Cricket – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 07:39:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cricket – malayalees.ch https://malayalees.ch 32 32 ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍ https://malayalees.ch/india-south-africa-test-match-from-today/ Tue, 26 Dec 2023 07:39:03 +0000 https://malayalees.ch/?p=93516 ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കൻ മണ്ണിലെ മോശം റെക്കോർഡ് തിരുത്താനാകും ടീം ഇന്ത്യ ശ്രമിക്കുക.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് തോൽവിക്ക് ശേഷം രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പൻ താരങ്ങൾ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. സീനിയർ താരങ്ങളുടെ തിരിച്ചുവരവ് ടീമിന് കരുത്ത് പകരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ എട്ട് ടെസ്റ്റ് പര്യടനങ്ങളാണ് ടീം ഇന്ത്യ കളിച്ചിട്ടുള്ളത്. ഏഴിലും ഇന്ത്യ തോറ്റു.

മൊഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എം.എസ് ധോണി, വിരാട് കോലി തുടങ്ങിയ താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിലും പരമ്പര നേടാൻ കഴിഞ്ഞിട്ടില്ല. 31 വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് രോഹിതും സംഘവും. അതേസമയം മഴ വില്ലനാകുമോയെന്ന സംശയവും ഉയരുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

]]>
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്; വീണ്ടും മഴ വില്ലനാകുമോ? https://malayalees.ch/south-africa-vs-india-weather-forecast-for-2nd-t20/ Tue, 12 Dec 2023 04:36:37 +0000 https://malayalees.ch/?p=92709 ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് മത്സരം ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും അതിനുശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ ഇത്തവണ അയച്ചിരിക്കുന്നത്

ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം 4-1 ന് വിജയിച്ചിരുന്നു. ടി20 ലോകകപ്പ് അടുത്തിരിക്കെ തുടര്‍ച്ചയായ രണ്ടാം പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവനിര ഇറങ്ങുന്നത്.

ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

]]>
വിജയ് ഹസാരെ ട്രോഫി; രാജസ്ഥാനോട് നാണംകെട്ട തോൽവി, സെമി കാണാതെ കേരളം പുറത്ത് https://malayalees.ch/vijay-hazare-trophy-rajasthan-beats-kerala-by-200-runs/ Mon, 11 Dec 2023 11:41:06 +0000 https://malayalees.ch/?p=92685 വിജയ് ഹസാരെ ട്രോഫിയിൽ സെമി കാണാതെ കേരളം പുറത്ത്. ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ നാണംകെട്ട തോൽവി. സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തെ രാജസ്ഥാൻ 200 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 67 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി വിളി ലഭിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവത്തിലാണ് കേരളം നിർണായകമായ ക്വാർട്ടർ മത്സരത്തിനിറങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മഹിപാൽ ലോംറോർ സെഞ്ച്വറി നേടി. താരം 114 പന്തിൽ 122 റൺസുമായി പുറത്താകാതെ നിന്നു. 66 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുനാൽ സിംഗ് റാത്തോഡ് മികച്ച പിന്തുണ നൽകി. കേരളത്തിനായി അഖിൻ സത്താർ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ കേരള നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 39 പന്തിൽ 28 റൺസെടുത്ത സച്ചിൻ ബേബിയാണ് ടോപ് സ്കോറർ. രോഹൻ കുന്നുമ്മൽ 11 റൺസെടുത്തു. അനികേത് ചൗധരിയുടെയും അറഫാത്ത് ഖാന്‍റെയും ബൗളിങ്ങാണ് കേരളത്തെ തരിപ്പണമാക്കിയത്. അനികേത് നാലും, ഖാൻ മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് എടുത്തപ്പോൾ റിട്ടേര്‍ഡ് ഹര്‍ട്ടായ വിഷ്ണു വിനോദ് ബാറ്റ് ചെയ്യാന്‍ പിന്നീട് ഇറങ്ങിയില്ല.

]]>
റഫറിയെ വിമർശിച്ചു; ബ്ലാസ്റ്റേഴ്സ് പരിശീലകന് വീണ്ടും വിലക്ക് https://malayalees.ch/ivan-vukomanovics-suspension/ Mon, 11 Dec 2023 11:37:21 +0000 https://malayalees.ch/?p=92682 കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് വീണ്ടും വിലക്ക്. ഒരു മത്സര വിലക്കും 50,000 രൂപ പിഴയുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി ചുമത്തിയത്. റഫറിയെ വിമർശിച്ചതിനാണ് ഇപ്പോഴത്തെ അച്ചടക്ക നടപടി. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷമാണ് ഇവാൻ റഫറിമാർക്കെതിരെ വിമർശനം ഉന്നയിച്ചത്.

ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ടു പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. വിലക്ക് മൂലം അദ്ദേഹത്തിന് ടച്ച് ലൈനിൽ നിൽക്കാനോ പത്രസമ്മേളനം നടത്താനോ കഴിയില്ല.

ഇവാൻറെ അഭാവത്തിൽ നാളെ നടക്കുന്ന പത്രസമ്മേളനത്തിൽ അസിസ്റ്റൻറ് പരിശീലകൻ ഫ്രാങ്ക് പങ്കെടുക്കുമെന്ന് ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരെ വിവാദമായ വാക്ക് ഔട്ട് നടത്തിയ ഇവാന് പത്തു മത്സരങ്ങളോളം വിലക്ക് കിട്ടിയിരുന്നു.

]]>
വിജയ് ഹസാരെ ട്രോഫി; മഹാരാഷ്ട്രയെ തകർത്ത് കേരളം ക്വർട്ടറിൽ https://malayalees.ch/vijay-hazare-trophy-kerala-beat-maharashtra-by-153-runs/ Sat, 09 Dec 2023 11:53:14 +0000 https://malayalees.ch/?p=92607 ജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ മഹാരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം ക്വാർട്ടറിൽ. 153 റൺസിന്റെ കൂറ്റൻ ജയവുമായാണ് കേരളം ക്വർട്ടറിലേക്ക് കടന്നത്. 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്‌ട്രയെ 37.4 ഓവറിൽ 230 റൺസിൽ ഓൾഔട്ടാക്കി. ബാറ്റിങ്ങിൽ കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുന്മേലിന്റെയും തകർപ്പൻ സെഞ്ചുറികൾ കേരള ഇന്നിം​ഗ്സിന് മികവേറിയപ്പോൾ ബൗളിങിൽ ശ്രേയാസ് ഗോപാൽ, വൈശാഖ് ചന്ദ്രൻ എന്നിവരുടെ സ്പിൻ വലയം തുണയായി.

ശ്രേയസ് ​ഗോപാൽ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈശാഖ് ചന്ദ്രൻ മൂന്നു വിക്കറ്റുകൾ വീഴത്തി മഹാരാഷ്ട്രയെ വരിഞ്ഞുമുറുക്കി. ബേസിൽ തമ്പിയും അഖിൻ സത്താറും ഓരോ വിക്കറ്റുകൾ വീതവും നേടി. കേരളത്തിനെതിരെ തുടക്കത്തിൽ മികച്ച ബാറ്റിങായിരുന്നു മഹാരാഷ്ട്ര പുറത്തെടുത്തത്. ഓം ദത്താത്രേയ ഭോസാലെ-കൗശൽ തമ്പി എന്നിവരുടെ സഖ്യം ആദ്യം വിക്കറ്റിൽ 139 റൺസ് അടിച്ചുകൂട്ടിയത്. 21-ാം ഓവറിൽ നേരിട്ടുള്ള ത്രോയിൽ കൗശലിനെ (52 പന്തിൽ 50) മടക്കി ശ്രേയാസ് ഗോപാൽ കളിയുടെ ​ഗതി മാറ്റി. തൊട്ടടുത്ത ഓവറിൽ ഓം ഭോസലയെ (71 പന്തിൽ 78)യും ശ്രേയാസ് ഗോപാൽ വീഴ്ത്തി.

ക്യാപ്റ്റൻ കേദാർ ജാദവ് മുതൽ പിന്നീട് വന്നവർക്കാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 20.1 ഓവറിൽ 139-0 എന്ന നിലയിലായിരുന്ന മഹാരാഷ്ട്ര ഇതോടെ 30.3 ഓവറിൽ 198-6 എന്ന നിലയിൽ കേരളത്തിന്റെ ബൗളിങ് നിര പിടിച്ചിട്ടു. 37.4 ഓവറിൽ 230 റൺസിൽ മഹാരാഷ്ട്ര കീഴടങ്ങി.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റിന് 383 റൺസ് എടുത്ത് കൂറ്റൻ വിജയലക്ഷ്യമാണ് മഹാരാഷ്ട്രയ്ക്ക് നൽകിയത്. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിൻറെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. 2009ൽ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുൻ റെക്കോർഡ്. കൃഷ്ണ പ്രസാദ് 144ഉം രോഹൻ 120 റൺസെടുത്തു. ആദ്യ വിക്കറ്റിൽ ഇരുവരും 218 റൺസ് കൂട്ടിച്ചേർത്തു. സഞ്ജു സാംസൺ 29, വിഷ്ണു വിനോദ് 23 പന്തിൽ 43 എന്നിവരും നിർണായക സംഭാവനകൾ നൽകി.

]]>
‘ടീമിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം’; സഞ്ജുവിന്റെ തിരിച്ചുവരവിൽ എ.ബി ഡിവില്ലിയേഴ്സ് https://malayalees.ch/ab-de-villiers-reacts-to-sanju-samsons-return-to-team-india/ Sat, 02 Dec 2023 08:39:32 +0000 https://malayalees.ch/?p=92205 ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുകയാണ് മലയാളി താരം സഞ്ജു സാംസൺ. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ശുഭ്മാൻ ഗിൽ എന്നിവർക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ ടീമിനെ കെ.എൽ രാഹുലായിരിക്കും നയിക്കുക.

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ തുടർച്ചയായി അവഗണിച്ചതിന് സെലക്ടർ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലും താരത്തെ അവഗണിച്ചതോടെ ആരാധക രോഷം അണപൊട്ടി. എന്തായാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിൽ എല്ലാ കണ്ണുകളും സാംസണിലാണ്.

അതിനിടെ സഞ്ജുവിന്റെ തിരിച്ചുവരവിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് രംഗത്തെത്തി. തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സഞ്ജുവിനെ ടീമിൽ കാണുന്നത് വളരെ സന്തോഷകരമാണ്. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ അദ്ദേഹം ആസ്വദിക്കും. തലയുയർത്തി ബാറ്റ് ചെയ്യുന്ന താരമാണ് സഞ്ജു. വിക്കറ്റുകൾക്ക് കുറച്ച് ബൗൺസും ചലനവുമുണ്ട്, എല്ലാ ബാറ്ററുകളും പരീക്ഷിക്കപ്പെടും’- എബിഡി പറഞ്ഞു.

‘ഈ വിക്കറ്റിൽ സഞ്ജുവിനെപ്പോലൊരാൾ നന്നായി ബാറ്റ് ചെയ്യുമെന്ന് ഞാൻ കരുതുന്നു. കൂടാതെ വിക്കറ്റിന് പിന്നിൽ ഒരു മികച്ച കീപ്പർ കൂടിയാണ് അദ്ദേഹം’- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

]]>
ചരിത്രമെഴുതി ഉ​ഗാണ്ട; ടി20 ലോകകപ്പിലേക്ക് ​യോ​ഗ്യത നേടി; സിംബാബ്‌വെ പുറത്ത് https://malayalees.ch/uganda-qualify-for-2024-t20-world-cup/ Thu, 30 Nov 2023 11:31:27 +0000 https://malayalees.ch/?p=92082 ഐസിസി 2024 ടി20 ലോകകപ്പിലേക്ക് യോ​ഗ്യത നേടി ഉ​ഗാണ്ട. ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഉഗാണ്ട മാറി. ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു മത്സരങ്ങൾ ജയിച്ചാണ് ലോകകപ്പിലേക്ക് ഉ​ഗാണ്ടയുടെ പ്രവേശനം. ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ആദ്യമായാണ് ഉ​ഗാണ്ടൻ‌ ക്രിക്കറ്റ് ടീം മത്സരിക്കാനെത്തുന്നത്.

2024-ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്.‌ റുവാണ്ടയായിരുന്നു ഉ​ഗാണ്ടയുടെ എതിരാളികൾ. ഒമ്പത് വിക്കറ്റുകൾക്കാണ് ഉ​ഗാണ്ട റുവാണ്ടയ്ക്കെതിരെ വിജയം കൈവരിച്ചത്. 65 റൺസിന് റുവാണ്ടയെ ഓൾഔട്ടാക്കി ഒമ്പതു ഓവറുകൾ തികയുന്നതി‍ന് മുന്നേ ഒരു വിക്കറ്റ് നഷട്ത്തിൽ വിജയത്തിലേക്ക് ഉ​ഗാണ്ട എത്തി.

അതേസമയം സിംബാബ്‌വെയ്ക്ക് ഈ ലോകകപ്പിലും യോ​ഗ്യത നേടാൻ കഴിഞ്ഞില്ല. നമീബിയയോടും ഉഗാണ്ടയുടെയും തോൽവിയാണ് ഏറ്റുവാങ്ങിയ സിംബാബ്‌വെയ്ക്ക് ലോകകപ്പ് നഷ്ടമാകാൻ കാരണമായത്.

]]>
പരിശീലകനാകാനില്ലെന്ന് നെഹ്‌റ; ദ്രാവിഡിന് മുന്നിൽ പുതിയ കരാറുമായി ബിസിസിഐ https://malayalees.ch/rohit-agarkar-want-dravids-contract-extended/ Wed, 29 Nov 2023 10:07:06 +0000 https://malayalees.ch/?p=92014
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ പരിശീലകൻ ആരായിരിക്കും? രാഹുൽ ദ്രാവിഡ് തുടരുമോ? അതോ ബിസിസിഐക്ക് വിവിഎസ് ലക്ഷ്മണനെ തന്നെ ആശ്രയിക്കേണ്ടി വരുമോ? ഇവയ്‌ക്കൊന്നും ഇപ്പോൾ കൃത്യമായ ഉത്തരമില്ല എന്നതാണ് വാസ്തവം. എന്നാൽ ടി20 ലോകകപ്പ് അടുത്തിരിക്കെ ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള കടുത്ത പരിശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്.

2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിനെ അലട്ടുന്ന ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയത്. ഹെഡ് കോച്ച് ദ്രാവിഡിനും അദ്ദേഹത്തിന്റെ മുഴുവൻ സപ്പോർട്ട് സ്റ്റാഫിനും – ബാറ്റിംഗ് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവർക്ക് ലോകകപ്പ് വരെ കരാറുണ്ടായിരുന്നുള്ളു. പുരുഷ ടീമിന് നിലവിൽ മുഴുവൻ സമയ കോച്ചിംഗ് സ്റ്റാഫ് ഇല്ല എന്നാണ് ഇതിനർത്ഥം.

ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള എൻസിഎ സ്റ്റാഫാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് ചുക്കാൻ പിടിക്കുന്നത്. ESPNCricinfo, The Indian Express എന്നിവയിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബിസിസിഐ ദ്രാവിഡുമായുള്ള കരാർ കാലാവധി നീട്ടിനൽകിയിട്ടുണ്ട്. രണ്ട് വർഷത്തെ കരാർ ദ്രാവിഡിന് നൽകാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്‌. ഓഫർ ദ്രാവിഡ് സ്വീകരിച്ചാൽ അദ്ദേഹത്തിന്റെ സപ്പോർട്ട് സ്റ്റാഫിനെയും നിലനിർത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിലെത്തിക്കാൻ ദ്രാവിഡിന് കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ബിസിസിഐ അദ്ദേഹത്തെ വിശ്വസിക്കുന്നതും അടുത്ത ടി20 ലോകകപ്പിൽ ദ്രാവിഡ് തന്നെ ടീമിനെ പരിശീലിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതും. എന്നാൽ ദ്രാവിഡ് ഇതുവരെ വ്യക്തത വരുത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കൂടാതെ ദ്രാവിഡ് ചില ഐപിഎൽ ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്.

ബിസിസിഐയുടെ ഓഫർ നെഹ്‌റ നിരസിച്ചു: മുൻ പേസർ ആശിഷ് നെഹ്‌റയോട് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഓഫർ നെഹ്‌റ നിരസിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഇതേത്തുടർന്നാണ് ടി20 ലോകകപ്പ് വരെയെങ്കിലും രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായി തുടരണമെന്ന തീരുമാനത്തിലേക്ക് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്ടർ അജിത് അഗാർക്കറും എത്തിയത്. ഐപിഎൽ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസിന്റെ നിലവിലെ മുഖ്യ പരിശീലകനാണ് നെഹ്‌റ.

]]>
കോലിയല്ല, ഇത്തവണ രാഹുല്‍; പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ്ങെന്ന് ഗംഭീര്‍ https://malayalees.ch/gautam-gambhir-unhappy-with-rahuls-batting/ Thu, 23 Nov 2023 04:30:05 +0000 https://malayalees.ch/?p=91553 ലോകകപ്പിലെ ഓസീസിനെതിരായ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ് ആണെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. മധ്യ ഓവറുകളിൽ കൂടുതൽ റിസ്‌ക് എടുക്കുന്ന ഒരാളെ ഉപയോഗിച്ച് കൂടുതൽ ബൗണ്ടറികൾ അടിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് മുൻ മുൻ ബാറ്ററായ ഗംഭീർ സ്‍പോർട്സ്കീഡയോട് പറഞ്ഞു.കെഎല്‍ രാഹുലിന് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാമായിരുന്നു. അതുകൊണ്ടു എന്തു നഷ്ടമാണ് സംഭവിക്കുക?ഒരു ബൗണ്ടറി പോലുമില്ലാതെ 97 ബോളുകള്‍ മധ്യ ഓവറുകളില്‍ ഇന്ത്യ കളിക്കുകയും ചെയ്തിരുന്നു. ബൗണ്ടറികള്‍ കുറവായിരുന്നെങ്കിലും 63 ബോളില്‍ 54 റണ്‍സ് കോലി നേടിയിരുന്നു.

അദ്ദേഹം പുറത്തായ ശേഷം ഇന്ത്യന്‍ സ്‌കോറിങിനു വീണ്ടും വേഗത കുറയുകയായിരുന്നു. ഇതു 1990കളല്ല, 240 റണ്‍സെന്നത് ഇപ്പോള്‍ നല്ല സ്‌കോറല്ല. 300 പ്ലസ് ടോട്ടലുകളാണ് ആവശ്യം. ഇന്ത്യ വേണ്ടത്ര ധൈര്യം ഫൈനലില്‍ കാണിച്ചില്ലെന്നും ഗംഭീര്‍ വിമര്‍ശിച്ചു.ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ ടോപ്‌സ്‌കോററായത് 66 റണ്‍സെടുത്ത രാഹുലായിരുന്നു. പക്ഷെ 107 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു നേടാനായത് ഒരേയൊരു ഫോര്‍ മാത്രമാണ്.

ഇതൊരു ഇരുതല മൂർച്ചയുള്ള വാളാണ്, ഏറ്റവുമധികം ധൈര്യശാലികളായ ടീമായിരിക്കും ഫൈനലില്‍ വിജയിക്കുകയെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഒരു ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ സമയം ആവശ്യമാണെന്നത് എനിക്കു മനസ്സിലാവും. പക്ഷെ 11 ഓവര്‍ മുതല്‍ 40 ഓവര്‍ വരെയെന്നത് വളരെ വലിയ സമയമാണ്. ആരെങ്കിലുമൊരാള്‍ അഗ്രസീവായി ബാറ്റ് ചെയ്യുകയെന്ന റിസ്‌ക്ക് എടുക്കേണ്ടതായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

]]>
ഡേവിഡ് മില്ലറിൻ്റെ ഒറ്റയാൾ പോര്; ഓസ്ട്രേലിയൻ ബൗളർമാർ തീതുപ്പിയപ്പോൾ പ്രോട്ടീസ് 212ന് ഓൾ ഔട്ട് https://malayalees.ch/south-africa-innings-australia-cricket-world-cup-semifinal/ Fri, 17 Nov 2023 04:20:00 +0000 https://malayalees.ch/?p=91207 ലോകകപ്പിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് 213 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 211 റൺസിന് ഓൾ ഔട്ടായി.101 റൺസ് നേടി ചെറുത്തുനിന്ന ഡേവിഡ് മില്ലറാണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമേല്പിക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയ നടത്തിയത്.

കൃത്യതയാർന്ന ബൗളിംഗും തകർപ്പൻ ഫീൽഡും ഒപ്പം പിച്ചിലെ അസിസ്റ്റും ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക വിയർത്തു. ആദ്യ ഓവറിൽ തന്നെ റണ്ണൊന്നുമെടുക്കതെ ടെംബ ബാവുമ മടങ്ങി. ഒരിഞ്ച് പഴുതുനൽകാതെയുള്ള ഓസീസ് ഫീൽഡിംഗും ബൗളിംഗും ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക ഏറെ ബുദ്ധിമുട്ടി. ഡോട്ട് ബോൾ സമ്മർദ്ദം മറികടക്കാൻ കൂറ്റൻ ഷോട്ടിനു ശ്രമിച്ച ഡികോക്ക് (3) ആറാം ഓവറിൽ മടങ്ങി. ആദ്യ പത്തോവറിൽ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് വെറും 18 റൺസ്.

ആദ്യ സ്പെല്ലിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ചേർന്ന് തുടരെ 13 ഓവറാണ് എറിഞ്ഞത്. ബാവുമ, ഡികോക്ക് എന്നിവർക്കൊപ്പം എയ്ഡൻ മാർക്രം (10), വാൻ ഡെർ ഡസ്സൻ (6) എന്നിവരും ഈ സ്പെല്ലിൽ കൂടാരം കയറി. എട്ട് ഓവർ തുടരെ എറിഞ്ഞാണ് കമ്മിൻസ് ഹേസൽവുഡിനു വിശ്രമം നൽകിയത്. സ്റ്റാർക്കിനും ഹേസൽവുഡിനും പകരം സാമ്പയും കമ്മിൻസും എത്തിയതോടെ ദക്ഷിണാഫ്രിക്ക ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. 12 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ ഒരുമിച്ച മില്ലറും ക്ലാസനും ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. സാമ്പയെ കടന്നാക്രമിച്ച ഇരുവരും 95 റൺസിൻ്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയത്. ഒടുവിൽ ട്രാവിസ് ഹെഡിൻ്റെ ഒരോവർ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഓവറിൽ ക്ലാസനും (47) മാർക്കോ യാൻസനും പുറത്ത്.

ഇതിനിടെ 70 പന്തിൽ ഫിഫ്റ്റി തികച്ച മില്ലർ ഒരു ഒറ്റയാൾ പോരാട്ടത്തിലായിരുന്നു. ജെറാൾഡ് കോർട്ട്സിയുമൊത്ത് (19) ഏഴാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്ത താരം 48ആം ഓവറിൽ കമ്മിൻസിനെ ഗ്യാലറിയിലെത്തിച്ച് 115 പന്തിൽ മൂന്നക്കം തികച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക 200ഉം പിന്നിട്ടു. അടുത്ത പന്തിൽ മില്ലർ മടങ്ങുകയും ചെയ്തു. 8 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു മില്ലറിൻ്റെ തകർപ്പൻ ഇന്നിംഗ്സ്. അവസാന ഓവറിലെ നാലാം പന്തിൽ റബാഡ (10) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക ഓൾ ഔട്ട്.

]]>