daily-income – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Nov 2021 13:08:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png daily-income – malayalees.ch https://malayalees.ch 32 32 കൊവിഡിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ ദിവസവരുമാനം 5 കോടി കടന്നു https://malayalees.ch/for-the-first-time-since-kovid-the-daily-income-of-ksrtc-has-crossed-rs-5-crore/ Tue, 23 Nov 2021 13:08:13 +0000 https://malayalees.ch/?p=52941 കെ.എസ്.ആർ.ടി.സിയുടെ പ്രതി ദിന വരുമാനം കൊവിഡിന് ശേഷം ആദ്യമായി 5 കോടി കടന്നു. കഴിഞ്ഞ ദിവസം (നവംബർ 22, തിങ്കൾ) മാത്രം 5.28 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയിൽ വരുമാനം ആയി ലഭിച്ചത്.

ശബരിമലയിലേക്ക് ഉൾപ്പെടെ 3445 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തിയത്. പമ്പയിലേക്ക് നടത്തിയ 66 സ്പെഷ്യൽ സർവീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനം ലഭിച്ചത്. 2020 മാർച്ചിന് ശേഷം ആദ്യമായാണ് 5 കോടി രൂപയുടെ വരുമാനം ലഭിക്കുന്നത്.

2020 മാർച്ച് 11ന് ആണ് അവസാനമായി കെ.എസ്.ആർ.ടി.സിക്ക് ദിവസ വരുമാനം 5 കോടിയ്ക്കടുത്ത് ലഭിച്ചത്. അന്ന് 4572 ബസുകളാണ് സർവീസ് നടത്തിയത്.

]]>