CYBER CRIME – malayalees.ch https://malayalees.ch Malayalam Online News Portal Thu, 19 Oct 2023 04:37:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CYBER CRIME – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; 2016 ൽ റിപ്പോർട്ട് ചെയ്തത് 283 കേസുകൾ; ഈ വർഷം ഇതിനോടകം ലഭിച്ചത് 960 പരാതികൾ https://malayalees.ch/kerala-cyber-crime-witness-steep-increase/ Thu, 19 Oct 2023 04:37:43 +0000 https://malayalees.ch/?p=89676 സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു. 2016 മുതൽ 2023 വരെയുള്ള കണ്ക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും കൂടുതലാണ്. ( kerala cyber crime witness steep increase )

സംസ്ഥാനത്ത് ദിനം പ്രതി സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കുകയാണ്. ചീറ്റിങ്ങ് കേസുകളും,സാമ്പത്തിക തട്ടിപ്പുകളുമാണ് കഴിഞ്ഞ ഒരു വർഷത്തിന് ഇടയിൽ വർദ്ധിച്ചിരിക്കുന്നത്. 2016ൽ 283 സൈബർ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2017 ൽ അത് 320 ആയി ഉയർന്നു. 2018 ൽ 340 കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തൊട്ടടുത്ത വർഷം 2019ൽ സൈബർ കുറ്റകൃത്യങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. 2020 ൽ 426 കേസുകളും 2021ൽ 626 കേസുകളും റിപ്പോർട്ട് ചെയ്തു. 2022ൽ 815 കേസുകളും 2023 ഓഗസറ്റ് മാസം വരെയുള്ള കണക്ക് പ്രകാരം 960 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

അംഗീകാരമില്ലാത്ത ലോൺ ആപ്പ് കേസുകളാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.ഇത്തരം ചതിളിൽ പെട്ടാൽ ഉടൻ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെട്ടാൽ പ്രശ്‌ന പരിഹാരം ഉണ്ടാകും.കൂടാതെ കെ.എസ്.ബിയുടെ പേരിൽ,ഒയലെക്‌സിൻറ പേരിൽ എല്ലാം ഇത്തരം തട്ടിപ്പുകൾ പെരുകുകയാണ്.കഴിഞ്ഞ ദവസം കോഴിക്കോട് സ്വദേശിയായ ബിസിനസ്സുകാരന് മൂന്ന് കോടിയിലധികം രൂപയാണ് നഷ്ടമായത്.

]]>
ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത യുവാവിന് സ്റ്റീല്‍ സ്കെയില്‍ വച്ച് വെട്ടേറ്റു https://malayalees.ch/youth-attacked-and-stabbed-with-steel-scale-for-questioning-obscene-message-with-wife-and-sister-in-palakkad-etj-rywev3/ Sat, 05 Aug 2023 05:15:34 +0000 https://malayalees.ch/?p=85654 ആനിക്കോട്: ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശമയച്ചയത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചതായി പരാതി. പാലക്കാട് ആനിക്കോട് സ്വദേശി അഷ്റഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മണപ്പുള്ളിക്കാവ് സ്വദേശി ഫിറോസിനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. ഭാര്യയുടേയും സഹോദരിയുടെയും ചിത്രം ഉപയോഗിച്ച് അശ്ലീല സന്ദേശം പതിവായി ലഭിക്കാന്‍ തുടങ്ങിയത് മുതലാണ് ആരാണ് ഇതിന് പിറകിൽ എന്ന് അഷ്റഫ് അന്വേഷിച്ചത്.

നിരന്തരമായി സന്ദേശം വരുന്നത് ഒരു വ്യാജ അക്കൗണ്ടിൽ നിന്നാണെന്ന് കണ്ടെത്തി. സഹോദരിയുടെ മുൻ ഭർത്താവിൻറെ ബന്ധുവാണ് സന്ദേശം അയക്കുന്നതെന്ന് സംശയം തോന്നിയപ്പോഴാണ് അഷ്റഫ് ഇക്കാര്യം സംസാരിക്കാൻ ഇയാളുടെ മൊബൈൽ കടയിൽ പോയത്. സംസാരത്തിനിടെ ബന്ധുവുമായി വാക്കേറ്റം ഉണ്ടാവുകയും, ബന്ധു സ്റ്റീലിൻറെ സ്കെയിൽ ഉപയോഗിച്ച് യുവാവിനെ വെട്ടുകയായിരുന്നു.

അഷ്റഫിന്‍റെ കൈക്കാണ് വെട്ടേറ്റത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പാലക്കാട് സൗത്ത് പൊലീസിന് പരാതി നൽകി. സൈബർ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. അക്കൗണ്ടിൻ്റെ ഉറവിടം ലഭ്യമായ ശേഷം തുടർ നടപടിയിലേക്ക് കടക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം തുമ്പയിൽ യുവാവിനെ കൊണ്ട് കാലിൽ പിടിച്ച് മാപ്പുപറയിക്കുകയും കാലിൽ ചുംബിപ്പിക്കുകയും ചെയ്ത ഗുണ്ട എയർപോർട്ട് ഡാനിക്കെതിരെ പൊലീസ് കേസെടുത്തു.

ഒരാഴ്ച മുമ്പ് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്തതിൽ വലിയ വിമർശനങ്ങൾ ഉയര്‍ന്നതിനൊടുവിലാണ് പൊലീസിന്റെ നിയമ നടപടി. വെങ്കിടേഷ് എന്ന യുവാവിനെ അപമാനിച്ച ഡാനി വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന. എയർപോർട്ട് ഡാനിയെന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന ഗുണ്ട നടുറോഡിൽ യുവാവിനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമണലിൽ വച്ച് ഡാനി മലയിൻകീഴ് സ്വദേശി വെങ്കിടേഷിനെ കൊണ്ടാണ് കാലു പിടിപ്പിച്ചത്.

]]>
സൈബർ സുരക്ഷയ്ക്ക് പരിശീലനം നേടാൻ അവസരം; കൊക്കൂൺ രജിസ്ട്രേഷൻ ആരംഭിച്ചു https://malayalees.ch/cocoon-registration-has-started/ Thu, 25 Aug 2022 12:29:26 +0000 https://malayalees.ch/?p=67074 സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ​ഗ്രാന്റ് ഹയാത്തിൽ വച്ച് സെപ്റ്റംബർ 23, 24 തീയതികളിൽ നടക്കുന്ന കോൺഫറിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോൺഫറൺസിലേക്കുമുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്.

സൈബർ രം​ഗത്ത് വർദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും, ബാങ്കിം​ഗ്, സ്വകാര്യ മേഖലകളിലെ സൈബർ തട്ടിപ്പുകളിൽ പ്രതിരോധം തീരക്കുന്നതിനുമായുള്ള പരിശീലനങ്ങളും ഈ ദിവസങ്ങളിലെ കോൺഫറൺസിനോട് അനുബന്ധിച്ച് നൽകുകയും ചെയ്യും. വിദ്യാർത്ഥികൾ, സ്വകാര്യ വ്യക്തികൾ, കോപ്പറേറ്റുകൾ തുടങ്ങിയ വിഭാ​ഗക്കാർക്ക് വേണ്ടിയുള്ള രജിസ്ട്രേഷനുകൾ തുടരുകയാണ്. രജിസ്ട്രേഷന് വേണ്ടി https://india.c0c0n.org/2022/registration സന്ദ​ർശിക്കാം.

]]>
വാട്ട്‌സ് ആപ്പിൽ അജ്ഞാതന്റെ സന്ദേശം; റിട്ട.അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടമായി https://malayalees.ch/retired-teacher-lost-21-lakhs/ Wed, 24 Aug 2022 04:27:54 +0000 https://malayalees.ch/?p=66949 അജ്ഞാതന്റെ വാട്ട്‌സ് ആപ്പ് സന്ദേശത്തിൽ കുരുങ്ങി റിട്ടയേർഡ് സ്‌കൂൾ അധ്യാപിക. വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ 21 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്. 

ആന്ധ്രാ പ്രദേശ് അന്നമയ്യ ജില്ല സ്വദേശിനി വരലക്ഷ്മിയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. അജ്ഞാതനിൽ നിന്ന് വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശത്തിനൊപ്പം ലഭിച്ച ലിങ്കിൽ വരലക്ഷ്മി ക്ലിക്ക് ചെയ്തു. പിന്നാലെ സൈബർ ക്രിമിനലുകൾക്ക് വരലക്ഷ്മിയുടെ ഫോൺ ഹാക്ക് ചെയ്യാൻ സാധിച്ചു. ആദ്യം 20,000 രൂപ, പിന്നീട് 40,000, 80, 000 എന്നിങ്ങനെ 21 ലക്ഷം രൂപയാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്.

പണം നഷ്ടപ്പെട്ടുവെന്ന് ബാങ്ക് സന്ദേശം വന്നപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് വരലക്ഷ്മി അറിയുന്നത്. വരലക്ഷ്മി സൈബർ പൊലീസിൽ പരാതിപ്പെടുന്നതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.

അടുത്തിടെയാണ് സമാന രീതിയിൽ സോഫ്‌റ്റ്വെയർ എഞ്ചിനിയറിൽ നിന്നും പണം നഷ്ടപ്പെട്ടത്. മാഡാനപള്ളി സ്വദേശിയായ ജ്ഞാനപ്രകാശിൽ നിന്ന് 12 ലക്ഷം രൂപയാണ് തട്ടിപ്പുകാർ നേടിയത്.

]]>
സ്കൂളുകളിലും സൈബർ തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ കുടുങ്ങി സ്‌കൂളിന് നഷ്ടമായത് ഒരു ലക്ഷം രൂപ https://malayalees.ch/cyber-crime-trivandrum-school/ Sat, 11 Sep 2021 04:08:38 +0000 https://malayalees.ch/?p=49426 ഓൺലൈൻ തട്ടിപ്പിനിരയായി തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം. ഒരു ലക്ഷം രൂപയാണ് ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ കുടുങ്ങി സ്‌കൂളിന് നഷ്ടമായത്. ഗൂഗിൾ പേ വഴി കൈമാറിയ ലിങ്കിലൂടെയാണ് ഉത്തരേന്ത്യൻ സംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തത്.

സൈനികോദ്യോഗസ്ഥർ എന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘം തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനത്തെ കബളിപ്പിച്ചത്. കേരളത്തിൽ ഇതാദ്യമായാണ് ഒരു വിദ്യാഭ്യസ സ്ഥാപനം ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിനിരയാകുന്നത്.

]]>