CPM branch secretary – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Dec 2020 13:23:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CPM branch secretary – malayalees.ch https://malayalees.ch 32 32 ആലപ്പുഴയിൽ പരസ്യ പ്രതിഷേധം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സി.പി.എം പുറത്താക്കി https://malayalees.ch/the-cpm-sacked-three-branch-secretaries-in-alappuzha/ Mon, 28 Dec 2020 13:23:05 +0000 https://malayalees.ch/?p=37611 ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ അധ്യക്ഷപദവിയെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്കെതിരെ സി.പി.എം നടപടി. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

നഗരസഭാ അധ്യക്ഷയായി സുധാകരന്‍ പക്ഷത്തുള്ള സൗമ്യാ രാജിനെ കൊണ്ടുവന്നതിനെതിരെയായിരുന്നു പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഐസക്-സുധാകരന്‍ പക്ഷങ്ങള്‍ തമ്മിലുള്ള വിഭാഗീയത ജില്ലയില്‍ രൂക്ഷമാവുകയാണ്.

പാര്‍ട്ടിയില്‍ സീനിയറായ നെഹ്റു ട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ജയമ്മയെ തഴഞ്ഞ് ഇരവുകാട് കൌണ്‍സിലര്‍ സൗമ്യ രാജുവിനെ അധ്യക്ഷയാക്കിയതിലായിരുന്നു പ്രതിഷേധം. തോമസ് ഐസക് പക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ കൌണ്‍സിലറായിരുന്നു കെ.കെ ജയമ്മ.

എന്നാല്‍ സുധാകരന്‍റെ പക്ഷത്തുള്ള സൗമ്യാ രാജിനെ അധ്യക്ഷയാക്കിയതോടെ നൂറോളം പ്രവര്‍ത്തകര്‍ നഗരത്തില്‍ പരസ്യപ്രകടനം നടത്തുകയായിരുന്നു. തീരുമാനം ഏകപക്ഷീയമാണെന്നായിരുന്നു പ്രകടനം നടത്തിയവരുടെ ആരോപണം.

എന്നാല്‍ ഈ ആരോപണം തള്ളിയ നേതൃത്വം പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ നടപടിയെടുത്തു. നെഹ്റു ട്രോഫി വാര്‍ഡിലെ ബ്രാഞ്ച് സെക്രട്ടറിമാരായ പി പ്രദീപ്, സുകേഷ്, പി.പി മനോജ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രകടനം സംഘടിപ്പിച്ചെന്നാരോപിച്ചാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്ത മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് സി.പി.എം തീരുമാനം. പരിശോധനക്ക് ശേഷമാകും മറ്റ് അംഗങ്ങള്‍ക്കെതിരായ നടപടി. പരസ്യപ്രകടനം പാര്‍ട്ടിക്കുണ്ടായ വിജയത്തിന്‍റെ ശോഭ കെടുത്തിയെന്നാണ് സി.പി.എം വിലയിരുത്തല്‍.

]]>