db night by flowers – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Oct 2023 10:50:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png db night by flowers – malayalees.ch https://malayalees.ch 32 32 ആവേശം കൊള്ളിക്കാൻ പ്രിയ ബാൻഡുകൾ; കൊച്ചിയെ ചുവടുവെപ്പിക്കാൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ https://malayalees.ch/db-night-by-flowers-chapter-3-kochi-2/ Tue, 17 Oct 2023 10:50:14 +0000 https://malayalees.ch/?p=89595 കൊച്ചി നഗരിയെ ആവേശം കൊള്ളിക്കാൻ ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുകയാണ്. ഫ്‌ളവേഴ്‌സ് ഒരുക്കുന്ന മ്യൂസിക്കൽ ഷോ നവംബർ 4 വൈകുന്നേരം 3.30 മുതൽ ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ വച്ചാണ് നടക്കുന്നത്.

സംഗീത നിശയിൽ മലയാളികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുരിയൻ ലൈവ് (Job kurian live), ബ്രോധ വി, (Brodha v) ജോർഡിൻഡിയൻ (Jordindian), ജാനു (JHANU), 43 മൈൽസ് (43 miles) എന്നിവരാണ് അണിനിരക്കുന്നത്.

മലയാളികൾ നെഞ്ചിലേറ്റിയ ഈ ബാൻഡുകളാണ് ഷോയുടെ പ്രധാന ആകർഷണം. കേരളത്തിൽ വളരെയധികം ജനപ്രീതിയുള്ള ഇവരൊക്കെ കൊച്ചിയുടെ മണ്ണിലേക്ക് എത്തുമ്പോൾ സംഗീതപ്രേമികൾക്ക് പകരുന്ന ആവേശം ചെറുതല്ല.

ഇവരോടൊപ്പം പെർഫെക്റ്റ് സ്ട്രൈൻഞ്ചേയ്‌സ് (Perfect strangers),സൂപ്പ് (soup) കൃഷ്ണ (crishna) ബിന്ദു അനിരുദ്ധൻ (bindu anirudhan) ശ്രീജിത് ദ ബിയേർഡ് (sreejith the beard), ഷാഡോ ആൻഡ് ലൈറ്റ് (shadow and light) എന്നിവരും അണിനിരക്കുന്നു.

അതേസമയം ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എന്ന സംഗീത നിശയ്ക്കുള്ള ടിക്കറ്റ് വിൽപന ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 699 രൂപ മുതലാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. മികച്ച പ്രതികരണമാണ് ഡിബി നൈറ്റ് ചാപ്റ്റർ 3 യ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടിക്കറ്റുകൾക്കായി സന്ദർശിക്കുക : https://in.bookmyshow.com/kochi/events/db-night-by-flowers-cochin/ET00371623

]]>
സിരകളില്‍ സംഗീതം നിറയ്ക്കാൻ ഡിബി നൈറ്റ് വീണ്ടും; ഇക്കുറി കൊച്ചിയിൽ https://malayalees.ch/db-night-by-flowers-chapter-3-kochi/ Thu, 05 Oct 2023 09:18:55 +0000 https://malayalees.ch/?p=88939 ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് സംഗീത നിശ വീണ്ടുമെത്തുന്നു. ഇക്കുറി കൊച്ചി നഗരിയെ സംഗീതരാവിൽ ആറാടിക്കാനാണ് ഡിബി നൈറ്റ് ചാപ്റ്റർ 3 ഒരുങ്ങുന്നത്. നവംബർ 4 വൈകുന്നേരം 3.30 മുതൽ ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ വച്ചാണ് പരിപാടി നടക്കുക. ( dB night by flowers chapter 3 )

ഡിബി നൈറ്റ് ചാപ്റ്റർ 3 ൽ അണിനിരക്കുന്നത് സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുരിയൻ ലൈവ് (Job kurian live), ബ്രോധ വി, (Brodha v) ജോർഡിൻഡിയൻ (Jordindian), ജാനു (JHANU), 43 മൈൽസ് (43 miles) എന്നിവരാണ്.

കൊച്ചി നഗരിയെ സംഗീത സാന്ദ്രമാക്കാൻ ഇഷ്ട സംഗീതജ്ഞരൊക്കെ എത്തുന്നത് ആസ്വാദകർക്ക് മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കും. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂർത്തം ആസ്വദിക്കാൻ സംഗീതപ്രേമികർക്ക് അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്. 699 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകും. കൂടാതെ early bird ടിക്കറ്റ് ആക്സസും ലഭ്യമാണ്.

ടിക്കറ്റുകൾക്കായി സന്ദർശിക്കുക : https://in.bookmyshow.com/kochi/events/db-night-by-flowers-cochin/ET00371623

]]>
കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’; ടിക്കറ്റ് വിവരങ്ങൾ അറിയാം https://malayalees.ch/db-night-by-flowers-ticket-rate/ Mon, 30 Jan 2023 05:12:54 +0000 https://malayalees.ch/?p=75277 കലകളുടെയും സംഗീതത്തിന്റെയും പറുദീസയായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. ( db night by flowers ticket rate )

ചലച്ചിത്ര ഗാനങ്ങൾക്കപ്പുറം മലയാള സംഗീത ലോകം സ്വതന്ത്ര സംഗീതത്തെ ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് തന്നെ വലിയ ജനപ്രീതി നേടിയ ബാൻഡാണ് ‘അവിയൽ.’ നാടൻ പാട്ടുകൾ അടക്കമുള്ള മലയാള ഗാനങ്ങളിൽ റോക്ക് സംഗീതവും ചേർത്ത് അവതരിപ്പിച്ച പുതുമയുള്ള അവതരണമാണ് അവിയലിന് വലിയ പ്രശസ്തി നേടിക്കൊടുത്തത്. രാജ്യത്തുടനീളം നിരവധി ലൈവ് ഷോകളും കൺസേർട്ടുകളും അവതരിപ്പിച്ച് സംഗീത സാമ്രാട്ട് ഏ.ആർ റഹ്‌മാൻ അടക്കമുള്ള സംഗീതജ്ഞരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് അവിയൽ. നിരവധി അന്തർദേശീയ മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള അവിയൽ സോൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, സെക്കൻഡ് ഷോ അടക്കമുള്ള ചിത്രങ്ങളിൽ ഗാനങ്ങൾ ചെയ്തിട്ടുണ്ട്. ബാൻഡിലെ ഗിത്താറിസ്റ്റായ റെക്സ് വിജയൻ മലയാള സിനിമയിലെ തിരക്കുള്ള സംഗീത സംവിധായകൻ കൂടിയാണ്.

സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് ഒരുക്കിയതാണ് ‘തൈകൂടം ബ്രിഡ്ജ്’ എന്ന ബാൻഡ്. 2013 മുതൽ മലയാള സംഗീത രംഗത്ത് വലിയ ജനപ്രീതി നേടിയിട്ടുള്ള തൈകൂടം ബ്രിഡ്ജിന്റെ റീമിക്സ് ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഫിഷ് റോക്ക്, നവരസം അടക്കമുള്ള ബാൻഡിന്റെ ഒറിജിനൽ ഗാനങ്ങൾ ഇന്ത്യ മുഴുവൻ പ്രശസ്തി നേടിയിട്ടുണ്ട്. ബാൻഡിന്റെ ഫൗണ്ടറും വയലിനിസ്റ്റും പ്രധാന ഗായകനുമായ ഗോവിന്ദ് വസന്ത ’96’ അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രശസ്തനായ സംഗീത സംവിധായകനാണ്.

പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

]]>