Cyclone Burevi – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Dec 2020 08:57:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cyclone Burevi – malayalees.ch https://malayalees.ch 32 32 തമിഴ്‍നാടിനെ വിറപ്പിച്ച് ബുറേവി: 13 മരണം, ആയിരത്തിലധികം വീടുകളും തകർന്നു https://malayalees.ch/burevi-13-killed-more-than-1000-houses-shaken-in-tamil-nadu/ Sat, 05 Dec 2020 08:57:34 +0000 https://malayalees.ch/?p=36383 തമിഴ്‍നാടിന്‍റെ തീരദേശ മേഖലയിൽ വ്യാപക നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റും. കാറ്റ് ഇനിയും തീരം തൊട്ടിട്ടില്ലെങ്കിലും അതിശക്തമായ മഴയാണ് തമിഴ്‍നാടിന്‍റെ വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയത്. 13 മരണമാണ് ഇതുവരെ റിപ്പോർട്ടു ചെയ്തത്. നിവാർ ചുഴലിക്കാറ്റിന്‍റെ നാശനഷ്ടത്തെ കുറിച്ച് പഠിയ്ക്കാനായി കേന്ദ്രസംഘം ഇന്ന് ചെന്നൈയിൽ എത്തും.

കാഞ്ചീപുരത്ത് അഞ്ച് പേരും കടലൂരിൽ മൂന്നു പേരും കുംഭകോണത്ത് രണ്ടു പേരും ചെന്നൈ, കള്ളാകുറിച്ചി, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. വീട് തകര്‍ന്നും ഒഴുക്കില്‍പ്പെട്ടും പത്ത് പേരും ഷോക്കേറ്റ് മൂന്ന് പേരുമാണ് മരിച്ചത്. ആയിരത്തോളം വീടുകള്‍ ഭാഗികമായും 32 വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് പ്രാഥമിക കണക്കുകൾ. ഒരു ലക്ഷത്തോളം ഏക്കർ സ്ഥലത്തെ കാർഷിക വിളകൾ പൂർണമായും നശിച്ചു. കടലൂരിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ടു ചെയ്തത്. ജില്ലയിലെ അൻപതിനായിരം പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി.

ചെന്നൈയിലും വെള്ളക്കെട്ട് തുടരുകയാണ്. ചെമ്പരമ്പാക്കം തടാകത്തിൽ നിന്ന് 4000 ഘന അടി വെള്ളമാണ് നിലവിൽ പുറത്തേയ്ക്ക് ഒഴുക്കി കളയുന്നത്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി മാറി, മാന്നാർ കടലിടുക്കിൽ തുടരുകയാണ്. ഏഴ് മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിവാർ ചുഴലിക്കാറ്റിന്‍റെ നാശനഷ്ടങ്ങളെ കുറിച്ച് പഠിയ്ക്കാൻ നിയോഗിച്ച കേന്ദ്ര സംഘം ഇന്ന് തമിഴ്‍നാട്ടിലെത്തും. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചർച്ച നടത്തും. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തമിഴ്‍നാടിന്റെ പ്രളയബാധിത മേഖലകൾ സന്ദർശിയ്ക്കുക. ചെന്നൈ, ചെങ്കൽപേട്ട്, കടലൂർ, വെല്ലൂർ ജില്ലകളിൽ സംഘമെത്തും. എട്ടാം തീയ്യതി ഇവർ മടങ്ങും.

കാഞ്ചീപുരത്ത് അഞ്ച് പേരും കടലൂരിൽ മൂന്നു പേരും കുംഭകോണത്ത് രണ്ടു പേരും ചെന്നൈ, കള്ളാകുറിച്ചി, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. വീട് തകര്‍ന്നും ഒഴുക്കില്‍പ്പെട്ടും പത്ത് പേരും ഷോക്കേറ്റ് മൂന്ന് പേരുമാണ് മരിച്ചത്. ആയിരത്തോളം വീടുകള്‍ ഭാഗികമായും 32 വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് പ്രാഥമിക കണക്കുകൾ. ഒരു ലക്ഷത്തോളം ഏക്കർ സ്ഥലത്തെ കാർഷിക വിളകൾ പൂർണമായും നശിച്ചു. കടലൂരിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ടു ചെയ്തത്. ജില്ലയിലെ അൻപതിനായിരം പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി.

ചെന്നൈയിലും വെള്ളക്കെട്ട് തുടരുകയാണ്. ചെമ്പരമ്പാക്കം തടാകത്തിൽ നിന്ന് 4000 ഘന അടി വെള്ളമാണ് നിലവിൽ പുറത്തേയ്ക്ക് ഒഴുക്കി കളയുന്നത്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി മാറി, മാന്നാർ കടലിടുക്കിൽ തുടരുകയാണ്. ഏഴ് മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിവാർ ചുഴലിക്കാറ്റിന്‍റെ നാശനഷ്ടങ്ങളെ കുറിച്ച് പഠിയ്ക്കാൻ നിയോഗിച്ച കേന്ദ്ര സംഘം ഇന്ന് തമിഴ്‍നാട്ടിലെത്തും. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചർച്ച നടത്തും. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തമിഴ്‍നാടിന്റെ പ്രളയബാധിത മേഖലകൾ സന്ദർശിയ്ക്കുക. ചെന്നൈ, ചെങ്കൽപേട്ട്, കടലൂർ, വെല്ലൂർ ജില്ലകളിൽ സംഘമെത്തും. എട്ടാം തീയ്യതി ഇവർ മടങ്ങും.

]]>
ബുറേവി: ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് https://malayalees.ch/orange-alert-in-idukki-and-malappuram-districts-today/ Sat, 05 Dec 2020 05:24:41 +0000 https://malayalees.ch/?p=36358 ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെങ്കിലും കനത്ത മഴയിൽ തമിഴ്‍നാട്ടിൽ നാല് പേർ മരിച്ചു. ചിദംബരത്തും കടലൂരിലും വൻ നാശനഷ്ടം. മഴക്കുള്ള സാധ്യത കണക്കിലെടത്ത് കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാമനാഥപുരത്തു നിന്നും 40 കിലോമീറ്റർ അകലെയുള്ള ന്യൂനമർദം ഇന്ന് പുലർച്ചെ വരെ നിലവിലുള്ളിടത്ത് തുടരും. പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് 160 കി.മീ ദൂരത്തിലുമാണ് അതിതീവ്ര ന്യൂനമർദ്ദം. ഇതിന്‍റെ സ്വാധീനം മൂലം തമിഴ്‌നാടിന്‍റെ തീരജില്ലകളിൽ കനത്ത മഴയുണ്ട്. കടലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി മഴക്കെടുതിയിൽ നാല് പേര്‍ മരിച്ചു. കടലൂര്‍ ജില്ലയില്‍ 35000 ത്തോളം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 25 വീടുകള്‍ പൂര്‍ണമായും 450 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചെന്നൈയില്‍ ചെമ്പരാമ്പാക്കം തടാകത്തില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.

തമിഴ്‍നാട് തീരം തൊട്ടശേഷമുള്ള 24 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദം കൂടുതൽ ദുർബലമായി ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ കാറ്റിൻറെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ മാത്രമായി മാറാനാണ് സാധ്യത.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇന്നലെ രാത്രിയിൽ തിരുവനന്തപുരം ഉൾപെടെ പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. ചുഴലിക്കാറ്റ് ഭീഷണി അകന്നെങ്കിലും കേരള തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരിച്ച് വീടുകളിലേക്ക് അയക്കുന്ന കാര്യം ഇന്ന് തീരുമാനിക്കും.

]]>
ബുറേവി ആശങ്കയൊഴിഞ്ഞ് കേരളം: ഒറ്റപ്പെട്ട മഴക്ക് സാധ്യത https://malayalees.ch/kerala-free-from-burevi-worries/ Fri, 04 Dec 2020 09:41:25 +0000 https://malayalees.ch/?p=36302 ബുറേവി ആശങ്കയൊഴിഞ്ഞ് കേരളം. ചുഴലിക്കാറ്റ് കേരളത്തിലേക്ക് കടക്കുന്നതിന് മുമ്പേ ന്യൂനമർദ്ദമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

തമിഴ്‍നാട് തീരം കടന്ന് കേരളത്തിലെത്തുമ്പോള്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്ററ്‍ വരെ മാത്രമായിരിക്കും വേഗത. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രതക്ക് കുറവില്ല.

മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. ന്യൂനമര്‍ദത്തിന്‍റെ വികാസവും സഞ്ചാരപഥവും വിലയിരുത്തിയ ശേഷമാകും ദുരന്ത നിവാരണ അതോറിറ്റി ഇനി മത്സ്യ ബന്ധനത്തിന് അനുമതി നല്‍കുക. ബുറെവി കേരളം വിടുന്നത് വരെയും മാറ്റിപ്പാര്‍പ്പിച്ച ആളുകള്‍ ക്യാമ്പുകളില്‍ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ദുര്‍ബലമാകുന്ന ബുറെവി എപ്പോള്‍ കേരളത്തിലെത്തുമെന്ന കാര്യത്തില്‍ കാലാവസ്ഥാനിരീക്ഷണം പുതിയ അറിയിപ്പ് നല്‍കിയിട്ടില്ല.

]]>
ബുറെവി ചുഴലിക്കാറ്റ്: അഞ്ചു ജില്ലകളിൽ നാളെ പൊതു അവധി https://malayalees.ch/burevi-relieves-anxiety-in-state/ Fri, 04 Dec 2020 05:20:18 +0000 https://malayalees.ch/?p=36287 ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററാണ് അതിതീവ്ര ന്യൂനമർദത്തിന്‍റെ വേഗത. തമിഴ്‍നാട്ടിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ദുർബലമായിട്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ഇതോടെ സംസ്ഥാനത്ത് ബുറേവി ആശങ്ക ഒഴിയുകയാണ്.

പക്ഷേ, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം തുടരുന്നുണ്ട്. അഞ്ച് ജില്ലകളിലെ റെഡ് അലേർട്ട് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ, അടിയന്തര ഘട്ടമുണ്ടായാൽ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്‍ഥാടകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താൻ സന്നിധാനത്ത് ചേർന്ന അടിയന്തര സുരക്ഷാ അവലോകനയോഗം തീരുമാനിച്ചു. ശക്തമായ കാറ്റിലും മഴയിലും സ്വാമി അയ്യപ്പന്‍ റോഡില്‍ തടസങ്ങള്‍ ഉണ്ടായാല്‍ അവ നീക്കം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും യോഗം ഉറപ്പുവരുത്തി.

പൊലീസ് സ്പെഷ്യൽ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ശബരിമലയിലെ വിവിധ സുരക്ഷാ സംവിധാനങ്ങള്‍ യോഗം അവലോകനം ചെയ്തു. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ ശബരിമലയിലെയും പമ്പയിലെയും ഔദ്യോഗിക സംവിധാനങ്ങള്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി.

]]>
ബുറെവി ചുഴലിക്കാറ്റ്: അഞ്ചു ജില്ലകളിൽ നാളെ പൊതു അവധി https://malayalees.ch/hurricane-burevi-public-holiday-tomorrow-in-five-districts/ Fri, 04 Dec 2020 05:13:14 +0000 https://malayalees.ch/?p=36284 ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

അതെ സമയം ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട്രാ മനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അർദ്ധരാത്രിയോടെ ബുറേവി രാമനാഥപുരത്ത് കൂടി കരയിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലാകും കാറ്റിൻ്റെ സഞ്ചാരം. ബുറേവി പശ്ചാത്തലത്തില്‍ തൂത്തുക്കുടി വിമാനത്താവളം നാളെ ഉച്ചയ്ക്ക് 12 വരെ അടച്ചു. കന്യാകുമാരി, തെങ്കാശി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, വിരുദുനഗർ ജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചു.

]]>
ബു​റേ​വി: ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി https://malayalees.ch/cm-warns-of-cyclone-burevi/ Wed, 02 Dec 2020 15:35:09 +0000 https://malayalees.ch/?p=36186 ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് അ​തീ​വ​ജാ​ഗ്ര​ത വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചു​ഴ​ലി​ക്കാ​റ്റ് സ്ഥി​തി വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ചി​രു​ന്നു. സം​സ്ഥാ​നം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ക​ട​ൽ ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ട്. മത്സ്യബന്ധനത്തിനു ശ​നി​യാ​ഴ്ച വ​രെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പ്പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം പ​ത്ത​നം​തി​ട്ട ആ​ല​പ്പു​ഴ കോ​ട്ട​യം ഇ​ടു​ക്കി​യു​ടെ ഒ​രു ഭാ​ഗം മ​ഴ​യും കാ​റ്റും അ​തി തീ​വ്ര മ​ഴ കാ​ര​ണം വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക​ന​ത്ത കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​തു​കൊ​ണ്ട് ത​ന്നെ ചു​ഴ​ലി​ക്കാ​റ്റ് ക​ട​ന്ന് പോ​കും വ​രെ ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ഡി​സം​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കൊ​ഴി​കെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​പ്പോ​ള്‍ ത​ന്നെ അ​വ​ധി​യി​ലാ​ണ്. ജാ​ഗ്ര​ത പാ​ലി​ച്ചു​കൊ​ണ്ട് ത​ദ്ദേ​ശ​സ്വം​യ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​താ​ണ്.

പ്ര​കൃ​തി​ക്ഷോ​ഭ​ത്തിന്റെ ഘ​ട്ട​ത്തി​ല്‍ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളും അ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. പ​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​ഘ​ട്ട​ത്തി​ല്‍, തൊ​ട്ട​ടു​ത്തു​ള്ള മ​റ്റു ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി കൈ​കോ​ര്‍​ത്തു​കൊ​ണ്ട് അ​വ​യു​ടെ സൗ​ക​ര്യ​ങ്ങ​ളും കൂ​ടെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ഈ ​പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ നേ​രി​ടാ​ന്‍ സ​ജ്ജ​മാ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​ങ്ങ​ള്‍ രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള, നേ​ര​ത്തെ ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ലും സ​മാ​ന സാ​ഹ​ച​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക​മാ​യ ശ്ര​ദ്ധ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കേ​ണ്ട​താ​ണ്. അ​ത്ത​രം സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും വേ​ണ്ട ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​നും ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

]]>