cpim state committee meeting – malayalees.ch https://malayalees.ch Malayalam Online News Portal Wed, 10 Aug 2022 04:31:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cpim state committee meeting – malayalees.ch https://malayalees.ch 32 32 കോഴിക്കോട് മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: എന്ത് നടപടിയെടുക്കുമെന്ന് ഇന്നറിയാം https://malayalees.ch/cpim-state-committee-will-discuss-action-against-beena-philip-for-participating-rss-program/ Wed, 10 Aug 2022 04:31:02 +0000 https://malayalees.ch/?p=66174 ആര്‍എസ്എസ് പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്ത സംഭവം ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. മേയര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കടുത്ത നടപടികള്‍ ഉണ്ടായേക്കില്ലെന്നും സൂചനകളുണ്ട്.

ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിലപാടും മേയര്‍ നല്‍കിയ വിശദീകരണവും ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. 2010ല്‍ കൊല്ലം മേയറായിരുന്ന പത്മലോചനനെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തിരുന്നു.

ബീനാ ഫിലിപ്പ് നിലവില്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് അംഗം മാത്രമാണ്. സജീവ രാഷ്ട്രീയത്തില്‍ ദീര്‍ഘകാല പ്രവര്‍ത്തന പരിചയമില്ലെന്നത് ഉള്‍പ്പെടെ പരിഗണിച്ച് കടുത്ത നടപടിയുണ്ടാകാന്‍ ഇടയില്ല. വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷം ജില്ലാ കമ്മിറ്റിയാകും തീരുമാനമെടുക്കുക.

]]>
സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും; എസ്എഫ് ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യത https://malayalees.ch/the-cpi-m-state-committee-meeting/ Sat, 25 Jun 2022 04:25:35 +0000 https://malayalees.ch/?p=63870 എസ്എഫ് ഐയുടെ ഓഫീസ് ആക്രമണം വിവാദമായിരിക്കെ രണ്ടു ദിവസത്തെ സിപി ഐ എം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും. എസ്എഫ് ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്. തൃക്കാക്കര പരാജയം പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും ചർച്ചയാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്.

കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ടയെങ്കിലും പാര്‍ട്ടിയെ വെട്ടിലാക്കിയ സമകാലിക വിവാദങ്ങളും ഉയര്‍ന്നുവരും.
സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും പയ്യന്നൂര്‍ രക്തസാക്ഷിഫണ്ട് വിവാദവും ചര്‍ച്ചയായേക്കും. വിഷയം 27ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം ആയുധമാക്കുമെന്നതിനാല്‍ പ്രതിരോധമാര്‍ഗങ്ങളും ചര്‍ച്ചയാകും.

]]>