daughter – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Dec 2022 13:39:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png daughter – malayalees.ch https://malayalees.ch 32 32 കാസർഗോഡ് കാർ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു https://malayalees.ch/mother-daughter-die-in-road-accident-kasaragod/ Mon, 12 Dec 2022 13:39:26 +0000 https://malayalees.ch/?p=72720 കാസർഗോഡ് പരപ്പയിൽ കാർ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കർണാടക ഗാളിമുഖ സ്വദേശികളായ ഷാഹിന(28), ഷെസ (3) എന്നിവരാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരം. പരുക്കേറ്റവരെ മംഗളൂരുവിലേക്ക് മാറ്റി.

]]>
എ.ആർ. റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി https://malayalees.ch/a-r-rahmans-daughter-khadeeja-got-married/ Fri, 06 May 2022 09:06:42 +0000 https://malayalees.ch/?p=61384 പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മൂത്ത മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ ചെന്നൈയിൽ വിവാഹിതയായി.
സൗണ്ട് എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസുദ്ദീൻ ഷെയ്ക്ക് മുഹമ്മദാണ് വരൻ. ചടങ്ങിൽ നിന്നുള്ള കുടുംബചിത്രം എ.ആർ. റഹ്മാനും ഖദീജയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

എല്ലാവരുടെയും പ്രാർഥനയ്ക്കും ആശംസയ്ക്കും നന്ദി പറയുകയാണെന്ന് വധൂവരന്മാർക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് എആർ റഹ്മാൻ പ്രതികരിച്ചു. ‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിവസം’ എന്ന കുറിപ്പോടെയാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറിലായിരുന്നു.

എ.ആർ. റഹ്മാന്റെ സ്റ്റുഡിയോയിലാണ് റിയാസുദ്ദീൻ ഷെയ്ക്ക് മുഹമ്മദ് ജോലി ചെയ്യുന്നത്. ഖദീജയുടെയും റിയാസുദ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇരുവർക്കും ആശംസകൾ അറിയിച്ച് സിനിമാ – സം​ഗീത രം​ഗത്തെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സം​ഗീതത്തിൽ പുതിയ മനിതാ എന്ന ​ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ​ഗാനരം​ഗത്തെത്തിയത്.

]]>
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് പിതാവിന്റെ ക്രൂരത;ഭാര്യയുടെ പരാതിയിൽ ഭർത്താവ് പിടിയിൽ https://malayalees.ch/father-brutally-tortures-five-year-old-girl/ Tue, 26 Apr 2022 04:28:08 +0000 https://malayalees.ch/?p=60684 അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പിതാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശില്‍ പല്‍നാഡ് ജില്ലയിലെ ബൊപ്പുഡി ഗ്രാമത്തിലാണ്
ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതി നടേന്ദ്‌ല സ്വദേശി നൂര്‍ ബാഷ അദാം ഷാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.

നൂര്‍ ബാഷ അദാം ഷാഫിയ്ക്ക് ഒരു മകളും മകനുമാണുള്ളത്. പീഡിപ്പിക്കപ്പെട്ട മകൾ ഇയാൾക്കൊപ്പവും ഒരു വയസുകാരനായ മകന്‍ അമ്മയ്ക്ക് ഒപ്പവുമാണ് രാത്രി കിടക്കാറ്. പിറ്റേദിവസം പെണ്‍കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിനിടെ ശരീരത്തിന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടേണ്ടെന്നും അവിടെ വേദനയുണ്ടെന്നും കുട്ടി വെളിപ്പെടുത്തുകയായിരുന്നു. മാത്രമല്ല ഇനിമുതൽ അച്ഛനൊപ്പം കിടക്കുകയില്ലെന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്തു. അങ്ങനെയാണ് അമ്മയ്ക്ക് സംശയമുണ്ടാകുന്നത്.

നൂര്‍ ബാഷ അദാം ഷാഫി രാത്രി പതിനൊന്ന് മണിയോടെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. തുടർന്ന് ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചപ്പോള്‍ അമ്മ ബഹളംവെച്ച് ആളുകളെ കൂട്ടുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തിയാണ് അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ചിലകലൂരിപേട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി ഭർത്താവിനെതിരെ പരാതി നല്‍കിയത്.

]]>