Customs – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Nov 2022 04:19:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Customs – malayalees.ch https://malayalees.ch 32 32 ലാപ്‌ടോപ്പിന്റെ ചാര്‍ജറും വയറും പൊട്ടിച്ച് കടുക് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍ https://malayalees.ch/gold-smuggling-cochin-international-airport/ Tue, 15 Nov 2022 04:18:49 +0000 https://malayalees.ch/?p=71284 നെടുമ്പാശേരി വിമാനത്താവളത്തില്‍ കടുക് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 12 ലക്ഷം രൂപ വില വരുന്ന 269 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം ലാപ്‌ടോപ്പിന്റെ വയറിനോട് ചേര്‍ത്താണ് അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നത്. ലാപ്‌ടോപ്പിന്റെ ചാര്‍ജര്‍ പൊട്ടിച്ച ശേഷം യോജിപ്പിച്ച് അതിനകത്തും സ്വര്‍ണം ഒളിപ്പിച്ചിരുന്നു.

സ്വര്‍ണം കടത്തിയ നാല് കേസുകള്‍ ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്ന് വന്‍ സ്വര്‍ണവേട്ട നടന്നു. ഐഫോണിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. മൂന്ന് ലക്ഷം മൂല്യം വരുന്ന 60 ഗ്രാം സ്വര്‍ണമാണ് മൊബൈലിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് നിയാസാണ് (24) കസ്റ്റംസിന്റെ പിടിയിലായത്.

]]>
ഡൽഹി വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട https://malayalees.ch/customs-seizes-cocaine-worth-rs-15-cr-from-zimbabwean-national-at-igi-airport/ Wed, 20 Jul 2022 08:32:43 +0000 https://malayalees.ch/?p=65135 ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട. 15 കോടി വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്ൻ കസ്റ്റംസ് പിടിച്ചെടുത്തു. കള്ളക്കടത്തിൽ സിംബാബ്‌വെ സ്വദേശിനിയെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്തു.

അഡിസ് അബാബയിൽ നിന്ന് ഇ.ടി-688 വിമാനത്തിലാണ് സിംബാബ്‌വെ സ്വദേശിനി ഡൽഹിയിൽ എത്തിയത്. 1015 ഗ്രാം കൊക്കെയ്ൻ ഡൽഹി എയർപോർട്ട് കസ്റ്റംസ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചെരുപ്പിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചതെന്നാണ് വിവരം. ജൂലൈ 13ന് വിയറ്റ്നാമിൽ നിന്ന് എത്തിയ ഇന്ത്യൻ ദമ്പതികളെ ഐജിഐ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബാഗുകളിൽ നിന്ന് 22 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകൾ പിടികൂടുകയും ചെയ്തു.

]]>
ഹാർദിക് പാണ്ഡ്യയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വാച്ചുകൾ പിടിച്ചെടുത്തു https://malayalees.ch/customs-seized-hardik-pandya-watch/ Tue, 16 Nov 2021 06:47:11 +0000 https://malayalees.ch/?p=52582 ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്നവാച്ചുകൾ മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാച്ചുകളുടെ ബിൽ രസീത് ക്രിക്കറ്റ് താരത്തിന്റെ പക്കൽ ഇല്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ( customs seized hardik pandya watch )

ഞായറാഴ്ച രാത്രി ദുബായിൽ നിന്ന് ഹാർദിക് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിലകൂടിയ രണ്ട് റിസ്റ്റ് വാച്ചുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിന് ശേഷം മടങ്ങിയെത്തിയതായിരുന്നു ഹാർദിക്.

എന്നാൽ ഈ വാർത്ത നിഷേധിച്ച് ഹാദിക് രംഗത്തെത്തി. മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് കൗണ്ടറിൽ താൻ സ്വമേധയാ എത്തി കൈവശമുള്ള വസ്തുക്കൾ ഡിക്ലെയർ ചെയ്യുകയായിരുന്നുവെന്നും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുകയായിരുന്നുവെന്നും പാണ്ഡ്യ പറഞ്ഞു. വാസ്തവ വിരുദ്ധമായി ചില പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു. അഞ്ച് കോടി രൂപയാണ് വാച്ചിന്റെ വിലയെന്നാണ് പ്രചാരണമെന്നും എന്നാൽ ഒന്നരക്കോടി മാത്രമേ വാച്ചിന് വിലവരുന്നുള്ളുവെന്നും ഹാർദിക് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

]]>
കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറി; അതൃപ്തി അറിയിച്ച് കസ്റ്റംസ് https://malayalees.ch/customs/ Thu, 26 Aug 2021 04:12:16 +0000 https://malayalees.ch/?p=48601 കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ്. കേസ് അട്ടിമറിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.

അതേസമയം, കേസിൽ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു തുടങ്ങും. ഇന്നലെ എക്സൈസ് സി.ഐ. ശങ്കറിൽ നിന്ന് കേസ് രേഖകൾ പുതിയ സംഘം ഏറ്റെടുത്തിരുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണർ കെ.എ. നെൽസണാണ് കേസിൻ്റെ അന്വേഷണ ചുമതല. അറസ്റ്റിലുള്ള 5 പ്രതികളെ ഉടൻ ചോദ്യം ചെയ്യാനുള്ള നടപടിയും ആരംഭിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ രണ്ട് പ്രതികൾക്ക് കേസിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം തുടങ്ങി. വൈകാതെ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

രണ്ടു യുവതികൾ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്സൈസിനെതിരായ പ്രധാന ആരോപണം. പ്രതികളെ പിടിച്ച ഉടൻ കസ്റ്റംസ് എടുത്ത ഫോട്ടോയിൽ ഏഴ് പ്രതികളാണ് ഉള്ളത്. പ്രതികളുമായുള്ള കസ്റ്റംസിന്റെ ഫോട്ടോ 24 ന് ലഭിച്ചു. കസ്റ്റംസിന്റെ വാർത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാൽ എക്സൈസ് കേസിൽ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്ന് മാൻ കൊമ്പും പിടിച്ചിട്ടുണ്ട്. എന്നാൽ ഇത് മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ 19 -ാം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്സൈസ് എൻറഫോഴ്സ്മെ‍ൻറ് ആൻഡ് ആൻറി നർക്കോട്ടിക് വിഭാഗം മഹസറിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഒരു വഴിപോക്കൻ നൽകിയ വിവരമനുസരിച്ചാണ് പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഒരു കിലോ എം‍‍ഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറിൽ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതിൽ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു.

പ്രതികൾ കസ്റ്റഡിയിലായിരിക്കെ ഇവരുമായി പോയി ബാഗ് കണ്ടെത്തി അതും കേസിൽ ഉൾപ്പെടുത്തേണ്ടതിന് പകരമാണ് എക്സൈസ് ഇത്തരമൊരു കള്ളക്കളി നടത്തിയത്. 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തിന് മാത്രമാണ് നിലവിൽ 5 പേർക്കെതിരെ കേസ്.

]]>
കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസ് : പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും https://malayalees.ch/customs-interrogate-shafi-today/ Wed, 07 Jul 2021 04:19:16 +0000 https://malayalees.ch/?p=46474 കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.

ഷാഫിയോട് രാവിലെ കസ്റ്റംസിനെ കൊച്ചി ഓഫിസിൽ 11മണിക്ക് ഹാജരാകാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരികുന്നത്. സ്വർണക്കടത്ത് സംഘത്തിൽ നിന്നും സ്വർണം തട്ടിയെടുക്കാൻ ഷാഫിയും കൊടിസുനിയും സഹായം ചെയ്തു നൽകിയതായി മുഖ്യപ്രതി അർജുൻ ആയെങ്കി മൊഴി നൽകിയിരുന്നു. മാത്രമല്ല ശാഫിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്‌ടോപ് മൊബൈൽ ഫോൺ അടക്കമുള്ള കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇവയെല്ലാം പരിശോധിച്ചതിന് കൂടി അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യൽ നടക്കുക.

ഇതിനുശേഷമായിരിക്കും കൊടി സുനിയെ ജയിലിൽ ചോദ്യം ചെയുന്നതിനുവേണ്ട നടപടികൾ ഉണ്ടാവുക.

]]>
കരിപ്പൂർ സ്വർണ്ണക്കടത്ത് ; അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ് https://malayalees.ch/karipur-gold-smuggling-case-arjun-ayanki-customs/ Tue, 06 Jul 2021 11:55:31 +0000 https://malayalees.ch/?p=46442 കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അർജുൻ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി.

ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അർജുൻ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

അർജുൻ ആയങ്കി നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാൽ ഷാഫി നൽകിയ മൊഴി ഇതിന് വിരുദ്ധമാണ്. വീട് വയ്ക്കാനായി ഭാര്യയുടെ അമ്മ പണം നൽകിയെന്നാണ് അർജുൻ ആയങ്കി മൊഴി നൽകിയത്. എന്നാൽ ഇന്നലെ ഭാര്യ കസ്റ്റംസിന് നൽകിയ മൊഴിയിൽ തന്റെ അമ്മ അങ്ങനെയൊരു പണം നൽകിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇങ്ങനെ അർജുൻ ആയങ്കി നൽകിയ പരസ്പര വിരുദ്ധമായ മൊഴികളിൽ കൂടുതൽ വ്യക്തത തേടിയാണ് കൂടുതൽ ചോദ്യം ചെയ്യാൻ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്.

അതേസമയം, ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയ്ക്കും ഷാഫിക്കും സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് പറഞ്ഞു.
ഇതിനിടെ തന്നെ കസ്റ്റംസ് നഗ്നനാക്കി മർദിച്ചെന്ന് അർജുൻ ആയങ്കി കോടതിയിൽ പറഞ്ഞു. പൊലീസ് സൂപ്രണ്ടിന്റെ മുറിൽ വെച്ചാണ് തന്നെ മർദിച്ചതെന്നും അർജുൻ ആയങ്കി കോടതിയോട് വ്യക്തമാക്കി.

]]>
ഡോളർക്കടത്ത് കേസ്: സ്പീക്കർ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല https://malayalees.ch/customs-notice-to-speaker-sreeramakrishnan/ Thu, 08 Apr 2021 04:00:33 +0000 https://malayalees.ch/?p=42617 ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്.

രണ്ടാം തവണയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. എന്നാൽ ഇന്നും സ്പീക്കർ ഹാജരാകില്ല. ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജരാകില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചത്. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ.ഡിയുടെ വാദം. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടി ഹൈക്കോടതിയുടെ നിർദേശത്തിന് വിരുദ്ധമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

]]>
ഐ ഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ് https://malayalees.ch/iphone-controversy-customs-issued-notice-for-vinodini-balakrishnan/ Wed, 24 Mar 2021 04:31:25 +0000 https://malayalees.ch/?p=41951 ഐ ഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഈ മാസം 30ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറന്‍റിന് കോടതിയെ സമീപിക്കാനാണ് നീക്കം.

ഇത് മൂന്നാം തവണയാണ് കസ്റ്റംസ് വിനോദിനി ബാലകൃഷ്ണന് നോട്ടീസയക്കുന്നത്. മുമ്പ് രണ്ടു തവണ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. തപാല്‍ മുഖേനയും ഇ- മെയില്‍ മുഖേനയുമാണ് ഇത്തവണ നോട്ടീസയച്ചത്.

ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി നൽകിയ ആറ് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തൽ. ഫോണ്‍ എങ്ങനെ ലഭിച്ചു, പിന്നീട് ആര്‍ക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്.

]]>
ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്‍ണന് വീണ്ടും കസ്റ്റംസ് നോട്ടീസ് https://malayalees.ch/customs-notice-to-vinodini-balakrishnan/ Sat, 20 Mar 2021 03:58:13 +0000 https://malayalees.ch/?p=41792 ഐഫോൺ വിവാദത്തിൽ വിനോദിനി ബാലകൃഷ്‍ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് .ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദേശ പ്രകാരം താന് ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ ലഭിച്ചു. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നായിരുന്നു കസ്റ്റംസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തല്‍.സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനിയും വ്യക്തമാക്കിയിരുന്നു.

ഐ ഫോൺ വിവാദത്തിൽ തനിക്കും കുടുംബത്തിനുമെതിരെ ബോധപൂർവ്വം കഥകളുണ്ടാക്കുകയാണെന്ന് കോടിയേരി മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിനോദിനിയുടെ കയ്യിൽ ഒരു ഫോൺ ഉണ്ട്. ആ ഫോൺ പൈസ കൊടുത്ത് വാങ്ങിയ ഫോണാ. അതിന്റെ ബില്ലും അവരുടെ കൈവശമുണ്ട്. ഇതാണ് വസ്തുത. എന്തിനാണ് ഇങ്ങനെ കഥയുണ്ടാക്കുന്നത്? എന്നായിരുന്നു കോടിയേരിയുടെ ചോദ്യം.

]]>
കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കറെന്ന് കസ്റ്റംസ് https://malayalees.ch/customs-against-sivasankar/ Mon, 28 Dec 2020 08:02:34 +0000 https://malayalees.ch/?p=37598 സ്വർണക്കടത്തിൽ ശിവശങ്കറിന്‍റെ പങ്കിൽ ശക്തമായ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ശിവശങ്കർ ദുരുപയോഗം ചെയ്തെന്നും കസ്റ്റംസ്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ശിവശങ്കർ ദുരുപയോഗം ചെയ്തുവെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പവും ശിവശങ്കർ ദുരുപയോഗം ചെയ്തു. കള്ളക്കടത്തിൽ കോൺസുലേറ്റ് ഉദ്യോസ്ഥരുടെ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇക്കാര്യം സർക്കാറിനെ അറിയിക്കേണ്ടതായിരുന്നുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു

ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല. കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കറെന്നും ജാമ്യാപേക്ഷയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കാൻസർ രോഗബാധ സംശയിക്കുന്നതിനാൽ ചികിത്സ തേടിയിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് എം. ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. ജയിലിൽ തുടരുന്നത് ആരോഗ്യ പ്രശ്നം ഗുരുതരമാക്കും. കഠിനമായ നടുവേദനയെ തുടർന്ന് ആയുർവേദ ചികിത്സയിലാണെന്നും ഹർജിയിൽ പറയുന്നു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

]]>