cusat tragedy – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Nov 2023 05:35:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cusat tragedy – malayalees.ch https://malayalees.ch 32 32 കുസാറ്റ് അപകടം; ഇനി ചികിത്സയിലുള്ളത് 9 പേർ മാത്രം https://malayalees.ch/cusat-accident-now-only-9-people-are-under-treatment/ Wed, 29 Nov 2023 05:34:56 +0000 https://malayalees.ch/?p=91981 കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരിൽ ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. സംഘാടകരെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ആസ്റ്റർ മെഡ് സിറ്റിയിൽ ചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തു. കുട്ടികളെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയതായും മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രമാണ്. പരിക്കേറ്റവർക്കും ദൃക്സാക്ഷികളായ വിദ്യാർത്ഥികൾക്കും കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകുന്നുണ്ട്.

അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്. പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിക്കാതിരുന്നതാണ് സംഘാടകർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. സംഘാടകരെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

]]>
കുസാറ്റ് ദുരന്തം: താൽകാലിക വിസിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം https://malayalees.ch/cusat-tragedy-petition-to-governor-seeking-dismissal-of-vc/ Mon, 27 Nov 2023 08:49:07 +0000 https://malayalees.ch/?p=91832 കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. പി.ജി ശങ്കരനെ തൽസ്ഥാനത്ത് നിന്ന് ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണറെ സമീപിച്ചത്. ക്യാമ്പസ് പ്രോഗ്രാമുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് കുസാറ്റ് വിസിക്കെതിരായ ആക്ഷേപം.

2015ൽ തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകിയത്. എല്ലാ സർവകലാശാലകളിലും കോളജുകളിലും ഉത്തരവ് കർശനമായി നടപ്പാക്കാൻ സർക്കാർ നിർദേശിക്കുകയും ചെയ്തു. എന്നാൽ കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിൽ ഈ മാർഗനിർദേശങ്ങൾ പാലിച്ചിരുന്നില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.

2015 ലെ ഹൈക്കോടതി ഉത്തരവ് പാലിച്ചിരുന്നെങ്കിൽ ശനിയാഴ്ച വൈകീട്ട് കുസാറ്റിൽ ഉണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നു. കടുത്ത അലംഭാവം കാട്ടിയ ഇടക്കാല വിസിയെ മാറ്റണം. കുസാറ്റിലുണ്ടായ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. അപകടത്തിൽ മരിച്ചവർക്കും അപകടത്തിൽപ്പെട്ടവർക്കും ധനസഹായം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

]]>