cyber attack – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Sep 2023 08:26:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cyber attack – malayalees.ch https://malayalees.ch 32 32 വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടി https://malayalees.ch/kozhikode-cyber-crime-woman-lost-19-lakh-rupees/ Fri, 22 Sep 2023 08:26:48 +0000 https://malayalees.ch/?p=88224 സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷ രൂപ തട്ടി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ട്ടമായത്. പല തവണകളായാണ് പണം പിൻവലിച്ചത്. ( kozhikode cyber crime woman lost 19 lakh rupees )

ആദ്യം ആയിരം, രണ്ടായിരം എന്നിങ്ങനെ നഷ്ടപ്പെട്ട് തുടങ്ങി. പിന്നീട് ലക്ഷങ്ങളായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപിഐ വഴി നിരവധി പണം നഷ്ടമായെന്ന് മനസിലായി. ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെയുള്ള മാസങ്ങളിലാണ് പണം നഷ്ടമാകുന്നത്.

1992 മുതലുള്ള അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പിന് ഇരയാക്കിയത്. തട്ടിപ്പ് നടത്തിയത് ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന പഴയ ഫോൺ നമ്പർ ഉപയോഗിച്ചെന്നാണ് സംശയം. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് എടുത്തു.

]]>
‘ഫോണിൽ വിളിച്ച് വധഭീഷണി’: സൈബർ ആക്രമണത്തിനെതിരെ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു https://malayalees.ch/investigation-started-suraj-venjaramoodu-complaint-on-cyber-attack/ Tue, 01 Aug 2023 04:45:20 +0000 https://malayalees.ch/?p=85372 സൈബർ ആക്രമണത്തിനെതിരെ നടൻ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശവുമായി സുരാജിന്റെ ഫോണിലേക്ക് വന്ന നമ്പറുകൾ പൊലീസ് ട്രെയ്സ് ചെയ്തു. മൂന്നുപേരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി. തനിക്ക് ഫോണിലൂടെ വധഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാണിച്ച് എറണാകുളം സൈബർ പൊലീസിലാണ് സുരാജ് വെഞ്ഞാറമൂട് പരാതി നൽകിയത്.

മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അ‍‌ഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.

മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായിരുന്നു സുരാജ് കുറിച്ചത്.

]]>
‘പ്രവീണ്‍നാഥ് രക്തസാക്ഷി, ഇനിയും ഇങ്ങനെയൊരു ദുരന്തത്തിന് ചോരക്കൊതിപൂണ്ട് അരങ്ങൊരുക്കരുത്’: സൈബര്‍ ബുള്ളിയിങിനെതിരെ മന്ത്രി ആര്‍ ബിന്ദു https://malayalees.ch/minister-r-bindu-facebook-post-on-praveennath-suicide/ Fri, 05 May 2023 10:43:46 +0000 https://malayalees.ch/?p=80767 പ്രവീണ്‍ നാഥിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ട്രാന്‍സ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലര്‍ത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പ്രവീണ്‍ നാഥിന്റേത് രക്തസാക്ഷിത്വമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളും മാനഹത്യാ വാര്‍ത്തകളുമാണ് ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥിന്റെ ജീവനൊടുക്കലില്‍ എത്തിച്ചത്. സമാനമായ സൈബര്‍ അധിക്ഷേപങ്ങളില്‍ മനസ് ചത്ത് ജീവിതം അവസാനിപ്പിച്ചവര്‍ വേറെയും എത്രയോ പേരുണ്ട്. ഇനിയും ഇത്തരമൊരു ദുരന്ത വാര്‍ത്തയ്ക്ക് അരങ്ങൊരുക്കാന്‍ ചോരക്കൊതിപൂണ്ട് നില്‍ക്കരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. (Minister R Bindu facebook post on Praveennath suicide)

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട പ്രവീണ്‍നാഥിന്റെ അന്ത്യചടങ്ങുകള്‍ക്കു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ മുന്‍കയ്യില്‍ ചെയ്തിട്ടുണ്ട്. ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെ തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് അവസരമുണ്ടാക്കിയിട്ടുണ്ട്. ഉച്ചക്ക് മൂന്നു മണിക്ക് പാലക്കാട് നെന്മാറയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളും മാനഹത്യാ വാര്‍ത്തകളുമാണ് ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥിന്റെ ജീവനൊടുക്കലില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതേപ്പറ്റി ചിലത് ഈയവസരത്തില്‍ പറയാതെ വയ്യ.ജീവിതപങ്കാളിയുമായുള്ള പിണക്കത്തിന്റെ ഒരു വൈകാരികവേളയില്‍ സാമൂഹ്യമാധ്യമങ്ങളിലിട്ട് വളരെപ്പെട്ടെന്നു തന്നെ പ്രവീണ്‍ പിന്‍വലിച്ച ഒരു പോസ്റ്റ് അനുചിതമായ ചര്‍ച്ചയായി പിന്നീട് മാറിയിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ട്രാന്‍സ് സമൂഹത്തെയാകെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലയാണ് പിന്നെയാ ചര്‍ച്ച ഉണ്ടാക്കിയത്. ട്രാന്‍സ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലര്‍ത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടത്. ഏറ്റവും പ്രാന്തവത്കൃതരും പൊതു പിന്തുണ അര്‍ഹിക്കുന്നവരുമായ ഒരു സമൂഹത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ടും എടുത്തു പറയേണ്ട ഇച്ഛാശക്തി കൊണ്ടും പൊതുസമൂഹത്തില്‍ സ്വന്തം ഇടം നേടിയെടുത്ത ഒരു പ്രതിഭയെയാണ് ഔചിത്യമോ നൈതികതയോ തീണ്ടാത്ത സൈബര്‍ ബുള്ളിയിംഗ് ജീവിതത്തില്‍ നിന്ന് നുള്ളിയിട്ടിരിക്കുന്നത്.
ഒരു തെരുവിലോ പൊതുസ്ഥലത്തോ സമയവും സ്ഥലവും ഒന്നും നോട്ടമില്ലാതെ അപഹസിക്കപ്പെടുകയും കയ്യേറ്റം വരെ നേരിടുകയും ചെയ്യുന്നവരാണ് ട്രാന്‍സ് സമൂഹം. അവര്‍ക്കു താങ്ങാവാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുമ്പോഴും അവ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന നിലക്കാണ് സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുപോകുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ അവര്‍ക്കുണ്ടാക്കാനും ഹെല്‍പ്പ് ലൈന്‍ പോലുള്ള പിന്തുണാ സംവിധാനങ്ങള്‍ കൊണ്ടുവരാനും വകുപ്പ് പരമാവധി ശ്രമങ്ങള്‍ നടത്തുന്നത് ഈ കാഴ്ചപ്പാടിലാണ്.

നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് ഇത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് ഒരുക്കിയ ശില്പശാലയില്‍ മുന്‍ നിരയില്‍ത്തന്നെയിരുന്ന്, പ്രതീക്ഷയോടെയും ആവേശത്തോടെയും പങ്കാളിയായിരുന്ന പ്രവീണ്‍നാഥ് ഇപ്പോഴും കണ്‍മുന്നിലുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്നുള്ള പ്രയാസങ്ങളെ മറികടക്കാന്‍ സാമൂഹ്യനീതി വകുപ്പ് പൂര്‍ണ്ണപിന്തുണ നല്‍കിയതു തൊട്ട് ആ ബന്ധം വ്യക്തിപരമായും വകുപ്പു ചുമതലക്കാരിയെന്ന നിലയ്ക്കു പ്രവീണുമായി നിലനിര്‍ത്തിയിരുന്നു. മിസ്റ്റര്‍ കേരള പട്ടം നേടിയ ശേഷം കായികരംഗത്ത് കൂടുതല്‍ ഉയര്‍ച്ചയ്ക്ക് പിന്തുണ തേടിയപ്പോഴും അതുറപ്പാക്കാന്‍ വേണ്ടതു ചെയ്തിരുന്നു. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രതിമാസം 32000 രൂപ വച്ച് ഏഴു മാസത്തേക്ക് 2,30,000 രൂപ പ്രവീണിന്റെ അഭ്യര്‍ത്ഥന പ്രകാരം നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ പിന്തുണയ്‌ക്കൊപ്പം, വേദനാകരമായ ജീവിതസന്ദര്‍ഭങ്ങളെ അരികിലേക്കു മാറ്റി കഠിനപ്രയത്‌നം നടത്തിക്കൊണ്ടു കൂടിയാണ് ട്രാന്‍സ് സമൂഹത്തിന് ഇന്നത്തെ നിലയിലെങ്കിലും സമൂഹത്തില്‍ നിവര്‍ന്നു നില്‍ക്കാനാവുന്നതെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈ ശ്രമങ്ങള്‍ക്കു പിന്നിലെ വ്യക്തിപരമായ യാതനകളും കൂട്ടുപ്രവര്‍ത്തനങ്ങളും എത്ര ശ്രമകരമാണെന്ന് ഏവരും മനസ്സിലാക്കേണ്ടതുണ്ട്.
ഇന്നു സമൂഹത്തില്‍ പരിഗണനയും തുല്യനിലയും നേടിയിട്ടുള്ള ഏതു സാമൂഹ്യവിഭാഗവും ഇത്തരം പീഡാനുഭവങ്ങളെ നേരിട്ടാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് ഓരോരുത്തര്‍ക്കും സ്വന്തം ഉള്ളിലേക്കു നോക്കിയാല്‍ മനസ്സിലാകാവുന്നതേയുള്ളൂ.

നമ്മുടെ സമൂഹത്തിന്റെ ദൗര്‍ഭാഗ്യത്തിന്, അവരവര്‍ കടന്നുവന്ന വഴി പോലും കാണാന്‍ കഴിയാത്തവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണ്. സൈബറിടങ്ങളിലെ വേട്ട മനസുകള്‍ അതിന് തികഞ്ഞ തെളിവാണ്. എന്നാല്‍, ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ ഭാഗമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ മനസിലാകല്‍ ഇല്ലാത്തവയാകുന്നത് പൊറുക്കാനാവുന്നതല്ല. പ്രവീണ്‍ നാഥിനുണ്ടായത് ഒറ്റപ്പെട്ട അനുഭവമല്ല തന്നെ. സമാനമായ അധിക്ഷേപങ്ങളില്‍ മനസ്സു ചത്ത് ജീവനവസാനിപ്പിച്ചവര്‍ വേറെയും എത്രയോ പേരുണ്ട്. അറിഞ്ഞായാലും അറിവില്ലായ്മ കൊണ്ടായാലും, സമൂഹത്തില്‍ നിന്നുള്ള പിന്‍വാങ്ങലിലേക്കും മരണത്തിലേക്കു തന്നെയും ഒരു ജനതയെ തള്ളിനീക്കുന്ന അസഹിഷ്ണുത ആധുനിക ജനാധിപത്യത്തിന് ഒട്ടും ചേരില്ല. അതിന് ചൂട്ടുപിടിക്കുന്ന മാധ്യമ സമീപനങ്ങള്‍ തിരുത്തേണ്ട നേരം അതിക്രമിച്ചു.
പ്രവീണ്‍നാഥിന്റെത് രക്തസാക്ഷിത്വമാണ്. ഇങ്ങനെയാരു കമ്യൂണിറ്റി നമുക്കൊപ്പം നമ്മില്‍ പെട്ടവരായി ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനും അംഗീകരിക്കാനും തയ്യാറാത്തവരുടെയും ആ അറിവുകേടിന് കൂട്ടുനില്‍ക്കുന്ന ജീര്‍ണ്ണ മാധ്യമപ്രവര്‍ത്തനത്തിന്റെയും രക്തസാക്ഷിയാണവന്‍. ഇനിയും ഇത്തരമൊരു ദുരന്ത വാര്‍ത്തയ്ക്ക് അരങ്ങൊരുക്കാന്‍ പൊതുഇടങ്ങള്‍ ചോരക്കൊതിപൂണ്ടു നില്‍ക്കരുത്. ധാര്‍മ്മികമായ കരുത്തോടെ മലയാളിസമൂഹം അതിനുള്ള ജാഗ്രത കാണിക്കണമെന്നും പ്രവീണിന് അന്ത്യയാത്ര അര്‍പ്പിച്ച് അഭ്യര്‍ത്ഥിക്കട്ടെ.

]]>
ഓക്‌സ്‌ഫോര്‍ഡ് ബിരുദം വ്യാജമല്ല; സുന്ദരിയായതിന്റെ പേരില്‍ തന്നെ കള്ളിയെന്ന് വിളിച്ചതിനെതിരെ ചൈനീസ് യുവതി https://malayalees.ch/chinese-woman-blasts-trolls-accusing-her-of-being-too-beautiful-to-be-oxford-graduate/ Wed, 28 Dec 2022 04:11:57 +0000 https://malayalees.ch/?p=73526 ഓക്‌സ്‌ഫോര്‍ഡ് ബിരുദദാന ചടങ്ങിന്റെ വിഡിയോ പങ്കുവച്ചതിനെത്തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിന്റെ ദുരനുഭവത്തെക്കുറിച്ചുള്ള ചൈനീസ് യുവതിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയാകുന്നു. തന്റെ ഡിഗ്രി വ്യാജമാണെന്ന പേരില്‍ നടക്കുന്ന ആരോപണങ്ങള്‍ കള്ളമാണെന്ന വിശദീകരണമാണ് ശ്രദ്ധ നേടുന്നത്. വളരെ സ്‌റ്റൈലിഷായി വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടും താന്‍ സുന്ദരിയായതുകൊണ്ടുമാണ് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതെന്ന് കേറ്റ് സു വെന്‍സി എന്ന യുവതി പറയുന്നു.

തന്നെക്കണ്ടാല്‍ ഒരു പഠിപ്പിസ്റ്റിനേയോ ടോപ്പറേയോ പോലെ തോന്നുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അക്കാദമിക് നേട്ടങ്ങള്‍ കള്ളമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണമുയരുന്നതെന്ന് സു പറയുന്നു. ഒരാള്‍ നന്നായി വസ്ത്രം ധരിച്ച് നന്നായി മേയ്ക്കപ്പിട്ട് സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയിലിട്ടാല്‍ അയാള്‍ പഠനത്തില്‍ മോശമായിരിക്കുമെന്ന ധാരണയാണ് മാറേണ്ടതെന്നും യുവതി സൗത്ത് ചൈന മോണിംഗ് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലൂടെ വ്യക്തമാക്കി.

യുവതിയെ കണ്ടാല്‍ ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥിയാണെന്ന് തോന്നില്ലെന്നും ആളുകളെ പറ്റിക്കുന്നതിന് പരിധിയില്ലേ എന്നുമൊക്കെയായിരുന്നു ബിരുദദാനചടങ്ങിന്റെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകള്‍. തനിക്കെതിരായ ഇത്തരം തെറ്റായ ആരോപണങ്ങള്‍ കഴിഞ്ഞ ആറ് മാസത്തോളമായി തനിക്ക് വല്ലാതെ മനപ്രയാസമുണ്ടാക്കിയെന്ന് സു വെളിപ്പെടുത്തി. അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ നിലവില്‍ സു ഗവേഷണം നടത്തിവരികയാണ്.

]]>
മോശം കമന്റുകള്‍ ശേഖരിച്ചു കഴിഞ്ഞു; പൊലീസ് നടപടി ഉടനുണ്ടാകുമെന്ന് അമൃത സുരേഷ് https://malayalees.ch/%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%82-%e0%b4%95%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a/ Mon, 03 Oct 2022 11:45:40 +0000 https://malayalees.ch/?p=68957 തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗായിക അമൃത സുരേഷ്. കമന്റുകളെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അവ ശേഖരിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അമൃത സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. (amritha suresh filed case against derogatory comments on social media)

കമന്റുകള്‍ പരിശോധിച്ച ശേഷം പൊലീസ് അന്വേഷണവും നടപടികളും ആരംഭിക്കുമെന്നാണ് അമൃത സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ അമൃതയും സഹോദരി അഭിരാമിയും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമൃത പൊലീസില്‍ പരാതി നല്‍കിയത്.

സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായി താന്‍ പ്രണയത്തിലാണെന്ന് അമൃത സുരേഷ് തന്നെ വെളിപ്പെടുത്തിയതിന് ശേഷമാണ് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. തങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് എത്തിനോക്കി അധിക്ഷേപ കമന്റുകള്‍ വരികയാണെന്നും ഇത് പരിധി വിട്ടെന്നും അഭിരാമി സുരേഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികരിച്ചിരുന്നു.

]]>
മർദനമേറ്റ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീ​ഗ് നേതാക്കളുടെ സൈബർ ആക്രമണം https://malayalees.ch/cyber-attack-by-muslim-league-leaders-on-abused-girls/ Tue, 26 Apr 2022 07:52:43 +0000 https://malayalees.ch/?p=60713 മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീ​ഗിന്റെ പ്രാദേശിക നേതാക്കളുടെ സൈബർ ആക്രമണം. കരിങ്കലത്താണി സ്വദേശിനികളായ അസ്‌ന കെ അസീസ്, ഹംന കെ അസീസ് എന്നിവർക്കെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ ലൈം​ഗിക ചുവയോടെയുള്ള സൈബർ ആക്രമണം നടക്കുന്നത്. ലീ​ഗിന്റെ നേതാവും തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തിൽ യുവതികൾക്കെതിരെ മോശമായി പോസ്റ്റിട്ടത്. ഇതിനെതിരെ യുവതികൾ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. ഡ്രൈസിങ്ങിനെപ്പറ്റിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും ഫേക്ക് ഐഡികളിലൂടെ കമന്റുകൾ വരുകയാണെന്ന് യുവതികൾ പറയുന്നു.

ഇത്രയും മോശമായ തരത്തിൽ സൈബർ ആക്രമണമുണ്ടായിട്ടും ലീ​ഗിന്റെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മറ്റ് പാർട്ടിക്കാർ നല്ല പിന്തുണയാണ് നൽകിയതെന്നും പെൺകുട്ടികൾ പറയുന്നു. മതവിദ്വേഷം പ്രചരിപ്പിക്കൽ, ലൈം​ഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് യുവതികൾ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി യുവതികൾ ജില്ലാ പൊലീസ് മേധാവിക്ക് നേരത്തേ പരാതി നൽകിയിരുന്നു.

അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തേഞ്ഞിപ്പാലം പൊലീസ് വീണ്ടും പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതിയായ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് യുവതികളുടെ അവശ്യം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭ്യമായിട്ടുണ്ടെന്നും കേസ് ഒതുക്കി തീർക്കുന്നതിൻ്റെ ഭാഗമായി പൊലീസ് മനപൂർവ്വം ദൃശ്യങ്ങൾ പുറത്തു വിടാതെ സൂക്ഷിച്ചതാണെന്നുമുള്ള ആരോപണം ഉയർന്നിട്ടുണ്ട്. പെൺകുട്ടികൾക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്ന് തിരൂരങ്ങാടിയിലെ ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.

]]>
കോൺഗ്രസ് സൈബർ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം https://malayalees.ch/cyber-attack-against-ramesh-chennithala/ Tue, 24 Aug 2021 07:42:10 +0000 https://malayalees.ch/?p=48517 കോണ്‍ഗ്രസിലെ പുനഃസംഘടനാ തർക്കങ്ങള്‍ സൈബർ ഇടങ്ങളിലേക്ക്. കോൺഗ്രസ് സൈബർ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം. കോണ്‍ഗ്രസിന്‍റെ ശവമടക്ക് നടത്തിയ രമേശ് ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാർട്ടിയില്‍ നിന്ന് രാജിവെക്കണമെന്ന് ആവശ്യം. ചില നേതാക്കൾ നിയമിച്ച സൈബർ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്ന് ഐ ഗ്രൂപ്പ്.

ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടികയുടേ പേരില്‍ ഉടലെടുത്ത കലഹം കോണ്‍ഗ്രസ്സിന്‍റെ സൈബർ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. നേതാക്കള്‍ തമ്മിലുളള ചേരിപ്പോരാണ് ഇപ്പോള്‍ പ്രവത്തകരുടെ സൈബർ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നത്. ഗ്രൂപ്പുകളെ അനുകൂലിച്ചും പ്രതികൂലിച്ചും മുതിർന്ന നേതാക്കള്‍ക്ക് വേണ്ടി പ്രതിരോധം തീർത്തുമൊക്കെയാണ് സൈബർ കലഹം കത്തിപ്പടരുന്നത്.

രമേശ് ചെന്നിത്തല അനുകൂലികളുടെ കൂട്ടായ്മയായ ആർ സി ബ്രിഗേഡ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പടയൊരുക്ക നീക്കം പുറത്തായതിന് പിന്നാലെ, രമേശ് ചെന്നിത്തലക്കും കുടുംബത്തിനുമെതിരെയാണ് ഇപ്പോഴത്തെ അധിക്ഷേപം. കോൺഗ്രസ് സൈബർ ടീമിന്റെ എഫ് ബി പേജിലാണ് ചെന്നിത്തലക്കെതിരെ പോർമുഖം തുറന്നിരിക്കുന്നത്. ചെന്നിത്തലയും മകന്‍ രോഹിത് ചെന്നിത്തലയും കോണ്‍ഗ്രസ്സ് പ്രവർത്തകരോട് മാപ്പുപറഞ്ഞ് പാർട്ടിയിൽ നിന്ന് രാജി വെച്ച് പുറത്തു പോകണമെന്നതാണ് ആവശ്യം.

ചെന്നിത്തല ശവമടക്ക് നടത്തിയ പാർട്ടി അതിജീവനത്തിനായി ശ്രമിക്കുമ്പോള്‍ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി ഉറഞ്ഞാടുന്നത് അംഗീകരിക്കാനാവില്ല. ആർ സി ബ്രിഗേഡ് ഗ്രൂപ്പിലെ ആഹ്വാനത്തെ അറപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നതെന്നും ജയ് വിളിച്ച കൈകൊണ്ട്, മുഖമടച്ചു തരാൻ മടിക്കില്ലെന്നും കോൺഗ്രസ് സൈബർ ടീമിന്റെ എഫ് ബി പേജില്‍ പറയുന്നു. എന്നാല്‍, ചില നേതാക്കൾ നിയമിച്ച സൈബർ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് ഐ ഗ്രൂപ്പിന്‍റെ നിലപാട്. തമ്മില്‍ തല്ലിച്ച് ഇല്ലായ്മ ചെയ്യാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തുടർ ചർച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ഡല്‍ഹിക്ക് പോകും. ഈ ആഴ്ച തന്നെ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം.

]]>
നിയമഭേദഗതി ആലോചനയിൽ; സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം https://malayalees.ch/adgp-manoj-abraham-on-cyber-attack/ Wed, 30 Sep 2020 04:39:44 +0000 https://malayalees.ch/?p=32526 സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേരള പൊലീസ്. നിലവിലുള്ള നിയമത്തിന്റെ പഴുത് മറികടക്കാൻ നിയമഭേദഗതി ആലോചനയിലെന്ന് സൈബർ ഡോം നോഡൽ ഓഫീസർ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തുന്ന കാര്യമാണ് പരിഗണിക്കുന്നതെന്നും മനോജ് എബ്രഹാം ട്വന്റിഫോറിനോട് പറഞ്ഞു.

വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ സൈബർ ഇടങ്ങളിൽ തേജോവധം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചാൽ നിസഹാകരാകുന്ന അവസ്ഥയാണ് പൊലീസിനെന്നും തെളിവ് സഹിതം കണ്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും പരാതികൾ ഉയർന്നിരുന്നു. ഇതിനിടെയാണ് സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതോടെ സൈബർ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമെന്നും മനോജ് എബ്രഹാം പറഞ്ഞു

]]>
അങ്ങയുടെ പാര്‍ട്ടി അണികളില്‍ നിന്നും സൈബര്‍ ആക്രമണം നേരിട്ട വ്യക്തിയാണ് ഞാന്‍; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി ലക്ഷ്മിപ്രിയ https://malayalees.ch/lakshmi-priyas-open-letter-to-pinarayi/ Thu, 13 Aug 2020 14:41:02 +0000 https://malayalees.ch/?p=30149 അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയും കമന്‍റുകള്‍ക്ക് ചിരി സ്‌മൈലിയും ഇടുന്ന കൂട്ടരിൽ അധികം പേരുടെയും പ്രൊഫൈൽ വ്യകതമാക്കുന്നത്

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി ലക്ഷ്മിപ്രിയ. അങ്ങയുടെ പാർട്ടി അണികളിൽ നിന്നും നല്ല രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടിട്ടുള്ള വ്യക്തിയാണ് താനെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ലക്ഷ്മിപ്രിയ ആവശ്യപ്പെടുന്നു.

ലക്ഷ്മിപ്രിയയുടെ കുറിപ്പ്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എന്‍റെ പേര് ലക്ഷ്മി പ്രിയ. മലയാള സിനിമയിൽ കഴിഞ്ഞ 16 വർഷമായി അഭിനയിച്ചു വരുന്നു . അങ്ങയുടെ പാർട്ടി അണികൾ സൈബർ അറ്റാക്ക് നടത്തുന്നില്ല, അഥവാ നടത്തിയാൽ തന്നെ മറ്റു പാർട്ടി പ്രവർത്തകർ നടത്തുന്നതിലും തുലോം കുറവാണ് എന്ന മട്ടിൽ അങ്ങ് പറഞ്ഞതായി കണ്ടു. എന്നാൽ ഏറെ ആദരവോടും ബഹുമാനത്തോടെയും പറയട്ടെ, അങ്ങയുടെ പാർട്ടി അണികളിൽ നിന്നും നല്ല രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാൻ. അഥവാ അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയും കമന്‍റുകള്‍ക്ക് ചിരി സ്‌മൈലിയും ഇടുന്ന കൂട്ടരിൽ അധികം പേരുടെയും പ്രൊഫൈൽ വ്യകതമാക്കുന്നത് ഇവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ്. ഇനി ഇടതു പക്ഷത്തിന്റെ പേര് ചീത്തയാക്കാൻ വേണ്ടി മനഃപൂർവം വ്യാജ പ്രൊഫൈൽ ഉണ്ടാക്കുന്നതാണോ എന്നും നിശ്ചയം പോരാ.

അങ്ങയുടെ പാര്‍ട്ടി അണികളില്‍ നിന്നും സൈബര്‍ ആക്രമണം നേരിട്ട വ്യക്തിയാണ് ഞാന്‍; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി ലക്ഷ്മിപ്രിയ

എങ്കിലും വേദനയോടെ അങ്ങയോടു പറയട്ടെ ഞാൻ ഒരു സ്ത്രീയാണ് ഭാര്യയാണ്, ഒരു അച്ഛന്റെയും അമ്മയുടെയും മകൾ ആണ്, ഒരു കുഞ്ഞി മകളുടെ അമ്മയാണ് എന്ന് പോലും നോക്കാതെ ആണ് പച്ചത്തെറി അഭിഷേകം നടത്തുന്നത്.ശബരിമല സ്ത്രീ പ്രവേശനത്തിൽ അഭിപ്രായം പറഞ്ഞപ്പോൾ മുതൽ ഈ കൂട്ട ആക്രമണം നേരിടുന്നു.ഇടതു പക്ഷം നിരീശ്വര വാദത്തെ ആവാം പ്രോത്സാഹിപ്പിക്കുന്നത്. ഞാൻ ആ നിരീശ്വര വാദത്തെ യാതൊരു വിധത്തിലും എതിർക്കുന്നില്ല.എന്നാൽ കേരളം പോലെ ഒരു സംസ്ഥാനത്ത് അവിശ്വാസികൾക്കു എന്നത് പോലെ വിശ്വാസികൾക്കും അഭിപ്രായ പ്രകടനം നടത്തിക്കൂടെ? ഏറെ വേദനയോടെ പറയട്ടെ അങ്ങയുടെ പാർട്ടിക്കാർ എന്ന് പറയുന്ന ചില സ്ത്രീകൾ ഞങ്ങളെ ‘കുല സ്ത്രീകൾ ‘ എന്ന് പോലും വിളിച്ചു ആക്ഷേപിക്കുന്നു. ഇവിടെ നമ്മുടെ സ്ത്രീകൾ അങ്ങനെ കുലസ്ത്രീകളും അല്ലാത്തവരും ആയി അറിയപ്പെടുന്നു.

ഒരാളുടെ രാഷ്ട്രീയം, വിശ്വാസം എന്നത് തികച്ചും വ്യക്തിപരമല്ലേ?അതിനെ എന്ന് മുതൽ ആണ് എതിർത്തു തോൽപ്പിക്കൽ മാനം വന്നത് എന്നറിയില്ല. അങ്ങയുടെ സ്ഥാനത്തും പ്രായത്തിലുമുള്ള ഒരു വ്യക്തി ഒരുപക്ഷെ ഇത്തരം സോഷ്യൽ മീഡിയ ആക്രമണത്തെക്കുറിച്ച് അറിയണം എന്നില്ല. എന്നെങ്കിലും കാണുമ്പോ ഈ വിവരം സൂചിപ്പിക്കണം എന്ന് ഞാൻ കരുതിയിരുന്നതാണ്.

പതിമൂന്നു വയസ്സ് മുതൽ അൻപത്തി മൂന്ന് വയസ്സിൽ മരിക്കും വരെ പാർട്ടിയ്ക്കു വേണ്ടി തൊണ്ട പൊട്ടി വിപ്ലവ ഗാനങ്ങൾ പാടിയിരുന്ന പട്ടണക്കാട് പുരുഷോത്തമന്‍റെ മരുമകൾ ആണ് ഞാൻ.അദ്ദേഹം പാർട്ടിയ്ക്കു വേണ്ടി ചെയ്ത അളവറ്റ സംഭാവനകൾ ഞങ്ങളുടെ കുടുംബത്തെ കല്ലെറിയുന്ന അണികൾക്ക് അറിയില്ല.അങ്ങേയ്ക്ക് ഇങ്ങനെ ഒരു ഓപ്പൺ കത്തെഴുതേണ്ടി വന്നതിൽ അതീവ വിഷമമുണ്ട്.

സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്ന ഇത്തരക്കാർക്ക് എതിരെ മുഖം നോക്കാതെ അങ്ങ് കർശന നിയമ നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിർത്തട്ടെ?

നിറഞ്ഞ ബഹുമാനത്തോടെ ലക്ഷ്മി പ്രിയ

ഒപ്പ്.

]]>
‘വാരിയംകുന്നന്‍; പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം https://malayalees.ch/cyber-attack-against-prithviraj-vaariyamkunnan-movie/ Tue, 23 Jun 2020 04:53:04 +0000 https://malayalees.ch/?p=27451 വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് പൃഥ്വിരാജാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനടിയിലാണ് സംഘ്പരിവാറിന്റെ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമൊക്കയാണ് ഭൂരിഭാ​ഗം സംഘ്പരിവാർ കമന്റുകളും.

”ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു എന്നായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

വര്‍ഗീയതയും അപവാദങ്ങളും നിറഞ്ഞ പ്രസ്താവനകളാണ് ആഷിഖ് അബുവിനും പൃഥ്വിരാജിനും എതിരെ ഉയര്‍ത്തുന്നത്. പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബത്തെ വലിച്ചിഴച്ചും വരെ കമന്റുകള്‍ പ്രവഹിക്കുന്നുണ്ട്. അതേസമയം ബി.ജെ.പി നേതാക്കളും പൃഥ്വിരാജിനെതിരെ രംഗത്തുണ്ട്. ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തുമെന്നാണ് ബി.ജെ.പി നേതാവ് ബി രാധാകൃഷ്ണ മോനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ബി.ജെ.പി വക്താവ് സന്ദീപ് വാര്യരും പൃഥ്വിരാജിനെതിരെ രംഗത്ത് എത്തി. ചിത്രത്തിനെതിരെയാണ് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പൃഥ്വിരാജിനെ അധിക്ഷേപിച്ചുള്ള കമന്റ്

ഹർഷദും റമീസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. മുഹ്സിൻ പരാരി ഈ ചിത്രത്തിൽ ആഷിഖിന്റെ കോ ഡയറക്റ്റർ ആയിരിക്കും. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ അടുത്ത വര്‍ഷമാണ് ചിത്രീകരണം. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ സമരത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ മുൻനിരയിൽ നിന്ന് പോരാടിയ ആലി മുസ്‍ല്യായാരുടെ ശിഷ്യനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഒരു സമാന്തര ഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു വാരിയംകുന്നത്ത്. മലയാളരാജ്യം എന്നാണ് നാടിന് നല്‍കിയ പേര്.

]]>