DCC – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Jul 2022 04:28:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png DCC – malayalees.ch https://malayalees.ch 32 32 ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധം: ഡി.സി.സി ഇന്ന് ആലപ്പുഴ കളക്ടറേറ്റ് വളയും https://malayalees.ch/dcc-protest-against-sreeram-venkittaraman/ Mon, 25 Jul 2022 04:28:29 +0000 https://malayalees.ch/?p=65346 മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികൾ അറിയിച്ചു . ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് ധർണ സംഘടിപ്പിക്കും.മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്‌പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ജില്ലകളിൽ അതിന്‍റെ ചെയർമാൻ ജില്ലാ കളക്ടർ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമൻ വരുന്നു എന്നതും പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്.കേസിലെ ഒന്നാം പ്രതിയാണ് വെങ്കിട്ടരാമൻ. നിലവിൽ കോടതിയിൽ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കളക്ടർ പദവിയിലേക്ക് നിയമിച്ചതിൽ പ്രതിഷേധം വ്യാപകമാണ്.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവർ നിയമനത്തിൽ പ്രതിഷേധമറിയിച്ചു. കൊവിഡ് കാലത്ത് സസ്പെൻഷൻ പിൻവലിച്ച് ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്ടറായി വെങ്കിട്ടരാമനെ നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം ഐ.എ.എസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്.

]]>
ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍? കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് https://malayalees.ch/within-a-week-of-the-announcement-of-the-dcc-presidents-k-sudhakaran-to-delhi/ Tue, 24 Aug 2021 04:41:38 +0000 https://malayalees.ch/?p=48500 ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട നീക്കം. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉടന്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ഡി.സി.സി അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നത് വൈകിയതോടെ കെ.പി.സി.സിയിലെ സഹഭാരവാഹികളെ നിശ്ചയിക്കുന്നതും നീണ്ടു പോകുകയാണ്.

അതൃപ്തിയും തര്‍ക്കവും പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രഖ്യാപനം ഇനിയും നീട്ടരുതെന്ന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം. വൈകുന്നത് ഗുണകരമാവില്ലെന്നത് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ആശയ വിനിമയത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ കെ.പി.സി.സി നല്‍കിയ പട്ടികയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. ഇക്കാര്യത്തില്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ ആശയ വിനിമയം നടന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്ന് രാത്രിയോടെ ഡല്‍ഹിയിലേക്ക് തിരിച്ചേക്കും. തുടര്‍ന്ന് സ്ഥിതി ഗതികള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. താമസിയാതെ പട്ടിക പ്രഖ്യാപിക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.

ഗ്രൂപ്പുകള്‍ കെ.പി.സി.സി നേതൃത്വത്തിന് എതിരെ നീങ്ങുന്നുവെന്ന പരാതി നേതൃത്വത്തിനുണ്ട്. സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ മുന്നൊരുക്കം പുറത്തായത് ഐ ഗ്രൂപ്പിന് തിരിച്ചടിയായി. എ ഗ്രൂപ്പാവട്ടെ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ്. ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിന് ശേഷമേ കെ.പി.സി.സിയിലെ സഹഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് കടക്കാന്‍ നേതൃത്വത്തിന് കഴിയൂ.

]]>
തോൽവിയുണ്ടായ മണ്ഡലംകമ്മിറ്റികളും അഴിച്ചുപണിയാനൊരുങ്ങി കോൺഗ്രസ് https://malayalees.ch/the-congress-is-ready-to-dismantle-the-defeated-constituency-committees-as-well/ Thu, 24 Dec 2020 08:13:19 +0000 https://malayalees.ch/?p=37467 തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടായ മണ്ഡലംകമ്മിറ്റികളും അഴിച്ചുപണിയാനൊരുങ്ങി കോൺഗ്രസ്. പ്രാദേശിക തലങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്ന കമ്മിറ്റികൾക്കെതിരെയാണ് നടപടിയെടുക്കുക. ഡി.സി.സി നേതൃത്വങ്ങളുമായായി നടന്ന ചർച്ചകളെ തുടർന്നാണ് പ്രാദേശിക തലങ്ങൾ പുനസംഘടിപ്പിക്കുന്നതിന് ധാരണയായത്. അതേസമയം വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ നീക്കുപോക്ക് തിരിച്ചടിയായെന്ന് ഡി.സി.സി നേതൃത്വങ്ങൾ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു.

തോൽവിയുടെ ആഘാത പഠനം താഴേതട്ടിലേക്ക് എത്തിച്ച് പരിഹാര നടപടികളിലേക്ക് കടക്കുകയാണ് കോൺഗ്രസ്. പല സ്ഥലങ്ങളിലേയും പരാജയ കാരണം സ്ഥാനാർഥി നിർണയത്തിൽ നടന്ന അനാവശ്യ ഇടപെടലായിരുന്നുവെന്നായിരുന്നു ഡി.സി.സി നേതൃത്വങ്ങളുടെ പരാതി. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് തിരിച്ച വീതം വെക്കലുകളുണ്ടായി. ഇത് അതാത് സ്ഥലങ്ങളിലെ ആഭ്യന്തര പ്രശ്നം രൂക്ഷമാക്കി. ഇതോടെ വിമതരെ നിയന്ത്രിക്കാനാകാതെയായി. തുടർന്ന് തോൽവിയുടെ ആഴം കൂടി. ഇത്തരം പ്രശ്നങ്ങളുണ്ടായ മണ്ഡലം കമ്മിറ്റികൾ അഴിച്ചുപണിയണമെന്ന ഡി.സി.സി നേതൃത്വങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു.

വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ നീക്കു പോക്ക് തിരിച്ചടിയായി എന്നാണ് അധികം പേരും സാക്ഷ്യപ്പെടുത്തിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ചില സ്ഥലങ്ങളിൽ നേട്ടങ്ങളുണ്ടായെങ്കിലും മറ്റ് സ്ഥലങ്ങളിൽ വലിയ തിരിച്ചടിയുണ്ടായെന്നും വിലയിരുത്തപ്പെട്ടു. കണ്ണൂർ ജില്ലയിൽ മലയോര മേഖലയിലെ വോട്ട് ചോർച്ച കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതുകൊണ്ടു സംഭവിച്ചതെല്ലന്നായിരുന്നു കണ്ണൂർ ഡി.സി.സിയുടെ നിലപാട്. കാസര്‍കോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളുടെ വിലയിരുത്തലാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്നത്. ഇന്ന് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുടെ അവലോകനം നടക്കും. ബാക്കി അഞ്ച് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രകടനം ശനിയാഴ്ച വിലയിരുത്തും.

]]>