CUSAT – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 08:49:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CUSAT – malayalees.ch https://malayalees.ch 32 32 കുസാറ്റ് ദുരന്തം: താൽകാലിക വിസിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം https://malayalees.ch/cusat-tragedy-petition-to-governor-seeking-dismissal-of-vc/ Mon, 27 Nov 2023 08:49:07 +0000 https://malayalees.ch/?p=91832 കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. പി.ജി ശങ്കരനെ തൽസ്ഥാനത്ത് നിന്ന് ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണറെ സമീപിച്ചത്. ക്യാമ്പസ് പ്രോഗ്രാമുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് കുസാറ്റ് വിസിക്കെതിരായ ആക്ഷേപം.

2015ൽ തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകിയത്. എല്ലാ സർവകലാശാലകളിലും കോളജുകളിലും ഉത്തരവ് കർശനമായി നടപ്പാക്കാൻ സർക്കാർ നിർദേശിക്കുകയും ചെയ്തു. എന്നാൽ കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിൽ ഈ മാർഗനിർദേശങ്ങൾ പാലിച്ചിരുന്നില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.

2015 ലെ ഹൈക്കോടതി ഉത്തരവ് പാലിച്ചിരുന്നെങ്കിൽ ശനിയാഴ്ച വൈകീട്ട് കുസാറ്റിൽ ഉണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നു. കടുത്ത അലംഭാവം കാട്ടിയ ഇടക്കാല വിസിയെ മാറ്റണം. കുസാറ്റിലുണ്ടായ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. അപകടത്തിൽ മരിച്ചവർക്കും അപകടത്തിൽപ്പെട്ടവർക്കും ധനസഹായം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; 17 പേർക്ക് പരുക്ക് https://malayalees.ch/bus-accident-cusat-injury/ Fri, 05 May 2023 03:59:17 +0000 https://malayalees.ch/?p=80699 കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം. 17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.

]]>
‘രാജി ആവശ്യപ്പെട്ട് കത്ത് കിട്ടി, വിവരങ്ങൾ വെളിപ്പെടുത്താനാവില്ല’; പ്രതികരിച്ച് കുസാറ്റ് വിസി https://malayalees.ch/arif-mohammad-khan-cusat-vc/ Mon, 24 Oct 2022 04:29:31 +0000 https://malayalees.ch/?p=70073 രാജി ആവശ്യപ്പെട്ട് കത്ത് കിട്ടിയെന്ന് കുസാറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. കെഎൻ മധുസൂദനൻ. മാധ്യമങ്ങളോട് ഇക്കാര്യത്തിൽ പ്രത്യേകിച്ച് പ്രതികരിക്കാനില്ല എന്ന് അദ്ദേഹം പറഞ്ഞു. രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് കോട്ടയം മഹാത്‌മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസും അറിയിച്ചു. ഗവർണർ അയച്ച കത്ത് പഠിച്ച് കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് തന്നെ കത്തിനു മറുപടി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ​ഗവർണർ‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണർ‍ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ്ഭവൻ പുറത്താക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും.

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട വിഷയത്തിൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നതയുണ്ട്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയതിന് പിന്നാലെ ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ വാർത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്ലിംലീ​ഗ്. ​

ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാ​ഗതം ചെയ്യുകയാണെന്നുതന്നെയാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചത്.

21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ​ഗവർണർ രാജി ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ​ഗവർണറുടെ നിർദേശം.

]]>
കുസാറ്റ് എഞ്ചിനിയറിങ് പ്രവേശനത്തിലും മെറിറ്റ് അട്ടിമറി https://malayalees.ch/merit-subversion-in-cusat-engineering-admission-as-well/ Thu, 05 Nov 2020 12:50:57 +0000 https://malayalees.ch/?p=34535 കുസാറ്റ് എഞ്ചിനിയറിങ് പ്രവേശനത്തിലും മെറിറ്റ് അട്ടിമറി. മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഒ.ബി.സി സംവരണത്തിലെ അവസാന റാങ്ക് ആയിരത്തിൽ താഴെ ആയിരിക്കുമ്പോൾ 9387ാം റാങ്ക് ലഭിച്ചയാളും മുന്നാക്കസംവരണത്തിലൂടെ പ്രവേശനം നേടി. സേഫ്റ്റി ആന്‍റ് ഫയര്‍ എഞ്ചിനിയറിങ് ഐ.ടി തുടങ്ങി എല്ലാ ധാരകളിലും സമാനമാണ് റാങ്കിങ്. കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ റാങ്കിങ് സമാനമായവര്‍ക്കും ഇത്തവണ പ്രവേശനമില്ല. മെക്കാനിക്ക് എഞ്ചിനിയറിങ് വിഭാഗത്തില്‍ ഈഴവ വിഭാഗത്തിലെ അവസാന റാങ്ക് 749 ആണ്.

949 ആണ് മുസ്‍ലിം വിഭാഗത്തിലേത്. പിന്നാക്ക ഹിന്ദു വിഭാഗത്തിലെ അവസാന റാങ്ക് 1064 ആണ്. എന്നാല്‍ മുന്നാക്കസംവരണ വിഭാത്തിലെ അവസാന റാങ്ക് 9387ആണ്. അതായത് പിന്നാക്ക വിഭാങ്ങളിലെ അവസാന റാങ്ക് ആയിരത്തില്‍ താഴെ നില്‍ക്കുമ്പോള്‍ പതിനായരത്തിനടുത്ത് റാങ്കിങ്ങില്‍ വരുന്ന വിദ്യാര്‍ഥിക്കും മുന്നാക്കസവരണത്തിലൂടെ പ്രവേശനം ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അവസാന റാങ്ക് പരിശോധിക്കുമ്പോഴും വ്യത്യാസം പ്രകടമാണ്. രണ്ടായിരവും മൂവായിരവും അവസാന റാങ്കുള്ള വിദ്യാര്‍ഥിക്കും കഴിഞ്ഞ വര്‍ഷം പിന്നാക്ക സംവരണത്തിലൂടെ പ്രവേശനം ലഭിച്ചിരുന്നു.

മെക്കാനിക്ക് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഈഴവ വിഭാഗത്തില്‍ 3465ാം റാങ്കുകാരനും പ്രവേശനം നേടി. 3979 റാങ്കുകാരനായ മുസ്‍ലിം വിഭാഗത്തിലെ വിദ്യാര്‍ഥിയും 2611 ആം റാങ്കുരാനായ പിന്നാക്ക ഹിന്ദു വിഭാഗത്തിലെ വിദ്യാര്‍ഥിയും കഴിഞ്ഞ വര്‍ഷം കുസാറ്റില്‍ പ്രവേശനം നേടി. ദേശീയ തലത്തില്‍ തന്നെ മുന്‍നിര കോഴ്സായ സേഫ്റ്റി അന്‍റ് ഫയര്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ 9387ാം റാങ്കുള്ള വിദ്യാര്‍ഥിക്കു മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി. എന്നാല്‍ ഒ.ബി.സി വിഭാഗത്തില്‍ ആയിരത്തിന് മുകളില്‍ റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് കുസാറ്റില്‍ പ്രവേശനം ലഭിക്കുന്നില്ല. കംപ്യൂട്ടര്‍ സയന്‍സ്‍, ഐ.ടി തുടങ്ങി എല്ലാ ബ്രാഞ്ചിലും ഈ വ്യത്യാസം പ്രകടമാണ്. എം.ബി.ബി.എസിനും എഞ്ചിനിയറിങ്ങിനും പിന്നാലെ കുസാറ്റ് പ്രവേശനവും മുന്നാക്ക സംവരത്തില്‍ തട്ടി അട്ടിമറിക്കപ്പെട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

]]>