Cyclone Nivar – malayalees.ch https://malayalees.ch Malayalam Online News Portal Thu, 26 Nov 2020 09:42:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cyclone Nivar – malayalees.ch https://malayalees.ch 32 32 മഴയും കാറ്റും കുറഞ്ഞു; നിവാർ ഭീതി ഒഴിയുന്നു https://malayalees.ch/cyclone-nivar-weakens-flights-metro-buses-resume-in-chennai/ Thu, 26 Nov 2020 09:42:30 +0000 https://malayalees.ch/?p=35800 തമിഴ്‍നാട്ടിൽ നിവാര്‍ ഭീതി ഒഴിയുന്നു. പുതുച്ചേരിയിൽ നിന്ന് 85 കിലോമീറ്റർ വടക്ക് മാറിയാണ് നിലവിൽ കാറ്റിന്‍റെ സ്ഥാനം. വരും മണിക്കൂറുകളിൽ കാറ്റിന്‍റെ വേഗം 75 മുതൽ 85 കിലോമീറ്റർ വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ മഴയ്ക്കും കാറ്റിനും ശമനമുണ്ട്.

ഇന്നലെ രാത്രി പത്തരയോടെ, 145 കിലോ മീറ്റർ വേഗത്തിലാണ് നിവാറിന്‍റെ ആദ്യഭാഗം പുതുച്ചേരി തീരത്തെത്തിയത്. മധ്യഭാഗം എത്തുമ്പോഴേയ്ക്കും വേഗം 120 കിലോ മീറ്ററായി കുറഞ്ഞു. പുതുച്ചേരി, കടലൂർ, ചിദംബരം , മാരക്കോണം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴയും കാറ്റും അടിച്ചത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ഏഴ് ജില്ലകളിലാണ് കാറ്റും മഴയും കൂടുതൽ നാശം വിതിച്ചത്. കാർഷിക മേഖലയ്ക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. നാലു മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കടലൂർ, നാഗപട്ടണം ജില്ലകളിലാണ് മരണം റിപ്പോർട്ടു ചെയ്തത്. എല്ലാ പ്രധാന റോഡുകളിലും വെള്ളക്കെട്ടും മരങ്ങൾ വീണതുകൊണ്ടുള്ള ഗതാഗത തടസവും തുടരുന്നു.

ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിൽ രാത്രിയിലായിരുന്നു കാര്യമായി മഴയും കാറ്റും ഉണ്ടായിരുന്നത്. നിലവിൽ ശാന്തമായ അന്തരീക്ഷമാണ് ഇവിടങ്ങളിൽ. എന്നാൽ, ചെന്നൈ നഗരത്തിൽ വെള്ളക്കെട്ട് തുടരുകയാണ്. ചെമ്പരപ്പാക്കം അണയിൽ നിന്ന് രാവിലെയും 9000 ഘന അടി വെള്ളം തുറന്നു വിട്ടിരുന്നു. വെള്ളക്കെട്ട് പരിഹരിയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി ഒന്നര ലക്ഷത്തോളം ആളുകളെയാണ് ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റിയത്. ഇവരിൽ പലരും തിരികെ വീടുകളിലേയ്ക്ക് എത്തിത്തുടങ്ങി. നിവാർ കൂടുതൽ നാശം വിതച്ച, കടലൂരിലെ പ്രദേശങ്ങൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സന്ദർശിയ്ക്കും.

]]>
നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും https://malayalees.ch/three-southern-states-brace-for-cyclone-nivar/ Wed, 25 Nov 2020 05:36:58 +0000 https://malayalees.ch/?p=35698
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട, നിവാർ ചുഴലിക്കാറ്റ് ഇന്ന് രാത്രി, എട്ടിനും പത്തു മണിയ്ക്കുമിടയിൽ കര തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാവിലെയോടെ തന്നെ, കാറ്റ് അതിതീവ്രരൂപം പ്രാപിയ്ക്കും. ഇതേ അവസ്ഥയിലായിരിയ്ക്കും കരയിലെത്തുക. അതുകൊണ്ടുതന്നെ മണിക്കൂറിൽ 130 മുതൽ 145 കിലോമീറ്റർ വരെ വേഗമുണ്ടാകും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

പുതുച്ചേരിയിലെ കാരയ്ക്കാൽ മുതൽ തമിഴ്നാട്ടിലെ മഹാബലിപുരം വരെയുള്ള 250 കിലോമീറ്റർ കടലോര മേഖലയിലാകും കാറ്റ് കര തൊടുക. ജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദ്ദേശം. കടലോര മേഖലയിൽ താമസിയ്ക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ ഇതിനകം തന്നെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. പുതുച്ചേരിയിൽ നിരോധനാജ്ഞയും തമിഴ്‍നാട്ടിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയാണ് ഉള്ളത്. മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ 22 സംഘങ്ങൾ സേവനത്തിലുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിവാര്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയ്‍ന്‍‍-വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 24 ട്രെയ്‌നുകളാണ് നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. ചെന്നൈ തുറമുഖം അടച്ചിട്ടിരിക്കുകയാണ്. 2016ല്‍ വരദയും, 2018ല്‍ ഗജയേയും നേരിട്ട തമിഴ്‌നാടിന് ഇത്തവണ കോവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

]]>