Crime – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Apr 2023 04:49:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Crime – malayalees.ch https://malayalees.ch 32 32 ബിവറേജസിൽ നിന്ന് വൻ തോതിൽ മദ്യം വാങ്ങി സൂക്ഷിക്കും, ഡ്രൈ ഡേയിൽ വിലക്കൂട്ടി വിൽക്കും; ശ്രീകാര്യം സ്വദേശി പിടിയിൽ https://malayalees.ch/liquor-sale-on-dry-day-youth-arrested/ Sat, 08 Apr 2023 04:49:19 +0000 https://malayalees.ch/?p=79266 ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം അവധി ദിവസങ്ങളിൽ അത് ഉയർന്ന വിലയ്ക്ക് വില്ക്കുന്നയാൾ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വികാസ് നഗറിൽ രതീഷിനെയാണ് (38) ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. ( liquor Sale on dry day youth arrested ).

ബിവറേജസ് ഷോപ്പുകൾ അവധിയാകുന്ന ദിവസങ്ങളിൽ സ്കൂട്ടറിൽ ശ്രീകാര്യത്തും പരിസരപ്രദേശങ്ങളിലും കറങ്ങി നടന്ന് മദ്യം വിൽക്കുന്നയാളാണ് ഇയാൾ. ഉത്സവ സീസൺ കൂടിയായതോടെ വൻതോതിൽ മദ്യം ശേഖരിച്ചു വില്പന നടത്തിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇയാളിൽ നിന്ന് 18 കുപ്പി വിദേശ മദ്യവും പണവും കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

അനധികൃത മദ്യ വില്പനയറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇയാൾ സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ 18 കുപ്പി വിദേശ മദ്യവും പണവും ഉൾപ്പടെയാണ് രതീഷിനെ പൊലീസ് പിടികൂടിയത്.

]]>
ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരന് കുത്തേറ്റു https://malayalees.ch/policeman-was-stabbed-kozhikode-vadakara/ Tue, 07 Feb 2023 04:14:41 +0000 https://malayalees.ch/?p=75759 കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്.

എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.

]]>
എറണാകുളത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി https://malayalees.ch/ernakulam-lady-stabbed/ Tue, 24 Jan 2023 13:23:48 +0000 https://malayalees.ch/?p=74969 എറണാകുളം രവിപുരത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി. രവിപുരത്തെ റേയ്‌സ് ട്രാവൽസ് ബ്യൂറോയിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമണത്തിന് ഇരയായത്.പ്രതി പള്ളുരുത്തി സ്വദേശി ജോളിൻ ജെയിംസ് ആണ് പൊലീസ് പിടിയിലായത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.വിസയ്ക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് പ്രതി ജോളിൻ ജെയിംസും, രവിപുരത്തെ റെയ്‌സ് ട്രാവൽ ബ്യൂറോ ഉടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ട്രാവൽസ് ഉടമയെ തെരഞ്ഞെത്തിയ ജോളിൻ സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരി സൂര്യയെ കഴുത്തിന് കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതി തൊട്ടടുത്ത ഹോട്ടലിലേക്ക് ഓടിക്കയറി

ട്രാവൽസ് ഉടമയെ കിട്ടാത്തതിനാലാണ് യുവതിയെ ആക്രമിച്ചതെന്ന് ജോളിൻ ഓടിക്കൂടിയവരോട് പറഞ്ഞു. തൊട്ടടുത്ത തേവര സ്റ്റേഷനിലെ പൊലീസുകാർ സ്ഥലത്തെത്തി യുവതിയെ ജനറൽ ആശുപത്രിയിലേക്കും, തുടർന്ന് മെഡിക്കൽ സെന്റർ ആശുപത്രിയിലേക്കും മാറ്റി. പ്രതി ജോളിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റ തൊടുപുഴ സ്വദേശിനി സൂര്യയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

]]>
മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം https://malayalees.ch/attack-sabarimala-pilgrims-alappuzha/ Thu, 05 Jan 2023 05:05:07 +0000 https://malayalees.ch/?p=73985 ആലപ്പുഴ കളർക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലാണ് അടിച്ച് തകർത്തത്. കളർകോട് ഭക്ഷണം കഴിക്കാൻ നിർത്തിയതിനിടയിലായിരുന്നു സംഭവം നടന്നത്.

അയ്യപ്പ സംഘത്തിലെ ഒരു പെൺകുട്ടി കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു. ഇവർ ബൈക്കിൽ ചാരി നിന്നത് ബൈക്ക് ഉടമ ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണം. പെൺകുട്ടിയെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിൽ കുട്ടിയുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കൈകോടാലി ഉപയോഗിച്ചാണ് വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തത്.

]]>
ഭാ​ര്യയുടെ ​പി​താ​വി​നെ കു​ത്തി​ക്കൊല്ലാൻ ശ്ര​മി​ച്ച യുവാവിനെ പൊലീസ് പിടികൂടി https://malayalees.ch/young-man-attacked-his-wifes-father/ Tue, 03 Jan 2023 04:09:01 +0000 https://malayalees.ch/?p=73806 ഭാ​ര്യയുടെ ​പി​താ​വി​നെ കു​ത്തി​ക്കൊല്ലാൻ ശ്ര​മി​ച്ച കേസിൽ യുവാവ് പിടിയിലായി. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു​കോ​ണം വി​നീ​ത് ഭ​വ​നിൽ വി​പിൻ (27) പാ​രി​പ്പ​ള്ളി പൊ​ലീ​സിന്റെ പിടിയിലായി. മ​ദ്യ​പാ​നി​യും ല​ഹ​രി​ക്ക് അ​ടി​മ​യു​മായ പ്ര​തി, ഭാ​ര്യ​യു​മാ​യി വ​ഴക്കുണ്ടാക്കുക പതിവായിരുന്നു. 

ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ എ​ഴി​പ്പു​റ​ത്തു​ള്ള വീ​ട്ടിൽ പി​താ​വി​നോ​ടൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു യു​വ​തി. ക​ഴി​ഞ്ഞ മാ​സം 22ന് മ​ദ്യ​ല​ഹ​രി​യിൽ വീ​ട്ടി​ലെ​ത്തി​യ പ്ര​തി ഭാ​ര്യ​യെ ത​ന്നോ​ടൊ​പ്പം അ​യയ്ക്കണമെന്ന് ആ​വശ്യപ്പെട്ട് ബ​ഹ​ളം ഉ​ണ്ടാ​ക്കി. ഭാ​ര്യാപി​താ​വ് പ്ര​സാ​ദ് അത് അനുവദിച്ചില്ല.

ഈ വി​രോ​ധ​ത്തിൽ പ്ര​തി കൈയിൽ ക​രു​തി​യി​രു​ന്ന മാ​ര​കാ​യു​ധം ഉപയോഗിച്ച് പ്രസാദിനെ കു​ത്തി പ​രി​ക്കേൽ​പ്പി​ച്ചതായും ക​ഴു​ത്തിൽ കു​ത്തി ​കൊ​ല​പ്പെ​ടു​ത്താൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ഴി​ഞ്ഞു​മാ​റി​യ​തിനാൽ വ​ല​തു ​കൈ​ക്ക് കു​ത്തേറ്റതായും പൊലീസ് പറഞ്ഞു. പാ​രി​പ്പ​ള്ളി പൊ​ലീ​സ് സ​ബ്ബ് ഇൻ​സ്‌​പെ​ക്​ടർ​മാ​രാ​യ സു​രേ​ഷ് കു​മാർ, സാ​ബു​ലാൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

]]>
ബൈക്കിന്‍റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു https://malayalees.ch/man-stabbed-to-death-in-wayanad-meppadi/ Mon, 02 Jan 2023 04:15:53 +0000 https://malayalees.ch/?p=73755 വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്.ഇന്നലെ രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബൈക്കിൻ്റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി പ്രദേശത്തെ ഒരു കടയുടെ മുന്നിൽ വച്ചാണ് തർക്കമുണ്ടായത്. ഇവിടെനിന്ന് പോകാൻ പ്രതിയായ രൂപേഷ് ആവശ്യപ്പെട്ടു. തുടർന്ന് ഇവർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ രൂപേഷ് അരയിൽ സൂക്ഷിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു.

]]>
പകൽ സമയത്ത് കാറിൽ സഞ്ചരിച്ച് സ്ഥലങ്ങൾ മനസിലാക്കും, പുലർച്ച വീടുകളിലെത്തി മലഞ്ചരക്ക് കടത്തും; ദമ്പതികൾ അറസ്റ്റിൽ https://malayalees.ch/robbery-kozhikode-couple-arrested/ Fri, 23 Dec 2022 09:16:27 +0000 https://malayalees.ch/?p=73302 മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്. മോഷണത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവർ മോഷണം നടത്തിയിരുന്നത്. 

കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്തിയിരുന്നു. ദമ്പതികൾ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കി.

അരീക്കോട് പൊലീസ് സ്റ്റേഷനിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ ദമ്പതികൾ ഇരുവേറ്റിയിലെ ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ പിടിയിലായത്. റബ്ബർ ഷീറ്റ്, നാളികേരം, അടയ്ക്ക എന്നിവ ഉൾപ്പെടെയുള്ളവയായിരുന്നു ദമ്പതികൾ മോഷണം നടത്തിയിരുന്നത്. പകൽസമയങ്ങളിൽ വിവിധ ഇടങ്ങളിൽ കാറിൽ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തും. തുടർന്ന് പുലർച്ച വീടുകളിലും തോട്ടങ്ങളിലും എത്തി മലഞ്ചരക്ക് കാറിൽ കയറ്റി കൊണ്ട് പോകുന്നതായിരുന്നു ഇവരുടെ മോഷണ രീതി.

]]>
എറണാകുളത്ത് 88 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ https://malayalees.ch/migrant-worker-arrested-with-heroin-ernakulam/ Fri, 23 Dec 2022 04:18:19 +0000 https://malayalees.ch/?p=73276 എറണാകുളം കുന്നത്ത് നാട്ടിൽ ഹെറോയിൻ വേട്ട. 88 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ബഹാദുർ ഇസ്ലാംമിനെയാണ് പൊലീസ് പിടികൂടിയത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചിരങ്ങര ഭാഗത്ത് നിന്നുമാണ് ഇയാൾ പിടിയിലാവുന്നത്. 

കഴിഞ്ഞ ദിവസം 8 ലക്ഷം രൂപയുടെ ഹെറോയിനുമായി 5 മലയാളികൾ നവിമുംബൈയിൽ പൊലിസിൻ്റെ പിടിയിലായിരുന്നു. കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖി, കണ്ണൂർ സ്വദേശികളായ നസീർ മൂസ, മുഹമ്മദ് അക്രം, അമൻ മഹ്മൂദ്, കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്മണ്യം എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ വിശദമായ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നവിമുംബൈ എപിഎംസി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. 8.27 ലക്ഷം രൂപ വിലവരുന്ന 84 ഗ്രാം ഹെറോയിനാണ് ഇവരിൽനിന്നും പിടികൂടിയത്.

]]>
എയർഫോഴ്സ് ജീവനക്കാർ വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു; സി.ഐ യഹിയ ഖാൻ ആശുപത്രിയിൽ https://malayalees.ch/vigilance-ci-beaten-by-air-force-personnel/ Tue, 20 Dec 2022 06:00:44 +0000 https://malayalees.ch/?p=73115 തിരുവനന്തപുരത്ത്‌ എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം തേക്കടയിലാണ് സംഭവം. വിജിലൻസ് സി.ഐ യഹിയ ഖാനാണ് മർദ്ദനമേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. 

എയർ ഫോഴ്സ് ജീവനക്കാരന്റെ വിവാഹ വാർഷിക പാർട്ടിക്കെത്തിയവർ സി.ഐയുടെ വീടിന്റെ ഗേറ്റിനു കുറുകെ വാഹനമിട്ടതാണ് തർക്കത്തിന്റെ തുടക്കം.
ഇത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളുമാണ് വിജിലൻസ് സി.ഐ യഹിയ ഖാനെ മർദ്ദിച്ചത്.

സി.ഐ കന്യാകുളങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 15 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിൽ 5 പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

]]>
ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിൽ; നാമക്കൽ സ്വദേശി മണിവേൽ അറസ്റ്റിൽ https://malayalees.ch/gas-tanker-overturned-driver-drunk-arrest/ Wed, 14 Dec 2022 07:10:54 +0000 https://malayalees.ch/?p=72819 കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ ലോറി ഡ്രൈവർ നാമക്കൽ സ്വദേശി മണിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് ടാങ്കർ മറിഞ്ഞ സ്ഥലത്ത് ഫയർഫോഴ്സ് സംഘം ക്യാമ്പ് ചെയ്യുകയാണ്. 

മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ വാതക ചോർച്ചയില്ലെന്നാണ് ലഭ്യമായ വിവരം. പിലാത്തറ ഏഴിലോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഗ്യാസ് റീഫിൽ ചെയ്ത് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

]]>