cyber fraud – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Aug 2021 04:35:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cyber fraud – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു: ആറ് മാസത്തിനിടെ തട്ടിയത് നാല് കോടി https://malayalees.ch/digital-financial-fraud-cases-increase-in-kerala/ Mon, 23 Aug 2021 04:35:35 +0000 https://malayalees.ch/?p=48431 സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. കേസുകളും പരാതികളും രണ്ട് വര്‍ഷത്തിനിടെ 300 ശതമാനം വർധിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ കേരളത്തിൽ ഏകദേശം 4 കോടിയോളം രൂപയുടെ തട്ടിപ്പുകൾ നടന്നു.

“ഞങ്ങളുടെ സാരി ഇന്‍സ്റ്റഗ്രാമില്‍ കണ്ട് ഈ സാരി എവെയ്‍ലബിള്‍ ആണോയെന്ന് ചോദിച്ച് ഒരാള്‍ മെസേജ് അയച്ചു. 3300 രൂപയാണെന്ന് ഞാന്‍ മറുപടി നല്‍കി. പെയ്മെന്‍റ് എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ ഗൂഗിള്‍ പേ ആണെന്ന് പറഞ്ഞു. പെയ്ഡ് എന്ന സ്ക്രീന്‍‌ ഷോട്ട് അയാള്‍ എനിക്ക് അയച്ചുതന്നു. 13300 രൂപ പേ ചെയ്തെന്നാണ് സ്ക്രീന്‍ ഷോട്ടിലുണ്ടായിരുന്നത്. മാറിപ്പോയതാണ്, തിരിച്ച് 10000 രൂപ ഇട്ടുതരുമോയെന്ന് എന്നോട് ചോദിച്ചു. ഞാനതിലേക്ക് പണം തിരിച്ചിടാന്‍ നോക്കുമ്പോള്‍ ഗൂഗിള്‍ പേയില്‍ നിന്ന് തന്നെ അലേര്‍ട്ട് മെസേജ് വന്നു. ഈ അക്കൌണ്ടിലേക്ക് പണം ഇടുന്നത് റിസ്ക് ആണെന്നായിരുന്നു അലേര്‍ട്ട്. എന്‍റെ സഹോദരന്‍ സ്ക്രീന്‍ ഷോട്ട് എടുത്തുനോക്കിയപ്പോഴാണ് മനസ്സിലായത് ആ സ്ക്രീന്‍ ഷോട്ട് ടൈപ്പ് ചെയ്ത് അയച്ചതാണെന്ന്”

സിനിമാതാരം ആര്യയുടെ മാത്രം അനുഭവമല്ലിത്. മൊബൈല്‍ ഫോണോ ലാപ്ടോപ്പോ കയ്യിലുളള ആരും എപ്പോള്‍ വേണമെങ്കിലും തട്ടിപ്പിനിരയാകാം. കോവിഡ് കാലത്ത് ഇടപാടുകൾ ഭൂരിഭാഗവും ഓൺലൈനിലേക്ക് മാറിയതും സാമ്പത്തിക തട്ടിപ്പുകാർക്ക് ചാകരയായി. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ നാല് കോടിയോളം രൂപയാണ് സൈബര്‍ മാഫിയ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നിന്ന് തട്ടിയെടുത്തത്. പത്തനംതിട്ടയിലെ ഒരു സ്ത്രീക്ക് മാത്രം ഒരു കോടി എണ്‍പത് ലക്ഷം രൂപ നഷ്ടമായി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ 6 മാസത്തിനിടെ 550 പേരാണ് പണം നഷ്ടമായെന്ന പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചത്. ഇവര്‍ക്ക് നഷ്ടമായ തുകയാകട്ടെ അരക്കോടിയോളം രൂപയും. കൊല്ലം ജില്ലയില്‍ നിന്ന് 22 ലക്ഷം രൂപയും തൃശൂരില്‍ നിന്ന് 18 ലക്ഷം രൂപയും വയനാട് നിന്ന് 12 ലക്ഷം രൂപയും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇടപാടുകാര്‍ക്ക് നഷ്ടമായി.

എടിഎം, ഒടിപി, സിവിവി, ഓണ്‍ലൈന്‍ ഗിഫ്റ്റ്, സിംകാര്‍ഡ് തട്ടിപ്പുകള്‍ക്കൊപ്പം ഫോൺ പേ, ഗൂഗിൾ പേ ആപ്പിലൂടെയും പുത്തൻ തട്ടിപ്പുകളാണ്‌ ദിനംപ്രതി നടക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ടെലിഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയുളള തട്ടിപ്പിനിരയായവരും ഏറെയാണ് കേരളത്തില്‍.

]]>
എഡിജിപിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ്; യുപി സ്വദേശികളായ പ്രതികൾ പിടിയിൽ https://malayalees.ch/cyber-fraud-2-arrested-uttar-pradesh/ Tue, 27 Jul 2021 04:18:37 +0000 https://malayalees.ch/?p=47299 എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മുഷ്താഖ് ഖാൻ (32), നിസാർ (22) എന്നിവരെയാണ് മഥുര പൊലീസിൻ്റെ സഹായത്തോടെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. മഥുര ചൗക്കി ബംഗാറിലെ മാക് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലും ഉടമയും പൊതുമേഖലാ ബാങ്കിന്റെ ബാങ്ക് മിത്ര ജീവനക്കാരനുമാണ് മുഷ്താഖ് ഖാൻ. ( cyber fraud 2 arrested )

ഉത്തർപ്രദേശിൽ 11 ദിവസം തങ്ങി തട്ടിപ്പുകാരെ നിരീക്ഷിച്ചതിനു ശേഷമാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പ്രതികളെ പിടികൂടിയത്. കൊച്ചി സൈബർ സെല്ലിൽ നിന്ന് അന്വേഷണ സംഘത്തിന് പ്രതികളുടെ ലൊക്കേഷൻ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ മഥുരയിലെ ചൗക്കി ബംഗാർ ഗ്രാമത്തിലെത്തി അന്വേഷണങ്ങൾ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. എന്നാൽ, അന്വേഷണം കൂടുതൽ ശക്തമാക്കിയ പൊലീസ് ഇവരുടെ താവളം കണ്ടെത്തി. 11ആം നാൾ പുലർച്ചെ പ്രതികളുടെ താവളത്തിലെത്തിയ പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സൈബർ കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമായ സ്ഥലമാണ് ചൗക്കി ബംഗാർ. 18 വയസ്സിൽ താഴെയുള്ള നിരവധി പേർ തട്ടിപ്പു സംഘത്തിൽ ഉണ്ട്. കേസായാലും അറസ്റ്റ് ചെയ്യില്ലെന്ന് ഇവരെ പറഞ്ഞുവിശ്വസിപ്പിച്ചിരിക്കുകയാണ്. ഈ കുട്ടികൾക്ക് സംഘത്തലവൻ കമ്മീഷൻ നൽകും. കുട്ടികളുടെ പക്കൽ നിരവധി സിമ്മുകൾ ഉണ്ട്. തട്ടിപ്പ് സംഘങ്ങളുടെ പക്കൽ നാടൻ തോക്ക് അടക്കമുള്ള ആയുധങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ പൊലീസുകാർക്ക് നിരായുധരായി ഗ്രാമത്തിലേക്ക് പോവാനാവില്ല.

ഗ്രാമത്തിലെ നിരക്ഷരരായ ഒട്ടേറെയാളുകളുടെ പേരിൽ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുകയും അതിൽ സ്വന്തം ഫോൺ നമ്പറുകൾ മുഷ്താഖ് ലിങ്ക് ചെയ്യുകയും ചെയ്തിരുന്നു. ഈ അക്കൗണ്ടുകൾ വഴി യുപിഐ അക്കൗണ്ടുകൾ തുറന്നായിരുന്നു തട്ടിപ്പ്. പണം ആവശ്യപ്പെട്ട് മെസേജ് അയച്ച ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും പണം അയക്കാൻ ആവശ്യപ്പെട്ട യുപിഐ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്കെത്തിയത്.

ഇൻസ്പെക്ടർ കെ.എസ്. അരുൺ, സീനിയർ സി.പി.ഒ. എസ്. രമേശ്, ഇ.കെ. ഷിഹാബ്, സി.പി.ഒ. പി. അജിത് രാജ്, ആർ. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളുടെ ഡിവൈസ് ലൊക്കേഷൻ കേന്ദ്രീകരിച്ച് ഉത്തർപ്രദേശിലെത്തിയത്.

]]>