cricket world cup – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Nov 2023 04:55:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cricket world cup – malayalees.ch https://malayalees.ch 32 32 ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയക്ക് നിർണായക മത്സരം; എതിരാളികൾ അഫ്ഗാനിസ്താൻ https://malayalees.ch/cricket-world-cup-australia-afghanistan/ Tue, 07 Nov 2023 04:55:20 +0000 https://malayalees.ch/?p=90695 ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഇന്ന് നിർണായക മത്സരം. ഇന്ന് അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയിൽ പ്രവേശിച്ച ടീമുകൾ. (world cup australia afghanistan)

ഏറ്റവുമധികം ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയ കടലാസിൽ അഫ്ഗാനിസ്താന് എതിരാളികളേയല്ല. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തിൽ നിന്ന് പൂർവാധികം ശക്തിയോടെ തിരികെവന്ന ഓസീസ് തുടരെ അഞ്ച് മത്സരങ്ങൾ വിജയിച്ചുകഴിഞ്ഞു. ബിസിനസ് എൻഡിൽ പതിവുപോലെ തകർത്ത് കളിക്കുന്ന ഓസ്ട്രേലിയ അതേ പാതയിലാണ് മുന്നോട്ടുപോകുന്നത്. ടോപ്പ് ഓർഡറിൽ ഡേവിഡ് വാർണർ കാഴ്ചവെക്കുന്ന സ്ഥിരത ഓസീസ് പടയോട്ടത്തെ സഹായിക്കുന്നുണ്ട്. ടോപ്പ് ഓർഡറിൽ ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവരും ഫോമിലാണ്. മധ്യനിരയിൽ മാർനസ് ലബുഷെയ്നും ഗ്ലെൻ മാക്സ്‌വലും തകർപ്പൻ പ്രകടനങ്ങൾ നടത്തുന്നു. സ്റ്റീവ് സ്മിത്ത് മാത്രമാണ് ഇതുവരെ ഒരു വലിയ ഇന്നിംഗ്സ് കളിക്കാത്തത്. ബൗളർമാരിൽ ആദം സാമ്പ അസാമാന്യ പ്രകടനങ്ങൾ തുടരുമ്പോൾ പേസർമാർ സാമ്പയ്ക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.

മറുവശത്ത് ഒരു സ്വപ്ന യാത്രയിലാണ് അഫ്ഗാനിസ്താൻ. ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ മുൻ ചാമ്പ്യന്മാരെ വീഴ്ത്തിയ അഫ്ഗാൻ പൂർണമായും പ്രൊഫഷണൽ സമീപനമാണ് കാഴ്ചവെക്കുന്നത്. എല്ലാ താരങ്ങളും അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നു. റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചില നല്ല പ്രകടനങ്ങൾ നടത്തി. റഹ്മത് ഷായും ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയുമാണ് അഫ്ഗാൻ്റെ ബാറ്റിംഗ് കരുത്ത്. ഇരുവർക്കും മൂന്ന് വീതം ഫിഫ്റ്റികളുണ്ട്. ബൗളിംഗിൽ എടുത്തുപറയത്തക്ക പേരില്ലെങ്കിലും റാഷിദ് ഖാൻ, ഫസലുൽ ഹഖ് ഫാറൂഖി, മുഹമ്മദ് നബി, മുജീബ് റഹ്മാൻ തുടങ്ങിയവർ അടങ്ങുന്ന ബൗളിംഗ് നിര ശക്തമാണ്. ഇവരിലേക്ക് നൂർ അഹ്മദ് കൂടി എത്തുമ്പോൾ വളരെ ശക്തമായ ബൗളിംഗ് നിര അഫ്ഗാനുണ്ട്.

അഫ്ഗാനിസ്താനെതിരെ വിജയിച്ച് ഓസ്ട്രേലിയ സെമിയുറപ്പിക്കാൻ തന്നെയാണ് സാധ്യത. ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ കളിക്കുന്ന താരങ്ങളെ ഒരുമിച്ച് നിയന്ത്രിക്കുക എന്നത് അഫ്ഗാനിസ്താന് എളുപ്പമാവില്ല.

]]>
എടുത്ത ഹെൽമറ്റിനു തകരാർ, പുതിയ ഹെൽമറ്റ് എത്തുമ്പോഴേക്കും സമയം കഴിഞ്ഞു; രാജ്യാന്തര ക്രിക്കറ്റിൽ ടൈം ഔട്ടാവുന്ന ആദ്യ താരമായി മാത്യൂസ് https://malayalees.ch/angelo-mathews-timed-out-bangladesh-cricket-world-cup/ Mon, 06 Nov 2023 11:20:41 +0000 https://malayalees.ch/?p=90665 രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരെ ഇപ്പോൾ നടക്കുന്ന ലോകകപ്പ് മത്സരത്തിലാണ് മാത്യൂസ് ടൈം ഔട്ടായത്. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ താരമാണ് ആഞ്ചലോ മാത്യൂസ്. (angelo mathews timed out)

ശ്രീലങ്കൻ ഇന്നിംഗ്സിൽ ഷാക്കിബ് അൽ ഹസൻ എറിഞ്ഞ 25ആം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ രണ്ടാം പന്തിൽ മഹ്മൂദുള്ളയ്ക്ക് പിടികൊടുത്ത് സമരവിക്രമ പുറത്തായതോടെ മാത്യൂസ് കളത്തിലെത്തി. ഒരു ബാറ്റർ പുറത്തായി രണ്ട് മിനിട്ടിനുള്ളിൽ അടുത്ത ബാറ്റർ തയ്യാറാവണമെന്നതാണ് നിയമം. ബാറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾക്കിടെ ഹെൽമറ്റിനു തകരാറുണ്ടെന്ന് മനസിലാക്കിയ മാത്യൂസ് പുതിയ ഹെൽമറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ, പുതിയ ഹെൽമറ്റുമായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ എത്തുമ്പോഴേക്കും 2 മിനിട്ട് കഴിഞ്ഞിരുന്നു. ഇതോടെ ബംഗ്ലാദേശ് ടീമും ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും ടൈം ഔട്ട് അപ്പീൽ ചെയ്തു. മാത്യൂസ് തൻ്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അപ്പീൽ പിൻവലിക്കാൻ ഷാക്കിബ് തയ്യാറായില്ല. ഇതോടെ, നിയമം പരിഗണിച്ച് അമ്പയർമാർ ഔട്ട് വിധിക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. 28 ഓവർ അവസാനിക്കുമ്പോൾ ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിലാണ്. കുശാൽ പെരേര (4), പാത്തും നിസങ്ക (41), കുശാൽ മെൻഡിസ് (19), സദീര സമരവിക്രമ (41), ആഞ്ചലോ മാത്യൂസ് (0) എന്നിവരാണ് പുറത്തായത്. ബംഗ്ലാദേശിനായി ഷാക്കിബ് രണ്ട് വിക്കറ്റ് വീഴ്ത്തി. ചരിത് അസലങ്കയും (42) ധനഞ്ജയ ഡിസിൽവയും ക്രീസിൽ തുടരുകയാണ്.

]]>
ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും നേർക്കുനേർ; ഇരുവർക്കും ജയം നിർണായകം https://malayalees.ch/cricket-world-cup-srilanka-bangladesh/ Mon, 06 Nov 2023 08:19:55 +0000 https://malayalees.ch/?p=90653 ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. പോയിൻ്റ് പട്ടികയിൽ യഥാക്രമം ഏഴ്, ഒൻപത് സ്ഥാനങ്ങളിലുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. പട്ടികയിലെ അവസാന സ്ഥാനം ഒഴിവാക്കലും ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടലുമാവും ഇരു ടീമുകളുടെയും പ്രധാന അജണ്ട. ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടത് ശ്രീലങ്കൻ ടീമിന് കളത്തിനു പുറത്തെ തലവേദന കൂടിയാണ്.

പാത്തും നിസങ്കയുടെ ഗംഭീര ഫോം ശ്രീലങ്കയ്ക്ക് ആശ്വാസമാവുന്നുണ്ട്. കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ആഞ്ചലോ മാത്യൂസ് എന്നിവരൊക്കെയാണ് ബാറ്റിംഗിൽ ശ്രീലങ്കയുടെ കരുത്ത്. ടൂർണമെൻ്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതുള്ള ദിൽഷൻ മധുശങ്കയ്ക്കൊപ്പം ദുഷ്മന്ത ചമീരയും കഴിഞ്ഞ കളിയിൽ മികച്ചുനിന്നു. ദുനിത് വെല്ലാലഗെ ടീമിൽ തിരികെ എത്തിയേക്കും.

ബംഗ്ലാദേശ് നിരയിൽ മഹ്മൂദുള്ളയാണ് സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തുന്നത്. ലിറ്റൺ ദാസ്, ഷാക്കിബ് അൽ ഹസൻ തുടങ്ങിയവർ ചില മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്തി. ടാസ്കിൻ അഹ്മദാണ് ബൗളിംഗിൽ മികച്ചുനിൽക്കുന്നത്. ടീമിൽ മാറ്റമുണ്ടായേക്കില്ല.

]]>
ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിട്ട് ശ്രീലങ്ക: രോഹിതിൻ്റെ തട്ടകത്തിൽ ഇന്ന് ആവേശപ്പോര് https://malayalees.ch/srilanka-india-cricket-world-cup-preview/ Thu, 02 Nov 2023 04:52:34 +0000 https://malayalees.ch/?p=90458 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ. മുംബൈ വാംഖഡെയിൽ ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ വരുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് യോഗ്യത ലഭിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. ലോകകപ്പിൽ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ യോഗ്യത ലഭിക്കുക. (srilanka india world cup)

ആറ് മത്സരങ്ങളിൽ ആറും ജയിച്ച് 12 പോയിൻ്റുമായി പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ടൂർണമെൻ്റിലെ കരുത്തരായ ടീം. ടൂർണമെൻ്റിൽ ഇന്നുവരെ പരാജയമറിയാത്ത ഒരേയൊരു ടീം. ടൂർണമെൻ്റിലെ തന്നെ ഏറ്റവും ശക്തമായ ബൗളിംഗ് നിര. മുഹമ്മദ് ഷമി കൂടിയെത്തിയതോടെ ഈ ബൗളിംഗ് നിരയുടെ കരുത്ത് വർധിച്ചിട്ടുണ്ട്. ബാറ്റിംഗിൽ രോഹിത് ശർമ നൽകുന്ന വിസ്ഫോടനാത്മക തുടക്കവും വിരാട് കോലിയുടെ സ്ഥിരതയും മധ്യനിരയിൽ കെഎൽ രാഹുലിൻ്റെ മിന്നും ഫോമും. ഓപ്പണിംഗിൽ ശുഭ്മൻ ഗില്ലും മധ്യനിരയിൽ ശ്രേയാസ് അയ്യരുമാണ് പെരുമയ്ക്കൊത്ത പ്രകടനം നടത്താൻ കഴിയാത്തവർ. ഇതിൽ ശ്രേയാസിൻ്റെ ഷോർട്ട് ബോൾ പ്രശ്നങ്ങൾ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ കളിയിൽ സൂര്യകുമാർ യാദവ് മികച്ച പ്രകടനം നടത്തിയത് ടീം മാനേജ്മെൻ്റിനു നൽകുന്ന ആശ്വാസം ചെറുതല്ല. ഹാർദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായതിനാൽ ശ്രേയാസ് ടീമിൽ തുടരും. ഇഷാൻ കിഷനെ മധ്യനിരയിൽ കളിപ്പിക്കാനിടയില്ല. ടീമിൽ മാറ്റമുണ്ടായേക്കില്ല.

ഇന്ത്യൻ ടീമിനെ ഒരു താരത്തിൻ്റെ പരുക്കാണ് വലയ്ക്കുന്നതെങ്കിൽ ശ്രീലങ്കയെ പരുക്ക് വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരം വനിന്ദു ഹസരങ്ക പരുക്ക് കാരണം ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. പിന്നീട്, മൂന്ന് താരങ്ങൾ ലോകകപ്പിനിടെ പരുക്കേറ്റ് മടങ്ങി. 6 കളിയിൽ രണ്ട് ജയം മാത്രമുള്ള ശ്രീലങ്കയ്ക്ക് സെമി ഏറെക്കുറെ അപ്രാപ്യമാണ്. അതുകൊണ്ട് തന്നെ ചാമ്പ്യൻസ് ട്രോഫി പ്രവേശനമെന്ന റിയലിസ്റ്റിക് മോഹമാവും അവർക്കുള്ളത്. ബാറ്റിംഗിൽ പാത്തും നിസങ്കയും ബൗളിംഗിൽ ദിൽശൻ മധുശങ്കയുമാണ് സ്ഥിരതയോടെ കളിക്കുന്നത്. കുശാൽ മെൻഡിസ്, സദീര സമരവിക്രമ എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ട്. വെറ്ററൽ ഏഞ്ചലോ മാത്യൂസിൻ്റെ വരവ് ശ്രീലങ്കയ്ക്ക് ഊർജമായിട്ടുണ്ട്. ലങ്കൻ ടീമിലും മാറ്റമുണ്ടാവില്ല.

]]>
ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ന്യൂസീലൻഡ് എതിരാളികൾ https://malayalees.ch/cricket-world-cup-new-zealand-south-africa/ Wed, 01 Nov 2023 04:43:28 +0000 https://malayalees.ch/?p=90380 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ. പോയിൻ്റ് പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡുമാണ് ഇന്ന് പരസ്പരം ഏറ്റുമുട്ടുക. 6 മത്സരങ്ങളിൽ അഞ്ച് മത്സരം വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിൻ്റും 6 മത്സരങ്ങളിൽ നാല് മത്സരം വിജയിച്ച ന്യൂസീലൻഡിന് 8 പോയിൻ്റുമാണ് ഉള്ളത്. (new zealand south africa)

നെതർലൻഡ്സിനെതിരെ നേരിട്ട അപ്രതീക്ഷിത അട്ടിമറി മാറ്റിനിർത്തിയാൽ ദക്ഷിണാഫ്രിക്ക തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. എട്ടാം നമ്പറിൽ, കേശവ് മഹാരാജ് വരെ നീളുന്ന ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്. ടോപ്പ് ഓർഡറിൽ ക്വിൻ്റൺ ഡികോക്കിൻ്റെയും മിഡിൽ ഓർഡറിൽ ഹെൻറിച് ക്ലാസൻ്റെയും സ്ഥിരതയാർന്ന പ്രകടനങ്ങൾ അവരുടെ പ്രകടനങ്ങളെ സഹായിക്കുന്നുണ്ട്. ബാറ്റിംഗ് നിരയിൽ എല്ലാവരും ഫോമിലാണ്. അതും ആക്രമണ ക്രിക്കറ്റാണ് ദക്ഷിണാഫ്രിക്കയുടെ രീതി. ബൗളിംഗ് നിരയും ഭേദപ്പെട്ടതാണെങ്കിലും അത്ര മികച്ചതല്ല. ഏത് ടോട്ടലും അടിച്ചെടുക്കാൻ കഴിവുള്ള ബാറ്റിംഗ് നിരയെ തന്നെയാവും ദക്ഷിണാഫ്രിക്ക ഈ കളിയിലും വിശ്വസിക്കുക.

ന്യൂസീലൻഡ് ആവട്ടെ, തുടരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടാണ് എത്തുന്നത്. ഇന്ത്യക്കെതിരെ 4 വിക്കറ്റിനും ഓസ്ട്രേലിയക്കെതിരായ ക്ലോസ് മാച്ചിൽ 4 റൺസിനും അവർ കീഴടങ്ങി. ബാലൻസ്ഡ് ആയ നിരയാണ് കിവീസിൻ്റേത്. ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവരുടെ ബാറ്റിംഗ് ഫോം ന്യൂസീലൻഡിൻ്റെ പ്രകടനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഡെവോൺ കോൺവേയും ചില നല്ല പ്രകടനങ്ങൾ നടത്തി. മിച്ചൽ സാൻ്റ്നർ, മാറ്റ് ഹെൻറി എന്നിവരാണ് കിവീസിൻ്റെ മികച്ച ബൗളർമാർ. കെയിൻ വില്ല്യംസൺ ഇന്നും കളിക്കില്ല.

പൂനെയിലാണ് കളി. ഇവിടെ നടന്ന രണ്ട് കളിയിലും കൂറ്റൻ സ്കോറുകൾ പിറന്നില്ല. ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിൽ ബംഗ്ലാദേശ് മുന്നോട്ടുവച്ച 257 റൺസ് വിജയലക്ഷ്യം ഇന്ത്യ 42ആം ഓവറിൽ മറികടന്നു. ശ്രീലങ്ക – അഫ്ഗാനിസ്താൻ കളിയിൽ ശ്രീലങ്ക മുന്നോട്ടുവച്ച 242 റൺസ് വിജയലക്ഷ്യം അഫ്ഗാനിസ്താൻ 46ആം ഓവറിലും മറികടന്നു.

ഇന്ന് ദക്ഷിണാഫ്രിക്ക ജയിച്ചാൽ അവർ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തും. ആറ് കളിയിൽ ആറും ജയിച്ച ഇന്ത്യ 12 പോയിൻ്റുമായി ഒന്നാമതാണ്. ഇന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കും 12 പോയിൻ്റാവുമെങ്കിലും അവർക്ക് ഇന്ത്യയെക്കാൾ മികച്ച നെറ്റ് റൺ റേറ്റുണ്ട്.

]]>
ഏകദിന ലോകകപ്പ് റൺ വേട്ടയിൽ കോലിയെ പിന്നിലാക്കി വാർണർ https://malayalees.ch/david-warner-goes-past-virat-kohli-for-most-runs-in-icc-odi-world-cup-history/ Sat, 28 Oct 2023 11:10:50 +0000 https://malayalees.ch/?p=90245 ഏകദിന ലോകകപ്പ് ചരിത്രത്തിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ വിരാട് കോലിയെ പിന്തള്ളി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ധർമശാലയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലായിരുന്നു വാർണറുടെ ഈ നേട്ടം. 65 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 81 റൺസാണ് ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ വാർണർ നേടിയത്.

23 ലോകകപ്പ് ഇന്നിംഗ്സുകളിൽ നിന്ന് 1324 റൺസോടെയാണ് വാർണർ കളി തുടങ്ങിയത്. 31 ഇന്നിംഗ്സുകളിൽ നിന്ന് 1384 റൺസാണ് കോലിയുടെ സമ്പാദ്യം. മൈതാനത്തെത്തിയ സ്റ്റാർ ഓപ്പണർ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. വെറും 28 പന്തിൽ നിന്നാണ് വാർണർ അർധസെഞ്ചുറി തികച്ചത്. 65 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 81 റൺസെടുത്ത ശേഷമാണ് താരം പവലിയനിലേക്ക് മടങ്ങിയത്.

നിലവിൽ സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, കുമാര സംഗക്കാര എന്നിവർക്ക് മാത്രമാണ് ഈ അഭിമാനകരമായ പട്ടികയിൽ വാർണറിനേക്കാൾ കൂടുതൽ റൺസുള്ളത്. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗിൽ മിച്ചല്‍ മാര്‍ഷിനെ മാറ്റി വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ്ഡിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കണ്ടു. ട്രാവിസ് ഹെഡിനൊപ്പം ഓപ്പണിംഗ് പാട്ണർഷിപ്പിൽ ഡേവിഡ് വാർണർ 175 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

20ാം ഓവറിലെ ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്പ്‌സാണ് വാര്‍ണറെ മടക്കി കൊടുങ്കാറ്റ് കൂട്ടുകെട്ടിനു വിരാമമിട്ടത്. പിന്നാലെ ഫിലിപ്‌സ് തന്നെ ഹെഡ്ഡിനേയും മടക്കി. ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ ഹെഡ്ഡ് അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി തികച്ചു. 25 പന്തില്‍ 50 പിന്നിട്ട ഹെഡ്ഡ് 59 പന്തിലാണ് കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ചത്.

]]>
ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും നേർക്കുനേർ; രണ്ട് ടീമിനും അതിനിർണായകം https://malayalees.ch/srilanka-england-world-cup-preview/ Thu, 26 Oct 2023 04:58:33 +0000 https://malayalees.ch/?p=90092 ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം. 4 മത്സരങ്ങളിൽ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു ടീമിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഒരു മത്സരം കൂടി പരാജയപ്പെട്ടാൽ ഇരുവരുടെയും സെമി സാധ്യതകൾ ഏറെക്കുറെ അവസാനിക്കും. അതുകൊണ്ട് തന്നെ എന്തു വിലകൊടുത്തും കളി വിജയിക്കുക എന്നതാവും ഇവരുടെ ലക്ഷ്യം.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ന്യൂസീലൻഡാണ് ആദ്യം ഞെട്ടിച്ചത്. പിന്നീട് അഫ്ഗാൻ്റെ വക അടുത്ത ഷോക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ 229 റൺസിന് കീഴടങ്ങിയത് അവരുടെ നെറ്റ് റൺ റേറ്റിലും കാര്യമായ ഇടിവുണ്ടാക്കി. ഇന്നത്തെ കളി വിജയിക്കുക എന്നതിനപ്പുറം ഉയർന്ന മാർജിനിൽ വിജയിക്കുക എന്നതും ഇംഗ്ലണ്ടിൻ്റെ പദ്ധതികളിലുണ്ടാവും. എന്നാൽ, കഴിഞ്ഞ നാല് ലോകകപ്പ് എഡിഷനിൽ ഒരിക്കൽ പോലും ശ്രീലങ്കക്കെതിരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഇംഗ്ലണ്ടിന് ആശങ്കയാണ്. അന്നത്തെ ശ്രീലങ്കൻ നിരയെക്കാൾ മോശപ്പെട്ട സംഘമാണ് ഇത്തവണ എന്നതുമാത്രമാണ് ഇംഗ്ലണ്ടിൻ്റെ ആത്മവിശ്വാസം. ബെംഗളൂരുവിലെ ബാറ്റിംഗ് പിച്ചിൽ ഇംഗ്ലണ്ടിൻ്റെ വിസ്ഫോടനാത്മക ബാറ്റിംഗ് നിര ശബ്ദിച്ചാൽ അവർക്ക് ജോലി എളുപ്പമാവും. ടീമിൽ ചില മാറ്റങ്ങളുണ്ടായേക്കും.

മറുവശത്ത്, ശ്രീലങ്ക പരുക്ക് കൊണ്ട് വലഞ്ഞിരിക്കുകയാണ്. ശരാശരിയ്ക്ക് താഴെയുള്ള ബൗളിംഗ് നിര അവർക്ക് തിരിച്ചടിയാണ്. കളക്ടീവായി ബാറ്റർമാർ ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നതെങ്കിലും ബൗളർമാർ അവസരത്തിനൊത്തുയരുന്നില്ല. ബെംഗളൂരുവിൽ ഇത് തുടർന്നാൽ ശ്രീലങ്ക ചിത്രത്തിൽ നിന്ന് പൂർണമായി പുറത്താവും. ശ്രീലങ്കൻ നിരയിൽ കാര്യമായ മാറ്റമുണ്ടായേക്കില്ല.

]]>
ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ; ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരെ https://malayalees.ch/cricket-world-cup-australia-south-africa/ Thu, 12 Oct 2023 04:49:07 +0000 https://malayalees.ch/?p=89283 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ നേർക്കുനേർ. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്നത്തെ മത്സരം. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളിയിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ ആധികാരിക ജയം നേടിയിരുന്നു.

ചെന്നൈയിൽ ലോകേഷ് രാഹുലിൻ്റെയും വിരാട് കോലിയുടെയും നിശ്ചയദാർഢ്യത്തിനു മുന്നിലാണ് ഓസ്ട്രേലിയ വീണത്. 2 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും ഓസ്ട്രേലിയക്ക് കളി വിജയിക്കാനായില്ല. ഇന്ത്യൻ ബൗളിംഗിനു മുന്നിൽ വിറച്ച ഓസീസ് 199 റൺസിന് ഓൾ ഔട്ടായെന്നത് ഇതിനോട് ചേർത്തുവായിക്കണം. ഈ മോശം പ്രകടനം കഴുകിക്കളയുക എന്ന ലക്ഷ്യത്തോടെയാവും ഓസ്ട്രേലിയ ഇന്ന് ഇറങ്ങുക.

മറുവശത്ത്, ഒരുപിടി റെക്കോർഡുകൾക്കൊപ്പമാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തകർത്തത്. ലോകകപ്പിലെ ഏറ്റവും വേഗതയുള്ള സെഞ്ചുറി നേടിയ എയ്ഡൻ മാർക്രത്തിനൊപ്പം ക്വിൻ്റൺ ഡികോക്കും റസ്സി വാൻ ഡർ ഡസ്സനും സെഞ്ചുറിയടിച്ചപ്പോൾ ദക്ഷിണാഫ്രിക്ക നേടിയത് നിശ്ചിത 50 ഓവറിൽ 428 റൺസെന്ന പടുകൂറ്റൻ സ്കോർ. ശ്രീലങ്ക പൊരുതിനോക്കിയെങ്കിലും അവർ 326 റൺസിന് ഓൾ ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് 102 റൺസ് ജയം. നിലവിൽ ടൂർണമെൻ്റിലെ ഉയർന്ന നെറ്റ് റൺ റേറ്റ് ദക്ഷിണാഫ്രിക്കയ്ക്കാണ്.

ചെന്നൈ പോലെ ലക്നൗവും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. അതുകൊണ്ട് തന്നെ ഇരു ടീമുകളും അവസാന ഇലവനിൽ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം.

]]>
ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ https://malayalees.ch/cricket-world-cup-starts-today-england-newzealand/ Thu, 05 Oct 2023 04:31:46 +0000 https://malayalees.ch/?p=88905 ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് മത്സരം ആരംഭിക്കും. പരുക്കേറ്റ കെയിൻ വില്ല്യംസൺ കളിക്കില്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ടോം ലാതം ആവും ടീമിനെ നയിക്കുക. (world cup england newzealand)

അവസാന നാലിലെത്താൻ ഇടയുള്ളവരെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും പ്രവചിച്ചിരിക്കുന്ന ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലൻഡും. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ആവേശകരമാവും. ന്യൂസീലൻഡ് നിരയിൽ ട്രെൻ്റ് ബോൾട്ടിൻ്റെയും ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സിൻ്റെയും തിരിച്ചുവരവാണ് ശ്രദ്ധേയം. തിരികെവന്നതിനു ശേഷമുള്ള മത്സരങ്ങളിൽ ഇരുവരും തകർപ്പൻ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.

പരുക്കേറ്റ ബെൻ സ്റ്റോക്സ് പൂർണ ഫിറ്റല്ലെങ്കിൽ ഹാരി ബ്രൂക്ക് കളിക്കും. ബെയർസ്റ്റോ, ഡേവിഡ് മലാൻ എന്നിവർ ചേർന്നാവും ഓപ്പണിംഗ്. ജോ റൂട്ട്, ജോസ് ബട്ട്ലർ, ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി എന്നിവർക്കൊപ്പം സാം കറൻ വരെ ബാറ്റിംഗ് നീളും. മാർക്ക് വുഡ്, ക്രിസ് വോക്സ് എന്നീ പേസർമാർക്കൊപ്പം ആദിൽ റഷീദ് സ്പെഷ്യലിസ്റ്റ് സ്പിന്നറാവും.

കെയിൻ വില്ല്യംസൺ കളിക്കില്ലെന്ന് കനത്ത തിരിച്ചടിയാണെങ്കിലും സന്നാഹമത്സരത്തിൽ 97 റൺസെടുത്ത രചിൻ രവീന്ദ്രയ്ക്ക് അവസരം ലഭിക്കും. ഡെവോൺ കോൺവേ, വിൽ യങ് എന്നിവർ ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാൻ്റ്നർ എ എന്നിവർ വരെ ബാറ്റിംഗ് നീളും. മിച്ച് സാൻ്റ്നർ, ഇഷ് സോധി എന്നീ സ്പിൻ ഓപ്ഷനുകൾക്കൊപ്പം മാറ്റ് ഹെൻറി, ട്രെൻ്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ എന്നിവരാവും പേസർമാർ.

കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ബൗണ്ടറി എണ്ണത്തിൽ പരാജയപ്പെട്ടുപോയ ന്യൂസീലൻഡ് ഇന്ന് പ്രതികാരത്തിനായാവും ഇറങ്ങുക. അഹ്മദാബാദിൽ, രത്രി പന്തെറിയുന്ന ടീമിന് പിച്ചിൽ നിന്ന് സഹായം ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്തേക്കും.

]]>
‘എൻ്റെ പൊന്നു കൂട്ടുകാരേ, ലോകകപ്പ് കാണാൻ ടിക്കറ്റ് ചോദിക്കരുതേ’; കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ https://malayalees.ch/anushka-sharma-virat-kohli-world-cup-tickets/ Wed, 04 Oct 2023 08:33:55 +0000 https://malayalees.ch/?p=88878 ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ ബന്ധപ്പെടരുതെന്ന് ഇന്ത്യൻ താരം വിരാട് കോലി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ഇക്കാര്യം കുറിച്ചത്. കോലി സന്ദേശങ്ങൾ കണ്ടില്ലെങ്കിൽ അക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമയും കുറിച്ചു.

‘നമ്മൾ ലോകകപ്പിലേക്ക് അടുക്കുന്ന ഈ വേളയിൽ ടിക്കറ്റ് ആവശ്യപ്പെട്ട് സമീപിക്കരുതെന്ന് സുഹൃത്തുക്കളോട് താഴ്മയായി ഞാൻ അഭ്യർത്ഥിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിച്ചോളൂ.’- കോലി കുറിച്ചു. ഈ സ്റ്റോറി പങ്കുവച്ച് അനുഷ്ക കുറിച്ചത് ഇങ്ങനെ, ‘നിങ്ങളുടെ സന്ദേശങ്ങൾക്ക് മറുപടി ലഭിച്ചില്ലെങ്കിൽ സഹായിക്കണമെന്ന് എന്നോട് അഭ്യർത്ഥിക്കരുത്’.

നാളെയാണ് ഏകദിന ലോകകപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകളാണ് ഇവർ. ഉച്ചതിരിഞ്ഞ് രണ്ടിന് അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

]]>