Daniil Medvedev – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Sep 2023 04:44:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Daniil Medvedev – malayalees.ch https://malayalees.ch 32 32 യുഎസ് ഓപ്പൺ ഫൈനലിൽ ജോക്കോവിച്ചിന് എതിരാളിയായി ഡാനി മെദ്‌വദേവ് https://malayalees.ch/us-open-daniil-medvedev-final/ Sat, 09 Sep 2023 04:44:11 +0000 https://malayalees.ch/?p=87461
യു എസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ റഷ്യൻ താരം ഡാനി മെദ്‍വദേവ് ഫൈനലിൽ. ലോക ഒന്നാം നമ്പർ താരം കർലോസ് അൽക്കാരസിനെ പരാജയപ്പെടുത്തിയാണ് മെദ്‌വദേവിൻ്റെ ഫൈനൽ പ്രവേശനം. തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ മെദ്‍വദേവ് നൊവാക്ക് ജോക്കോവിച്ചിനെ നേരിടും.

സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, 7-6.

ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയിൽ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിൾഡണിൽ റണ്ണർ അപ്പായി.

]]>
ഓസ്ട്രേലിയൻ ഓപ്പൺ; കലാശപ്പോരിൽ നദാലും മെദ്‌വെദേവും ഏറ്റുമുട്ടും https://malayalees.ch/australian-open-final-daniil-medvedev-rafael-nadal/ Fri, 28 Jan 2022 13:08:54 +0000 https://malayalees.ch/?p=56177 ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യൽ താരം ഡാനിയൽ മെദ്‌വെദേവും ഏറ്റുമുട്ടും. മെദ്‌വെദേവ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയും നദാൽ ഇറ്റാലിയൻ താരം മത്തെയോ ബരേറ്റിനിയെയുമാണ് സെമിഫൈനലിൽ കീഴടക്കിയത്. ജനുവരി 30നാണ് ഫൈനൽ.

21ആം ഗ്രാൻഡ്‌സ്ലാം കിരീടം എന്ന നേട്ടത്തിലേക്കാണ് നദാൽ റാക്കറ്റേന്തുക. ഇറ്റലിയുടെ ഏഴാം സീഡ് ബരേറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് താരം മറികടന്നത്. സ്കോർ 6-3, 6-2, 3-6, 6-3. ആദ്യ രണ്ട് സെറ്റ് അനായാസം സ്വന്തമാക്കിയ നദാലിന് മൂന്നാം സെറ്റ് നഷ്ടമായി. എന്നാൽ, നാലാം സെറ്റിൽ തിരികെയെത്തിയ താരം കളി സ്വന്തമാക്കുകയായിരുന്നു. 2 മണിക്കൂറും 55 മിനിട്ടുമാണ് ഈ മത്സരം നീണ്ടുനിന്നത്.

ലോക രണ്ടാം നമ്പർ താരം മെദ്‌വെദേവ് തുടർച്ചയായ രണ്ടാം വർഷമാണ് ഫൈനലിൽ പ്രവേശിക്കുന്നത്. സിറ്റ്സിപാസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മെദ്‌വെദേവ് മറികടക്കുകയായിരുന്നു. സ്കോർ 7-6(5) 4-6 6-4 6-1.

]]>