dam shutter open – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Dec 2021 09:05:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dam shutter open – malayalees.ch https://malayalees.ch 32 32 മുല്ലപ്പെരിയാര്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി; നിരവധി വീടുകളില്‍ വെള്ളം കയറി https://malayalees.ch/mullaperiyar-dam-shutter-open/ Wed, 08 Dec 2021 09:05:13 +0000 https://malayalees.ch/?p=53671 ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട്. 9 സ്പില്‍ വേ ഷട്ടറുകളാണ് തുറന്നത്. പെരിയാറിന്റെ തീരത്തുള്ള മഞ്ജുമല, വള്ളക്കടവ്, ചപ്പാത്ത്, ആറ്റോരം, കടശ്ശിക്കാട് പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. പിന്നാലെ മൂന്ന് ഷട്ടറുകള്‍ അടച്ചു.

നിലവില്‍ 4712 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. 141.80 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 9 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. വേണ്ടത്ര മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറക്കുന്നത് വലിയ ബുദ്ധിമുട്ടി സൃഷ്ടിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ആദ്യം അഞ്ചു ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ അധികമുയര്‍ത്തി, 3948 ഘനയടി വെള്ളവും രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി 5554 ഘനയടി വെള്ളവും പുറത്തേക്ക് ഒഴുക്കിയിരുന്നു.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്ഥാവകാശമുള്ള തമിഴ്നാടാണ്. പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദേശിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ലോക്സഭയില്‍ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്.

]]>
ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നു; കൂടുതല്‍ ജലം ഒഴുക്കിവിടും https://malayalees.ch/cheruthoni-dam-shutter-open-water-level-rising/ Sat, 20 Nov 2021 06:47:19 +0000 https://malayalees.ch/?p=52819 ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നു. ഒരു ഷട്ടര്‍ ഒരു മീറ്റര്‍ വരെയാണ് ഉയര്‍ത്തുന്നത്. ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് പരിധിയായ 2400.03 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചെറുതോണി, പെരിയാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഡാമിലെ നിലവിലെ ജലനിരപ്പ് 2,399.88 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള റൂള്‍ കമ്മിറ്റിയുടെ തീരുമാനം. നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഷട്ടര്‍ 40 സെന്റിമീറ്ററില്‍ നിന്ന് 80 സെന്റിമീറ്ററിലേക്കാണ് ഉയര്‍ത്തുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുന്നു. ഒരു ലക്ഷം ലിറ്റര്‍ വെള്ളം വരെ പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടെങ്കിലും 80,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി ഇന്ന് രാവിലെ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.05 അടിയിലെത്തി. നിലവില്‍ ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ 30 സെ മി വീതം ഉയര്‍ത്തിയിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയര്‍ത്തിയിട്ടുണ്ട്.

]]>