db night by flowers ticket – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Apr 2023 04:51:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png db night by flowers ticket – malayalees.ch https://malayalees.ch 32 32 കോഴിക്കോട് പാട്ടിന്റെ വിരുന്നൊരുക്കിയ ഡിബി നൈറ്റ് അനന്തപുരിയിലുമെത്തും; സംഗീത മാമാങ്കം അരങ്ങേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം https://malayalees.ch/db-night-by-flowers-thiruvananthapuram-on-april-29-and-30-html/ Thu, 27 Apr 2023 04:41:58 +0000 https://malayalees.ch/?p=80293 കോഴിക്കോടിന്റെ മണ്ണില്‍ ആവേശം തീര്‍ത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫഌവഴ്‌സ്’ ഇനി തിരുവനന്തപുരത്ത് ആവേശം പകരും. ‘ഡിബി നൈറ്റ് ബൈ ഫഌവഴ്‌സ് ചാപ്റ്റര്‍ 2’ ഏപ്രില്‍ 29,30 തീയതികളില്‍ വൈകുന്നേരം 4.30 മുതല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് കോഴിക്കോട് ആവേശം നിറച്ച ഡിബി നൈറ്റ് തിരുവനന്തപുരത്തേക്ക് എത്താന്‍ ബാക്കിയുള്ളത്. 

ഡിബി നൈറ്റ് ചാപ്റ്റര്‍ 2 ല്‍ അണിനിരക്കുന്ന മലയാളികളുടെ പ്രിയ ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്, ജോബ് കുരിയന്‍ ലൈവ്, ഗൗരി ലക്ഷ്മി, ബ്രോധ വി, തിരുമാലി തഡ്വയ്‌സര്‍, ഇവൂജിന്‍ ലൈവ്, അവിയല്‍, വെന്‍ ചായ് മെറ്റ് ടോസ്റ്റ്, പൈനാപ്പിള്‍ എക്‌സ്പ്രസ്, തകര, ദ ബിയേര്‍ഡ് ആന്റ് ദ ഡെറിലിക്ട്‌സ് എന്നിവരാണ്.

ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഈ സംഗീത മാമാങ്കം അരങ്ങേറാന്‍ ബാക്കിയുള്ളത്. ഇന്ന് തന്നെ ബുക്ക് മൈ ഷോ ആപ്പ് വഴി നിങ്ങളുടെ ടിക്കറ്റുയകള്‍ സ്വന്തമാക്കാം. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

]]>
കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’; ടിക്കറ്റ് വിവരങ്ങൾ അറിയാം https://malayalees.ch/db-night-by-flowers-ticket-rate/ Mon, 30 Jan 2023 05:12:54 +0000 https://malayalees.ch/?p=75277 കലകളുടെയും സംഗീതത്തിന്റെയും പറുദീസയായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. ( db night by flowers ticket rate )

ചലച്ചിത്ര ഗാനങ്ങൾക്കപ്പുറം മലയാള സംഗീത ലോകം സ്വതന്ത്ര സംഗീതത്തെ ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് തന്നെ വലിയ ജനപ്രീതി നേടിയ ബാൻഡാണ് ‘അവിയൽ.’ നാടൻ പാട്ടുകൾ അടക്കമുള്ള മലയാള ഗാനങ്ങളിൽ റോക്ക് സംഗീതവും ചേർത്ത് അവതരിപ്പിച്ച പുതുമയുള്ള അവതരണമാണ് അവിയലിന് വലിയ പ്രശസ്തി നേടിക്കൊടുത്തത്. രാജ്യത്തുടനീളം നിരവധി ലൈവ് ഷോകളും കൺസേർട്ടുകളും അവതരിപ്പിച്ച് സംഗീത സാമ്രാട്ട് ഏ.ആർ റഹ്‌മാൻ അടക്കമുള്ള സംഗീതജ്ഞരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് അവിയൽ. നിരവധി അന്തർദേശീയ മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള അവിയൽ സോൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, സെക്കൻഡ് ഷോ അടക്കമുള്ള ചിത്രങ്ങളിൽ ഗാനങ്ങൾ ചെയ്തിട്ടുണ്ട്. ബാൻഡിലെ ഗിത്താറിസ്റ്റായ റെക്സ് വിജയൻ മലയാള സിനിമയിലെ തിരക്കുള്ള സംഗീത സംവിധായകൻ കൂടിയാണ്.

സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് ഒരുക്കിയതാണ് ‘തൈകൂടം ബ്രിഡ്ജ്’ എന്ന ബാൻഡ്. 2013 മുതൽ മലയാള സംഗീത രംഗത്ത് വലിയ ജനപ്രീതി നേടിയിട്ടുള്ള തൈകൂടം ബ്രിഡ്ജിന്റെ റീമിക്സ് ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഫിഷ് റോക്ക്, നവരസം അടക്കമുള്ള ബാൻഡിന്റെ ഒറിജിനൽ ഗാനങ്ങൾ ഇന്ത്യ മുഴുവൻ പ്രശസ്തി നേടിയിട്ടുണ്ട്. ബാൻഡിന്റെ ഫൗണ്ടറും വയലിനിസ്റ്റും പ്രധാന ഗായകനുമായ ഗോവിന്ദ് വസന്ത ’96’ അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രശസ്തനായ സംഗീത സംവിധായകനാണ്.

പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

]]>