cpm-alapuzha-meeting-today – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Feb 2022 04:31:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cpm-alapuzha-meeting-today – malayalees.ch https://malayalees.ch 32 32 സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും https://malayalees.ch/cpm-alapuzha-meeting-today/ Wed, 16 Feb 2022 04:31:02 +0000 https://malayalees.ch/?p=57019 സിപി ഐ എം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലയിലെ വിഭാഗീയതയ്ക്കിടെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്. ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരാൻ സാധ്യതയുണ്ട്. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയും എസ് ആർ പിയും പങ്കെടുക്കും.

അതേസമയം സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരെ വിമർശനം ഉയർന്നിരുന്നു. ചേർത്തലയിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയായതിനാൽ അംഗീകരിച്ചില്ലെന്നും ഒരു വിഭാഗം സിപിഐ പ്രവർത്തകർ അവസാന നിമിഷവും സജീവമായില്ലെന്നുമാണ് വിമർശനം. ആലപ്പുഴ ജില്ലയില്‍ വിഭാഗീയത രൂക്ഷമെന്നാണ് സി.പി.എം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ട്. തകഴി, മാന്നാർ, ഹരിപ്പാട് സമ്മേളനങ്ങളിൽ വിഭാഗീയത പ്രതിഫലിച്ചു. ഹരിപ്പാട് വിഭാഗീയത പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അണികൾക്ക് ഇടയിലും നേതാക്കൾക്ക് ഇടയിലും മാനസിക ഐക്യം തകർന്നത് പ്രകടമാണെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ച പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കുട്ടനാട്ടിലെ സ്ഥാനാര്‍ഥി സ്വീകാര്യനായിരുന്നില്ലെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.

ഇതിനിടെ ആലപ്പുഴ സിപിഐഎം സമ്മേളനത്തിൽ പ്രതിനിധികൾക്ക് നേതൃത്വം മുന്നറിയിപ്പ് നൽകി. ആരെയും ചാരി നിൽക്കരുതെന്നും പാർട്ടിയായി നിൽക്കാൻ പഠിക്കണമെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ആരെയും സ്വാധീനിക്കരുത്. അണികൾക്കിടയിലും നേതാക്കൾക്കിടയിലും മാനസിക ഐക്യം തകർന്നെന്നും എസ് ആർ പി ചൂണ്ടിക്കാട്ടി.

]]>