crowd – malayalees.ch https://malayalees.ch Malayalam Online News Portal Tue, 10 Aug 2021 04:10:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png crowd – malayalees.ch https://malayalees.ch 32 32 നിയന്ത്രണം മറികടന്ന് കോഴിക്കോട് ബീച്ചിൽ ജന തിരക്ക് https://malayalees.ch/kozhikode-beach-crowd/ Tue, 10 Aug 2021 04:10:38 +0000 https://malayalees.ch/?p=47890 നിയന്ത്രണം മറികടന്ന് കോഴിക്കോട് ബീച്ചിൽ ജന തിരക്ക്. കുട്ടികളെയുമായി നിരവധി പേരാണ് ബീച്ചിലെത്തിയത്.

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതുമായി ബന്ധപ്പെട്ട അവ്യക്തതയാണ് ബീച്ചിലേക്ക് ആളുകളെത്താൻ കാരണം. നിലവിൽ സരോവരം പാർക്കിലേക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നും ബീച്ചിലേക്ക് പ്രവേശനമില്ലെന്നും ഡി റ്റി പി സി അറിയിച്ചു. നിയന്ത്രണം മറികടന്ന് ആളുകളെത്തിയിട്ടും ഇടപെടാൻ പൊലീസ് തയ്യാറായില്ല.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നേരത്തെ ഇളവുകൾ വരുത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നു. വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.

]]>