Darbhanga Medical College – malayalees.ch https://malayalees.ch Malayalam Online News Portal Mon, 31 May 2021 07:49:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Darbhanga Medical College – malayalees.ch https://malayalees.ch 32 32 കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത് 4 കുഞ്ഞുങ്ങള്‍ https://malayalees.ch/four-children-die-in-bihars-darbhanga-medical-college-in-last-24-hours/ Mon, 31 May 2021 07:49:05 +0000 https://malayalees.ch/?p=44866 കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാറിലെ ദര്‍ഭംഗ മെഡിക്കല്‍ കോളേജില്‍ മരിച്ചത് നാല് കുഞ്ഞുങ്ങള്‍. ഇവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികള്‍ക്ക് ശ്വാസതടസമുണ്ടാവുകയും ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കാണിച്ചതായും ഡി.എം.സി.എച്ച് പ്രിന്‍സിപ്പാള്‍ പറഞ്ഞു. നാല് പേരുടെയും നില ഗുരുതരമായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ബിഹാറിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ദര്‍ഭംഗ മെഡിക്കല്‍ കോളേജ്. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത മൂലം ആശുപത്രി ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ”ലോകം മുഴുവൻ ഡി.എം.സി.എച്ചിന്‍റെ ദുരവസ്ഥ കാണുന്നു” എന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ മെഡിക്കല്‍ കോളേജിന്‍റെ അവസ്ഥ കാണണമെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

]]>