dead body – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Jun 2023 09:07:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dead body – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി https://malayalees.ch/man-found-dead-in-house-death-by-burning/ Wed, 14 Jun 2023 09:07:02 +0000 https://malayalees.ch/?p=82720 തിരുവനന്തപുരം മംഗലപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗർ സ്വദേശി രാജുവിനെയാണ് (62) വീട്ടിനു മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയിൽ രാജുവിന്റെ മൃതദേഹം കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
അമ്മയുടെ മൃതദേഹം അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ; മകളെ ചോദ്യം ചെയ്യുന്നു https://malayalees.ch/53-year-old-mumbai-womans-body-found-in-closet/ Wed, 15 Mar 2023 06:03:48 +0000 https://malayalees.ch/?p=78014 മുംബൈയിൽ 53 കാരിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. വീടിന്റെ അലമാരയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകളെ പൊലീസ് കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.

മുംബൈയിലെ ലാൽബാഗിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് മാസത്തോളമായി സ്ത്രീയെ കാണാനില്ലെന്ന് അയൽവാസികൾ പറയുന്നു. 53 കാരിയെ കാണാനില്ലെന്ന് കാണിച്ച് മരിച്ച സ്ത്രീയുടെ സഹോദരൻ ചൊവ്വാഴ്ച കാലാചൗക്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.

വീട്ടിൽ നടത്തിയ തെരച്ചിലിൽ അലമാരയിൽ നിന്ന് പ്ലാസ്റ്റിക് ബാഗിനുള്ളിൽ നിന്നും മൃതദേഹം കണ്ടെടുത്തു. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. മൃതദേഹം അഴുകിയിട്ടും ദുർഗന്ധം വന്നിരുന്നില്ല. ഇതിന് കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ഇവരുടെ 22 കാരിയായ മകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

]]>
വീട്ടിലേക്ക് റോഡില്ല; കോതമംഗലത്ത് മൃതദേഹം ചുമന്ന് ബന്ധുക്കള്‍ https://malayalees.ch/relatives-carrying-the-dead-body-in-kothamangalam/ Sat, 04 Mar 2023 11:00:19 +0000 https://malayalees.ch/?p=77381 വീട്ടിലേക്ക് പോകാൻ റോഡില്ലാത്തതുകൊണ്ട് മൃതദേഹം ചുമന്ന് ബന്ധുക്കള്‍. എറണാകുളം ജില്ലയിലെ കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തിലാണ് സംഭവം. സ്കറിയാ കുരുവിള എന്ന വ്യക്തിയുടെ മൃതദേഹമാണ് ഒന്നരയടി വീതിയുള്ള വരമ്പിലൂടെ ചുമന്നത്.

12ാം വാര്‍ഡ് കണികണ്ടം വയല്‍ മേഖലയിലാണ് റോഡില്ലാത്തത്. വഴിക്കായുള്ള മുഴുവൻ സ്ഥലവും പഞ്ചായത്തിലേക്ക് വിട്ടു നൽകിയിട്ടുണ്ട്. മരിച്ച സ്കറിയ കുരുവിളയാണ് കൂടുതല്‍ സ്ഥലം നല്‍കിയത്. എന്നാൽ ഫണ്ട് ഇല്ല എന്ന കാരണത്താൽ പണി നീളുകയാണ്. ഇവിടെ 70 വര്‍ഷമായി അഞ്ചിലധികം കുടുംബങ്ങള്‍ താമസിക്കുന്നു. മറ്റുള്ള പലരും സ്ഥലം വിട്ടു പോയി.

എന്നാൽ താമസക്കാര്‍ കുറവായതും സാങ്കേതിക പ്രശ്നങ്ങളുമാണ് റോഡ് പണിയാൻ തടസ്സമെന്നാണ് കീരംപാറ പഞ്ചായത്ത് പറയുന്നത്. അത്രയും ഫണ്ട് പഞ്ചായത്തിനില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

]]>
കാണാതായ യുവാവ് സ്രാവിൻ്റെ വയറ്റിൽ; വീട്ടുകാർ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട് https://malayalees.ch/missing-man-found-shark-stomach/ Thu, 02 Mar 2023 04:35:28 +0000 https://malayalees.ch/?p=77166 കാണാതായ യുവാവിൻ്റെ ശരീരാവശിഷ്ടങ്ങൾ സ്രാവിൻ്റെ വയറ്റിൽ നിന്ന് കണ്ടെത്തി. അർജൻ്റീനയിൽ 32കാരനായ ഡിയേഗോ ബരിയയാണ് മരണപ്പെട്ടത്. ഫെബ്രുവരി 18ന് കാണാതായ ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല. പിന്നീട് മത്സ്യത്തൊഴിലാളികൾ പിടികൂടിയ സ്രാവിൻ്റെ വയറ്റിൽ യുവാവിൻ്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. യുവാവിൻ്റെ ടാറ്റൂ കണ്ടാണ് കുടുംബം ശവശരീരം തിരിച്ചറിഞ്ഞത്.

ഫെബ്രുവരി 18 ന് അർജൻ്റീനയിലെ ചുബുറ്റ് പ്രവിശ്യയിൽ ക്വാഡ് സവാരി നടത്തുന്നതായാണ് അവസാനം ഡിയേഗോയെ ആളുകൾ കണ്ടത്. പ്രദേശത്താകമാനം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടുകിട്ടിയില്ല. ഡിയേഗോയുടെ വാഹനം ഫെബ്രുവരി 20ന് പ്രദേശത്തുനിന്ന് ലഭിക്കുകയും ചെയ്തു. 10 ദിവസങ്ങൾക്കു ശേഷം ബരിയയുടെ സൈക്കിൾ കണ്ടെത്തിയ സ്ഥലത്തിനടുത്ത് കടലിൽ നിന്ന് മൂന്ന് സ്രാവുകളെ പിടികൂടിയെന്ന് രണ്ട് മത്സ്യത്തൊഴിലാളികൾ അറിയിച്ചു. സ്രാവിനെ മുറിച്ചുനോക്കിയപ്പോൾ ബരിയയുടെ കൈയുടെ അവശിഷ്ടങ്ങൾ കണ്ടുകിട്ടി. ഉടൻ തന്നെ ഇവർ കോസ്റ്റ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു.

ഡിയേഗോ എങ്ങനെ കടലിലെത്തി എന്നത് വ്യക്തമല്ല. ഒന്നുകിൽ വാഹനാപകടം ഉണ്ടായി അദ്ദേഹം കടലിലേക്ക് തെറിച്ചുവീണതോ അല്ലെങ്കിൽ കടലിൽ നിന്നുള്ള വലിയ തിരയിൽ പെട്ട് വീണതോ ആവാമെന്നാണ് പ്രാഥമിക നിഗമനം.

]]>
പോളണ്ടിലെ മലയാളി യുവാവിന്റെ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും https://malayalees.ch/malayali-youth-killed-in-poland/ Sat, 28 Jan 2023 04:24:24 +0000 https://malayalees.ch/?p=75149 പോളണ്ടിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും. കൊലപാതകം ആയതിനാൽ ഒരാഴ്ചയെങ്കിലും സമയം എടുക്കും. അറസ്റ്റിലായ വീട്ടുടമയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് പോരുന്നു. കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല.

പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ഐഎൻജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. പോളണ്ട് സ്വദേശിക്കൊപ്പമായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്.

തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് മരണ വിവരം അറിയുന്നത്. ഇബ്രാഹിം ഷെരീഫിന്റെ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പൊലീസിനെ നിരന്തരം ബന്ധപ്പെടുന്നതായും എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

]]>
ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു; ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ https://malayalees.ch/thrissur-woman-suicide/ Fri, 20 Jan 2023 09:33:20 +0000 https://malayalees.ch/?p=74762 തൃശൂർ പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു. പൊലീസ് സാന്നിധ്യത്തിലാണ് അഞ്ചും ഏഴും വയസുള്ള കുട്ടികളെ വീട്ടിലെത്തിച്ചത്. ആശയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ 12നാണ് ആശ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 17 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു. ഭർത്താവിൻ്റെ വീട്ടുകാർ കുട്ടികളെ അയക്കാൻ തയാറായിരുന്നില്ല. പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് കുട്ടികളെ വിട്ടത്.

]]>
യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ ഭർതൃവീട്ടുകാർ തയാറാകുന്നില്ലെന്ന് പരാതി https://malayalees.ch/woman-die-by-suicide-thrissur/ Fri, 20 Jan 2023 07:12:40 +0000 https://malayalees.ch/?p=74753 തൃശൂരിൽ യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ ഭർതൃവീട്ടുകാർ തയാറാകുന്നില്ലെന്ന് പരാതി. പാവറട്ടി സ്വദേശി ആശ(35) യാണ് മരിച്ചത്. കഴിഞ്ഞ 12 ന് കുന്നിക്കുരു കഴിച്ച് അവശയായ ആശ ഇന്നലെയാണ് മരിച്ചത്. നാട്ടികയിലെ ഭർത്താവിൻ്റെ വീട്ടിലാണ് ആശ ആത്മഹത്യക്ക് ശ്രമിച്ചത്.

ഭർതൃവീട്ടുകാർ ആശയെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആശയുടെ വീട്ടുകാർ ആരോപിച്ചു. കുട്ടികളെ മൃതദേഹം കാണിക്കാൻ പോലും തയാറാകുന്നില്ലെന്നും . അമ്മ മരിച്ച വിവരം കുട്ടികളെ ഭർതൃവീട്ടുകാർ അറിയിച്ചിട്ടില്ലെന്നും ആരോപണം.

]]>
തൃശൂരിൽ കാണാതായ വയോധികൻ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ https://malayalees.ch/71-year-old-man-found-dead/ Mon, 02 Jan 2023 04:12:18 +0000 https://malayalees.ch/?p=73749 തൃശൂർ പാഞ്ഞാളിൽ കാണാതായ വയോധികൻ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ. പൈങ്കുളം മനപ്പടി കോന്നനാത്ത് അമൃത നിവാസിൽ ശങ്കര മേനോനെയാണ് (71) മരിച്ച നിലയിൽ കണ്ടെത്തിയത്. പൈങ്കുളം തിരുവഞ്ചക്കുഴി ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്.
ഡിസംബർ 27 മുതൽ ആണ് കാണാതായത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി.

]]>
ഫ്ളാറ്റിൽ നിന്ന് ദുർ​ഗന്ധമെന്ന് പരാതി; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് ഒന്നിലേറെ പെട്ടികളിൽ ശരീര ഭാ​ഗങ്ങൾ https://malayalees.ch/body-parts-found-from-bag/ Thu, 22 Sep 2022 09:09:32 +0000 https://malayalees.ch/?p=68459 ബ്രൂക്ലിനിലെ ഫ്ളാറ്റിൽ നിന്ന് ഒന്നിലേറെ പെട്ടികളിൽ നിന്നായി മനുഷ്യ ശരീരത്തിന്റെ ഭാ​ഗങ്ങൾ കണ്ടെത്തി. ഫ്ളാറ്റിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീര ഭാ​ഗങ്ങൾ സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്.

ഇരുപത് വയസിലേറെ പ്രായമുള്ള യുവതിയാണ് അപ്പാർട്ട്മെന്റിലെ ആറാം നിലയിൽ താമസിച്ചിരുന്നത്. ഈ ഫ്ളാറ്റിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. യുവതിയും കാമുകനുമായി വഴക്ക് പതിവായിരുന്നുവെന്നും ദിവസങ്ങളായി യുവതിയെ കാണാനില്ലെന്നും അയൽവാസികൾ പൊലീസിൽ മൊഴി നൽകി.

സ്യൂട്ട്കേസിൽ മൃതദേഹാവശിഷ്ടങ്ങൾ യുവതിയുടേതാണായെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചുകഴിഞ്ഞു. യുവതിയുടെ കാമുകന് വേണ്ടിയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

]]>
റ​ഷ്യ​ൻ അ​ധി​നി​വേശം; മരിയുപോളിൽ 200 മൃതദേഹങ്ങൾ കണ്ടെത്തി https://malayalees.ch/200-bodies-found-under-the-rubble-in-mariupol/ Wed, 25 May 2022 04:22:05 +0000 https://malayalees.ch/?p=62361 ക​ന​ത്ത റ​ഷ്യ​ൻ ആ​ക്ര​മ​ണം ന​ട​ന്ന യുക്രൈൻ ന​ഗ​ര​മാ​യ മ​രി​യു​പോ​ളിൽ നി​ന്ന് 200 ലേ​റെ മൃ​ത​ദേ​ഹ​ങ്ങ​ൾ കണ്ടെ​ത്തി. ബോം​ബി​ങ്ങി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് ജീ​ർ​ണി​ച്ചു ​തു​ടങ്ങിയ ശ​രീ​ര​ങ്ങ​ൾ ല​ഭി​ച്ച​തെ​ന്ന് മേ​യ​ർ പെ​ട്രോ ആ​​ൻ​ഡ്രു ഷെ​ങ്കോ അ​റി​യി​ച്ചു. റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ൽ ഏ​റ്റ​വും ക​ന​ത്ത ബോം​ബി​ങ് ന​ട​ന്ന പ​ട്ട​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് മ​രി​യു​പോ​ൾ.

ഇതിനിടെ റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിഗണിക്കാതെ തീരുമാനം എടുക്കാനാകുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നവരെ വിഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റിനോട് അല്ലാതെ റഷ്യന്‍ ഫെഡറേഷനിലെ ആരുമായും താന്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സെലന്‍സ്‌കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുക. ഈ ഒരു കാര്യത്തില്‍ മാത്രം ചര്‍ച്ചയാകാം. യോഗത്തിന് ഇതല്ലാതെ മറ്റൊരു കാരണങ്ങളുമില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാധാരണക്കാര്‍ക്കുനേരെ റഷ്യയുടെ നടപടികളുടെ പശ്ചാത്തലത്തില്‍ ഏതുതരം ചര്‍ച്ചകളും ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിന്റ ആദ്യഘട്ടങ്ങളില്‍ റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കീവിന് പുറത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതിന് ബുദ്ധിമുട്ടായി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യുക്രൈനില്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടത്തുന്ന സ്‌പെഷ്യല്‍ ഓപറേഷന്‍ റഷ്യ നിഷേധിക്കുന്നുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.

]]>