Criminal cases – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Aug 2021 08:14:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Criminal cases – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്തെ ജനപ്രതിനിധികളുടെ 547 ക്രിമിനൽ കേസ് വിവരങ്ങൾ സുപ്രിംകോടതിയിൽ സമർപ്പിച്ച് കേരളം https://malayalees.ch/kerala-mla-criminal-cases/ Fri, 20 Aug 2021 08:14:26 +0000 https://malayalees.ch/?p=48405 കേരളത്തിൽ എം.പിമാരും, എം.എൽ.എമാരും പ്രതികളായ 547 ക്രിമിനൽ കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലെന്ന് സുപ്രിംകോടതിയിൽ സത്യവാങ്‌മൂലം. കേരള ഹൈക്കോടതി റജിസ്ട്രാറാണ് ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ കോടതിയെ അറിയിച്ചത്.

കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കാണിത്. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ 170 കേസുകൾ തീർപ്പാക്കാനുണ്ട്. തിരുവനന്തപുരം ജില്ലയിൽ എൺപത് കേസുകളാണ് വിവിധ കോടതികളുടെ പരിഗണനയിലുള്ളത്. 2020 സെപ്റ്റംബർ മുതൽ കഴിഞ്ഞ ജൂലൈ വരെ 36 കേസുകൾ പ്രോസിക്യൂഷൻ പിൻവലിച്ചെന്നും ഹൈക്കോടതി റജിസ്ട്രാർ അറിയിച്ചു.

ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്ന് പൊതുതാൽപര്യഹർജി പരിഗണിക്കവേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

]]>
ഹൈക്കോടതി അനുമതി ഇല്ലാതെ ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനൽ കേസ്‌ പിൻവലിക്കരുത്: സുപ്രിം കോടതി https://malayalees.ch/criminal-cases-against-mps-mlas-cannot-be-withdrawn-without-hc-nod/ Tue, 10 Aug 2021 13:08:11 +0000 https://malayalees.ch/?p=47925 ഹൈക്കോടതികളുടെ അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി. 2020 സെപ്റ്റംബർ 16ന് ശേഷം പിൻവലിച്ച കേസുകൾ ഹൈക്കോടതികൾ പരിശോധിക്കണം. നിയമസഭാ കയ്യാങ്കളി കേസ് വിധിയുടെ അടിസ്ഥാനത്തിലാകണം പരിശോധനയെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സുപ്രധാന നിർദേശങ്ങൾ നൽകിയത്.

കേസ് പിൻവലിക്കലുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാന വിഷയമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുത്. ജനപ്രതിനിധികൾ പ്രതിപട്ടികയിലുള്ള കേസുകളുടെ വിവരങ്ങൾ കൈമാറാൻ ഹൈക്കോടതി റജിസ്ട്രാർമാർക്ക് നിർദേശം നൽകി.

കൂടാതെ പ്രത്യേക കോടതി ജഡ്ജിമാർ ഇനിയൊരു ഉത്തരവുണ്ടാകും വരെ സർവീസിൽ തുടരണമെന്നും സുപ്രിം കോടതി ​ഉത്തരവിട്ടു. റിട്ടയർമെന്റ് പ്രശ്നങ്ങൾ ഹൈക്കോടതി നോക്കണമെന്നും നിർദേശം നൽകി. പൊതുതാത്പര്യഹർജി ഈമാസം 25ന് വീണ്ടും പരിഗണിക്കും.

]]>