crimebranch – malayalees.ch https://malayalees.ch Malayalam Online News Portal Thu, 16 Sep 2021 04:16:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png crimebranch – malayalees.ch https://malayalees.ch 32 32 മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും https://malayalees.ch/k-surendran-will-present-infront-crimebranch/ Thu, 16 Sep 2021 04:16:13 +0000 https://malayalees.ch/?p=49648 മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മുൻപാകെ ഹാജരാകാൻ നിർദേശം. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർഥിയായി മത്സരിച്ച കെ സുന്ദരയ്ക്ക് കോഴ നൽകി എന്ന കേസിലാണ് അന്വേഷണം.

നിയമ നടപടികളുമായി സഹകരിക്കുമെന്ന് ബിജെപി അറിയിച്ചു. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മുൻപാകെ ഹാജരാകാമെന്ന് സുരേന്ദ്രൻ അറിയിച്ചു. ഇലക്ഷൻ അട്ടിമറിക്കാൻ കോഴ നൽകി എന്ന വകുപ്പാണ് സുരേന്ദ്രന് മേൽ ചുമത്തിയിട്ടുള്ളത്.കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.

വ്യാഴാഴ്ച നേരിട്ടെത്തി ഹാജരാകണമെന്നാണ് കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസങ്ങൾക്കുശേഷമാണ് കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകുന്നത്.

മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥിയായിരുന്ന വി വി രമേശൻ നൽകിയ പരാതിയിലാണ് കാസർഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെ സുരേന്ദ്രനെ പ്രതിചേർക്കാൻ അനുമതി നൽകിയത്. ബദിയടുക്ക പോലീസ് ജൂൺ 7 ന് കേസ് രജിസ്റ്റര്‍ ചെയ്തു.

]]>
മുട്ടാർ പുഴയില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും https://malayalees.ch/sanu-mohan-missing-case-crime-branch-may-take-over-probe/ Thu, 15 Apr 2021 04:09:27 +0000 https://malayalees.ch/?p=42918 മുട്ടാർ പുഴയില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യത. ഇതിന് മുന്നോടിയായി കേസിന്‍റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. കേസന്വേഷണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുളള ആലോചന.

പെണ്‍കുട്ടിയുടെ പിതാവ് സനുമോഹന്‍റെ തിരോധാനത്തെ കുറിച്ചും ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു. പത്ത് ദിവസത്തിലേറെയായി തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും സനുമോഹനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സനുമോഹന്‍ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ മാർച്ച് 21നാണ് സനുമോഹനെയും മകളെയും കാണാതാവുന്നത്. കുട്ടിയുടെ മൃതദേഹം പിറ്റേ ദിവസം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. അന്ന് പുലർച്ചെ സനുമോഹൻ സഞ്ചരിച്ചിരുന്ന വാഹനം വാളയാർ അതിർത്തി കടന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.

അതേസമയം, സനുമോഹന്‍ താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പോലീസിന്‍റെ പരിശോധന ഇന്നും തുടരും. ഫ്ലാറ്റിന്‍റെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന സനുമോഹന് സാമ്പത്തിക ബാധ്യതകളുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പുനെയിൽ ബിസിനസുകാരനായിരുന്ന സമയത്തും ഇയാള്‍ക്ക് വലിയ കടബാധ്യതയുണ്ടായിരുന്നതായി ചില സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു. സനുമോഹന്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലടക്കം പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

]]>