dc – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Nov 2022 08:33:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dc – malayalees.ch https://malayalees.ch 32 32 ബാറ്റ്മാൻ്റെ ശബ്‌ദമായിരുന്ന കെവിൻ കോൺറോയ് അന്തരിച്ചു https://malayalees.ch/kevin-conroy-the-voice-of-batman-dies-at-66/ Sat, 12 Nov 2022 08:30:33 +0000 https://malayalees.ch/?p=71154 മൂന്ന് പതിറ്റാണ്ടിലേറെയായി ബാറ്റ്മാനെ നിർവചിച്ച ശബ്ദതാരം കെവിൻ കോൺറോയ് 66-ാം വയസ്സിൽ അന്തരിച്ചു. ബാറ്റ്മാൻ: ദി ആനിമേറ്റഡ് സീരീസിൽ പ്രവർത്തിച്ച സഹനടൻ ഡയാൻ പെർഷിംഗ് ആണ് ഈ വിവരം അറിയിച്ചത്. ക്യാൻസർ ബാധിതനായ കോൺറോയുടെ മരണ വാർത്ത വാർണർ ബ്രദേഴ്‌സ് ആനിമേഷനും സ്ഥിരീകരിച്ചു. (Kevin Conroy the voice of Batman dies at 66)

“ഇതിഹാസ നടനും ബാറ്റ്മാന്റെ നിരവധി തലമുറകളുടെ ശബ്ദവുമായ കെവിൻ കോൺറോയുടെ വേർപാടിൽ ഡിസി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.” വിയോഗ വാർത്ത പങ്കുവച്ച് ഡിസി ട്വിറ്ററിൽ കുറിച്ചു. ബാറ്റ്മാനുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും കോൺറോയുടെ ചിത്രം പങ്കിടുകയും ബാറ്റ്മാൻ, റെഡ് ഹാർട്ട് ഇമോജി എന്നിവയ്‌ക്കൊപ്പം “നന്ദി” എന്ന് എഴുതുകയും

1992 മുതൽ ആരംഭിച്ച ആനിമേറ്റഡ് സീരീസിൽ കോൺറോയ് ബാറ്റ്മാന് ശബ്ദം നൽകിത്തുടങ്ങി. ദി ന്യൂ ബാറ്റ്മാൻ അഡ്വഞ്ചേഴ്‌സ് (1997-1999), ബാറ്റ്മാൻ ബിയോണ്ട് (1999-2001), ജസ്റ്റിസ് ലീഗ് (2001-2004), ജസ്റ്റിസ് ലീഗ് അൺലിമിറ്റഡ് (2004–2006) എന്നിവയുൾപ്പെടെ ഡിസിഇയുവിലെ നിരവധി സീരീസുകളിൽ അദ്ദേഹം ബാറ്റ്മാന് ശബ്ദം നൽകി.

]]>
ഐപിഎൽ 2021; കൊൽക്കത്തയെ വിറപ്പിച്ച് ഡൽഹി കീഴടങ്ങി; കൊൽക്കത്ത- ചെന്നൈ ഫൈനൽ വെള്ളിയാഴ്ച്ച https://malayalees.ch/ipl-live-update-2/ Thu, 14 Oct 2021 04:06:30 +0000 https://malayalees.ch/?p=50952 ബാംഗ്ലൂരിന്​ പിന്നാലെ ഡൽഹിയെയും തോൽപിച്ച്‌​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ഫൈനലിൽ. ആവേശകരമായ രണ്ടാം ക്വാളിഫയറിൽ, ചെന്നൈ സൂപ്പർ കിങ്​സിനോട്​ തോറ്റ്​ വീണ്ടും ഭാഗ്യ പരീക്ഷണത്തിന്​ ഇറങ്ങിയ ​ഡൽഹിയെ മൂന്ന് വിക്കറ്റിന്​ തോൽപിച്ചാണ്​ ഫൈനലിൽ എത്തിയത്. ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്​സിനെ നേരിടും. സ്​കോർ: ഡൽഹി ക്യാപിറ്റൽസ്​ 135/5, കൊൽക്കത്ത ഓപണർമാരായ ശുഭ്​മാൻ ഗില്ലും(46) വെങ്കിടേഷ്​ അയ്യരും (55)മാണ്​ കൊൽക്കത്തയെ അനായാസ ജയത്തിലേക്ക്​ നയിച്ചത്​. ഇരുവരും ആദ്യ വിക്കറ്റിൽ തന്നെ 96 റൺസ്​ അടിച്ചെടുത്ത്​ വിജയതീരത്ത്​ എത്തിച്ചിരുന്നു. പിന്നീട്​ കളി അവസാനത്തിൽ ജയപരാജയ സാധ്യത ​​മാറിമറിഞ്ഞു. അവിശ്വസിനീയമായ ഡൽഹി മത്സരത്തിലേക്ക്​ തിരിച്ചുവന്നതു. കൊൽക്കത്തൻ താരങ്ങൾ ഒന്നിനു പിറകെ ഒന്നായ കൂടാരം കയറി. ഒടുവിൽ കളി ഡൽഹി ജയിക്കുമെന്നായപ്പോൾ അവസാന ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ തൃപതി അശ്വിനെ സിക്​സർ ​പറത്തി കളി ജയിച്ചു.

]]>
ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; കൊൽക്കത്ത ഡൽഹിയെയും മുംബൈ പഞ്ചാബിനെയും നേരിടും https://malayalees.ch/ipl-kkr-dc-mi-pbks-mumbai-indians-delhi-capitals/ Tue, 28 Sep 2021 08:41:20 +0000 https://malayalees.ch/?p=50165 ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡാൽഹി ക്യാപിറ്റൽസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ഷാർജയിലും രാത്രി 7.30ന് അബുദാബിയിലുമാണ് മത്സരങ്ങൾ. (kkr dc mi pbks)

പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്തയും രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും ഏറ്റുമുട്ടുമ്പോൾ ഡൽഹിക്ക് തന്നെയാണ് സാധ്യത കൂടുതൽ. ഡൽഹിയുടെ ബാറ്റിംഗ് വിഭാഗവും ബൗളിംഗ് വിഭാഗവും ഫോമിലാണ്. എല്ലാ മത്സരത്തിലും ഓരോ മാച്ച് വിന്നർമാർ ഉണ്ടാവുന്നു. സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റ് ആണ് ഡൽഹിയുടേത്. ഇതിനൊപ്പം പിടിച്ചുനിൽക്കാൻ കൊൽക്കത്ത നന്നായി വിയർപ്പൊഴുക്കേണ്ടിവരും. പുതുതായി ഓപ്പണിംഗിലെത്തിയ വെങ്കടേഷ് അയ്യർ പ്രതീക്ഷ നൽകുന്നെങ്കിലും നോർക്കിയയും റബാഡയുമടങ്ങുന്ന പേസ് ആക്രമണം അതിജീവിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. പരുക്കേറ്റ ഓൾറൗണ്ടർ ആന്ദ്രേ റസൽ ഇന്ന് കളിക്കാൻ ഇറങ്ങിയേക്കില്ല. ഇത് കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടിയാവും. റസലിനു പകരം ഷാക്കിബ് അൽ ഹസൻ കളിക്കും. ഡൽഹിയിൽ മാർക്കസ് സ്റ്റോയിനിസ് ഇന്നും പുറത്തിരിക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവ് സ്മിത്ത് ടീമിലെത്താനിടയുണ്ട്. ഇന്ന് ഡൽഹി ജയിച്ചാൽ അവർ ഒന്നാം സ്ഥാനത്തെത്തും. കൊൽക്കത്ത വിജയിച്ചാൽ നാലാം സ്ഥാനത്ത് അവർ കൂടുതൽ കരുത്തോടെ ഇരിപ്പുറപ്പിക്കും.

നാലാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ സജീവമായി നിൽക്കുന്ന ടീമുകളാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും. ഇരു ടീമുകൾക്കും 10 മത്സരങ്ങളിൽ നിന്ന് 8 പോയിൻ്റുണ്ട്. ആദ്യത്തെ കളിയിൽ കൊൽക്കത്ത പരാജയപ്പെട്ടാൽ ഈ കളി ജയിക്കുന്നയാൾ നാലാം സ്ഥാനത്തെത്തും. അതിനാൽ ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

മധ്യനിര ഫോമിൽ അല്ലാത്തതാണ് മുംബൈക്ക് തിരിച്ചടി ആയിരിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ ഒഴികെ മറ്റാരും ബാറ്റിംഗിൽ തിളങ്ങുന്നില്ല. വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്ക് മാത്രമാണ് കുറച്ചെങ്കിലും ഫോമിലുള്ളത്. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, കീറോൺ പൊള്ളാർഡ് എന്നിവരൊക്കെ ഫോം ഔട്ടാണ്. രണ്ടാം പാദത്തിൽ ആദ്യമായി കഴിഞ്ഞ മത്സരത്തിൽ കളിച്ച ഹർദ്ദികിന് തിളങ്ങാൻ കഴിഞ്ഞതുമില്ല. മധ്യനിര ഫോമിലെത്തിയെങ്കിൽ മാത്രമേ മുംബൈക്ക് മുന്നോട്ടുപോക്ക് സാധ്യമാവൂ.

പഞ്ചാബ് കിംഗ്സും സമാന പ്രതിസന്ധിയിലാണ്. മായങ്ക് അഗർവാളും ലോകേഷ് രാഹുലും കഴിഞ്ഞാൽ ഫോമിലുള്ള താരങ്ങളില്ല. മുഹമ്മദ് ഷമിയും അർഷ്ദീപ് സിംഗും രവി ബിഷ്ണോയും അടക്കമുള്ള ബൗളിംഗ് നിര ഫോമിലാണെങ്കിലും ക്രിസ് ഗെയിൽ, നിക്കോളാസ് പൂരാൻ, ദീപക് ഹൂഡ എന്നിവരൊന്നും ഫോമിൽ അല്ല.

]]>
പൃഥ്വി ഷോ; ഡൽഹിക്ക് കൂറ്റൻ ജയം https://malayalees.ch/dc-won-against-kkr-ipl/ Fri, 30 Apr 2021 04:05:47 +0000 https://malayalees.ch/?p=43538 കൊൽക്കത്ത നൈട് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. 7 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. കൊൽക്കത്ത ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 82 റൺസെടുത്ത പൃഥ്വി ഷാ ആണ് ഡൽഹിക്ക് അനായാസ ജയമൊരുക്കിയത്. ശിഖർ ധവാൻ (46) റൺസ് നേടി. കൊൽക്കത്തക്കായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ശിവം മവി എറിഞ്ഞ ആദ്യ ഓവറിലെ എല്ലാ പന്തുകളും നിലം പറ്റെ അതിർത്തി കടത്തിയാണ് പൃഥ്വി ഷാ ആരംഭിച്ചത്. ആ ഓവറിൽ ഒരു വൈഡ് അടക്കം പിറന്നത് 25 റൺസ്. ധവാനെ കാഴ്ചക്കാരനാക്കി പൃഥ്വി കത്തിക്കയറി. സ്പിന്നർമാരും പേസർമാരും മാറിമാറി എറിഞ്ഞിട്ടും കൊൽക്കത്തയ്ക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. ബൗണ്ടറികൾക്ക് മേൽ ബൗണ്ടറികൾ പ്രവഹിച്ചതോടെ വെറും 18 പന്തുകളിൽ പൃഥ്വി ഫിഫ്റ്റി തികച്ചു. 10 വിക്കറ്റ് ജയത്തിലേക്ക് കുതിക്കുന്നതിനിടെ ശിഖർ ധവാനെ (46) പുറത്താക്കിയ പാറ്റ് കമ്മിൻസ് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ പൃഥ്വി ഷായെയും (82) ഋഷഭ് പന്തിനെയും (16) കമ്മിൻസ് തന്നെ പുറത്താക്കി. പക്ഷേ, വൈകിപ്പോയിരുന്നു. സ്റ്റോയിനിസും (6) ഷിംറോൺ ഹെട്‌മെയറും ചേർന്ന് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചു.

]]>
വില്ല്യംസണിന്റെ പോരാട്ടം പാഴായി; ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം https://malayalees.ch/dc-won-against-srh-in-super-over/ Mon, 26 Apr 2021 04:06:19 +0000 https://malayalees.ch/?p=43344 സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ത്രസിപ്പിക്കുന്ന ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡൽഹി ആവേശജയം സ്വന്തമാക്കിയത്. ഇരു ടീമുകളും 159 റൺസ് വീതമാണ് നേടിയത്. സൺറൈസേഴ്സിനായി 66 റൺസെടുത്ത് പുറത്താവാതെ നിന്ന കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ജോണി ബെയർസ്റ്റോ 38 റൺസെടുത്തു. അവേഷ് ഖാൻ ഡൽഹിക്കായി 3 വിക്കറ്റ് വീഴ്ത്തി.

ജോണി ബെയർസ്റ്റോയുടെ കൂറ്റൻ ഷോട്ടുകൾ ഡൽഹിയുടെ ഉലക്കുന്ന കാഴ്ചയോടെയാണ് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ഇതിനിടെ ഡേവിഡ് വാർണർ (8) റണ്ണൗട്ടായതൊന്നും ബെയർസ്റ്റോയെ ബാധിച്ചില്ല. മൂന്നാം നമ്പറിലെത്തിയ കെയിൻ വില്ല്യംസണിനെ സാക്ഷിയാക്കി ബെയർസ്റ്റോ തകർത്തടിച്ചു. അവേഷ് ഖാനാണ് ഒടുവിൽ ബെയർസ്റ്റോയെ (38) പുറത്താക്കിയത്. ബെയർസ്റ്റോ പുറത്തായത് സൺറൈസേഴ്സ് സ്കോറിംഗിനെ സ്വാധീനിച്ചു. ആദ്യ മൂന്ന് വിക്കറ്റുകളിലെയും കൂട്ടുകെട്ട് കൃത്യം 28 റൺസായിരുന്നു.

നാലാം നമ്പറിൽ ഇറങ്ങിയ വിരാട് സിംഗിന് വേഗത്തിൽ സ്കോർ ചെയ്യാൻ കഴിയാതിരുന്നത് വില്ല്യംസണിൻ്റെ ജോലി ദുഷ്കരമാക്കി. ഒടുവിൽ 14 പന്തുകളിൽ 4 റൺസെടുത്ത വിരാട് സിംഗിനെ അവേഷ് ഖാൻ പുറത്താക്കി. കേദാർ ജാദവ് (9) അമിത് മിശ്രയ്ക്ക് മുന്നിൽ വീണു. അഭിഷേക് ശർമ്മ (5), റാഷിദ് ഖാൻ (0) എന്നിവരെ ഒരു ഓവറിൽ തന്നെ പുറത്താക്കിയ അക്സർ പട്ടേൽ സൺറൈസേഴ്സിനെ സമ്മർദ്ദത്തിലാക്കി. വിജയ് ശങ്കർ (8) അവേഷ് ഖാനു മുന്നിൽ വീണു.

എന്നാൽ ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും വില്ല്യംസൺ പിടിച്ചുനിന്നു. 9ആം നമ്പറിൽ ഇറങ്ങിയ ജഗദീഷ സുചിത് രണ്ട് ബൗണ്ടറികളും ഒരു സിക്സറും നേടി സൺറൈസേഴ്സിനെ വിജയത്തിനരികെ എത്തിച്ചു. 16 റൺസ് ആയിരുന്നു അവസാന ഓവറിൽ സൺറൈസേഴ്സിനു വേണ്ടിയിരുന്നത്. ആ ഓവറിൽ അവർ എടുത്തത് 15 റൺസ്. കളി സൂപ്പർ ഓവറിലേക്ക്.

സൂപ്പർ ഓവറിൽ സൺറൈസേഴ്സ് ആണ് ആദ്യം ബാറ്റ് ചെയ്തത്. ഡേവിഡ് വാർണറും കെയിൻ വില്ല്യംസണും ചേർന്ന് ഹൈദരാബാദിൻ്റെ ബാറ്റിംഗ് ഓപ്പൺ ചെയ്തത്. ഡൽഹി ക്യാപിറ്റൽസ് അക്സർ പട്ടേലിന് സൂപ്പർ ഓവർ എറിയാനുള്ള ചുമതല നൽകി. ആ ഓവറിൽ ഹൈദരാബാദ് എടുത്തത് 7 റൺസ്.

സൺറൈസേഴ്സിനായി റാഷിദ് ഖാൻ പന്തെറിഞ്ഞപ്പോൾ ശിഖർ ധവാനും ഋഷഭ് പന്തും ഡൽഹിക്കായി കളത്തിലിറങ്ങി. ഓവറിലെ അവസാന പന്തിൽ ഡൽഹി ജയം കുറിച്ചു.

]]>