DCC Presidents – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Sep 2021 04:12:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png DCC Presidents – malayalees.ch https://malayalees.ch 32 32 അഞ്ച് ജില്ലകളിൽ ഇന്ന് കോൺഗ്രസ് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും https://malayalees.ch/dcc-presidents-take-charge-today/ Sat, 04 Sep 2021 04:12:43 +0000 https://malayalees.ch/?p=49043 സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും. പി.കെ. ഫൈസൽ കാസർഗോഡ് ഡി.സി.സി. അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് മുഖ്യാതിഥി. കൂടാതെ, കണ്ണൂർ ഡി.സി.സി. അധ്യക്ഷനായി മാർട്ടിൻ ജോർജ് ചുമതല ഏൽക്കുന്ന ചടങ്ങിലും കെ. സുധാകരൻ തന്റെ സാന്നിധ്യമറിയിക്കും. തൃശൂർ ഡി.സി.സി. പ്രസിഡന്റായി ജോസ് വെള്ളൂർ ചുമതല ഏൽക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും. എറണാകുളത്ത് മുഹമ്മദ് ഷിയാസ് ചുമതല ഏൽക്കുന്ന ചടങ്ങിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.

എൻ.ഡി. അപ്പച്ചനാണ് വയനാട് ഡി.സി.സി. അധ്യക്ഷനായി ചുമതലയേൽക്കുന്നത്. ഇത് രണ്ടാം തവണയാണ് എൻഡി അപ്പച്ചൻ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. ഇത്തവണ രാഹുൽ ഗാന്ധിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് എൻ.ഡി. അപ്പച്ചൻ വീണ്ടും കോൺഗ്രസ് കമ്മിറ്റിയുടെ അമരത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ ചുമതല ഏൽക്കൽ ചടങ്ങിൽ കെ.പി.സി.സി പ്രതിനിധിയായി വർക്കിംഗ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ പങ്കെടുക്കും.

കഴിഞ്ഞ ദിവസം, ആറ് ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡൻറുമാർ ചുമതലയേറ്റിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാർ ചുമതലയേറ്റത്.

]]>
ഡി.സി.സി അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും https://malayalees.ch/dcc-presidents-announced-today/ Sat, 28 Aug 2021 13:00:11 +0000 https://malayalees.ch/?p=48752 കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കും. ഡി.സി.സി. പ്രസിഡന്റ് പട്ടിക കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു. തിരുവനന്തപുരത്ത് പാലോട് രവി തന്നെ ഡി.സി.സി. അധ്യക്ഷനാകും. പാലക്കാട് വി.ടി. ബലറാമിന് അധ്യക്ഷ സ്ഥാനമില്ല.

ബിഹാറിൽ നാലു ദിവസത്തെ പര്യടനത്തിന് പോകുന്നതിനു മുന്നേ, കേരളത്തിൻറെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ഡി.സി.സി അധ്യക്ഷ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. എ.കെ.ആൻറണിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സോണിയ ഗാന്ധി ഒപ്പിടുന്നത്. ഉമ്മൻ‌ചാണ്ടിയുടെ മനസറിഞ്ഞു കൂടുതൽ നേതാക്കളെ ഡി.സി.സി. പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ രമേശ്‌ ചെന്നിത്തലയെ പൂർണമായും തഴയുന്ന കാഴ്ചയാണ് ലിസ്റ്റിൽ കാണുന്നത്. രമേശ്‌ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചു. ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിനെ വെട്ടിമാറ്റിയാണ് കെ.സി.വേണുഗോപാലിൻറെ അടുപ്പക്കാരനായ കെ.പി.

ശ്രീകുമാറിനെ ആലപ്പുഴയിൽ എഴുതിചേർത്തത്. പട്ടിക പുറത്ത് വരുന്നതിനു മുൻപേ സോഷ്യൽ മീഡിയയിൽ അനുമോദന പോസ്റ്ററുകൾ എത്തിയതും മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. എ.കെ ആൻറണി ഉൾപ്പെടെ കേന്ദ്രനേതാക്കളെ ചെന്നിത്തല വിഭാഗം അമർഷം അറിയിച്ചതിനാൽ പട്ടികയിൽ വീണ്ടും ഒരു മാറ്റം ഇവർ പ്രതീക്ഷിച്ചിരുന്നു.

]]>