Crisis – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Aug 2022 04:21:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Crisis – malayalees.ch https://malayalees.ch 32 32 യുകെയിലെ വൈദ്യുതി ബില്ലുകളില്‍ 80 ശതമാനം വര്‍ധന; പ്രതിസന്ധി രൂക്ഷം https://malayalees.ch/britain-to-see-80-spike-in-energy-bills-as-crisis-deepens/ Sat, 27 Aug 2022 04:21:37 +0000 https://malayalees.ch/?p=67149 ബ്രിട്ടനിലെ വൈദ്യുതി ബില്ലുകള്‍ കുതിച്ചുയരുന്നു. വൈദ്യുതി ബില്ലുകളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 80 ശതമാനം വര്‍ധനയുണ്ടാകുമെന്ന് രാജ്യത്തെ വൈദ്യുതി റെഗുലേറ്റര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 54 ശതമാനം വര്‍ധനയെന്ന നിലവിലെ റെക്കോര്‍ഡ് വിലവര്‍ധനവിനേയും മറികടന്നാണ് പുതിയ നീക്കം.

വില വര്‍ധനവ് യു കെയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ ശരാശരി ഉപഭോക്താവിന് പ്രതിവര്‍ഷം 2332 ഡോളര്‍ മുതല്‍ അധികമായി നല്‍കേണ്ട അവസ്ഥയുണ്ടാകും. പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജനുവരിയില്‍ വീണ്ടും വൈദ്യുതി ബില്‍ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്യാസ് വിലയും റെക്കോര്‍ഡ് നിലയിലേക്ക് ഉയരുകയാണ്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലേക്ക് റഷ്യയില്‍ നിന്നും പൈപ്പ്‌ലൈന്‍ വഴി വ്യാപകമായി ഗ്യാസ് എത്തുന്നത് നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. യൂറോപ്പിലാകെ ഗ്യാസിന് ഡിമാന്റ് ഉയരുന്നതിനാല്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും ഗ്യാസ് വില റെക്കോര്‍ഡ് നിലയിലാണ്.

]]>
ചികിത്സാ ചെലവിനെപ്പറ്റിയുള്ള തർക്കത്തിൽ തീരുമാനമായില്ല; മെഡിസെപ് പ്രതിസന്ധിയിൽ https://malayalees.ch/medisep-crisis/ Wed, 22 Jun 2022 08:29:34 +0000 https://malayalees.ch/?p=63727 സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അധ്യാപകർക്കുമുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് പ്രതിസന്ധിയിൽ. ചികിത്സാ ചെലവിനെപ്പറ്റിയുള്ള തർക്കത്തിൽ തീരുമാനമാകാത്തതാണ് പ്രശ്‌നകാരണം.
ജൂലായ് ഒന്നിന് പദ്ധതി ആരംഭിക്കാനാണ് സർക്കാർ തീരുമാനമെങ്കിലും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ഇരുപതോളം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ വിട്ടുനിൽക്കുകയാണ്.

മെഡിസെപ്പ് പദ്ധതിയിൽ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി 30 ലക്ഷം ഗുണഭോക്താക്കൾക്കായി മൂന്ന് ലക്ഷം രൂപയുടെ ചികിത്സാസഹായമാണ് നൽകുന്നത്. പദ്ധതിയിൽ ലിസ്റ്റ് ചെയ്ത ആശുപത്രികൾ 162 എണ്ണമുണ്ടെങ്കിലും സമ്മതം നൽകിയത് ആകെ 118 എണ്ണം മാത്രമാണ്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ഇരുപതോളം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ അടക്കം 44 ആശുപത്രികൾ വിട്ടുനിൽക്കുകയാണ്.

സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ ഇതിലുണ്ട്. ചില രോഗങ്ങളുടെ ചികിത്സാ നിരക്ക് വർദ്ധിപ്പിക്കണമെന്നും അല്ലെങ്കിൽ വൻ നഷ്ടമുണ്ടാകുമെന്നുമാണ് ആശുപത്രികളുടെ വാദം. വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് ഇൻഷ്വറൻസ് കമ്പനി.

അതേസമയം ആശുപത്രികളുടെ പട്ടികയ്ക്ക് അന്തിമരൂപമാകാത്തതിനാൽ ജൂലൈയിൽ പദ്ധതി തുടങ്ങാനാവാത്ത സ്ഥിതിയാണ്. നിലവിൽ ആശുപത്രികളുടെ നിലപാട് മയപ്പെടുത്താനാണ് സർക്കാർ ശ്രമം. വഴങ്ങിയില്ലെങ്കിൽ ആശുപത്രികളുടെ അധിക സാമ്പത്തിക ഭാരം സർക്കാർ വഹിക്കേണ്ടി വന്നേക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

]]>
ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലേക്ക്‌; മുന്നറിയിപ്പുമായി സ്‌പീക്കർ https://malayalees.ch/mahinda-yapa-abeywardena-about-sri-lanka-economic-crisis/ Thu, 07 Apr 2022 04:38:45 +0000 https://malayalees.ch/?p=59688 സാമ്പത്തിക പ്രതിസന്ധി ഇനിയും തുടർന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി പാർലമെന്റ്‌ സ്‌പീക്കർ മഹിന്ദ യാപ അബിവർധന.
ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത്‌ ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും.1948ൽ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇനിയും കൂടുതൽ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും അബിവർധന പറഞ്ഞു.

മത്സ്യബന്ധ മേഖലയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ വടക്കന്‍ തമിഴരുടെ പ്രധാന ഉപജീവനമാര്‍ഗമാണ് മത്സ്യബന്ധനം. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ഇന്ധനക്ഷാമം മത്സ്യബന്ധന മേഖലയെയും അതിസാരമായി ബാധിച്ചിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസി‍ഡന്റ് ​ഗോതബയ രജപക്സെ ഉത്തരവിറക്കിയിരുന്നു. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.

അതേസമയം രാജ്യത്ത് ജനകീയപ്രക്ഷോഭം ആളിക്കത്തുകയും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്‌തെങ്കിലും രാജിവയ്ക്കില്ലെന്ന തീരുമാനത്തിലാണ് പ്രസിഡന്റ്‌ ഗോതബയ രജപക്സെ. എന്തുവന്നാലും രാജിവയ്ക്കില്ല, പ്രശ്‌നം സർക്കാർ നേരിടുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

]]>
ശ്രീലങ്കൻ പ്രതിസന്ധി; 40,000 ടൺ ഡീസൽ കൈമാറി ഇന്ത്യ https://malayalees.ch/sri-lanka-crisis-india-sends-40k-tonnes-of-diesel/ Sat, 02 Apr 2022 11:33:46 +0000 https://malayalees.ch/?p=59488 ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ സഹായം കൈമാറിയതായി റിപ്പോർട്ട്. ഇന്ത്യ വാഗ്ദാനം ചെയ്തിരുന്ന 40,000 ടൺ ഡീസൽ ലങ്കയിൽ എത്തി. ശ്രീലങ്കയിലുടനീളമുള്ള നൂറുകണക്കിന് പമ്പുകളിൽ വൈകുന്നേരത്തോടെ ഇന്ധന വിതരണം പുനരാരാംഭിക്കുമെന്നും റിപ്പോർട്ട്. വിവിധ പ്രതിസന്ധികൾ നേരിടുന്ന രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിതരണം നിലച്ചിരുന്നു.

ശ്രീലങ്കയ്ക്ക് 40,000 ടൺ അരിയും ഇന്ത്യ നൽകും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവഴി ലങ്കയിലെ വിലവർധന താൽക്കാലികമായി പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കും. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്.

അതേസമയം ജനങ്ങളുടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

1948-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. 22 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാഷ്ട്രം അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമവും കുത്തനെയുള്ള വിലക്കയറ്റവും പവര്‍കട്ടുകളും കാരണം വലയുകയാണ്.

]]>
ഊര്‍ജമേഖലയിലെ പ്രതിസന്ധിയില്‍ നേരിട്ടിടപെട്ട് പ്രധാനമന്ത്രി; ദീര്‍ഘകാല പരിഹാരപദ്ധതി നടപ്പിലാക്കും https://malayalees.ch/crisis-in-the-energy-sector-narendra-modi/ Wed, 13 Oct 2021 04:17:11 +0000 https://malayalees.ch/?p=50903 ഊര്‍ജമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മേഖലയില്‍ ദീര്‍ഘകാല പരിഹാര പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. വൈദ്യുതി മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഊര്‍ജിതപ്പെടുത്തും. കല്‍ക്കരി ഉത്പാദനം വര്‍ധിപ്പിക്കാനും കോള്‍ ഇന്ത്യ ലിമിറ്റഡിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ പ്രതിദിന കല്‍ക്കരി ഉത്പാദനം രണ്ടുദശലക്ഷം ടണ്‍ ആയി ഉയര്‍ത്തും. രാജ്യത്ത് 22 ദിവസത്തേക്കുകൂടിയുള്ള കല്‍ക്കരി ശേഖരമുണ്ടെന്ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. കല്‍ക്കരി ക്ഷാമമില്ലെന്നും മഴ കുറഞ്ഞതോടെ ലഭ്യത കൂടിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി യോഗത്തെ അറിയിച്ചു. കല്‍ക്കരി വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് വരുത്തിയതെന്നും സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം കല്‍ക്കരി ലഭ്യമാക്കുമെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. കല്‍ക്കരി ക്ഷാമത്തെതുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, ഡല്‍ഹി, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷമാണ്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ 135 താപനിലയത്തില്‍ 80 ശതമാനവും രൂഷമായ കല്‍ക്കരിക്ഷാമം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി പ്രതിസന്ധിയൊഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ട്.

]]>