dawood ibrahim – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Sep 2022 08:17:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dawood ibrahim – malayalees.ch https://malayalees.ch 32 32 ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ https://malayalees.ch/for-terrorist-dawood-ibrahim-anti-terror-agency-nia-announces-25-lakh-bounty/ Thu, 01 Sep 2022 08:17:25 +0000 https://malayalees.ch/?p=67426 അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ നടപടി ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൂടാതെ ഇബ്രാഹിമിൻ്റെ കൂട്ടാളികളെ കുറിച്ച് വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഡി’ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എൻഐഎയുടെ പുതിയ നടപടി.

ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്‌ന, ഷക്കീൽ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമൻ എന്നിവരെ കണ്ടെത്താനാണ് എൻഐഎയുടെ ശ്രമം. ദാവൂദിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ഉം, അനീസ്, ചിക്ന, മേമൻ എന്നിവർക്ക് 15 ലക്ഷം വീതവുമാണ് പാരിതോഷികം.

1993ലെ മുംബൈ സ്‌ഫോടനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ദാവൂദ്. ദാവൂദിനെ കൂടാതെ ലഷ്‌കറെ ത്വയ്യിബ തലവൻ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദ്ദീന്റെ സയ്യിദ് സലാഹുദ്ദീൻ, ഉറ്റ സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവരും ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ ഇബ്രാഹിമിനെതിരെ എൻഐഎ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും സഹായത്തോടെ ഡി കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും, വൻകിട രാഷ്ട്രീയക്കാരെയും വ്യവസായികളെയും ലക്ഷ്യമിട്ട് പദ്ധതിയിടുന്നതായും ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു. ഇതോടൊപ്പം തീവ്രവാദികൾക്കും സ്ലീപ്പർ സെല്ലുകൾക്കും ഇതുവഴി സഹായം നൽകുമെന്നും ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു.

]]>
പ്രജ്ഞാ സിംഗിന് ദാവൂദ് സംഘത്തിന്റെ വധഭീഷണി https://malayalees.ch/death-threats-from-dawood-ibrahims-brother-bjps-pragya-thakur/ Sat, 18 Jun 2022 12:13:50 +0000 https://malayalees.ch/?p=63583 മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിന് വധഭീഷണി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ആളാണ് വിളിച്ചതെന്ന് ടിടി നഗർ പൊലീസിൽ നൽകിയ പരാതിയിൽ ഠാക്കൂർ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തെരച്ചിൽ നടത്തിവരികയാണ്.

വെള്ളിയാഴ്ച രാത്രി വൈകിയാണ് സാധ്വി പ്രജ്ഞയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. സംഭവസമയത്ത് സാധ്വിയുടെ കൂടെയുണ്ടായിരുന്നവർ സംഭാഷണത്തിന്റെ വീഡിയോയും പകർത്തിയിട്ടുണ്ട്. ഇതിൽ ഭീഷണി കോൾ വിളിച്ചയാളുമായി ഠാക്കൂർ സംസാരിക്കുന്നത് കാണാം. ‘ഞാൻ ഇഖ്ബാൽ കസ്‌കറിന്റെ ആളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും നിങ്ങളെ ഉടൻ കൊല്ലുമെന്നും’ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.

രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഭീഷണി ഫോൺ കോളിന്റെ കൃത്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. നേരത്തെ എംപിയായതിന് ശേഷം പ്രഗ്യാ ഠാക്കൂറിന് അജ്ഞാത നമ്പറുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും വന്നിട്ടുണ്ട്.

]]>