curfew – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 May 2022 12:26:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png curfew – malayalees.ch https://malayalees.ch 32 32 ശ്രീലങ്കയിൽ തെരുവ് യുദ്ധം, കർഫ്യു; സംഘർഷ സ്ഥലത്ത് സൈന്യമെത്തി https://malayalees.ch/street-fighting-and-curfew-in-sri-lanka/ Mon, 09 May 2022 12:26:24 +0000 https://malayalees.ch/?p=61545 പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ തെരുവ് യുദ്ധം. സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു. സംഘർഷത്തിൽ 40 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചിരുന്നു. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ ഒടുവിൽ രാജിക്ക് വഴങ്ങിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആ​ഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയം മുതൽത്തന്നെ രാജി ആവശ്യം ഉയർന്നിരുന്നു.

പ്രസിഡന്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ മഹിന്ദ രജപക്‌സെ സമ്മതിച്ചതായി കൊളംബോ പേജ്
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം തന്റെ രാജിയാണെങ്കിൽ അതിന് താൻ തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ സൂചിപ്പിച്ചിരുന്നു. കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു.

]]>
അമരാവതിയിൽ വംശീയ കലാപം, നിരോധനാജ്ഞ; 23 പേർ അറസ്റ്റിൽ https://malayalees.ch/communal-clash-amaravati-curfew/ Mon, 18 Apr 2022 11:09:00 +0000 https://malayalees.ch/?p=60285 മഹാരാഷ്ട്ര അമരാവതിയിലെ അചൽപൂർ, പരത്‌വാഡ എന്നിവിടങ്ങളിൽ വംശീയ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തിൽ 23 പേർ അറസ്റ്റിലായിട്ടുണ്ട്. ഇരു സ്ഥലത്തെയും പൊലീസ് സുരക്ഷ ശക്തമാക്കി. സാഹചര്യങ്ങൾക്കനുസരിച്ച് നിരോധനാജ്ഞ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് 6 മണിയോടെ സ്ഥലത്തെ ദുൽഹ ഗേറ്റ് ഏരിയയിൽ ഒരാൾ കാവിക്കൊടി ഉയർത്തി. ന്യൂനപക്ഷ സമുദായം കൂടുതലായി താമസിക്കുന്ന സ്ഥലമായിരുന്നു ഇത്. ഈ സംഭവം ഇരു വിഭാഗങ്ങളും തമ്മിലുള്ള കല്ലേറിലേക്ക് നയിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അക്രമസംഭവങ്ങളിൽ രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു.

]]>
റഷ്യൻ ആക്രമണം; ഒഡെസയിൽ വാരാന്ത്യ കർഫ്യൂ https://malayalees.ch/weekend-curfew-imposed-in-odesa/ Sat, 09 Apr 2022 04:20:32 +0000 https://malayalees.ch/?p=59790 യുക്രൈൻ്റെ തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. റഷ്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ മിസൈൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക സൈന്യം മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൈനിക ഭരണകൂടം ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച വരെ കർഫ്യൂ നിലവിലുണ്ടാകും. പ്രത്യേക അനുമതിയില്ലാതെ ആളുകൾ വീടിന് പുറത്തിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മേഖലയിൽ മിസൈൽ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം.

ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി പ്രാദേശിക വക്താവ് പറഞ്ഞു. ആക്രമണങ്ങൾക്കിടയിലും റഷ്യൻ സൈന്യം കരിങ്കടലിൽ നിന്ന് കരമാർഗം പ്രദേശത്തേക്ക് എത്താൻ ശ്രമിക്കുന്നതായി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് യുക്രൈൻ അധികൃതർ പറയുന്നു.

]]>
കൊവിഡ് വ്യാപനം; കർണാടകയിൽ വാരാന്ത്യ കർഫ്യൂ; കേരള അതിർത്തിയിൽ കർശന പരിശോധന https://malayalees.ch/omicron-karnataka-curfew/ Wed, 05 Jan 2022 04:37:28 +0000 https://malayalees.ch/?p=55050 കൊവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി പത്ത് മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ബെംഗളൂരുവിൽ സ്‌കൂളുകളും കോളജുകളും മറ്റന്നാൾ മുതൽ അടച്ചിടും. കേരള അതിർത്തിയിൽ കർശന പരിശോധന തുടരുന്നു. സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ മാത്രമേ പാടുള്ളു.

24 മണിക്കൂറിനുള്ളിൽ 147 ഒമിക്രോൺ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 85 ശതമാനവും ബെംഗളൂരുവിലാണെന്ന് സർക്കാർ അറിയിച്ചു. രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കും. മാളുകൾ, പബ്ബുകൾ, ബാറുകൾ, ജിംനേഷ്യം എന്നിവ 50 ശതമാനം ശേഷിയിൽ ശേഷിയിൽ പ്രവർത്തിക്കും.

അതേസമയം യുഎഇയില്‍ ഇന്ന് 2,581 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 796 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

]]>
ലുധിയാന കോടതി സ്‌ഫോടനം: നഗരത്തിൽ നിരോധനാജ്ഞ https://malayalees.ch/curfew-in-ludhiana/ Fri, 24 Dec 2021 04:03:53 +0000 https://malayalees.ch/?p=54536 പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിരോധനാജ്ഞ. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ( curfew in Ludhiana )

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. ശുചിമുറി പൂർണമായി തകർന്ന നിലയിലാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം പൂർണമായി ഒഴിപ്പിച്ചു.

എൻഐഎ, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് സംസ്ഥാന സർക്കാർ സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി. മുഖ്യമന്ത്രി ചരൺജീത്ത് ഛന്നിയും ഉപമുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദർശിച്ചു.

]]>
മേഘാലയയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു; ഷില്ലോങ്ങിൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ https://malayalees.ch/meghalaya-curfew/ Mon, 16 Aug 2021 04:04:22 +0000 https://malayalees.ch/?p=48153 മേഘാലയയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു. രാത്രിയിലും വിവിധ ഇടങ്ങളിൽ പൊലീസും കലാപകാരികളുമായി എറ്റുമുട്ടി. സംസ്ഥാനത്തെങ്ങും അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെത്തുടർന്ന് മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മന്‍ റിംബുയി രാജിവച്ചു. ഇപ്പോഴത്തെ സാഹചര്യം മുൻ നിർത്തി ഷില്ലോങ്ങിൽ ചൊവ്വാഴ്ച പുലർച്ചെവരെ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിമത നേതാവ് ആയിരുന്ന ചെറിസ്റ്റർഫീൽഡ് താന്ക്യൂവിന്റെ മരണം ആണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം. നിയമം കൈയിലെടുത്ത കലാപകാരികാരികൾ വ്യാപകമായി പൊതുമുതൽ നശിപ്പിക്കുകയും, തീവയ്പ് നടത്തുകയും ചെയ്യുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് ആരംഭിച്ച അക്രമങ്ങൾ സംസ്ഥാന വ്യാപകമായി മാറി. സാഹചര്യം നിയന്ത്രിക്കാനായില്ലെന്ന് പ്രഖ്യാപിച്ച് മേഘാലയ ആഭ്യന്തരമന്ത്രി രാജിവച്ചു. ഷില്ലോങ്ങിൽ ഞായറാഴ്ച കലാപകാരികൾ പൊലീസ് വാഹനം അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങൾ തകർത്തു. നിരവധി സ്ഥലങ്ങളിൽ കല്ലേറും ഉണ്ടായി.

താന്ക്യൂവിന്റെ മരണത്തിന് സർക്കാരും പൊലീസുമാണ് ഉത്തരവാദികൾ എന്ന മുദ്രാവാക്യവുമായാണ് തെരുവിൽ ഇറങ്ങുന്ന പ്രക്ഷോഭകർ ഉയർത്തുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി റദ്ദാക്കി. വെള്ളിയാഴ്ചയുണ്ടായ പോലീസ് നടപടിക്കിടെയാണ് മേഘാലയയിലെ സായുധ ഗ്രൂപ്പായ ഹൈനീട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിലിന്റെ മുന്‍ നേതാവ് ചെറിസ്റ്റർഫീൽഡ് താന്ക്യൂ കൊല്ലപ്പെട്ടത്.

]]>
കോഴിക്കോട് 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ https://malayalees.ch/curfew-in-12-panchayats-of-kozhikode/ Thu, 22 Apr 2021 04:29:22 +0000 https://malayalees.ch/?p=43237 കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ ) കൂടുതലുള്ള കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയിലെ ടി.പി. ആർ ശരാശരി 25 ശതമാനത്തിനു മുകളിൽ ഉയർന്ന പഞ്ചായത്തുകളാണിവ. കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കും.

കോഴിക്കോട് ഇന്ന് 2341 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2279 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

രോഗവ്യപാനം കൂടുതലായ എറണാകുളം ജില്ലയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് പഞ്ചായത്തുകളാണ് അടച്ചിടാൻ തീരുമാനമായത്. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും അടച്ചിടും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകൾ ഉൾപ്പടെയാണിത്.
കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാർഡുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏഴു ദിവസത്തേക്കാണ് ലോക്ഡൗൺ നടപ്പാക്കുക.

എറണാകുളത്ത് ഇന്ന് 3212 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 3083 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

]]>
കണ്ണൂർ ജില്ലയിൽ ചില പ്രദേശങ്ങളിൽ നിരോധനാജ്ഞ https://malayalees.ch/curfew-in-some-places-of-kannur/ Tue, 20 Apr 2021 04:19:21 +0000 https://malayalees.ch/?p=43137 കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ഉത്തരവുണ്ട്.

ഈ പ്രദേശങ്ങളിലെ എല്ലാവിധ ഗ്രൂപ്പു മത്സരങ്ങളും നിരോധിച്ചു. ജിം, കരാട്ടെ, ടർഫ്, ടൂർണ്ണമെന്റുകൾ പാടില്ല. കടകൾ രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. നിയന്ത്രണം ഈ മാസം 27 ന് രാത്രി വരെയെന്ന് കളക്ടർ ടി.വി സുഭാഷ് അറിയിച്ചു.

കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ ഉത്തരവ് ചുവടെ. ഉത്തരവിൽ പ്രദേശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

]]>
ഡൽഹിയിൽ ഇന്നുമുതൽ രാത്രികാല കർഫ്യു https://malayalees.ch/night-curfew-imposed-in-delhi/ Tue, 06 Apr 2021 11:53:01 +0000 https://malayalees.ch/?p=42547 സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. ഇന്ന് മുതൽ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു.

കോവിഡിന്റെ നാലാം വരവിനെ സംസ്ഥാനം നേരിടുകയാണെണെന്നും എന്നാൽ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

“ഇപ്പോഴത്തെ അവസ്ഥ വെച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിലില്ല. സാഹചര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജനങ്ങളോട് ആലോചിച്ചു മാത്രമേ അത്തരമൊരു തീരുമാനം എടുക്കുകയുള്ളൂ.”അദ്ദേഹം പറഞ്ഞു

തിങ്കളാഴ്ച ഡൽഹിയിൽ 3548 പുതിയ കോവിഡ് കേസുകളും പതിനഞ്ച് മരണങ്ങളും രേഖപ്പെടുത്തി. കർഫ്യു സമയങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കും അടിയന്തിര ചികിതസ ആവശ്യമുള്ളവർക്കും ഇളവ് നൽകും.വാക്സിനേഷന് പോകുന്നവർക്ക് ഇ-പാസ് നൽകും.

രാത്രികാല കർഫ്യു ജനങളുടെ യാത്ര തടയാനാണെന്നും ചരക്കു ഗതാഗതം തടയില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. കോവിഡ് കേസുകൾ ഉയർന്നതോടെ മഹാരാഷ്ട്രയിലും രാജസ്ഥാനിലും രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ തിങ്കളാഴ്ച ആദ്യമായി ഒരു ലക്ഷം കടന്നു.

]]>
കാസർഗോഡ് നിരോധനാജ്ഞ https://malayalees.ch/covid-19-section-144-in-kasaragod/ Sat, 25 Jul 2020 08:06:49 +0000 https://malayalees.ch/?p=29068 കാസർഗോഡ് ജില്ലയിൽ അഞ്ചോളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. നിരോധനാജ്ഞ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

കാസർഗോഡ് ജില്ലയിൽ ഇന്നലെ 106 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം കാസർഗോഡ് കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതിനിടെ കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പടന്നക്കാട് സ്വദേശി നബീസ(75)ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലായി.

]]>