david warner – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 04:25:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png david warner – malayalees.ch https://malayalees.ch 32 32 വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി വാര്‍ണര്‍; വൈറലായി ചിത്രം https://malayalees.ch/david-warner-poster-like-mammootty-film-valliettan/ Fri, 05 May 2023 04:25:31 +0000 https://malayalees.ch/?p=80725 വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ഡേവിഡ് വാര്‍ണറുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാവുകയാണ്. ഇക്കുറി മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ വല്ല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണിയെ കൂട്ടുപിടിച്ചാണ് വാര്‍ണറും അനിയന്‍മാരും വന്നിരിക്കുന്നത്.(David warner poster like mammootty film valliettan)

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് വാർണർ കൂടാതെ ഫോട്ടോയിൽ ഉള്ളത് സഹതാരങ്ങളുമാണ്. മാധവനുണ്ണിയുടെ സഹോദരങ്ങളായി ഇഷാന്ത് ശര്‍മ്മയും കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും ഖലീല്‍ അഹമ്മദുമാണ് പോസ്റ്ററിലുള്ളത്. ‘അറയ്ക്കൽ വാറുണ്ണിയും അനിയന്‍മാരും’ എന്ന കമന്‍റുമായി നിരവധി മലയാളി ആരാധകരാണ് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതിനൊരു അടിക്കുറിപ്പ് നൽകുക എന്നും പറഞ്ഞാണ് വാർണർ ചിത്രം പോസ്റ്റ് ചെയ്തിരികുന്നത്. അറക്കൽ വാറുണ്ണി എന്ന കമന്റ് കൂടുതലായി വരുന്നുണ്ട്. വാർണറിനെ മലയാളി ആരാധകർ വാറുണ്ണി എന്ന പേരിലും വിളിക്കാറുണ്ട്. ആരാധകർ അതെ സമയം ചിത്രം പോസ്റ്റ് ചെയ്‌തതിന് താരത്തിന് നന്ദി അറിയിക്കുന്നുമുണ്ട്.

]]>
ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസ് നായകനാകുമെന്ന് റിപ്പോർട്ട് https://malayalees.ch/delhi-capitals-likely-to-approach-david-warner-to-replace-rishabh-pant-as-captain/ Sat, 07 Jan 2023 04:15:12 +0000 https://malayalees.ch/?p=74101 വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് ഐ‌പി‌എൽ 2023 സീസൺ നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ലിഗമെന്റിനേറ്റ പരുക്കിൽ നിന്ന് കരകയറാൻ താരത്തിന് 6 മാസമെങ്കിലും ആവശ്യമാണ്. ഈ സാഹചര്യത്തിൽ പന്തിന് പകരം ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസ് നായകനാകുമെന്നാണ് പുതുയ റിപോർട്ടുകൾ.

പന്തിന്റെ അഭാവത്തിൽ ഡേവിഡ് വാർണർക്ക് ടീമിന്റെ നേതൃത്വം കൈമാറുന്ന കാര്യം ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്റ് പരിഗണിക്കുന്നതായി TOI റിപ്പോർട്ടിൽ പറയുന്നു. വിഷയം വാർണറുമായി ഉടൻ ചർച്ച ചെയ്യും. കൂടാതെ പന്തിന് പകരം ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ടീം തെരയുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന സര്‍ഫറാസ് ഖാനെ കീപ്പറാക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

2021 ലെ സീസണിലാണ് ഋഷഭ് പന്തിനെ ക്യാപ്റ്റനായി ടീം നിയമിക്കുന്നത്. 2015-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി ഡേവിഡ് വാർണറെ നിയമിക്കുകയും 2016-ൽ ടീമിനെ അവരുടെ ആദ്യത്തെയും ഏക ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ഐപിഎൽ 2021-ന്റെ മധ്യത്തിൽ വാർണറെ SRH ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി പുറത്താക്കി, അദ്ദേഹത്തെ നിലനിർത്തേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചു. ഐപിഎൽ 2022 മെഗാ ലേലത്തിൽ 6.25 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

]]>
രാജ്യാന്തര ക്രിക്കറ്റിൽ എന്റെ ദിനങ്ങൾ എണ്ണപ്പെട്ടു; ഇനി ‘നല്ല കുട്ടി’യാകും: ഡേവിഡ് വാർണർ https://malayalees.ch/david-warner-aims-only-on-playing-quality-cricket/ Tue, 24 Nov 2020 05:04:18 +0000 https://malayalees.ch/?p=35645 കളിക്കളത്തിലെ ആക്രമണോത്സുക സ്വഭാവത്തിന് കുറവു വരുത്തുമെന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. രാജ്യാന്തര ക്രിക്കറ്റിൽ തനിക്ക് ഇനി ഒരുപാട് കാലം ബാക്കിയില്ലെന്നും അതുകൊണ്ട് തന്നെ കളിയിൽ മാത്രം ശ്രദ്ധിക്കാനാണ് ശ്രമമെന്നും വാർണർ പറഞ്ഞു. തന്നെ സ്ലെഡ്ജ് ചെയ്താലും തിരികെ സ്ലെഡ്ജ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.

സ്ലെഡ്ജിംഗ് നടത്തുമ്പോൾ ഒരു ടീമിനെ മുഴുവൻ ബാധിക്കും. താരങ്ങൾക്ക് ഏകാഗ്രത നഷ്ടമാവും. അതുകൊണ്ട് കളിയിൽ ശ്രദ്ധിക്കാനാണ് ശ്രമം എന്നും വാർണർ കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരായ ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്ക് മുന്നോടിയായാണ് വാർണറുടെ പ്രഖ്യാപനം.

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

]]>
നിസ്വാര്‍ഥ സേവനത്തിന് മലയാളി നേഴ്‌സിന് നന്ദി പറഞ്ഞ് ഗില്‍ക്രിസ്റ്റ് https://malayalees.ch/after-gilchrist-lauds-kerala-nurse-warner-praises-bengaluru-student-for-selfless-work-amid-covid-19/ Sat, 13 Jun 2020 04:14:25 +0000 https://malayalees.ch/?p=27008 നിസ്വാര്‍ഥ സേവനത്തിന് കോട്ടയം സ്വദേശിയായ നേഴ്‌സ് 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ശ്രേയസ് സ്രേസ്തിനുമാണ് ഗില്ലിയും വാര്‍ണ്ണറും നന്ദി പ്രകടിപ്പിച്ചത്…

കോവിഡിനെതിരായ പോരാട്ടത്തില്‍ ആസ്‌ട്രേലിയയെ നിസ്വാര്‍ഥമായി സഹായിക്കുന്ന മലയാളി നേഴ്‌സിംഗ് വിദ്യാര്‍ഥിനിക്കും ബംഗളൂരുവില്‍ നിന്നുള്ള വിദ്യാര്‍ഥിക്കും നന്ദി പറഞ്ഞ് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍. മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറുമാണ് വീഡിയോയിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

കോട്ടയം സ്വദേശിയായ നേഴ്‌സിംഗ് വിദ്യാര്‍ഥിനിയായ 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ശ്രേയസ് സ്രേസ്തിനുമാണ് താരങ്ങളുടെ നന്ദി പ്രകടനം. ആസ്‌ട്രേലിയന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍(ആസ്‌ട്രേഡ്) യുട്യൂബ് ചാനലിലാണ് ഈ രണ്ട് വീഡിയോകളും അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

https://gumlet.assettype.com/mediaone%2F2020-06%2Fd0c0e75f-c3a2-47ab-a350-6638faf1ce87%2Fwarner.webp?auto=format%2Ccompress&format=webp&w=720&dpr=0.8

യൂണിവേഴ്‌സിറ്റി ഓഫ് വോല്ലോങ്കോങ്ങിലെ വിദ്യാര്‍ഥിയായ ഷാരോണ്‍ കോവിഡിന്റെ ദുരിതകാലത്ത് വൃദ്ധസദനത്തിലുള്ളവരെ പരിപാലിക്കുന്ന തിരക്കിലായിരുന്നു. ഷാരോണിന്റെ നിസ്വാര്‍ഥമായ പ്രവര്‍ത്തിയില്‍ ആസ്‌ട്രേലിയക്കാര്‍ക്ക് വേണ്ടി നന്ദി പറയുന്നുവെന്നാണ് ഗില്ലി പറഞ്ഞത്. നിങ്ങളുടെ പ്രവര്‍ത്തിയില്‍ ആസ്‌ട്രേലിയയും ഇന്ത്യയും സര്‍വ്വോപരി നിങ്ങളുടെ കുടുംബവും ഏറെ അഭിമാനിക്കുമെന്നും നമുക്കീ പ്രതിസന്ധിയെ ഒന്നിച്ച് നേരിടാമെന്നുമാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്.

2016ല്‍ പഠനത്തിനായി ആസ്‌ട്രേലിയയിലെത്തിയ ഷാരോണ്‍ വര്‍ഗീസ് ഗില്‍ക്രിസ്റ്റിന്റെ വീഡിയോയിലുള്ള അമ്പരപ്പ് പങ്കുവെക്കുകയും ചെയ്തു. തന്റെ പിതാവ് വലിയ ക്രിക്കറ്റ് ആരാധകനാണെന്നും ഗില്‍ക്രിസ്റ്റിന്റെ അഭിനന്ദനങ്ങള്‍ അദ്ദേഹത്തിന് വലിയ സന്തോഷമാകുമെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണം. കോവിഡ് വൈറസ് വ്യാപനം ശക്തമായപ്പോഴും നഴ്‌സായ തന്റെ അമ്മ കുവൈറ്റില്‍ ജോലി തുടരാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇതാണ് തന്റെ പ്രചോദനമെന്നും ഷാരോണ്‍ പറയുന്നു.

ബംഗളൂരു സ്വദേശിയും യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്‌ലാന്റില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ ശ്രേയസ് സ്രേസ്തിനെയാണ് ഡേവിഡ് വാര്‍ണര്‍ അഭിനന്ദിച്ചത്. കോവിഡിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഭക്ഷണം എത്തിച്ചുകൊടുക്കാനായി യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയിലെ സേവനത്തിനാണ് അദ്ദേഹം ശ്രേയസിനോട് നന്ദിയറിയിച്ചത്.

]]>