Crimes – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 May 2021 04:24:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Crimes – malayalees.ch https://malayalees.ch 32 32 ഗസ്സയിൽ യുദ്ധക്കുറ്റം നടന്നു; അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട് യു എന്‍. https://malayalees.ch/israels-attacks-on-gaza-may-constitute-war-crimes-un-rights-chief-michelle-bachelet/ Fri, 28 May 2021 04:24:34 +0000 https://malayalees.ch/?p=44729 ഗസ്സയിലെ അതിക്രമത്തെ കുറിച്ച് അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട യു.എൻ മനുഷ്യാവകാശ സമിതി നടപടി ഇസ്രായേലിനും അമേരിക്കക്കും വൻതിരിച്ചടി. യു.എൻ അന്വേഷണ കണ്ടെത്തലിന് പരിമിതിയുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിമിനിൽ കോടതിയിൽ അനുകൂല വിധി ലഭിക്കാൻ ഇതു വഴിയൊരുക്കും എന്നാണ് ഫലസ്തീൻ പ്രതീക്ഷ. യു.എൻ സമിതി നടപടിയെ ഇസ്രായേലും അമേരിക്കയും രൂക്ഷമായി വിമർശിച്ചു. ജനീവയിൽ ചേർന്ന യു എൻ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഗസ്സയിലെ ഇസ്രായേൽ അതിക്രമം അന്വേഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒമ്പതിനെതിെര 24 വോേട്ടാടെയാണ് പ്രമേയം പാസായത്. 14 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ ഏൽക്കുന്ന സമീപകാലത്തെ കനത്ത രാഷ്ട്രീയ തിരിച്ചടി കൂടിയാണിത്. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്ട്രിയ എന്നിവയാണ് പ്രമേയത്തിനെതിരെ രംഗത്തുവന്ന പ്രധാന രാജ്യങ്ങൾ.\ഇസ്രായേലിനെതിരെ അതിനിശിതമായ വിമർശനമാണ് ഇന്നലെ യു.എൻ സമിതി യോഗത്തിൽ ഉയർന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തിയത് നഗ്നമായ യുദ്ധക്കുറ്റമാണെന്നും യു എൻ മനുഷ്യാവകാശ സമിതി വിലയിരുത്തി. അധിനിവിഷ്ട പ്രദേശത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഫലസ്തീൻ സമൂഹത്തെ പുറന്തള്ളാനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നതെന്നും സമിതി കുറ്റപ്പെടുത്തി. ഇസ്രായേൽ അല്ല ഹമാസ് ആണ് യഥാർഥ പ്രതിയെന്നായിരുന്നു അമേരിക്കയുടെ കുറ്റപ്പെടുത്തൽ. 11 ദിവസങ്ങൾ നീണ്ട ഇസ്രയേലിന്‍റെ ഗസ്സ അതിക്രമം ഏകപക്ഷീയവും ക്രൂരവുമാണെന്ന് സമിതി ഹൈക്കമ്മീഷണർ മൈക്കിൾ ബാഷേലേറ്റ് അഭിപ്രായപ്പെട്ടു.അധിനിവിഷ്ട ഫലസ്തീനിൽ നടക്കുന്നത് ഇസ്‌റാഈലിന്‍റെ കോളനിവത്കരണമാണെന്നും ചെറുത്തുനിൽപ്പ് അവകാശമാണെന്നും ഫലസ്തീൻ നേതൃത്വം വ്യക്തമാക്കി. അന്വേഷണ തീരുമാനത്തെ ഫലസ്തീൻ സമൂഹം സ്വാഗതം ചെയ്തു.

]]>
ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്നു; ദേശീയ പണിമുടക്കുമായി ഫലസ്ഥീനികൾ https://malayalees.ch/palestinians-to-stage-nationwide-general-strike-as-air-raids-continues-in-gaza/ Tue, 18 May 2021 13:16:04 +0000 https://malayalees.ch/?p=44299 ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ. അഭിപ്രായ ഭിന്നതകളെല്ലാം മറന്നാണ് വിവിധ ഫലസ്ഥീൻ സംഘടനകൾ ഇന്ന് ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. ഫലസ്ഥീനു പുറമെ ഇസ്രായേൽ നഗരങ്ങളിലും അധിനിവിഷ്ട പ്രദേശങ്ങളിലെല്ലാം ഇന്ന് ഹർത്താൽ പൂർണമാണ്. ഇതിനു മുൻപ് 1936ലാണ് അവസാനമായി ഫലസ്ഥീനിൽ ദേശീയ പണിമുടക്ക് നടന്നത്. അന്ന് ബ്രിട്ടീഷ് അധിനിവേശ നയങ്ങൾക്കെതിരായായിരുന്നു പണിമുടക്ക്. ജനരോഷമിളക്കി കൂടുതൽ ആളുകളെ അതിക്രമങ്ങൾക്കെതിരെ ഒന്നിപ്പിക്കുകയാണ് പണിമുടക്കിലൂടെ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾക്കിടയിൽ ഫലസ്ഥീനിൽ ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണത്തിൻരെ പശ്ചാത്തലത്തില്‍ ഫലസ്ഥീൻ ജനത ഒറ്റക്കെട്ടായി വീണ്ടും പണിമുടക്കാൻ തീരുമാനിക്കുകയായിരുന്നു.

ഗസ്സയ്ക്കു പുറമെ ജറൂസലം, ഹെബ്രോൺ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം തുടങ്ങിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പണിമുടക്ക് പൂർണമാണ്. ഇവിടങ്ങളിൽ കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഹമാസിനു പുറമെ, ഫതഹ് പാർട്ടി, ഇസ്രായേലിലെ അറബ് വംശജരുടെ സംഘടന, വിവിധ ഫലസ്ഥീൻ സംഘടനങ്ങള്‍ തുടങ്ങിയവയെല്ലാം പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, രാജ്യാന്തര സമൂഹത്തിന്റെ വിമർശനങ്ങൾ വകവയ്ക്കാതെ ഇസ്രായേൽ ഗസ്സയിൽ നരഹത്യ തുടരുകയാണ്. ഇന്നു പുലർച്ചെയും 50ഓളം വ്യോമാക്രമണങ്ങളാണ് ഗസ്സയ്ക്കുനേരെയുണ്ടായത്. ബൈത്ത് ലാഹിയ, ജബലിയ അടക്കമുള്ള വിവിധ ഗസ്സൻ പ്രദേശങ്ങളിലെ കൃഷിഭൂമിയും വീടുകളും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഇസ്രായേൽ ആക്രമണം ഒൻപതാം ദിവസത്തിലേക്കു നീളുമ്പോൾ കൊല്ലപ്പെട്ട ഫലസ്ഥീനികളുടെ എണ്ണം 212 ആയി. ഇതിൽ 61 പേർ കുട്ടികളും 36 പേർ സ്ത്രീകളുമാണ്.

]]>