Cristiano Ronaldo – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 04:58:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cristiano Ronaldo – malayalees.ch https://malayalees.ch 32 32 ‘ബാലൻ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു; ഇപ്പോൾ ഇത് കാണാറില്ല’; ക്രിസ്റ്റ്യാനോ റൊണാൾഡോ https://malayalees.ch/cristiano-ronaldo-says-ballon-dor-and-fifa-best-awards-losing-credibility/ Mon, 22 Jan 2024 04:57:01 +0000 https://malayalees.ch/?p=95048 ബാലൻ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പോർച്ചുഗീസ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിമർശനം. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അർഹരല്ലെന്നല്ല പറയുന്നതെന്നും ഇനി ഈ അവാർഡുകളിൽ വിശ്വസിക്കുന്നില്ലെന്നുമായിരുന്ന താരത്തിന്റെ പരാമർശം.

ദുബായിലെ ഗ്ലോബൽ സോക്കർ പുരസ്‌കാര ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് ഇപ്പോൾ ഈ പുരസ്‌കാര ചടങ്ങുകൾ കാണാറില്ലെന്നു പറഞ്ഞ റൊണാൾഡോ പറഞ്ഞു. വസ്തുതകളെ അടിസ്ഥാനമാക്കിയല്ല അവാർഡുകൾ നൽകുന്നതെന്ന് താരം കുറ്റപ്പെടുത്തി.

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ് ഈ രണ്ടു പുരസ്‌കാരങ്ങളും അടുത്തിടെ സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലണ്ടിനെയും പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും പിന്നിലാക്കിയായിരുന്നു മെസ്സി ഇരു പുരസ്‌കാരങ്ങളും സ്വന്തമാക്കിയത്.

അതേസമയം 2023 കലണ്ടർ വർഷത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതെത്തിയത് അൽ നസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 54 ഗോളുകളാണ് 2023ൽ റൊണാൾഡോ നേടിയത്. നോർവേയുടെ എർലിങ് ഹാളണ്ട് രണ്ടാമതും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ മൂന്നാമതുമെത്തി. ബ് സോക്കർ മറഡോണ, മധ്യേഷ്യയിലെ ഏറ്റവും മികച്ച കളിക്കാരൻ, ഫാൻസ് ഫേവറിറ്റ് പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരങ്ങൾ റൊണാൾഡോയെ തേടിയെത്തിയിരുന്നു.

]]>
മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ്; മെസിയെ ‘ചൊറിഞ്ഞ്’ ക്രിസ്റ്റ്യാനോ https://malayalees.ch/cristiano-ronaldo-mls-saudi-league-lionel-messi/ Wed, 19 Jul 2023 04:42:59 +0000 https://malayalees.ch/?p=84624
മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ലീഗിൽ അൽ നസ്റിൻ്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയ്ക്കെതിരെ അൽ നസ്ർ എതിരില്ലാത്ത 5 ഗോളുകൾക്ക് മുട്ടുമടക്കിയതിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു. ക്രിസ്റ്റ്യാനോയുടെ അവകാശവാദം. ലയണൽ മെസിയെ മേജർ ലീഗ് സോക്കർ ക്ലബ് ഇൻ്റർ മയാമി അവതരിപ്പിച്ചതിനു പിന്നാലെയാണ് ഈ പ്രസ്താവനയെന്നതും ഫുട്ബോൾ ലോകം ചൂണ്ടിക്കാട്ടുന്നു.

മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗാണ്. ഞാൻ സൗദി ലീഗിലേക്കുള്ള വഴി തുറന്നു. ഇപ്പോൾ താരങ്ങൾ ഇവിടേക്ക് വരുന്നുണ്ട്. ഒരു കൊല്ലത്തിനുള്ളിൽ കൂടുതൽ താരങ്ങൾ സൗദിയിലേക്ക് വരും. സൗദി ക്ലബുമായി ഞാൻ കരാറൊപ്പിട്ടതിനു കാരണം മികച്ച താരങ്ങളെ ഇവിടേക്ക് എത്തിക്കാനായിരുന്നു. ഒരു വർഷത്തിൽ സൗദി ലീഗി ടർക്കിഷ്, ഡച്ച് ലീഗുകളെ മറികടക്കും. ഇതെനിക്കറിയാം. കാരണം, ചത്തുകിടക്കുകയായിരുന്ന ഇറ്റാലിയൻ ലീഗ് ഞാൻ ചെന്നുകഴിഞ്ഞാണ് ചൈതന്യമാർജിച്ചത്. ക്രിസ്റ്റ്യാനോ എവിടെപ്പോയാലും അവിടെയൊക്കെ ഇങ്ങനെയുണ്ടാവും. അതെനിക്കറിയാം. അടുത്ത വർഷം കൂടുതൽ താരങ്ങൾ സൗദിയിലെത്തും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.

താൻ ഇനി ഒരു യൂറോപ്യൻ ക്ലബിലേക്ക് പോവില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് 38 വയസായി. യൂറോപ്യൻ ഫുട്ബോളിൻ്റെ ഗുണം നഷ്ടമായി. പ്രീമിയർ ലീഗ് മാത്രമാണ് ഇപ്പോഴും നന്നായി പോകുന്നത്. സ്പാനിഷ് ലീഗ് അത്ര നല്ലതല്ല. പോർച്ചുഗീസ് ലീഗ് നല്ലതാണ്. എന്നാലും അത്ര പോര. ജർമൻ ലീഗ് മോശമായി എന്നും അദ്ദേഹം പറഞ്ഞു.

അൽ നസ്ർ ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചതിനു പിന്നാലെ കരീം ബെൻസേമ, എൻഗോളോ കാൻ്റെ, റൂബൻ നെവെസ്, റോബർട്ടോ ഫിർമീനോ തുടങ്ങി വിവിധ താരങ്ങളെ വിവിധ ക്ലബുകൾ ടീമിലെത്തിച്ചു.

]]>
നിറം മങ്ങി റൊണാൾഡോ; സമനില കുരുക്കിൽ അൽ നാസർ https://malayalees.ch/cristiano-ronaldo-faded-in-al-nassr-draw/ Mon, 10 Apr 2023 04:23:38 +0000 https://malayalees.ch/?p=79364 സൗദി ലീഗിൽ അൽ നാസറിന് സമനിലക്കുരുക്ക്. പോയിന്റ് ടേബിൾ പതിനൊന്നാം സ്ഥാനത്തുള്ള അൽ ഫെയ്‌ഹയാണ് അൽ നാസറിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. സമനില വഴങ്ങിയതോടെ പോയിന്റ് ടേബിൾ ഒന്നാമതുള്ള അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി ഉയർന്നു. അൽ ഫെയ്‌ദയുടെ പകുതിയിൽ നിരന്തരമായ ആക്രമണങ്ങൾ നടത്തി അൽ നാസർ അവസരങ്ങൾ രൂപപെടുത്തിയെങ്കിലും ഷോട്ടുകൾ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. എൺപതാം മിനുട്ടിൽ ടാലിസ്കാ അതിവേഗ പ്രതിക്രമണത്തിലൂടെ കുതിച്ച് പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. Cristiano Ronaldo faded in Al Nassr draw

മത്സരങ്ങളിൽ ഏറ്റവും അധികം ഷോട്ടുകൾ എടുത്തത് അൽ നാസറായിരുന്നു. 15 ഷോട്ടുകളിൽ ഓൺ ടാർഗറ്റ് ഷോട്ടുകൾ കേവലം മൂന്നെണ്ണം മാത്രമാണ്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത ഷോട്ടുകളിൽ ഒരെണ്ണം പോലും ലക്ഷ്യത്തിൽ എത്തിയില്ല. ടെലിസ്‌ക്കയുടെയും അതിഥി വ്യത്യസ്തമായിരുന്നില്ല. പ്രതിരോധത്തിൽ വേണ്ടത്ര ശ്രദ്ധയൂന്നിയാണ് അൽ ഫെയ്‌ഹ ഇന്ന് കളിച്ചത്. അതിനാൽ തന്നെ അൽ നാസറിന്റെ മധ്യ നിര രൂപപ്പെടുന്ന അവസരങ്ങൾ ബോക്സിലേക്ക് കടക്കാതിരിക്കാനുള്ള മുൻ കരുതലുകൾ അവർ എടുത്തു. ടീമിന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ടാലിസ്കാക്കും പന്ത് ലഭിക്കുമ്പോൾ ഷോട്ട് ഉതിർക്കാനുള്ള മാർഗങ്ങളും അവർ അടച്ചു.

അൽ ഫെയ്‌ഹയുടെ അച്ചടക്കമുള്ള പ്രതിരോധം അൽ നാസറിനെ സമനിലയിലേക്ക് തള്ളിയിട്ടപ്പോൾ നേട്ടം അൽ ഇത്തിഹാദിനാണ്. അൽ വെഹ്‌ദക്ക് എതിരെ ഇന്ന് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് ക്ലബ് ലീഗിലെ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. സൗദി ലീഗ് അവസാനിക്കാൻ ഏഴ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനിയുള്ള ആഴ്ചകൾ അൽ നാസറിന് നിർണായകമാണ്.

]]>
ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോൾ; ലക്സംബർഗിനെ മുക്കി പോർച്ചുഗൽ https://malayalees.ch/cristiano-ronaldo-goal-portugal-luxembourg/ Mon, 27 Mar 2023 05:02:10 +0000 https://malayalees.ch/?p=78653 യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ഗ്രൂപ്പ് ജെയിൽ ലക്സംബർഗിനെ നേരിട്ട പോർച്ചുഗൽ മടക്കമില്ലാത്ത 6 ഗോളുകൾക്കാണ് വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ ജാവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒറ്റാവിയോ, റാഫേൽ ലിയോ എന്നിവരും സ്കോർ ഷീറ്റിൽ ഇടം നേടി.

https://a29e50ecc4e263918fe8ed649692ff2b.safeframe.googlesyndication.com/safeframe/1-0-40/html/container.html

കളിയുടെ 9ആം മിനിട്ടിൽ തന്നെ പോർച്ചുഗൽ ഗോൾ വേട്ട ആരംഭിച്ചു. ബ്രൂണോ ഫെർണാണ്ടസിൻ്റെ ക്രോസിൽ നിന്ന് ക്രിസ്റ്റ്യാനോയാണ് ഗോളടിച്ചത്. 15ആം മിനിട്ടിൽ ജാവോ ഫെലിക്സിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. ബെർണാഡോ സിൽവയുടെ ക്രോസിൽ തലവച്ചായിരുന്നു ഫെലിക്സിൻ്റെ ഗോൾ. 18ആം മിനിട്ടിൽ പലീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് ബെർണാഡോ സിൽവയുടെ ഗോൾ. 31ആം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് വീണ്ടും ഗോളിലേക്ക് വഴിയൊരുക്കിയപ്പോൾ ക്രിസ്റ്റ്യാനോ തൻ്റെ രണ്ടാം ഗോൾ നേടി. പിന്നീട് 76ആം മിനിട്ട് വരെ ഗോളുകളൊന്നും പിറന്നില്ല. 77 ആം മിനിട്ടിൽ, പകരക്കാരനായെത്തിയ ഒറ്റാവിയോ വല ചലിപ്പിച്ചു. 88ആം മിനിട്ടിൽ റൂബൻ നെവെസിൻ്റെ അസിസ്റ്റിൽ നിന്ന് ഗോൾ നേടി റാഫേൽ ലിയോ പോർച്ചുഗലിൻ്റെ ജയം പൂർണമാക്കി.

ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട് യുക്രൈനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചു. 37ആം മിനിട്ടിൽ ഹാരി കെയ്‌നും 40ആം മിനിട്ടിൽ ബുകായോ സാക്കയും ഇംഗ്ലണ്ടിനായി ഗോൾ നേടി.

]]>
ചരിത്രമെഴുതാൻ റൊണാൾഡോ; ഇന്ന് പോർചുഗലിനായി ബൂട്ട് കെട്ടിയാൽ തിരുത്തപ്പെടുന്നത് ലോകറെക്കോർഡ് https://malayalees.ch/cristiano-ronaldo-set-to-break-another-world-record/ Thu, 23 Mar 2023 10:10:39 +0000 https://malayalees.ch/?p=78458 ക്ലബ് ഫുട്ബോളിന്റെ ആരവങ്ങൾക്കിടെ ഇന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് അരങ്ങുയരുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്. 2024 യൂറോ കപ്പിന്റെ യോഗ്യത റൗണ്ടിൽ ഇന്ന് രാത്രി ലിച്ച്ടെൻസ്റ്റെയിനെതിരെ പോർച്ചുഗൽ ഇറങ്ങുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയാൽ രാജ്യത്തിന് വേണ്ടി ഏറ്റവും അധികം മത്സരങ്ങളിൽ ബൂട്ട് കെട്ടുന്ന താരമെന്ന റെക്കോർഡ് കൂടി താരത്തിന്റെ കരിയറിൽ സുവർണ ലിപികളിൽ എഴുതപ്പെടും

നിലവിൽ പോർചുഗലിനായി 196 മത്സരങ്ങളിൽ റൊണാൾഡോ ബൂട്ടണിഞ്ഞിട്ടുണ്ട്. 2022 ഖത്തർ ലോകകപ്പിൽ മൊറോക്കോക്ക് എതിരായ മത്സരത്തിൽ പകരക്കാരനായി താരം കളിക്കളത്തിൽ ഇറങ്ങിയതോടെ നിലവിലെ ലോക റെക്കോർഡിന് സമീപത്തെത്തി. കുവൈറ്റ് താരം ബദർ അൽ മുത്വക്ക് ഒപ്പമാണ് റൊണാൾഡോ നിലവിൽ റെക്കോർഡ് പങ്കിടുന്നത്. ഇന്നത്തെ മത്സരത്തിൽ റോബർട്ടോ മാർട്ടിനസ് താരത്തെ കളിക്കളത്തിൽ ഇറക്കിയാൽ ആ റെക്കോർഡും റൊണാൾഡോക്ക് സ്വന്തം. നിലവിൽ, രാജ്യത്തിനായി ഏറ്റവും അധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ കയ്യിലാണ്. 118 ഗോളുകൾ താരം പോർചുഗലിനായി നേടിയിട്ടുണ്ട്.

ഇപ്പോഴും കളിക്കളത്തിൽ സജീവമായി തുടരുന്ന ബദർ അൽ മുത്വയെ കുവൈറ്റ് വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങൾക്കായി തെരഞ്ഞെടുത്തിട്ടില്ല എന്നത് റൊണാൾഡോക്ക് മേൽക്കൈ നൽകുന്നുണ്ട്. റെക്കോർഡുകളാണ് എന്റെ പ്രചോദനമെന്ന് നിർണായകമായ മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് റൊണാൾഡോ മറുപടി നൽകിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ പുതിയ പരിശീലകന് കീഴിൽ ഇന്ന് ആദ്യ വിജയത്തിനാണ് ശ്രമിക്കുക. ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പുറത്തായതോടെ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസ് രാജി വെച്ചിരുന്നു. തുടർന്നാണ്, ബെൽജിയത്തിന്റെ പരിശീലനായിരുന്ന റോബർട്ടോ മാർട്ടിനെസ് സ്ഥാനം ഏറ്റെടുക്കുന്നത്.

]]>
സൗദി ലീഗിൽ അൽ ഇത്തിഹാദ് – അൽ നാസർ പോരാട്ടം; ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം https://malayalees.ch/al-nasar-fc-face-al-ittihad-fc-on-saudi-pro-league/ Fri, 10 Mar 2023 04:58:13 +0000 https://malayalees.ch/?p=77748 സൗദി പ്രോ ലീഗിൽ ഇന്ന് നിർണായക മത്സരം.സൗദി ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള അൽ നാസർ എഫ്‌സി അൽ ഇത്തിഹാദ് എഫ്‌സിയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നാസർ 19 മത്സരങ്ങളിൽ നിന്ന് 13 വിജയവും 4 സമനിലയും ഒരു തോൽവിയും നേടിയാണ് 46 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുള്ളത്. അൽ ഇത്തിഹാദ് 19 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം നേടിയെടുക്കാൻ കഴിയും. Al Nasar FC face Al Ittihad FC on Saudi Pro League

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിച്ചാണ് അൽ നാസർ മുന്നോട് കുതിക്കുന്നത്. പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിന്റെ നട്ടെല്ല്. ആറ് മത്സരങ്ങളിലായി എട്ട് ഗോളുകളാണ് താരം ക്ലബ്ബിനായി ഇതുവരെ നേടിയത്. സൗദി പ്രൊഫഷണൽ ലീഗിലെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച താരമായി റൊണാൾഡോയെ തെരഞ്ഞെടുത്തിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബുകളായ വോൾവ്‌സിന്റെയും ടോട്ടൻഹാമിന്റെയും മുൻ പരിശീലകനിരുന്ന ന്യുനോ സാന്റോസാണ് അൽ എത്തിഹാദിന്റെ മുഖ്യ പരിശീലകൻ. അൽ നാസറിന്റെ മുൻ താരമായിരുന്ന മോറോക്കയുടെ അബ്ദ് ഹംദല്ലഹിന്റെ ഗോളടിമികവിലാണ് അൽ ഇത്തിഹാദിന്റെ മുന്നേറ്റം. മധ്യനിരയിൽ ബ്രസീലിയൻ താരങ്ങളായ ഇഗോർ കൊറോണാഡോയും ബ്രൂണോ ഹെൻറികെയുമാണ് ടീമിന്റെ കളി നിയന്ത്രിക്കുന്നത്.

]]>
വീണ്ടും ഭൂകമ്പബാധിതർക്ക് സഹായമായി റൊണാൾഡോ; ഇത്തവണ അയച്ചത് ഒരു വിമാനം നിറയെ സാധനങ്ങൾ https://malayalees.ch/cristiano-ronaldo-sends-aid-to-turkey-and-syria/ Mon, 06 Mar 2023 09:04:40 +0000 https://malayalees.ch/?p=77461 അൻപത്തിനായിരത്തിന് മുകളിൽ മനുഷ്യരുടെ ജീവനെടുത്ത തുർക്കിയിലേറെയും സിറിയയിലെയും ജനങ്ങൾക്ക് വീണ്ടും സഹായവുമായി ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു വിമാനം നിറയെ സാധനങ്ങളാണ് താരം ഇത്തവണ ഇരു രാജ്യങ്ങളിലേക്കും അയച്ചത്. ദുരന്ത ബാധിതർക്ക് അത്യാവശ്യമായി വേണ്ട ടെന്റുകൾ, ഭക്ഷണപ്പൊതികൾ, തലയിണകൾ, പുതപ്പുകൾ, കിടക്കകൾ, ബേബി ഫുഡ്, പാൽ, മെഡിക്കൽ സപ്ലൈസ് എന്നിവയാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. Cristiano Ronaldo sends aid to Turkey and Syria

ഇത് ആദ്യമായല്ല ഭൂകമ്പ ബാധിതർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ സഹായം നൽകുന്നത്. തുർക്കിയിലും സിറിയിലും ഭൂകമ്പം ഉണ്ടായതിന് രണ്ടാമത്തെ ദിവസം ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയുടെ ടർക്കിഷ് ഗോൾകീപ്പർ മെറിഹ് ഡെമിറൽ താരത്തെ ബന്ധപ്പെട്ടിരുന്നു. തുടർന്ന്, ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കുള്ള സഹായത്തിനായുള്ള ധനസമാഹാരത്തിന്റെ ലേലത്തിൽ വെക്കുന്നതിനായി റൊണാൾഡോ തന്റെ ജേഴ്‌സി നൽകിയിരുന്നു. മെസ്സിയും നെയ്മറും അന്ന് തങ്ങളുടെ ജേഴ്സികൾ ലേലത്തിനായി നല്കയിരുന്നു.

കൂടാതെ, ഇറ്റാലിയൻ ലീഗിൽ നിന്ന് പൗലോ ഡിബാല, പോൾ പോഗ്ബ, ഏഞ്ചൽ ഡി മരിയ എന്നിവരും ജേഴ്സികൾ നൽകി. ലിയനാർഡോ ബോണൂച്ചി, ഡാനിലോ, ഫെഡറിക്കോ ചീസ, ഡുസാൻ വ്ലഹോവിച്ച് തുടങ്ങി ഒട്ടനവധി താരങ്ങൾ നീക്കത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഒപ്പിട്ട ഷർട്ടുകൾ സംഭാവന ചെയ്തിരുന്നു. ജിയാൻലൂജി ബഫൺ ഒപ്പിട്ട ഒരു ജോടി ഗ്ലോവുകളും അന്ന് ലേലത്തിന്റെ ഭാഗമായി ഡെമിറലിന് ലഭിച്ചു.

]]>
ക്രിസ്റ്റ്യാനോയ്ക്കൊപ്പമുള്ള അശ്ലീല വിഡിയോ കയ്യിലുണ്ട്; മെസി മറ്റൊരാൾക്കൊപ്പം ഡേറ്റിനു പോയിട്ടുണ്ട്: വെളിപ്പെടുത്തലുമായി മോഡൽ https://malayalees.ch/cristiano-ronaldo-sex-video-daniella-chavez/ Tue, 28 Feb 2023 11:45:16 +0000 https://malayalees.ch/?p=77060 പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല വിഡിയോ തൻ്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലുമായി ചിലിയൻ മോഡൽ. ഡാനിയേല ഷാവേസ് എന്ന മോഡലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അർജൻ്റൈൻ താരം ലയണൽ മെസി മറ്റൊരാൾക്കൊപ്പം ഡേറ്റിനു പോയതായി തനിക്കറിയാമെന്നും ഇവർ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. (cristiano sex video daniella)

ട്വിറ്റർ ഹാൻഡിലിൽ പല ട്വീറ്റുകളിലൂടെയാണ് ഇവരുടെ വെളിപ്പെടുത്തൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്ത് കുറിച്ചിരിക്കുന്ന ട്വീറ്റിൽ ക്രിസ്റ്റ്യാനോയെക്കരുതി താൻ ആ വിഡിയോ പുറത്തുവിടില്ലെന്ന് ഇവർ പറയുന്നു. തങ്ങൾ വിഡിയോയിൽ പൂർണനഗ്നരാണ്. അതുകൊണ്ട് തന്നെ വിഡിയോ പുറത്തിറക്കില്ലെന്നാണ് ഇവർ കുറിച്ചിരിക്കുന്നത്.

അതേസമയം, ഫിഫ ദ ബെസ്റ്റ് ഫുട്‌ബോളറായി ലയണൽ മെസിയെ തെരെഞ്ഞെടുത്തു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.

ലോകകപ്പിൽ കിരീടത്തിന് ഒപ്പം ഗോൾഡൻ ബോളും മെസി സ്വന്തമാക്കിയിരുന്നു.എംബപ്പെ ലോകകപ്പിൽ ടോപ് സ്കോറർ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസിക്ക് മുകളിൽ എത്താൻ ആയില്ല. കരീം ബെൻസീമക്ക് അവസാന സീസൺ വളരെ മികച്ചതായിരുന്നു. ബെൻസീമ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു. മെസി ഇത് രണ്ടാം തവണയാണ് ഫിഫ ബെസ്റ്റ് സ്വന്തമാക്കുന്നത്. 2019ലും മെസി ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിരുന്നു.

വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമാണെന്നും മെസി പറഞ്ഞു . ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും അർജന്റീനയിലെ സഹതാരങ്ങൾക്കും കുടുംബത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വനിതാ താരത്തിനുള്ള അവാർഡ് അലക്സിയ പുറ്റെല്ലസ് നേടി. അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് ദ ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡിലെ മികച്ച പുരുഷ ഗോൾ കീപ്പറിനുള്ള അവാർഡ് നേടി. മൊറോക്കോയുടെ യാസീൻ ബനോ, ബെൽജിയത്തിന്റെ തിബോ കോർട്ടുവ എന്നിവരെ മറികടന്നാണ് മാർട്ടിനസിൻ്റെ പുരസ്കാരനേട്ടം. ഫിഫയുടെ ഏറ്റവും മികച്ച പുരുഷ പരിശീലകനുള്ള ജേതാവ് അർജന്റീനയുടെ ലോകകപ്പ് നേടിയ പരിശീലകൻ ലയണൽ സ്‌കലോനിയാണ്.

]]>
ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോയുടെ കന്നി ഗോൾ; പരാജയത്തിൽ നിന്ന് രക്ഷപ്പെട്ട് അൽ നസ്ർ https://malayalees.ch/cristiano-ronaldo-goal-al-nassr/ Sat, 04 Feb 2023 04:31:34 +0000 https://malayalees.ch/?p=75647 അൽ നസ്റിൽ തൻ്റെ ആദ്യ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ ഫതഹിനെതിരെയായിരുന്നു താരത്തിൻ്റെ കന്നി ഗോൾ. മത്സരത്തിൻ്റെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം അൽ നസ്റിന് 2-2 എന്ന സ്കോറിൻ്റെ സമനില സമ്മാനിച്ചു.

12ആം മിനിട്ടിൽ ക്രിസ്റ്റ്യൻ ടെല്ലോ നേടിയ ഗോളിൽ അൽ ഫതഹ് ആണ് ആദ്യം മുന്നിലെത്തിയത്. 42ആം മിനിട്ടിൽ ടലിസ്കയിലൂടെ അൽ നസ്ർ സമനില പിടിച്ചു. 58ആം മിനിട്ടിൽ സൊഫിയാൻ ബെൻഡെബ്കയിലൂടെ അൽ ഫതഹ് വീണ്ടും ലീഡെടുത്തു. അൽ ഫതഹ് ജയം ഉറപ്പിച്ചിരിക്കെ ഇഞ്ചുരി ടൈമിൽ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ അനായാസം വലയിലെത്തിക്കുകയായിരുന്നു.

]]>
സൗദി സൂപ്പർ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അൽ നസ്ർ പുറത്ത് https://malayalees.ch/saudi-super-cup-al-nassr-lost/ Fri, 27 Jan 2023 04:32:35 +0000 https://malayalees.ch/?p=75095 സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ നസ്റിനു പരാജയം. കിങ്ങ് ഫഹദ് സ്റ്റേഡിയത്തിൽ വച്ച് അൽ ഇത്തിഹാദിനെ നേരിട്ട അൽ നസ്ർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. അൽ നസ്റിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിട്ടും കളിച്ചെങ്കിലും താരത്തിന് ഗോളൊന്നും നേടാനായില്ല.

തുടക്കം മുതൽ മുന്നിട്ടുനിന്ന ഇത്തിഹാദ് 15ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. റൊമാരിഞ്ഞോ ആയിരുന്നു ഗോൾ സ്കോറർ. 43ആം മിനിട്ടിൽ അബ്ദെറസാഖ് ഹംദല്ലയിലൂടെ അൽ നസ്ർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 4 മാറ്റങ്ങളുമായി ഇറങ്ങിയ അൽ നസ്ർ അല്പം കൂടി മെച്ചപ്പെട്ട കളിയാണ് കാഴ്ചവച്ചത്. 67ആം മിനിട്ടിൽ ടലിസ്കയിലൂടെ അൽ നസ്ർ ഒരു ഗോൾ മടക്കി. എങ്കിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മുഹമ്മദ് അൽ ഷങ്കീറ്റി നേടിയ ഗോളിൽ അൽ ഇത്തിഹാദ് വിജയമുറപ്പിക്കുകയായിരുന്നു.

]]>