Cyber Bullying – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 May 2023 04:30:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cyber Bullying – malayalees.ch https://malayalees.ch 32 32 കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന ഹോട്ടലിലെത്തി അരുൺ പണം വാങ്ങി മുങ്ങി; പ്രതിയെ പിടിക്കാനാവാതെ പൊലീസ് https://malayalees.ch/arun-coimbatore-hotel-money-cyber-attack-suicide-html/ Thu, 04 May 2023 04:06:07 +0000 https://malayalees.ch/?p=80650 സൈബർ ആക്രമണത്തെ തുടർന്ന് പെൺകുട്ടി ആത്‌മഹത്യ ചെയ്ത കേസിൽ പ്രതിപ്പട്ടികയിലുള്ള അരുൺ വിദ്യാധരൻ കോയമ്പത്തൂരിൽ നിന്ന് പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് 5000 രൂപ വാങ്ങി അരുൺ മുങ്ങിയെന്നാണ് കണ്ടെത്തൽ. ആതിരയുടെ മരണത്തിന് ശേഷമാണ് അരുൺ ഹോട്ടലിൽ എത്തിയത്.

സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ പിടിക്കാനാവാതെ പൊലീസ്. അരുൺ വിദ്യാധരൻ കേരളം വിട്ടിട്ട് അഞ്ച് ദിവസമായെങ്കിലും പ്രതിയെ കുറിച്ച് പൊലീസിന് ഒരു സൂചനയും ഇതുവരെ ലഭിച്ചില്ല. പ്രതിയെ പിടികൂടാനാവാത്തതോടെ ലുക്ക് കോട്ടയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പ്രതിഷേധസൂചകമായി കടുത്തുരുത്തി സ്റ്റേഷനിലേക്ക് ഇന്ന് ബിജെപി മാർച്ച് നടത്തും.

ആതിരയും അരുണും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ അരുണിന്റെ സ്വഭാവത്തിൽ വന്ന മോശമായ മാറ്റങ്ങൾ കാരണം ആതിര ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. ഇതിനുശേഷമാണ് ആതിരയ്ക്കെതിരെ അരുൺ സോഷ്യൽ മിഡിയ വഴി സൈബർ അധിക്ഷേപം തുടങ്ങിയത്. ഞായറാഴ്ച യുവതിക്ക് മറ്റൊരു വിവാഹാലോചന വന്നു. ഇതോടെ അരുൺ സൈബർ അധിക്ഷേപം രൂക്ഷമാക്കുകയും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. വാട്സ്ആപ് ചാറ്റുകളും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച വൈകുന്നേരത്തോടെ ആതിര കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.

പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ആതിര ആത്മഹത്യ ചെയ്തത്. മണിപ്പൂരിൽ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ മലയാളി ആശിഷ് ദാസിന്റെ ഭാര്യയുടെ സഹോദരിയാണ് ആതിര. സംഭവത്തെ കുറിച്ച് ആശിഷിനെയും ആതിര വിവരം അറിയിച്ചിരുന്നു. ഇദ്ദേഹം കൂടി പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ആത്മഹത്യ. ആതിരയുടെ മരണത്തോടെ അരുൺ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത് ഒളിവിലാണ്.

ആതിരയുടെ മരണത്തെ കുറിച്ച് ആശിഷ് ദാസും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സഹോദരിയുടെ കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരാതിരിക്കാൻ ശ്രമിക്കുമെന്നും ആശിഷ് ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

]]>
ഒരാളെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത്? പാര്‍വതി https://malayalees.ch/actress-parvathy-thiruvothu-against-cyber-bullying/ Wed, 28 Oct 2020 08:57:48 +0000 https://malayalees.ch/?p=34030 സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാൻ കഴിയും. പക്ഷേ സൈബർ ആക്രമണത്തിന്‍റെ മുറിവുകൾ പുറത്ത് കാണാൻ കഴിയില്ല. അതേക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ടാകണം. ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുന്ന തരത്തിലുള്ള പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമാണെന്നും പാര്‍വതി വ്യക്തമാക്കി.

സൈബർ അതിക്രമങ്ങൾക്കെതിരായ ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് എന്ന കാമ്പെയിന്‍റെ ഭാഗമായാണ് പാര്‍വതിയുടെ പ്രതികരണം. സൈബര്‍ ബുള്ളിയിങിനോട് നോ പറയേണ്ടത് അവകാശവും കടമയുമാണെന്ന് പറഞ്ഞാണ് പാര്‍വതി വീഡിയോ അവസാനിപ്പിച്ചത്.

പാർവതി പറഞ്ഞത്

‘ഞാൻ സിനിമയിൽ വന്നിട്ട് 15 വർഷമാകുന്നു. സോഷ്യൽ മീഡിയയിൽ ഏകദേശം 10 വർഷവും. എന്റെ സിനിമകൾക്ക് എത്രത്തോളം അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നോ അതേ അളവിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുമായിട്ടുള്ള ബന്ധം കൂടിക്കൊണ്ടിരിക്കുന്നു. അതിൽ വളരെ പോസിറ്റീവ് ആയ എല്ലാ കമന്റ്സിനും സന്ദേശങ്ങൾക്കും പ്രതികരിക്കാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അതെല്ലാം ഞാൻ ആസ്വദിക്കാറുമുണ്ട്. പക്ഷേ അതുപോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള, രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകൾ ഞാൻ പങ്കുവെയ്ക്കുമ്പോൾ ട്രോളിങും സൈബർ ബുള്ളിയിങും നേരിടാറുണ്ട്.

ഈ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അല്ലെങ്കിൽ മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകൾ നമ്മുടെ ദേഹത്ത് കാണാൻ കഴിയുമെന്നതാണ്. പക്ഷേ സൈബർ ബുള്ളിയിങിന്‍റെ മുറിവുകൾ നമുക്ക് വ്യക്തമായി പുറത്ത് കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ അതിനെപ്പറ്റി നമ്മൾ കൂടുതൽ ബോധമുള്ളവരാവണം. ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നതുത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്.

ആര് തന്നെയായാലും അത് പുരുഷൻമാർ എന്ന് മാത്രമല്ല, ആര് തന്നെയായാലും നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും? നിങ്ങൾ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാൻ അഭ്യർഥിക്കുകയാണ്. അതുപോലെ തന്നെ നിങ്ങളിത് നേരിടേണ്ടിവരികയാണെങ്കില്‍ നിങ്ങൾക്ക് അവകാശങ്ങളുണ്ട്. നിയമപരമായി പൂർണമായ തരത്തിൽ നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമുക്കുണ്ട്. അതിലുപരി പൗരൻമാരെന്ന നിലയിൽ നമ്മളുടെ കടമയാണത്. ഇത്തരം സൈബർ ബുള്ളിയിംഗുകളെ നിരസിക്കണം. നമുക്ക് പുറമേ കാണാൻ കഴിയാത്ത മുറിവുകൾ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാൻ പറ്റുന്ന ശാരീരികമായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണത്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. സൈബർ ബുള്ളിയിങുകളോട് നോ പറയുക.

]]>
“പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇരട്ടത്താപ്പ്” സൈബര്‍ ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി https://malayalees.ch/pinarayi-vijayan-on-cyber-bullying/ Thu, 13 Aug 2020 04:38:38 +0000 https://malayalees.ch/?p=30113 ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമ്മുക്ക് പലതും ഓര്‍മ്മവരും. ഒരു വശം മാത്രമല്ല, എല്ലാം പറയണ്ടേ

മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരന് എതിരായാലും സൈബര്‍ ആക്രമണങ്ങള്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൊയരാത്ത് ശങ്കരന്‍ മുതലുള്ള സംഭവങ്ങള്‍ നാം എടുത്ത് പരിശോധിക്കണം. അതുപക്ഷേ വളരെ ദീര്‍ഘമാണ് എന്നതിനാല്‍ അതിലേക്ക് ഞാന്‍ കടക്കുന്നില്ല. ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമ്മുക്ക് പലതും ഓര്‍മ്മവരും. ഒരു വശം മാത്രമല്ല, എല്ലാം പറയണ്ടേ. ശൈലജ ടീച്ചര്‍ തന്റെ ഉത്തരവാദിത്തം നന്നായി നടപ്പാക്കുന്നയാളാണ്. ശൈലജ ടീച്ചറെ ഡാന്‍സര്‍ എന്നു വിളിച്ചത് ആരായിരുന്നു. കെ.പി.സി.സി അധ്യക്ഷസ്ഥാനം ചെറിയ പദവിയാണോ?- അദ്ദേഹം ചോദിച്ചു.

ടീച്ചര്‍ക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞത് ആരാണ്? പ്രതിപക്ഷ നേതാവ് അല്ലേ? സോഷ്യല്‍ മീഡിയയില്‍ ശൈലജ ടീച്ചറെ അപമാനിക്കാനും മോര്‍ഫ് ചെയ്യാനുമായി യുഡിഎഫിന്റെ സൈബര്‍ടീമില്‍ ഗ്രൂപ്പുണ്ടാക്കിയില്ലേ? അത്യന്തം മോശമായ പോസ്റ്റുകള്‍ ചിത്രങ്ങളായി പ്രചരിപ്പിച്ചില്ലേ. കഴിഞ്ഞ മാസമാണ് മേഴ്‌സിക്കുട്ടിയമ്മ കോണ്‍ഗ്രസിന്റെയും ലീഗിന്റേയും ഭീകരമായ സൈബര്‍ തെറി വിളികള്‍ക്ക് ഇരയായത്. അസഭ്യവര്‍ഷം കൊണ്ടല്ലേ മേഴ്‌സിക്കുട്ടിയമ്മയെ നേരിട്ടത്?- അദ്ദേഹം ചോദിച്ചു.

ബെന്യാമിന്‍ എന്ന എഴുത്തുകാരനും സൈബര്‍ ആക്രമണത്തിന് ഇരയായില്ലേ. അതിന് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസിലെ ഒരു യുവ എംഎല്‍എ. കുറച്ചു നാള്‍ മുന്‍പാണ് കെആര്‍ മീരയെ ഒരു യുവ കോണ്‍ഗ്രസ് നേതാവ് ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ചത്. തന്റെ സൈബര്‍ ടീമിനെ വച്ച് പിന്നീട് മീരയെ ആക്രമിക്കുകയും ചെയ്തു.

അധിക്ഷേപം നടത്തിയ എംഎല്‍എ ഇതിനു മുന്‍പും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ലേ? ലോകം തന്നെ ആദരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ അധിക്ഷേപിക്കുക മാത്രമല്ല തന്റെ സംഘങ്ങള്‍ക്ക് എകെജിയെ ആക്രമിക്കാന്‍ പ്രോത്സാഹനം നല്‍കുന്നതും കണ്ടില്ലേ? അന്ന് ആ നടപടിയെ കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു. അപ്പോള്‍ ആ പ്രസിഡന്റിന് ഇദ്ദേഹത്തിന്റെ അണികളില്‍ നിന്നും നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം എങ്ങനെയുണ്ടായിരുന്നു.

അതിനു ശേഷമാണ് ഹനാന്‍ എന്ന പെണ്‍കുട്ടി അങ്ങേയേറ്റം അശ്ലീലമായ തെറിവിളകള്‍ക്ക് ഇരയായത്. പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചു എന്നാതായിരുന്നു കുറ്റം. പ്രതിപക്ഷനേതാവ് നിര്‍മ്മിച്ചു തന്ന വീട്ടിലിരുന്ന് അദ്ദേഹത്തെ കുറ്റം പറയാമോ എന്നു ചോദിച്ചാണ് തെറി വിളി തുടങ്ങിയത്.

നിപയ്ക്ക് എതിരായ പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ച സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തും വേട്ടയാടാനുള്ള ശ്രമം മറന്നു പോയോ? ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയില്ലേ?

എന്താണ് മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ? ന്യൂസ് 18ലെ ഒരു അവതാരകയെ എന്താല്ലാം തെറി പറഞ്ഞാണ് ഈ കൂട്ടര്‍ അധിക്ഷേപിച്ചത്? അപ്പോള്‍ ആ അവതാരകയെ പ്രൈം ടൈം ന്യൂസില്‍ നിന്നും മാറ്റി നിര്‍ത്തുന്ന അവസ്ഥയുണ്ടായില്ലേ. എഷ്യാനെറ്റിലെ ഒരു അവതാരക നേരിട്ടത് എന്തായിരുന്നു? ഒരു കോണ്‍ഗ്രസ് പേജില്‍ അവര്‍ക്കെതിരെ വാര്‍ത്ത വന്നില്ലേ, ഭീഷണി മുഴക്കിയില്ലേ?

ചിലരെ ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരെ ജയിലില്‍ പോയി സ്വീകരിച്ചതും നാം കണ്ടില്ലേ. മനോരമയിലെ ഒരു അവതാരകയ്ക്ക് നേരെയും സൈബര്‍ ആക്രമണം ഉണ്ടായി. എത്ര മാധ്യമങ്ങളാണ് അതിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായത്. എതു കൂട്ടരാണ് അതിനെതിരെ ചര്‍ച്ച നടത്താന്‍ തയ്യാറായത്?- അദ്ദേഹം ചോദിച്ചു.

ആ ഇരട്ടത്താപ്പിന്റെ വശം ഞാന്‍ നേരത്ത ചൂണ്ടിക്കാണിച്ചതാണ്. ഇങ്ങനെ അസഭ്യവര്‍ഷം നടത്തുന്നവരാണ് പ്രതിപക്ഷ അണികള്‍. മാന്യമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ സ്വന്തം അണികളോട് അല്ലെങ്കിലും നേതാക്കാളോട് എങ്കിലും ആവശ്യപ്പെടണം.

സ്വര്‍ണ്ണക്കടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് ആദ്യം വാര്‍ത്ത നല്‍കിയത് ഇവിടുത്തെ ഒരു പ്രമുഖ മാധ്യമമാണ്. ഒരു ഘട്ടത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ കക്ഷത്തിലേക്ക് ക്യാമറ സൂം ചെയ്ത് ഏലസ് കണ്ടെത്തിയത് ഓര്‍മ്മയില്ലേ?

ഒരു മെഡിക്കല്‍ ഉപകരമാണ് മാന്ത്രിക ഏലസായി ചിത്രീകരിച്ചത്. ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് നേതാവിന്റെ മുടി സിപിഎം പ്രവര്‍ത്തകര്‍ മുറിച്ചെന്ന് പറഞ്ഞ് ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തത്. പിന്നെ ആ സ്ത്രീ സ്വയം മുറിച്ചെന്ന് പറഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞോ തിരുത്തിയോ ഇല്ല.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് ഐഎസ്ആര്‍ഒ ചാരക്കേസുണ്ടായത്. അതിനെപ്പറ്റി അദ്ദേഹം ഇന്നലെ ഒരു ചാനലില്‍ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഇന്നത്തെ ഘട്ടത്തില്‍ യോജിച്ചു ചെയ്യാന്‍ പറ്റിയ എന്താണുള്ളത്, അതുനോക്കാം. അതേപ്പറ്റി ചോദിക്കാം, അതിനുള്ള വിശദീകരണവും തരാം. നമ്മള്‍ ആ നിലയ്ക്ക് പോകുന്നതാവും നല്ലത്.- അദ്ദേഹം പറഞ്ഞു.

]]>