crucial – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Jan 2023 12:07:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png crucial – malayalees.ch https://malayalees.ch 32 32 സംസ്ഥാനം അതിഗുരുതര ധനപ്രതിസന്ധിയിൽ : യുഡിഎഫ് ധവളപത്രം https://malayalees.ch/kerala-in-crucial-financial-crisis-says-udf-dhavalapathram/ Sat, 28 Jan 2023 12:06:31 +0000 https://malayalees.ch/?p=75219 സംസ്ഥാനം അതിഗുരുതര ധനപ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. മോശം നികുതി പിരിവും ധൂർത്തും അഴിമതിയും വിലകയറ്റവും സാമ്പത്തികമായി കേരളത്തെ തകർത്തുവെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. ഈ നിലയിൽ മുന്നോട്ട് പോയാൽ സംസ്ഥാനത്തിൻറെ കടം ഭാവിയിൽ 4 ലക്ഷം കോടിയിൽ എത്തുമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. ( kerala in crucial financial crisis says udf dhavalapathram )

ഫെബ്രുവരി മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷം ധവളപത്രം പുറത്തിറക്കുന്നത്. യുഡിഎഫ് ഉപസമിതിയാണ് സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിരൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത് എന്നാണ് ധവളപത്രം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിൻറെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 39.1% ആണ്. റിസർവ് ബാങ്ക് പ്രവചിച്ചതിനേക്കാൾ കൂടുതലാണിതെന്നും ധവളപത്രം പറയുന്നുണ്ട്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിൽ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള ഈ അനുപാതം അപകടകരമായ സ്ഥിതിയിലാണെന്നും പ്രതിപക്ഷത്തിൻറെ ധവളപത്രത്തിലുണ്ട്.
ഇതേ സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ സംസ്ഥാനത്തിൻറെ കടം ഭാവിയിൽ 4 ലക്ഷം കോടിയിൽ എത്തുമെന്നും ധവളപത്രം വിലയിരുത്തുന്നു.

3419 കോടി മാത്രം പക്കലുളള കിഫ്ബി എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുമെന്നും യുഡിഎഫിൻറെ ധവളപത്രം ചോദിക്കുന്നു. സാധാരണക്കാരെ മറന്നുളള പ്രവർത്തനമാണ് സർക്കാരിൻറേതെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് മുടങ്ങിയ പദ്ധതികൾ അക്കമിട്ടു നിരത്തുന്ന ധവളപത്രം, കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങളെയും കുറ്റപ്പെടുത്തുന്നുണ്ട്.

]]>
സൈജുവിന് ലഹരി ഇടപാട്, യുവതികൾ സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നു; പൊലീസ് https://malayalees.ch/death-of-models-audi-car-driver-saiju-has-drug-dealing-and-crucial-information/ Mon, 29 Nov 2021 07:39:49 +0000 https://malayalees.ch/?p=53196 കൊച്ചി മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സൈജു തങ്കച്ചന് ലഹരിമരുന്ന് ഇടപാടുണ്ടെന്ന് പൊലീസ്. സൈജു തങ്കച്ചൻ യുവതികൾ സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നു. ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായ നിരവധി വിവരങ്ങൾ സൈജു സമ്മതിച്ചത്.

ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പല തവണ ഇരുകാറുകളും പരസ്പരം ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു.

]]>