CSK – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 May 2022 04:49:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CSK – malayalees.ch https://malayalees.ch 32 32 ചെന്നൈയും പുറത്തേക്ക്; ഐപിഎല്ലില്‍ ബാംഗ്ലൂരിന് 13 റൺസ് ജയം https://malayalees.ch/ipl-rcb-defeated-chennai/ Thu, 05 May 2022 04:48:59 +0000 https://malayalees.ch/?p=61277 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത്. 13 റണ്‍സിനായിരുന്നു ചെന്നൈയുടെ തോൽവി. ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോൾ ചെന്നൈയുടെ പോരാട്ടം 160ൽ അവസാനിച്ചു.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും – ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് 40 പന്തില്‍ 54 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷം മധ്യനിര ക്ലിക്കാകാതെ പോയതാണ് ചെന്നൈക്ക് തിരിച്ചടിയായത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഉത്തപ്പയേയും (1), അമ്പാട്ടി റായുഡു (10), രവീന്ദ്ര ജഡേജയും (3), ധോണി (2) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ പുറത്തായതോടെ ചെന്നൈ തോല്‍വി മുന്നില്‍ കണ്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിരുന്നു. മഹിപാല്‍ ലോംറോര്‍ (27 പന്തില്‍ 42), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (22 പന്തില്‍ 38), ദിനേഷ് കാര്‍ത്തിക് (17 പന്തില്‍ 26*), വിരാട് കോലി (33 പന്തില്‍ 30), രജത് പാട്ടിദാര്‍ (15 പന്തില്‍ 21) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിനെ 173-ല്‍ എത്തിച്ചത്.

]]>
ചെന്നൈ സൂപ്പർ കിംഗ്സ് നായകത്ത്വം ഒഴിഞ്ഞ് ധോണി, ഇനി ജഡേജ യുഗം https://malayalees.ch/ms-dhoni-hands-over-captaincy-of-csk-to-ravindra-jadeja/ Thu, 24 Mar 2022 11:06:48 +0000 https://malayalees.ch/?p=59021 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനമൊഴിഞ്ഞ് എം എസ് ധോണി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് സിഎസ്കെ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽ നിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ടീം പരസ്യമാക്കിയത്. അപ്രതീക്ഷിത തീരുമാനത്തിൽ ചെന്നൈ ആരാധകർ കടുത്ത നിരാശയിലാണ്.

ഐപിഎൽ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയ്ക്ക് ഒരേയൊരു നായകനെ ഉണ്ടായിരുന്നുള്ളു. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ക്യാപ്റ്റനാണ്. സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

‘മഹേന്ദ്രസിങ് ധോണിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകസ്ഥാനത്തുനിന്ന് മാറ്റാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു’ ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ജഡേജ.

]]>
ഐപിഎൽ; അവസാന ഓവറിൽ തകർത്തടിച്ച് ധോണി: ഡൽഹിയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ ഫൈനലിൽ https://malayalees.ch/ipl-csk-beat-delhi/ Mon, 11 Oct 2021 04:21:54 +0000 https://malayalees.ch/?p=50784 ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിൽ. ഐപിഎല്‍ പതിനാലാം സീസണില്‍ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 173 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ നേടി. അവസാന ഓവറില്‍ എം എസ് ധോണിയുടെ തകർപ്പൻ ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം.

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറിലെ നാലാം പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത ഫാഫ് ഡുപ്ലസി നോര്‍ജെയുടെ പേസിന് മുന്നില്‍ ബൗള്‍ഡായി. എന്നാല്‍ റുതുരാജ് ഗെയ്‌ക്‌വാദ്-റോബിന്‍ ഉത്തപ്പ സഖ്യം 59 റണ്‍സിലെത്തിച്ചു. ഉത്തപ്പ 35 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 13-ാം ഓവറില്‍ ചെന്നൈ 100 തികച്ചു. എന്നാല്‍ 110 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 14-ാം ഓവറില്‍ ടോം കറന്‍റെ മൂന്നാം പന്തില്‍ ബൗണ്ടറിലൈന്‍ ക്യാച്ചുമായി ശ്രേയസ് തകർത്തു. 44 പന്തില്‍ 63 റണ്‍സെടുത്ത ഉത്തപ്പ പുറത്തായി. പിന്നാലെ 37 പന്തില്‍ നിന്ന് ഗെയ്‌ക്‌വാദ് ഫിഫ്റ്റി പൂര്‍ത്തിയാക്കി. അടുത്ത ഓവറില്‍ അമ്പാട്ടി റായുഡു(1) രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ റണ്ണൗട്ടായി. അവസാന മൂന്ന് ഓവറില്‍ 35 റണ്‍സായി ചെന്നൈയുടെ ലക്ഷ്യം. ഗെയ്‌ക്‌വാദ്(50 പന്തില്‍ 70) ആവേഷിന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ അക്‌സറിന്‍റെ ക്യാച്ചില്‍ പുറത്തായി. മൊയീന്‍ അലി(12 പന്തില്‍ 16) മടങ്ങി. എന്നാല്‍ മൂന്ന് ബൗണ്ടറികളോടെ 13 റണ്‍സ് അടിച്ചെടുത്ത് ധോണി ടീമിനെ ജയിപ്പിച്ചു. ധോണിയും 6 പന്തില്‍ 18 റൺസെടുത്തു. രവീന്ദ്ര ജഡേജയും (0) പുറത്താകാതെ നിന്നു. ആദ്യ ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 172 റണ്‍സെടുത്തു. പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ചുറിയിലും ഷിമ്രോന്‍ ഹെറ്റ്‌മയറുടെ അതിവേഗ സ്‌കോറിംഗിലുമാണ് ഡല്‍ഹിയുടെ നേട്ടം. തോറ്റെങ്കിലും ഡല്‍ഹിക്ക് ഫൈനലിലെത്താന്‍ ഒരു അവസരം കൂടിയുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ ഡല്‍ഹി നേരിടും.

]]>
ധോണി ഫിനിഷിൽ സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് കീഴടക്കി ചെന്നൈ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് https://malayalees.ch/ipl2021-live-score-updates/ Fri, 01 Oct 2021 04:09:28 +0000 https://malayalees.ch/?p=50313 സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് കീഴടക്കി ചെന്നൈ.വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറിൽ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദ് നേടിയ 134 റൺസ് 2 പന്ത് ശേഷിക്കവേയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. 75 റൺസ് മറികടന്ന്. ഓപ്പണർമാരായ റുതുരാജ് ഗായക്വാഡ് – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് 6 വിക്കറ്റിന്റെ ജയം നേടിക്കൊടുത്തത്.

റുതുരാജ് 45 റൺസ് നേടിയപ്പോൾ ഫാഫ് ഡു പ്ലെസി 41 റൺസും മോയിൻ അലി 17 റൺസുമാണ് നേടിയത്. റായിഡു 13 പന്തിൽ 17 റൺസ് നേടിയപ്പോൾ എംഎസ് ധോണി 14 റൺസ് നേടി. 31 റൺസാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലേക്ക് എത്തി.

]]>
ഐ.പി.എല്‍; ബാംഗ്ലൂരിനെ അനായാസം തകര്‍ത്ത് ചെന്നൈ https://malayalees.ch/chennai-super-kings-thump-royal-challengers-bangalore-by-8-wickets/ Mon, 26 Oct 2020 05:40:44 +0000 https://malayalees.ch/?p=33859 ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. 146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ്, അമ്പാട്ടി റായുഡു, ഡുപ്ലെസി തുടങ്ങിയവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ അനായാസം വിജയത്തിലെത്തിയത്. എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ വിജയത്തിലെത്തിയത്. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ്‌ 51 പന്തുകളില്‍ നിന്നും പുറത്താവാതെ 65 റണ്‍സ് നേടി തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ കോഹ്ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്നാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ചെന്നൈ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ചും ദേവ്ദത്തും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ നാലാം ഓവറില്‍ സ്‌കോര്‍ 31-ല്‍ നില്‍ക്കെ ഫിഞ്ചിനെ പുറത്താക്കി കഴിഞ്ഞ മത്സരത്തിലെ ഹീറോ സാം കറന്‍ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിയ്ക്ക് ശ്രമിച്ച ഫിഞ്ചിന്റെ ശ്രമം പാളുകയായിരുന്നു. ഫിഞ്ച് മടങ്ങിയതിനുശേഷം ക്രീസിലെത്തിയത് ക്യാപ്റ്റന്‍ കോഹ്ലിയാണ്.

പിന്നീട് ദേവ്ദത്ത് പുറത്താവുന്നതോടെ ഡിവില്ലിയേഴ്‌സും കോഹ്ലിയും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. ഇരുവരും തകര്‍ച്ചയില്‍ നിന്നും ബാംഗ്ലൂരിനെ രക്ഷിച്ചു.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ചെന്നൈ ബൗളര്‍മാര്‍ നന്നായി ബൗള്‍ ചെയ്തു. ഇരുവരും പൊരുതിയെങ്കിലും ആക്രമിച്ച് കളിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ഒരു പൊരുതാവുന്ന സ്കോറിലെത്തിക്കാന്‍ ഇവര്‍ക്കായില്ല.

39 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനും സെഞ്ച്വറി നേടിയ ഉടനെ കോഹ്ലിയും പുറത്തായതോടെ ബാംഗ്ലൂര്‍ തകര്‍ച്ചയിലായി.

ചെന്നൈയ്ക്ക് വേണ്ടി സാം കറന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ചാഹര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് സാന്റ്‌നര്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. ഡുപ്ലെസിയായിരുന്നു കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരുവരും ചേര്‍ന്ന് നാലോവറില്‍ 40 റണ്‍സെടുത്തു.

എന്നാല്‍ ആറാം ഓവറില്‍ 25 റണ്‍സെടുത്ത ഡുപ്ലെസിയെ പുറത്താക്കി ക്രിസ് മോറിസ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ഡുപ്ലെസിയ്ക്ക് ശേഷം ക്രീസിലെത്തിയത് അമ്പാട്ടി റായുഡുവാണ്. റായുഡുവും ഗെയ്ക്‌വാദും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

റായുഡുവും മികച്ച ഫോം കണ്ടെത്തിയതോടെ ചെന്നൈ വിജയലക്ഷ്യത്തിലേക്ക് അനായാസേന കുതിച്ചു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 12 ഓവറില്‍ 100 റണ്‍സും ചെന്നൈ മറികടന്നു. റായുഡു പുറത്തായെങ്കിലും ഒടുവില്‍ ധോണിയെ കൂട്ടുപിടിച്ച് ഗെയ്ക്‌വാദ്‌ അനായാസം ടീമിനെ വിജയത്തിലെത്തിച്ചു.

]]>