Customs officer – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 Feb 2021 04:30:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Customs officer – malayalees.ch https://malayalees.ch 32 32 സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം: രണ്ട് പേർ കസ്റ്റഡിയില്‍ https://malayalees.ch/two-in-custody-in-customs-commissioners-complaint/ Sat, 13 Feb 2021 04:30:10 +0000 https://malayalees.ch/?p=40114 കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കം കല്ലുരുട്ടി സ്വദേശികൾ ആയ ജസീം (24) തൻസീം (21) എന്നിവരാണ് പിടിയിലായത്. വീതി കുറഞ്ഞ റോഡ് ആയിരുന്നുവെന്നും അല്ലാതെ പിന്തുടരാനോ അപായപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നുമാണ് യുവാക്കളുടെ മൊഴി. കൊണ്ടോട്ടി പൊലീസാണ് അന്വേഷണം നടത്തുന്നത്.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സുമിത്ത് കുമാര്‍. കല്‍പറ്റയിലെ കസ്റ്റംസ് ഓഫീസിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേയാണ് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം തലവന്‍ കൂടിയായ സുമിത്ത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത്. ഫേസ് ബുക്കില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഗൂഢസംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ എടുത്തുവെന്നും കസ്റ്റംസ് അന്വേഷണം ആരംഭിച്ചുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഗൂഢ സംഘത്തെയും അവരുടെ ഗോഡ്ഫാദറെയും പുറത്ത് കൊണ്ടുവരുമെന്നും സുമിത്ത് കുമാര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മലപ്പുറത്ത് വെച്ചാണ് സംഭവം ഉണ്ടായതെന്നാണ് വിവരം. KL 07 CJ 379 എന്ന നമ്പറിലെ വാഹനത്തിൽ എത്തിയവരാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് സുമിത് കുമാര്‍ പൊലീസിനെ അറിയിച്ചിരുന്നു. സുമിത് കുമാര്‍ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന്‍റെ മുന്നിൽ വിലങ്ങനെ വാഹനം കൊണ്ടുവന്ന് യാത്രാ തടസമുണ്ടാക്കി അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാണ് പരാതി.

]]>
കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി https://malayalees.ch/raid-at-karipur-airport-rs-3-lakh-seized-from-customs-officer/ Wed, 13 Jan 2021 04:42:20 +0000 https://malayalees.ch/?p=38497 കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സി.ബി.ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തു. സി.ബി.ഐ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ഇന്നലെ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ ആയിരുന്നു.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തവയിലുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും അകത്തേക്ക് വിളിച്ച് സിബിഐ അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് സ്വര്‍ണവും അനധികൃതമായി കടത്തുകയായിരുന്നു മറ്റ് വസ്തുക്കളും പിടിച്ചെടുത്തത്. പാസ്പോര്‍ട്ട് വാങ്ങിവെച്ചതിന് ശേഷം യാത്രക്കാരെ പറഞ്ഞയച്ചു. കസ്റ്റംസ് അധികൃതര്‍ക്കെതിരെ എന്ത് നടപടിയെടുക്കും എന്ന കാര്യത്തില്‍ സിബിഐ വ്യക്തത വരുത്തിയിട്ടില്ല.

ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടന്നതിന്റെയും അത് പിടികൂടിയതിന്റെയും അടിസ്ഥാനത്തിലായിരുന്നു സിബിഐ പരിശോധന. ഡി.ആര്‍.ഐയുടെ സഹകരണത്തോടെയായിരുന്നു റെയ്ഡ്. സി.ബി.ഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കായെത്തിയത്.

]]>