Cuba – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 May 2021 05:34:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cuba – malayalees.ch https://malayalees.ch 32 32 പി.എന്‍.ബി തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയെ കാണാതായെന്ന് കുടുംബം https://malayalees.ch/mehul-choksi-goes-missing-may-have-fled-antigua-and-reached-cuba-local-police-launch-probe/ Tue, 25 May 2021 05:34:43 +0000 https://malayalees.ch/?p=44578 13,500 കോടിയുടെ പഞ്ചാബ് ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്സിയെ കാണാതായെന്ന് കുടുംബം. ആന്‍റ്വിഗയിൽ അഭയാർഥിയായി കഴിയുന്ന മെഹുൽ ചോക്സിയെ ആന്‍റ്വിഗയിലെ ജോളി തുറമുഖത്തിന് അടുത്ത് നിന്നാണ് കാണാതായത്. ഞായറാഴ്ച (മെയ് 23) വൈകുന്നേരം 5.15 ന് വൈകിട്ട് കാറില്‍ പോകുമ്പോഴാണ് മെഹുൽ ചോക്‌സിയെ അവസാനമായി കണ്ടത്. റെസ്റ്റോറന്‍റില്‍ അത്താഴം കഴിക്കാൻ പോയ ചോക്സി തിരികെ എത്തിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അദ്ദേഹത്തിന്‍റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആന്‍റ്വിഗ പൊലീസ് അന്വേഷണം ആരംഭിച്ചതായി മെഹുൽ ചോക്സിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

മെഹുൽ ചോക്സിയെ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നും ആന്‍റ്വിഗ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൌണ്‍ പറഞ്ഞു. മെഹുല്‍ ചോക്സി ക്യൂബയിലേക്ക് കടന്നിരിക്കാമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ”മെഹുൽ ചോക്സി രാജ്യം വിട്ടു.മിക്കവാറും ക്യൂബയിലുള്ള ആഢംബര ഭവനത്തിലുണ്ടായിരിക്കുമെന്ന്” മെഹുലിന്‍റെ സഹായി പറഞ്ഞു. പൗരത്വം റദ്ദാക്കാൻ ഇന്ത്യൻ സർക്കാർ അധികൃതരുടെ മേൽ സമ്മർദ്ദം ചെലുത്തിയതിനാൽ മെഹുൽ ചോക്സി ആന്‍റ്വിഗ വിട്ടുപോയതാകാമെന്നാണ് റിപ്പോര്‍ട്ട്പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് മെഹുല്‍ ചോക്സിയും അനന്തരവന്‍ നീരവ് മോദിയും തിരിച്ചടക്കാതെ രാജ്യം വിടുകയായിരുന്നു. ചികിത്സക്കെന്നും പറഞ്ഞാണ് 2018 ജനുവരിയില്‍ യുഎസിലേക്ക് പോയത്. പിന്നീട് യുഎസില്‍ നിന്ന് ആന്‍റ്വിഗയിലേക്ക് കടന്ന് ആന്റിഗ്വ നിയമപ്രകാരം നിശ്ചിത തുക നല്‍കി പൗരത്വം നേടി. നീരവ് മോദി നിലവില്‍ ലണ്ടനിലാണുള്ളത്. മോദി സര്‍ക്കാരിന്‍റെ ഒത്താശയോടെയാണ് ഇരുവരും തട്ടിപ്പ് നടത്തിയതും രാജ്യം വിടരുതെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

]]>
ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക https://malayalees.ch/us-declares-cuba-a-state-sponsor-of-terrorism/ Tue, 12 Jan 2021 04:02:25 +0000 https://malayalees.ch/?p=38433 ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക. അഞ്ച് വർഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ നിരന്തരം സഹായങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് നടപടി. യുഎസ് നടപടിയെ അപലപിച്ച് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തീവ്രവാദത്തിന്‍റെ സ്പോണ്‍സര്‍ എന്നാണ് ട്രംപ് ഭരണകൂടം ക്യൂബയെ വിശേഷിപ്പിച്ചിരിക്കുന്നത്.

1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് തീവ്രവാദ സംഘങ്ങളെ ഫിദല്‍ കാസ്‌ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു നടപടി. തുടര്‍ന്ന് യുഎസും ക്യൂബയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്‍റെ ഭാഗമായി 2015 ൽ പ്രസിഡന്‍റ് ബരാക് ഒബാമ ക്യൂബയെ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരുന്നു.

]]>