രമണമാണ് നടന്നതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സഹേൽ മേഖലയിലെ ലെഫ്റ്റനന്റ് ഗവർണർ റോഡോൾഫ് സോർഗോ പറഞ്ഞു.

ആക്രമണത്തിൽ മറ്റ് ഗ്രാമീണർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്, എന്നാൽ അവരുടെ കൃത്യമായ എണ്ണം അറിവായിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചതിന് രണ്ട് ജിഹാദികളെ ഗ്രാമവാസികൾ കൊലപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ആക്രമണമെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂണിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ട സെയ്റ്റെംഗ ഗ്രാമത്തിന് സമീപമാണ് വ്യാഴാഴ്ച രാത്രി കൊലപാതകങ്ങൾ നടന്നത്.

]]>
ജാർഖണ്ഡിൽ വൻ വാഹനാപകടം; പിക്കപ്പ് മറിഞ്ഞ് 7 തൊഴിലാളികൾ മരിച്ചു, 8 പേർക്ക് പരുക്ക് https://malayalees.ch/labourers-killed-after-pick-up-van-overturns-in-jharkhand/ Thu, 12 Jan 2023 10:19:31 +0000 https://malayalees.ch/?p=74369 ജാർഖണ്ഡിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് മറിഞ്ഞ് ഏഴ് തൊഴിലാളികൾ മരിച്ചു. സറൈകേല-ഖർസവൻ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രാജ്‌നഗർ-ചൈബാസ റോഡിൽ 30 തൊഴിലാളികളുമായെത്തിയ പിക്കപ്പ് ഖൈർബാനി ഗ്രാമത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സ്ത്രീകളുൾപ്പെടെ ഏഴ് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു ഡസനോളം തൊഴിലാളികൾക്ക് പരുക്കേറ്റു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ രാജ്‌നഗർ കമ്മ്യൂണിറ്റി സെന്ററിൽ പ്രവേശിപ്പിച്ചു.

]]>
അമേരിക്കയിൽ ചെറുവിമാനം തകർന്ന് രണ്ട് പേർ മരിച്ചു https://malayalees.ch/%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a4/ Mon, 24 Oct 2022 08:51:25 +0000 https://malayalees.ch/?p=70107 വടക്കുകിഴക്കൻ യുഎസ് സംസ്ഥാനമായ ന്യൂ ഹാംഷെയറിൽ ചെറുവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടു. കീൻ നഗരത്തിലെ ഒരു ജനവാസ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഒറ്റ എഞ്ചിൻ ബീച്ച്‌ക്രാഫ്റ്റ് സിയറ വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ അറിയിച്ചു.

https://7106fe4fdd60a859108d153ba90e71fe.safeframe.googlesyndication.com/safeframe/1-0-38/html/container.html

‘സംഭവത്തിൽ എഫ്എഎയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം നടത്തും. NTSB അന്വേഷണത്തിന്റെ ചുമതല വഹിക്കുകയും കൂടുതൽ അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും’-ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചതായും എന്നാൽ അവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കീൻ മേയർ ജോർജ്ജ് ഹാൻസൽ ദി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

‘ഒന്നിലധികം കുടുംബങ്ങളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വിമാനം വീണത്. വീഴ്ചയ്ക്ക് പിന്നാലെ വിമാനത്തിന് തീ പടർന്നു. പിന്നാലെ കെട്ടിടം കത്താൻ ആരംഭിച്ചു. തീപിടിത്തത്തെത്തുടർന്ന് എട്ട് പേരെയും അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ഇത് വലിയ അപകടം ഒഴിവാക്കി. അപകടത്തിന്റെ കാരണം അന്വേഷണത്തിലാണ്’ – മേയർ ജോർജ്ജ് പറഞ്ഞു.

]]>