dead body found – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Jan 2023 04:54:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dead body found – malayalees.ch https://malayalees.ch 32 32 അപസ്മാരം വന്ന് യുവതി മരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചെന്ന് യുവാവ്; ഉമാ പ്രസന്നയുടെ മരണത്തില്‍ വഴിത്തിരിവ് https://malayalees.ch/uma-prasanna-friend-arrested-in-kollam/ Thu, 05 Jan 2023 04:54:15 +0000 https://malayalees.ch/?p=73966 കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍. അഞ്ചല്‍ സ്വദേശിയായ 24 വയസുകാരന്‍ നാസു ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച ഉമാ പ്രസന്നനൊപ്പം ഉണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

തനിക്കൊപ്പമായിരുന്നപ്പോള്‍ അപസ്മാരം വന്നാണ് യുവതി മരിച്ചതെന്നാണ് ഇയാളുടെ മൊഴി. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിയത്. ഇയാള്‍ നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ആളാണെന്നും പൊലീസ് പറയുന്നു.

സൗന്ദര്യവസ്തുക്കള്‍ വീടുകളില്‍ വില്‍പന നടത്തുകയായിരുന്ന ഉമ. കഴിഞ്ഞ മാസം 29 മുതലാണ് ഉമയെ കാണാതാകുന്നത്. തുടര്‍ന്ന് മാതാവ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഫാത്തിമ മാതാ നാഷ്ണല്‍ കോളജിന് സമീപത്തെ കാട് മൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് കേരളാപുരം സ്വദേശി ഉമയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുന്നത്.

]]>
മിസോറാം കല്ല് ക്വാറി അപകടം; 8 തൊഴിലാളികൾ മരിച്ചു, 4 പേർക്കായി തെരച്ചിൽ https://malayalees.ch/mizoram-stone-quarry-accident-eight-bodies-recovered/ Tue, 15 Nov 2022 07:57:05 +0000 https://malayalees.ch/?p=71316 മിസോറാമിലെ കല്ല് ക്വാറി തകർന്നുണ്ടായ അപകടത്തിൽ മരിച്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുടുങ്ങിക്കിടക്കുന്ന മറ്റ് നാല് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് മിസോറാമിൽ ഒരു കല്ല് ക്വാറി തകർന്ന് ഒരു ഡസനോളം തൊഴിലാളികൾ കുടുങ്ങിയത്.

‘പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹങ്ങൾ തിരിച്ചറിയുക. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തുടരും’ – ദേശീയ ദുരന്ത നിവാരണ സേന പ്രസ്താവനയിൽ പറഞ്ഞു. എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികൾ ആണ് കുടുങ്ങിയത്. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കല്ല് ക്വാറി തകരുകയായിരുന്നു.

തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ സംസ്ഥാന ദുരന്ത നിവാരണ സേന, അതിർത്തി സുരക്ഷാ സേന, അസം റൈഫിൾസ് എന്നിവരെയും വിളിച്ചിട്ടുണ്ട്. ലീറ്റ് വില്ലേജിൽ നിന്നും ഹ്നഹ്തിയാൽ ടൗണിൽ നിന്നുമുള്ള സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. തൊഴിലാളികളും അഞ്ച് ഹിറ്റാച്ചി എക്‌സ്‌കവേറ്ററുകളും മറ്റ് ഡ്രില്ലിംഗ് മെഷീനുകളും മണ്ണിൽ പുതഞ്ഞ് കിടക്കുന്നതായി വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

]]>