d lit – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Jan 2022 11:13:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png d lit – malayalees.ch https://malayalees.ch 32 32 രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്തു; സ്ഥിരീകരിച്ച് ഗവര്‍ണര്‍ https://malayalees.ch/governor-d-lit-issue-responding/ Mon, 10 Jan 2022 11:13:48 +0000 https://malayalees.ch/?p=55284 രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്‌തെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡി ലിറ്റ് നല്‍കാന്‍ ആകില്ലെന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായി. നേരെ ചൊവ്വേ കത്തെഴുതാന്‍ അറിയാത്ത വിസിമാരാണ് സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത് എന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. വി സി തന്നെ ധിക്കരിച്ചെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണറുടെ വെളിപ്പെടുത്തലോടെ സര്‍ക്കാരും സര്‍വകലാശാലയും പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനം നിയമവിരുദ്ധമായിരുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം ഗവര്‍ണറുടെ വാക്കുകളോട് പ്രതികരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും കേരള സര്‍വകലാശാലാ വി സിയും തയ്യാറായിട്ടില്ല.

‘രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തു. ചാന്‍സലര്‍ എന്ന നിലയില്‍ തനിക്കതിന് അധികാരവും അവകാശവുമുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിയെ ആദരിക്കണമെന്ന് വിസിയോട് താന്‍ പറഞ്ഞു. അക്കാര്യത്തില്‍ തീരുമാനമറിയിക്കാനും ആവശ്യപ്പെട്ടു. പക്ഷേ ആ തീരുമാനം വേണ്ടെന്ന് സിന്‍ഡിക്കറ്റ് അറിയിച്ചതായി വിസി തന്നെ അറിയിച്ചു. പക്ഷേ മറ്റാരോ നല്‍കിയ നിര്‍ദേശം വിസി തന്നെ അറിയിക്കുകയായിരുന്നെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഏത് കേന്ദ്രത്തില്‍ നിന്നാണ് അത്തരമൊരു പ്രതികരണമുണ്ടായതെന്ന് താന്‍ വെളിപ്പെടുത്തില്ല. മുഖ്യമന്ത്രിയാണോ വിസിക്ക് നിര്‍ദേശം നല്‍കിയത് എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

]]>
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ; ചാൻസലർക്ക് വൈസ് ചാൻസലർ അയച്ച കത്ത് പുറത്ത് https://malayalees.ch/president-d-lit-controversy/ Sat, 08 Jan 2022 12:13:23 +0000 https://malayalees.ch/?p=55242 രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച് വൈസ് ചാൻസലർ ചാൻസലർക്ക് അയച്ച കത്ത് പുറത്ത്. ഡിസംബർ 7 നാണ് വൈസ് ചാൻസലർ ചാൻസിലറായ ഗവർണർക്ക് കത്ത് നൽകിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ ചാൻസലർ ശുപാർശ ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് കത്ത്.

രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ നിർദേശം സിൻഡിക്കറ്റ് പോലും ചേരാതെ കേരള സർവകലാശാല തള്ളിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. ചാൻസലറുടെ ശുപാർശ സിൻഡിക്കറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കാൻ വൈസ് ചാൻസലർക്ക് ചുമതലയുണ്ടെന്നും ഇക്കാര്യത്തിൽ വിസിക്കു വീഴ്ച സംഭവിച്ചെന്നുമായിരുന്നു ആക്ഷേപം.

വി.സിയെ വിളിച്ചുവരുത്തി ആർക്കെങ്കിലും ഡി ലിറ്റ് നൽകാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതു പദവിയുടെ ദുരുപയോഗമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു. രാഷ്ട്രപതിയെ സർക്കാർ അപമാനിച്ചു എന്ന നിലപാടിലാണ് ബിജെപി.

]]>