csi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Jul 2022 04:46:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png csi – malayalees.ch https://malayalees.ch 32 32 കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസ്: സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി പരിശോധന https://malayalees.ch/ed-inspection-at-csi-headquarters-thiruvananthapuram/ Mon, 25 Jul 2022 04:46:05 +0000 https://malayalees.ch/?p=65361 തിരുവനന്തപുരത്തെ സി എസ് ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളില്‍ ആണ് പരിശോധന നടക്കുന്നത്.

സി എസ് ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍പ് തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന.

പാളയം എല്‍എംഎസ് ആസ്ഥാനത്ത് രാവിലെ മുതല്‍ കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘം പരിശോധന നടത്തിവരികയാണ്. കൂടാതെ സി എസ് ഐ സഭാ സെക്രട്ടറി ടി ടി പ്രവീണിന്റെ രണ്ട് വീടുകളിലും കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ വസിതിയിലും ഇ ഡിയുടെ പരിശോധന നടക്കുകയാണ്.

]]>
മതസൗഹാര്‍ദം തകര്‍ക്കരുത്; പാലാ ബിഷപ്പിനെ തള്ളി സിഎസ്‌ഐ സഭ https://malayalees.ch/csi-against-pala-bishop/ Wed, 15 Sep 2021 08:32:24 +0000 https://malayalees.ch/?p=49619 പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിഎസ്‌ഐ സഭ. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താവന ഉണ്ടായതായി സിഎസ്‌ഐ സഭ ചൂണ്ടിക്കാട്ടുന്നു.

കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്താനും സിഎസ്‌ഐ സഭ തീരുമാനിച്ചു.

മതസൗഹാര്‍ദത്തിന്റെ ആവശ്യകത ഉള്‍പ്പെടെ വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനമെന്ന് സിഎസ്‌ഐ സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലായിരിക്കും വാര്‍ത്താസമ്മേളനം. ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സിഎസ്‌ഐ സഭ രംഗത്തെത്തിയിരിക്കുന്നത്. പരാമര്‍ശത്തില്‍ ബിഷപ്പിനെ തള്ളിയും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

]]>