dadi from Shaheen Bagh – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Sep 2020 08:49:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dadi from Shaheen Bagh – malayalees.ch https://malayalees.ch 32 32 ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേര്‍; ആയുഷ്മാന്‍ ഖുറാന,ഷഹീന്‍ബാഗിലെ ദാദിയും https://malayalees.ch/bilkis-the-dadi-from-shaheen-bagh-is-now-one-of-the-worlds-most-influential-people/ Wed, 23 Sep 2020 08:49:27 +0000 https://malayalees.ch/?p=32217 ‘ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. ലിസ്റ്റിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു” ഖുറാന കുറിച്ചു. ഖുറാനെയെ അഭിനന്ദിച്ചുകൊണ്ട് നടി ദീപിക പദുക്കോണും രംഗത്തെത്തി. ”1.3 ബില്യണിലധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇവരില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നത്. ആയുഷ്മാൻ ഖുറാന അവരിൽ ഒരാളാണ്. കഴിവും കഠിനാധ്വാനവും കൊണ്ടാണ് നിങ്ങള്‍ ഇവിടെ വരെയെത്തിയത്. അതിലുപരി നിങ്ങളുടെ ക്ഷമയും നിര്‍ഭയത്വവുമുണ്ട്. സ്വപ്നം കാണുന്നവര്‍ക്ക് നിങ്ങളുടെ ഉയര്‍ച്ച എന്നും ഒരു പ്രചോദനമായിരിക്കും” ദീപികയുടെ സന്ദേശത്തില്‍ പറയുന്നു.

നടനും ഗായകനും ടെലിവിഷന്‍ അവതാരകനുമായ ഖുറാന ടിവി ഷോകളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ വിക്കി ഡോണറാണ് ആദ്യ ചിത്രം. ആദ്യ സിനിമ കൊണ്ട് തന്നെ ആരാധകരുടെ കയ്യടി നേടിയെടുത്തു ഖുറാന. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് 2018ലെ ക്രൈം ത്രില്ലർ അന്ധാദുൻ. ചിത്രത്തില്‍ അന്ധനായ പിയാനിസ്റ്റായിട്ടാണ് ഖുറാന പ്രത്യക്ഷപ്പെട്ടത്. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും നേടി. 2013ല്‍ ഫോബ്സ് ഇന്ത്യയുടെ 100 പേരുടെ ലിസ്റ്റിലും താരം ഇടംപിടിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്.

ലോകത്തെ സ്വാധീനിച്ച ആ നൂറുപേരില്‍ ഷഹീന്‍ബാഗിലെ ദാദിയും

2019ല്‍ ലോകമാകെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ഇടംനേടി ഷഹീൻ ബാഗ് ​സമരനായിക ബിൽകീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്‍റെ, ലോകത്തെ സ്വാധീനിച്ച നൂറുപേരിലാണ് ഈ 82കാരി ഇടംപിടിച്ചിരിക്കുന്നത്. ഷഹീന്‍ബാഗിലെ ദാദിയെന്നാണ് ബില്‍ക്കീസിനെ എല്ലാവരും വിളിക്കുന്നത് പോലും. 2019 ൽ വിവിധ​ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ്​ ടൈം മാഗസിന്‍ പട്ടികയിലേക്ക്​ തെരഞ്ഞെടുത്തത്​.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ​ ഡൽഹിയിലെ ഷഹീൻബാഗിൽ ആരംഭിച്ച പ്രതിഷേധ കൂട്ടായ്മയില്‍ പ്രായം തളര്‍ത്താത്ത കരുത്തുറ്റ ശബ്ദമായതോടെയാണ് അവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 2019 ഡിസംബറിലാണ് പൌരത്വഭേദഗതി ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. തുടര്‍ന്ന് രാജ്യമെങ്ങും വന്‍ പ്രക്ഷോഭമാണ് പൊട്ടിപ്പുറപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ്​താരം ആയുഷ്‍മാൻ ഖുറാന, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, പ്രൊഫസർ രവീന്ദ്ര ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു ഇന്ത്യക്കാർ. യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ് ​ട്രംപ്​, ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡൻ, ഡെമോക്രാറ്റിക് വൈസ്​പ്രസിഡൻറ് ​സ്ഥാനാർഥി കമല ഹാരിസ്​, ജർമൻ ചാൻസലർ ഏംഗല മെർക്കൽ, ചൈനീസ് ​പ്രസിഡൻറ്​ഷീ ജിൻപിങ്​, ഫോർമുല വൺ താരം ലൂയിസ്​ ഹാമിൽട്ടൺ, അമേരിക്കൻ ഡോക്ടർ അന്‍റോണിയോ ഫൗസി എന്നിങ്ങനെയുള്ള നേതാക്കളും പ്രശസ്തരും ലിസ്റ്റിൽ ഉൾപ്പെട്ടവരിലുണ്ട്.

]]>