CPM – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Jun 2021 05:04:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CPM – malayalees.ch https://malayalees.ch 32 32 സി.പി.എമിന് തലവേദനയായി കണ്ണൂരിലെ ക്വട്ടേഷന്‍ – സൈബര്‍ സംഘങ്ങള്‍ https://malayalees.ch/quotation-cyber-gange-in-kannur-troubles-cpm/ Fri, 25 Jun 2021 05:04:15 +0000 https://malayalees.ch/?p=46025 കണ്ണൂരിലെ ക്വട്ടേഷന്‍ – സൈബര്‍ സംഘങ്ങള്‍ സി.പി.എമിന് തലവേദനയാകുന്നു. രാമനാട്ടുകര സംഭവത്തില്‍ അന്വേക്ഷണം സൈബര്‍ സംഘത്തിലേക്ക് തിരിഞ്ഞതോടെ പ്രതിരോധവുമായി സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയവരെ ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞത്. ഇവരെ പാർട്ടി വേദികളിൽ നിന്നും അകറ്റി നിർത്താനും സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

സി.പി.എമ്മിന് വേണ്ടി അടിപിടി മുതല്‍ കൊലപാതകം വരെ നടത്തിയവര്‍, അണികളുടെ ആരാധനാ പാത്രങ്ങളായി മാറിയ ഇവരില്‍ പലരും പിന്നീട് വന്‍ ക്വട്ടേഷന്‍ സംഘങ്ങളായി വളര്‍ന്നു. ടി.പി കേസിലെ പ്രതികളാണ് ഇതിന് മികച്ച ഉദാഹരണം. ജയിലിനുളളിലിരുന്ന് ഇവര്‍ സ്വര്‍ണ കള്ളക്കടത്തും കുഴല്‍പ്പണ ഇടപാടും നിയന്ത്രിക്കുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് പല വട്ടം സര്‍ക്കാരിന് റിപ്പോര്ട്ട് നല്‍കിയിരുന്നു.

പ്രതികളെ വിവിധ ജയിലുകളിലേക്ക് മാറ്റിയെങ്കിലും ക്വട്ടേഷന്‍ പണി നിര്‍ബാധം തുടര്‍ന്നു. ഈ വഴി തന്നെയാണ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും പിന്തുടരുന്നതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ച വിവരം. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ പതാക വാഹകരായി പ്രത്യക്ഷപ്പെട്ടാണ് പുതിയ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം. ഈ തിരിച്ചറിവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ജില്ലാ സെക്രട്ടറിയേക്കാള്‍ ഫോളോവേഴ്സുളള ആകാശിനെ പരസ്യമായി തളളിപ്പറയാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ച ഘടകവും.

രാമനാട്ടുകര കുഴല്‍പ്പണ കേസില്‍ ആകാശും അര്‍ജുനും അടക്കമുളളവര്‍ ഉള്‍പ്പെട്ടതായി പാര്‍ട്ടിക്കും സര്‍ക്കാരിനും വിവരം ലഭിച്ചിട്ടുണ്ട്. പിടിവീഴും മുന്‍പ് ഇവരെ തളളിപ്പറയാനും പാര്‍ട്ടി വേദികളില്‍ നിന്ന് അകറ്റി നിര്‍ത്താനും സംസ്ഥാന നേതൃത്വം ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. മാത്രവുമല്ല, പാര്‍ട്ടിക്ക് മുകളിലേക്ക് വളരുന്ന ഇത്തരം സംഘങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനും നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

]]>
എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ: പി. ജയരാജൻ https://malayalees.ch/p-jayarajan-says-party-is-the-captain/ Sat, 03 Apr 2021 12:23:56 +0000 https://malayalees.ch/?p=42434 മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയറ്റംഗം പി. ജയരാജൻ. എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ, പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ ച്ചെ് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പി. ജയരാജൻ പറഞ്ഞു.

ആളുകൾ പലതും വിളിക്കുമെന്ന പിണറായിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം.

നേരത്തെ, പാർട്ടിക്ക് ക്യാപ്റ്റനില്ലെന്നും പാർട്ടി അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പാർട്ടിക്ക് എല്ലാവരും സഖാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം.

കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്.

ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്ക’ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

]]>
സി.പി.എം വ്യാജവോട്ടുകൾ ചേർത്തത് സർവീസ് സംഘടനകളെ ഉപയോഗിച്ചെന്ന് ചെന്നിത്തല https://malayalees.ch/cpm-adding-fake-votes-by-service-orgs-says-chennithala/ Thu, 01 Apr 2021 08:00:52 +0000 https://malayalees.ch/?p=42365 സർവീസ് സംഘടനകളെ ഉപയോഗിച്ചണ് സി.പി.എം വ്യാജവോട്ടുകൾ ചേർത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് തടയാൻ കോടതി മാർഗനിർദേശവും തെരെഞ്ഞടുപ്പ് കമ്മീഷൻ ഇടപെടലും മാത്രം മതിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പുറത്ത് വിട്ട പട്ടികയിലുള്ള എല്ലാവരും കുറ്റക്കാരല്ല. ഇരട്ട വോട്ടുണ്ടെങ്കിൽ പരാതി നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനോ കോടതിയോ ഇടപെട്ടത് കൊണ്ട് മാത്രം കള്ളവോട്ട് തടയാനാകില്ല. അതുകൊണ്ടാണ് ഇരട്ടവോട്ടുള്ളവരുടെ പട്ടിക പുറത്ത് വിട്ടതെന്നും ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റ് വഴി 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പ്രതിപക്ഷം പുറത്ത് വിട്ടത്. നാല് ലക്ഷത്തിലധികം വരുന്ന ഇരട്ട വോട്ടര്‍മാര്‍ ഉണ്ടെന്ന പരാതി പ്രതിപക്ഷനേതാവ് ഉന്നയിപ്പോള്‍ 38,586 വോട്ടുകളേ ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പേടിച്ചു വിരണ്ടതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് ബോംബിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

]]>
മുന്നില്‍ നിര്‍ണായക ദിവസങ്ങള്‍; പ്രചാരണം അവസാന ലാപ്പില്‍ https://malayalees.ch/last-round-election-campaign-in-kerala/ Thu, 01 Apr 2021 04:02:10 +0000 https://malayalees.ch/?p=42337 തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ആവനാഴിയിലെ സകല ആയുധങ്ങളുമെടുത്ത് പ്രയോഗിക്കുകയാണ് മുന്നണികള്‍. കൊട്ടിക്കലാശത്തിന് മുന്‍പുള്ള ദിവസങ്ങള്‍ സജീവമാക്കാന്‍ പ്രധാനനേതാക്കള്‍ തന്നെയാണ് രംഗത്തിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും, പ്രിയങ്ക ഗാന്ധി ശനിയാഴ്ചയും കേരളത്തിലെത്തും. ഇടത് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയിലാണുള്ളത്.

ജീവന്‍മരണ പോരാട്ടത്തിന്‍റെ പ്രചാരണം അവസാനലാപ്പില്‍ എത്തിയതോടെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പതിനെട്ടടവും പയറ്റുകയാണ് മുന്നണികള്‍. ദിവസവും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ ആവേശത്തോടെ നേതാക്കള്‍ കളത്തിലങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലെത്തും.

ഭൂരിഭാഗം മണ്ഡലങ്ങളിലും ദേശിയ നേതാക്കളെ തന്നെയിറക്കിയാണ് പ്രചാരണം. നാളെ ഉച്ചക്ക് കോന്നിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വൈകുന്നേരം തിരുവനന്തപുരത്ത് കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനവും ഉദ്ഘാടനം ചെയ്യും.

ബി.ജെ.പി ദേശിയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ആറ്റിങ്ങലില്‍ ഉള്‍പ്പെടെ റോഡ് ഷോയില്‍ പങ്കെടുക്കും. നേമത്തിന് പ്രചരണത്തിനെത്താത്തതില്‍ കെ മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ ശനിയാഴ്ച പ്രിയങ്ക ഗാന്ധി വീണ്ടും തലസ്ഥാനത്തെത്തും. നേമത്തും കഴക്കൂട്ടത്തും റോഡ് ഷോയുടെ ഭാഗമാകും.

ഇടത് പ്രചണരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയിലാണ് ഉള്ളത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്രമണത്തിന് വാര്‍ത്തസമ്മേളനങ്ങളിലൂടെ മറുപടി നല്‍കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അടുത്ത ദിവസം സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ വീണ്ടും പ്രചരണത്തിനെത്തുന്നുണ്ട്.

]]>
ഭരണത്തുടർച്ച പിന്നോക്ക – ന്യൂനപക്ഷ തകർച്ചക്ക് കാരണമാകുമെന്ന് മെക്ക https://malayalees.ch/mecca-against-continuity-in-governance-in-kerala/ Tue, 30 Mar 2021 04:11:33 +0000 https://malayalees.ch/?p=42230 ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സാമൂഹ്യനീതിയും വിദ്യാഭ്യാസ-ഉദ്യോഗ തൊഴിൽ മേഖലകളിലെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്താൻ മുന്നണികൾ തയ്യാറാവണമെന്ന് മെക്ക. ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങൾക്കും അധഃസ്ഥിത പീഡിത ജനവിഭാഗങ്ങൾക്കും നീതി ഉറപ്പുവരുത്തുന്ന മുന്നണിയെയും പാർട്ടികളെയും ജനാധിപത്യ കക്ഷികളെയും അധികാരത്തിലേറ്റുവാൻ വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കണമെന്നും മെക്ക സംസ്ഥാന നേതൃയോഗം അഭ്യർത്ഥിച്ചു.

കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം അനുഭവിച്ചറിയാത്ത തരത്തിലുള്ള വർഗീയ ധ്രുവീകരണ പ്രവർത്തനമാണ് ഇടതുസർക്കാരും വർഗീയ ഫാഷിസ്റ്റ് കക്ഷികളും കൂടി നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

മുസ്‌ലിം,പിന്നോക്ക -സംവരണ സമൂഹങ്ങളുടെ സർവ്വനാശത്തിന് ഇടയാക്കുന്ന തുടർഭരണം സംസ്ഥാനത്ത് ഉണ്ടാവാൻ പാടില്ല എന്നതാണ് നീതിബോധമുള്ളവരുടെ ചിന്താഗതി. സംഘ്പരിവാറുമായുള്ള എൽ.ഡി.എഫിന്റെ രഹസ്യബാന്ധവം ഉൾപ്പെടെയുള്ള മുഴുവൻ അഴിമതിക്കറകളും ഭക്ഷ്യകിറ്റുകൾ കഴുകിക്കളയുമെന്ന് അവർ അഹങ്കരിക്കുന്നു.

‘അധികാരത്തിൽ നിന്നും അകന്നു പോകുന്ന കോൺഗ്രസിനെ സംഘ് പരിവാറിലേക്കുള്ള റിക്രൂട്ടിങ് ക്യാമ്പായി പരിവർത്തിപ്പിക്കുക, ശേഷിക്കുന്ന നിരാശരായ മുസ്‌ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി കൂടെ നിർത്തുക, മത്സരം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാക്കി മാറ്റുക, അങ്ങനെ സംസ്ഥാനത്തെ മുപ്പത് ശതമാനം വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന് സ്ഥിരം വോട്ട് ചെയ്യാനുള്ള ഏകാവലംബ മുന്നണിയായി സി.പിഎമ്മിനെ പരുവപ്പെടുത്തുക തുടങ്ങിയ കുടില തന്ത്രത്തിന്റെ പണിപ്പുരയാണീ തെരഞ്ഞെടുപ്പ്. ഇവിടെയാണ് ഏറെ ജാഗ്രതയോടെ ഈ തെരഞ്ഞെടുപ്പിനെ സമീപിക്കാൻ മലയാളികൾ പൊതുവെയും ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും നിർബന്ധിതരായിരിക്കുന്നത്” – മെക്ക പ്രസ്‍താവനയിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഇ. അബ്ദുൽ റഷീദ് നേതൃയോഗത്തിൽ അധ്യക്ഷത വഹിച്ചു.

]]>
സർവെകളിൽ ചെന്നിത്തലയുടെ റേറ്റിങ് കുറച്ചത് ആസൂത്രിതം; പിന്നില്‍ സി.പി.എമ്മിന്‍റെ പി.ആര്‍ ഏജന്‍സികളെന്ന് ഉമ്മന്‍ചാണ്ടി https://malayalees.ch/oommen-chandy-against-poll-survey/ Sat, 27 Mar 2021 07:50:36 +0000 https://malayalees.ch/?p=42122 കിഫ്ബിയിലെ പരിശോധനയും വിവാദങ്ങളും ശ്രദ്ധ തിരിച്ച് വിട്ട് കാര്യം നടത്താനുള്ള സി.പി.എം- ബി.ജെ.പി തന്ത്രമാണെന്ന് ഉമ്മൻ ചാണ്ടി. ഒരു വശത്ത് ഏറ്റുമുട്ടലും ഒരു വശത്ത് സഹകരണവുമാണ്. അന്വേഷണത്തിൽ ആത്മാർത്ഥതതയില്ലാത്തത് കൊണ്ടാണ് അന്വേഷണങ്ങൾ എങ്ങുമെത്താതിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ റേറ്റ് കുറച്ച് കാണിക്കുന്നതിന് സി.പി.എമ്മിന്‍റെ പിആർ ഏജൻസികൾ നടത്തുന്നതാണ് ഇപ്പോഴുള്ള സർവെകളെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രമേശ് പറഞ്ഞ ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ഒരു കാര്യത്തിലും സർക്കാറിന് മറുപടിയില്ല.

പറയുന്ന ആൾക്ക് വിശ്വാസ്യതയില്ല എന്ന് കാണിക്കുകയാണ് സർവെയിലൂടെ പി.ആർ ഏജൻസികൾ. അദ്ദേഹം പറയുന്ന കാര്യങ്ങൾ ജനങ്ങൾ വിശ്വാസിക്കുന്നില്ല എന്ന ധാരണ ബോധപൂർവ്വം പടർത്തുന്നു. ഇതാണ് സർവെയിലൂടെയുള്ള തന്ത്രം. സർവെകളെ പൂർണ്ണമായി തള്ളിക്കളയുന്നില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപുള്ള സർവെകൾ എങ്ങനെ ശരിയാകുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

]]>
വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ സി.പി.എം രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നു: രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-on-assembly-polls/ Fri, 26 Mar 2021 12:26:36 +0000 https://malayalees.ch/?p=42090 ഇരട്ട വോട്ട് ആരോപണത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് പ്രതിപക്ഷം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സി.പി.എം ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസിന്‍റെ പുതിയ ആരോപണം. വോട്ട് ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സി.പി.എം കേന്ദ്രങ്ങള്‍ വിതരണം ചെയ്യുന്നുവെന്നായിരുന്നു പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം.

ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കും. ജനവികാരം അട്ടിമറിക്കാനാണ് സി.പി.ഐ.എം വ്യാജ വോട്ട് ചേര്‍ക്കുന്നത്. മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സി.പി.എം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരാതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് ഇന്ന് നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.

എ.ഐ.സി.സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ന് കാണുന്നുണ്ട്. മൂന്ന് തലത്തിലാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല പരാതി നല്‍കുമ്പോള്‍ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പും ക്രമക്കേടും സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരും പരാതി നല്‍കും.

]]>
പാലക്കാട് ജില്ലയില്‍ മന്ത്രി എ.കെ ബാലനടക്കം നാല് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സി.പി.എം സീറ്റ് നല്‍കിയേക്കില്ല https://malayalees.ch/in-palakkad-district-the-cpm-may-not-give-seats-to-four-sitting-mlas-including-minister-ak-balan/ Mon, 11 Jan 2021 05:48:43 +0000 https://malayalees.ch/?p=38376 പാലക്കാട് ജില്ലയില്‍ നാല് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സി.പി.എം ഇത്തവണ സീറ്റ് നല്‍കിയേക്കില്ല. മന്ത്രി എ.കെ ബാലനും സീറ്റ് ലഭിക്കാനിടയില്ല. മലമ്പുഴ മണ്ഡലത്തില്‍ സംസ്ഥാന നേതാക്കളില്‍ ഒരാളെ പരിഗണിക്കാനാണ് സാധ്യത.

തരൂര്‍ മണ്ഡലം നിലവില്‍ വന്ന 2011 മുതല്‍ എ.കെ ബാലനാണ് ഇവിടുത്തെ എം.എല്‍.എ. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വക്കറ്റ് കെ. ശാന്തകുമാരിയെ തരൂരില്‍ നിന്നും മത്സരിപ്പിക്കനാണ് ആലോചന.

സംവരണ മണ്ഡലമായ കോങ്ങാടും ഇത്തവണ മാറ്റം ഉണ്ടായേക്കും. 2 തവണ മത്സരിച്ച് വിജയിച്ച കെ.വി വിജയദാസിനും ഇത്തവണ സീറ്റ് ലഭിക്കാനിടയില്ല. മുന്‍ എം.പിയും , പട്ടികജാതി കമ്മീഷന്‍ അംഗവുമായ അജയകുമാറിനാണ് സാധ്യത. ഡി.വൈ.എഫ്.ഐ ദേശീയ നേതാവ് നിഥിന്‍ കണിച്ചേരിയെ പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചന.

പാര്‍ട്ടി ഇത്തവണയും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് സംസ്ഥാന കമ്മറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ് പറത്തു.

ഒറ്റപ്പാലം എം.എല്‍.എ പി.ഉണ്ണിക്കും ഇത്തവണ സീറ്റ് ലഭിക്കില്ല. ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ എം രംതീഷ് , കെ.ജയദേവന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. വി.എസ് അച്യുതാനന്ദന്‍ മത്സരിച്ച മലമ്പുഴയില്‍ സംസ്ഥാന തലത്തിലെ പ്രധാന നേതാക്കളില്‍ ഒരാള്‍ മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. തൃത്താല മണ്ഡലത്തില്‍ എം.ബി രാജേഷ് മത്സരിക്കുമെന്നും സൂചനയുണ്ട്.

]]>
ആലപ്പുഴയിൽ പരസ്യ പ്രതിഷേധം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സി.പി.എം പുറത്താക്കി https://malayalees.ch/the-cpm-sacked-three-branch-secretaries-in-alappuzha/ Mon, 28 Dec 2020 13:23:05 +0000 https://malayalees.ch/?p=37611 ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ അധ്യക്ഷപദവിയെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്കെതിരെ സി.പി.എം നടപടി. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

നഗരസഭാ അധ്യക്ഷയായി സുധാകരന്‍ പക്ഷത്തുള്ള സൗമ്യാ രാജിനെ കൊണ്ടുവന്നതിനെതിരെയായിരുന്നു പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഐസക്-സുധാകരന്‍ പക്ഷങ്ങള്‍ തമ്മിലുള്ള വിഭാഗീയത ജില്ലയില്‍ രൂക്ഷമാവുകയാണ്.

പാര്‍ട്ടിയില്‍ സീനിയറായ നെഹ്റു ട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ജയമ്മയെ തഴഞ്ഞ് ഇരവുകാട് കൌണ്‍സിലര്‍ സൗമ്യ രാജുവിനെ അധ്യക്ഷയാക്കിയതിലായിരുന്നു പ്രതിഷേധം. തോമസ് ഐസക് പക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ കൌണ്‍സിലറായിരുന്നു കെ.കെ ജയമ്മ.

എന്നാല്‍ സുധാകരന്‍റെ പക്ഷത്തുള്ള സൗമ്യാ രാജിനെ അധ്യക്ഷയാക്കിയതോടെ നൂറോളം പ്രവര്‍ത്തകര്‍ നഗരത്തില്‍ പരസ്യപ്രകടനം നടത്തുകയായിരുന്നു. തീരുമാനം ഏകപക്ഷീയമാണെന്നായിരുന്നു പ്രകടനം നടത്തിയവരുടെ ആരോപണം.

എന്നാല്‍ ഈ ആരോപണം തള്ളിയ നേതൃത്വം പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ നടപടിയെടുത്തു. നെഹ്റു ട്രോഫി വാര്‍ഡിലെ ബ്രാഞ്ച് സെക്രട്ടറിമാരായ പി പ്രദീപ്, സുകേഷ്, പി.പി മനോജ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രകടനം സംഘടിപ്പിച്ചെന്നാരോപിച്ചാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്ത മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് സി.പി.എം തീരുമാനം. പരിശോധനക്ക് ശേഷമാകും മറ്റ് അംഗങ്ങള്‍ക്കെതിരായ നടപടി. പരസ്യപ്രകടനം പാര്‍ട്ടിക്കുണ്ടായ വിജയത്തിന്‍റെ ശോഭ കെടുത്തിയെന്നാണ് സി.പി.എം വിലയിരുത്തല്‍.

]]>
സൗജന്യകിറ്റ് വിതരണം തുണച്ചു, തുടര്‍ഭരണ സാധ്യതയെന്ന് സിപിഎം വിലയിരുത്തല്‍ https://malayalees.ch/the-cpm-state-secretariat-said-that-there-is-a-possibility-of-further-administration-in-the-state/ Sat, 19 Dec 2020 04:10:37 +0000 https://malayalees.ch/?p=37187 തദ്ദേശതെരഞ്ഞെടുപ്പിലെ ഉജ്ജ്വലജയത്തോടെ സംസ്ഥാനത്ത് തുടര്‍ ഭരണസാധ്യതയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ്. വിജയത്തിന്‍റെ പ്രധാനഘടകമായ സൗജന്യകിറ്റ് വിതരണം അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ തുടരാന്‍ തീരുമാനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഈ മാസം 22 മുതല്‍ സംസ്ഥാന പര്യടനം നടത്തും.

കേന്ദ്ര ഏജന്‍സികളുടെ അതിര് വിട്ട ഇടപെടലും അതിനെ ഉയര്‍ത്തിയുള്ള പ്രതിപക്ഷത്തിന്‍റെ നീക്കങ്ങളുമെല്ലാം ജനങ്ങള്‍ തിരസ്കരിച്ചതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് വിലയിരുത്തി. 100 നോട് അടുപ്പിച്ച് നിയമസഭ സീറ്റുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതോടെ തുടര്‍ ഭരണത്തിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. ജനക്ഷേമപദ്ധതികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഗുണം ചെയ്തത്.ക്ഷേമ പെന്‍ഷന്‍ എല്ലാ മാസവും കൃത്യമായി എത്തിച്ചതും കോവിഡ് കാലം മുതല്‍ കിറ്റ് വിതരണം നടത്തിയതും ജനങ്ങളില്‍ സ്വാധീനമുണ്ടാക്കി. കിറ്റ് വിതരണം തുടര്‍ന്ന് കൊണ്ട് പോകാനും സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തുടര്‍ ഭരണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി എല്ലാ ജില്ലകളിലും പര്യടനം നടത്തി സാമൂഹ്യസാംസ്കാരിക നേതാക്കന്‍മാരേയും മതമേലധ്യക്ഷന്‍മാരേയും കാണും. 22ന് കൊല്ലത്ത് തുടങ്ങുന്ന പര്യടനം 30 ന് അവസാനിക്കും.ആദ്യ ദിനം രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് പര്യടനം.30 ന് എറണാകുളത്തും ആലപ്പുഴയിലുമായി പര്യടനം അവസാനിക്കും.നഗര മേഖലകളിൽ ബിജെപി കടന്നു കയറ്റം ഗൗരവതരമെന്ന് സി പി എം വിലയിരുത്തി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ജനുവരി 2,3 തീയതികളില്‍ സംസ്ഥാനകമ്മിറ്റി ചേരും.

വരും ദിവസങ്ങളില്‍ ജില്ലാ കമ്മിറ്റികള്‍ ചേരാനും നിര്‍ദ്ദേശം നല്‍കി. കോര്‍പ്പറേഷന്‍ മേയര്‍മാരുടെ കാര്യം ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്ത് സംസ്ഥാനനേതൃത്വത്തെ അറിയിക്കണം. 28 ന് മുന്‍പ് സംസ്ഥാനനേതൃത്വം അന്തിമ തീരുമാനമെടുക്കും. ജോസ് കെ മാണിയുടെ വരവ് ക്രൈസ്തവ സമൂഹത്തിനിടയിലെ വോട്ട് കൊണ്ട് വരുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാക്കിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

]]>