CRPF JAWAN – malayalees.ch https://malayalees.ch Malayalam Online News Portal Mon, 31 Jul 2023 05:19:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CRPF JAWAN – malayalees.ch https://malayalees.ch 32 32 ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചു കൊന്നു https://malayalees.ch/four-shot-dead-by-rpf-jawan-on-jaipur-mumbai-passenger-train/ Mon, 31 Jul 2023 05:18:59 +0000 https://malayalees.ch/?p=85318
ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.

മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്. വെടിവച്ച ശേഷം ഇയാൾ ദഹിസർ സ്റ്റേഷന് സമീപം ചാടി ഇറങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരൂ.

]]>
ബാരാമുള്ളയിൽ ഭീകരാക്രമണം; 2 ജവാന്മാർ ഉൾപ്പെടെ 3 പേർക്ക് പരുക്ക് https://malayalees.ch/2-crpf-jawans-1-civilian-injured-in-terrorist-attack-in-j-ks-baramulla/ Wed, 17 Nov 2021 08:51:02 +0000 https://malayalees.ch/?p=52634 ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം. പൽഹലൻ പട്ടാൻ മേഖലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമത്തിൽ രണ്ട് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാന്മാർക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

]]>